HomeMoviesഭൂതമായി പ്രഭുദേവ 15- ന് എത്തും ! 

ഭൂതമായി പ്രഭുദേവ 15- ന് എത്തും ! 

റിലീസിന് മുമ്പേ തന്നെ ആരാധക ശ്രദ്ധയാകർഷിച്ച പ്രഭുദേവാ ചിത്രാമാണ് ‘ മൈ ഡിയർ ഭൂതം ‘. ചിത്രത്തിൻ്റെ ട്രെയിലറിന് ലഭിച്ച വൻ വരവേൽപ് തന്നെ അതിനെ സാധൂകരിക്കുന്നു. നാല്പതു ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി യൂ ട്യൂബിൽ ട്രെയിലർ ട്രെൻഡിങ്ങായിരുന്നു. ആദ്യന്തം  ആബാലവൃദ്ധം ആരാധകരെയും ആനന്ദിപ്പിക്കുന്ന ഒരു ഫാൻ്റസി എൻ്റർടൈനറാണ് ചിത്രം. പ്രഭുദേവ ഭൂതമായി അഭിനയിക്കുന്ന സിനിമയിലെ നായിക രമ്യാ നമ്പീശനാണ്. പ്രഭു ദേവക്കൊപ്പം അശ്വന്ത് കുമാർ എന്ന ബാല താരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിൽ ഭൂതമാവുന്നതിനായി പ്രഭുദേവ തല മുണ്ഡനം ചെയ്തതും, ഒട്ടേറേ ഗൃഹ പാഠങ്ങൾ നടത്തിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു. 

മഞ്ഞപൈ, കടമ്പൻ തുടങ്ങി  തമിഴിലും തെലുങ്കിലും കുറെ നല്ല സിനിമകൾ അണിയിച്ചൊരുക്കിയിട്ടുള്ള എൻ.രാഘവനാണ് ‘ മൈ ഡിയർ ഭൂത ‘ ത്തിൻ്റെ രചയിതാവും സംവിധായകനും.

സുരേഷ് മേനോൻ, ബിഗ് ബോസ് സംയുക്ത, ഇമാൻ അണ്ണാച്ചി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. യു. കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും ഡീ. ഇമാൻ സംഗീതവും നിർവിച്ചിരിക്കുന്നു. അഭിഷേക് ഫിലിംസിൻ്റെ ബാനറിൽ രമേഷ് P.പിള്ള നിർമ്മിച്ച ഈ ചിത്രം ജൂലായ് 15- നു മുരളി സിൽവർ സ്ക്രീൻ പിക്ചർസ് കേരളത്തിൽ റിലീസ് ചെയ്യും.

#സി.കെ.അജയ്കുമാർ, പി  ആർ ഒ

RELATED ARTICLES
- Advertisment -
Google search engine

Most Popular