HomeMoviesപ്രേക്ഷകർ ഗംഭീരമായി ഏറ്റെടുത്ത് ജാസി ഗിഫ്റ്റും വൈക്കം വിജയ ലക്ഷ്മിയും ഒരുമിച്ച "ഒറ്റമുണ്ട്" ഗാനം

പ്രേക്ഷകർ ഗംഭീരമായി ഏറ്റെടുത്ത് ജാസി ഗിഫ്റ്റും വൈക്കം വിജയ ലക്ഷ്മിയും ഒരുമിച്ച “ഒറ്റമുണ്ട്” ഗാനം

പ്രേക്ഷകർ ഗംഭീരമായി ഏറ്റെടുത്ത് ജാസി ഗിഫ്റ്റും വൈക്കം വിജയ ലക്ഷ്മിയും ഒരുമിച്ച “ഒറ്റമുണ്ട്” ഗാനം.

ജാസി ഗിറ്റും വിജയലക്ഷ്മിയും ഒരുമിച്ചു പാടിയ വിശുദ്ധ മെജോയിലെ “ഒറ്റമുണ്ട് ” ഗാനം പുറത്തിറങ്ങി. പുറത്തിറങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.

വിനോദ് ഷോർണൂർ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവർ നിർമിച്ച് കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യമായി പുറത്തുവന്ന പാട്ടാണ് “ഒറ്റമുണ്ട്”. രണ്ട് വ്യത്യസ്ത രീതിയിലുള്ള ഗായകരായ വൈക്കം വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും ഒരുമിച്ചു പാടിയ പാട്ടിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ആണ്.നിർമ്മാതാക്കളായ ജോമോൻ ടി ജോൺ ക്യാമറയും ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഡിനോയ് പൗലോസ് ഒരുക്കിയിരിക്കുന്നു.

പാട്ടിനെ പോലെ തന്നെ ചിത്രത്തിനും വലിയ രീതിയിലുള്ള അംഗീകാരം ലഭിക്കുമെന്നാണ് അണിയറക്കാർ പ്രതീക്ഷിക്കുന്നത്. ചിത്രം ജൂലൈ 29 ന് തിയ്യറ്ററുകളിൽ എത്തും.


https://youtu.be/h7ENuqLeHpk

RELATED ARTICLES
- Advertisment -
Google search engine

Most Popular