Home Blog Page 320

താര തിളക്കത്തിൽ നടൻ നടൻ റഹ്മാൻ്റെ പുത്രിയുടെ വിവാഹം

0

നടൻ റഹ്മാൻ്റെ പുത്രി റുഷ്ദയും കൊല്ലം സ്വദേശി അൽതാഫ് നവാബും തമ്മിലുള്ള വിവാഹം ഇന്നലെ വൈകിട്ട് ചെന്നൈയിൽ ഹോട്ടൽ ലീലാ പാലാസിൽ വെച്ച് നടന്നു. തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി മാ. പാ. സുബ്രമണ്യം , സൂപ്പർ സ്റ്റാർ മോഹൻ ലാൽ ദമ്പതികൾ ഉൾപ്പടെ രാഷ്ട്രീയ – കലാ സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് നവ ദമ്പതികൾക്ക് ആശംസകൾ നേർന്നു. റഹ്മാൻ്റെ ആദ്യ ചിത്രമായ ‘കൂടെവിടെ’ യുടെ നിർമ്മാതാവ് പ്രേം പ്രകാശ്,സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ ,സംവിധായകരായ മണിരത്നം, സുന്ദർ. സി, ഭാനു ചന്ദർ, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷറഫ്, വിക്രം പ്രഭു, ലാൽ, ശരത് കുമാർ, രാധികാ ശരത്കുമാർ, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലൻ, ശ്വേതാ മേനോൻ, ശോഭന,സുഹാസിനി, രേവതി, അംബിക, പാർവതി ജയറാം, ലിസ്സി ലക്ഷ്മി,മേനകാ സുരേഷ്, സ്വപ്ന, കെ. ഭാഗ്യരാജ്, പൂർണിമ, ഭാഗ്യരാജ്, ജയശ്രീ , താരാ ജോർജ്, കാളിദാസ് ജയറാം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു കൊണ്ട് ആശംസകൾ നേർന്നു. – സി. കെ. അജയ് കുമാർ

പൃഥ്വിരാജ് ചിത്രം കടുവ വീണ്ടും വിവാദത്തിൽ

0

പൃഥ്വിരാജ് നായകനാകുന്ന ചിത്രം “കടുവ” വീണ്ടും വിവാദത്തിൽ . ചിത്രത്തിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പണം നൽകിയില്ലെന്നും, മോശം ഭക്ഷണമാണ് സെറ്റിൽ നൽകിയതെന്നും പരാതി. ചിത്രത്തിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകി.

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് നൽകിയ ഭക്ഷണം കഴിച്ച് അസുഖങ്ങൾ ഉണ്ടായെന്നും ദിവസവും 500 രൂപ ശമ്പളം പറഞ്ഞിട്ട് 350 രൂപയാണ് നൽകിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ പൂർണമായും തള്ളുകയാണ് അണിയറപ്രവർത്തകർ. “കടുവ” ചിത്രം പ്രഖ്യാപിച്ചതുമുതൽ ഓരോ വിവാദങ്ങൾ ചിത്രത്തെ പിന്തുടരുകയാണ്.

English Summary : prithviraj kaduva new issue

കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായി ; ചിത്രങ്ങൾ കാണാം

0

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശൽ ഉം വിവാഹിതരായി. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിക്സ് സെൻസസ് ഫോർട്ട്‌ ബർവാരയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. രണ്ട് പേരുടെയും മതാചാര പ്രകാരമുള്ള ചടങ്ങുകൾ ഉണ്ടാകും. ഇന്ന് നടന്നത് പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹമാണ്. ഇരുവരുടെയും കുടുംബാംഗങ്ങളും ചില ബോളിവുഡ് താരങ്ങളും വിവാഹചടങ്ങിൽ പങ്കെടുത്തു.

രാജമൗലി ചിത്രം ആർ.ആർ.ആർ ട്രെയ്‌ലർ പുറത്തിറങ്ങി

0

രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന ആർ.ആർ. ആർ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.രാം ചരണും ജൂനിയർ എൻ.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ജനുവരി 7 ന് തീയേറ്ററുകളിൽ എത്തും .

ബ്രമ്മാണ്ട ചിത്രത്തിലൂടെ റഹ്മാൻ ബോളീവുഡിൽ! അനുഭവം പങ്കു വെച്ച് താരം

0

തെന്നിന്ത്യൻ സിനിമയിലെ നിത്യ ഹരിത നായകൻ റഹ്മാന് ഇനി തിരക്കിൻ്റെ കാലം. പുതു വർഷവും തുടർന്നുള്ള കാലവും റഹ്മാനെ സംബന്ധിച്ചിടത്തോളം ശുഭോദർക്കം.രണ്ടു ഭാഗങ്ങളുള്ള , മണിരത്നത്തിൻ്റെ ഡ്രീം പ്രോജാക്റ്റ് ‘  പൊന്നിയിൻ സെൽവൻ ‘ പൂർത്തിയാക്കിയ റഹ്മാൻ ഒരു  ബ്രഹ്‌മാണ്ഡഹിന്ദി സിനമയിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കയാണ് പുതു വർഷത്തിൽ. മൂന്ന് ദേശീയ അവാർഡുകളും മറ്റ് ഒട്ടനവധി അവാർഡുകളും നേടിയിട്ടുള്ള ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ വികാസ് ബാലിൻ്റെ രണ്ടു ഭാഗങ്ങളുള്ള ‘ ഗണപത് ‘ എന്ന ബ്രഹ്‌മാണ്ഡസിനിമയിലൂടെയാണ് ഹിന്ദിയിലേക്കുള്ള ചുവട് വെയ്പ്പ്. ടൈഗർ ഷറഫ്, റഹ്മാൻ, കൃതി സനോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ ഗണപത് ‘ ഏറെ വ്യത്യസ്തതയാർന്ന  ഫ്യൂച്ചറിസ്റ്റിക് സിനിമയാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ലണ്ടനിൽ ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിലാണ് റഹ്മാൻ. ഹിന്ദി സിനിമയിലെ ചുവടു വെയ്പ്പിനെ കുറിച്ചും ആദ്യാനുഭവങ്ങളെ കുറിച്ചും ആരായവെ റഹ്മാൻ വാചാലനായി …
” മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഷൂട്ടിങ്ങിനായി ലണ്ടനിൽ എത്തിയത്. അതു പോലെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മൂന്നു മാസം മുൻപ് തന്നെ ഡയറക്ടറും സംഘവും ചാർട്ടിങ്ങും പൂർത്തിയാക്കിയിരുന്നു. പൊതുവെ തെന്നിന്ത്യൻ ആർട്ടിസ്റ്റ്കളോടും മറ്റും ബോളിവുഡ്കാർക്ക് അവഗണനയാണന്നായിരുന്നു കേട്ടറിവ് . എന്നാൽ ആ കേട്ടറിവുകൾക്ക് വിരുദ്ധമായിരുന്നു എൻ്റെ അനുഭവം.സെറ്റിലെ പ്ലാനിംഗ് , ചിട്ട, കൃത്യ നിഷ്ഠ, ഡിസിപ്ലിൻ , എത്ര വലിയ ആർട്ടിസ്റ്റുകളാണെങ്കിലും വലുപ്പ ചെറുപ്പമില്ലാതെ, തൊഴിലാളി – ആർട്ടിസ്റ്റ് ഭേദമന്യേ ഫ്രണ്ട്‌ലിയായ അവിടുത്തെ പെരുമാറ്റം. ഇതൊക്കെ എന്നെ ആകർഷിക്കയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും ലൈറ്റ് മാൻമാരും സൗഹൃദത്തോടെ പെരുമാറുന്ന ആ കാഴ്ച എനിക്ക് ആദ്യാനുഭവമായിരുന്നു . ടൈഗർ ഷറഫിൻ്റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതി വരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽ തന്നെ നമുക്കും ഇതു പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. അത്രയും നല്ല സ്നേഹത്തിൻ്റെയും പെരുമാറ്റത്തിൻ്റെയും ഉടമയാണ് അദ്ദേഹം. അതു പോലെ കൃത്യനിഷ്ഠ പാലിക്കുന്നതിലും മുമ്പനാണ്. കൃതിയുടെ കാര്യവും മറിച്ചല്ല. ആദ്യ ദിവസം തന്നെ ദീർഘ കാല പരിചയക്കാരെ പോലെയുള്ള പെരുമാറ്റവും സ്നേഹവുമായിരുന്നു അവരുടെതും. അവർ ഓരോ സീനും ചെയ്യുന്നതിനും മുമ്പായി ” നമുക്ക് അങ്ങനെ ചെയ്യാമോ ഇങ്ങനെ ചെയ്യാമോ “ എന്ന് സീൻ കൊഴുപ്പിക്കാൻ അഭിപ്രായം ആരായും. അത്രയും ഡെടിക്കേറ്റഡാണ് കൃതി. തങ്ങളുടെ പ്രശസ്തിയുടെ ജാടയൊന്നും ആർക്കുമില്ല.“ബ്ലാക്ക് ” മുതലായ സിനിമകളുടെ നിർമ്മാതാവും ഒട്ടേറേ ഹിറ്റ് സിനിമകളുടെ രചയിതാവും സംവിധായകനും ബോളിവുഡ് സിനിമയിലെ പ്രശസ്തനുമാണെങ്കിലും സ്നേഹത്തോടെ പെരുമാറുന്ന ജാടയില്ലാത്ത ആളാണ് വികാസ് ബാൽ . ആരെയും നോവിപ്പിക്കാത്ത നമ്മളിൽ ഒരാൾ എന്ന പോലെയാണ് അദ്ദേഹത്തിൻ്റെ പെരുമാറ്റവും സമീപനവും. ഒരിക്കൽ വികാസുമായി ഇട പഴകിയാൽ ആർക്കും അദ്ദേഹത്തെ പിരിയാൻ മനസ്സു വരില്ല. അതു പോലെ ബോളിവുഡിൽ തുടക്കക്കാരനായ എന്നോടുള്ള പ്രൊഡ്യൂസർമാരുടെ സഹകരണവും ട്രീറ്റ്മെൻ്റും എക്സലസെലൻ്റ് …. ഇങ്ങനെ ഒരു പാട് മധുരതരമായ അനുഭവങ്ങളാണ് ‘ ഗണപതി ‘ൻ്റെ സെറ്റിൽ നിന്നും എനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്.” റഹ്മാൻ തൻ്റെ ബോളിവുഡ് അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് പറഞ്ഞു.

പൂജാ എൻ്റർടൈൻമെൻ്റ്സാണ് ‘ ഗണപതി ‘ൻ്റെ നിർമ്മാതാക്കൾ. ചിത്രത്തെ കുറിച്ച് വിശദാംശങ്ങളൊന്നും അണിയറക്കാർ പുറത്തു വിട്ടിട്ടില്ല.ലണ്ടനിലും ഇന്ത്യയിലുമായി അടുത്ത വർഷം മാർച്ച് മാസത്തോടു കൂടി ഈ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാവും. തുടർന്നും റഹ്മാന് ഹിന്ദിയിൽ നിന്നും വൻ ഓഫറുകൾ ലഭിച്ചു കൊണ്ടിരിക്കുന്നതായാണ് റഹ്മാനുമായി അടുത്ത വൃത്തങ്ങൾ സൂിപ്പിക്കുന്നത്. ഇനി റഹ്മാന് തിരക്കിൻ്റെ കാലം. മകളുടെ വിവാഹം പ്രമാണിച്ച് ഒരാഴ്ചത്തെ ഇടവേളയിൽ ലണ്ടനിൽ നിന്നും ചെന്നൈയിൽ എത്തിയതായിരുന്നു താരം. 2022 പുതു വർഷത്തിൽ കൂടുതൽ മലയാള സിനിമകളിൽ റഹ്മാൻ നായകനായി എത്തുമെന്നാണ് സൂചന. നവാഗത സംവിധായകൻ ചാൾസ് ജോസഫിൻ്റെ ‘ സമാറ ‘യാണ് പുതു വർഷത്തിൽ ആദ്യം റിലീസിനൊരുങ്ങുന്ന റഹ്മാൻ്റെ മലയാള ചിത്രം. തുടർന്ന് മറ്റൊരു പുതുമുഖ സംവിധായകൻ അമൽ.കെ. ജോബി അണിയിച്ചൊരുക്കുന്ന റഹ്മാൻ ചിത്രമായ ‘ എതിരേ ‘ യുടെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും. റഹ്മാൻ നായകനാവുന്ന ‘ അഞ്ചാമൈ ‘ , റഹ്മാൻ , ജയം രവി, അർജുൻ എന്നിവർ ഒന്നിക്കുന്ന മൾടി സ്റ്റാർ ചിത്രമായ ‘ ജന ഗണ മന ‘ , നടൻ വിശാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ തുപ്പറിവാളൻ 2 ‘ , കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം എന്നിവയാണ് റഹ്മാൻ്റെ മറ്റു തമിഴ് പ്രോജക്ടുകൾ.                                                                                                                                                                                                                # സി. കെ. അജയ് കുമാർ,

Rahman in Bollywood with Brahmanda! Player sharing experience

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ – ഡിസംബർ 17-ന് തീയേറ്ററുകളിൽ

0

എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ” വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ” ഡിസംബർ 17 – ന് തീയേറ്ററുകളിലെത്തുന്നു. കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമെന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ . ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ , റോഷ്നിമധു , എകെഎസ്, മിഥുൻ, രജീഷ്സേട്ടു , ക്രിസ്കുമാർ , ഷിബു നിർമ്മാല്യം, ആലികോയ, ജീവൻ ചാക്ക, മധു സി നായർ , കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ , അപർണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു. ബാനർ – എജിഎസ് മൂവി മേക്കേഴ്സ്‌ , രചന, സംവിധാനം – കുമാർ നന്ദ, നിർമ്മാണം – വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാംമോഹൻ, രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ, കല-ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി , വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വൽ എഫക്ടസ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് – ബ്രൂസ് ലി രാജേഷ്, പശ്ചാത്തലസംഗീതം – രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, വിതരണം – പല്ലവി റിലീസ്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Vellaram Kunnile Vellimeenukal in theaters on December 17

ബാങ്ക് വായ്പ തീർത്ത് വാക്ക് പാലിച്ച എം എ യൂസഫലിക്ക് നന്ദി പറഞ്ഞ് കുടുംബം

0
Yousafali Lulu Group Media Coordinator NB Swaraj hands over Rs 50,000 to Amina and Syed Mohammad

ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം എ യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.

തൊഴിലുറപ്പ് ജോലിയ്ക്കിടയിൽ ആരോ കാണാൻ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭർത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോട് കാര്യമെന്തെന്ന് ആമിന തിരക്കി. ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് അറിയിച്ചപ്പോഴും ഒന്നും മനസ്സിലാകാതെ ആമിന നിന്നു. യൂസഫലി ഉറപ്പ് നൽകിയതനുസരിച്ച് കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീർത്തതായി ജീവനക്കാർ ആമിനയോട് പറഞ്ഞു. വായ്പ അടവും പലിശയും ബാങ്കിൽ കെട്ടിവെച്ചതിൻ്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് ആമിനയുടെ കൈകളിൽ ഏൽപ്പിച്ചു. ഒരു നിമിഷം ആശ്ചര്യപ്പെട്ട് നിന്ന ആമിനയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം വൈകാതെ പുഞ്ചിരിക്ക് വഴിമാറി. ജപ്തി ഭീഷണി നീങ്ങിയത് സത്യമെന്ന് ബോധ്യപ്പെട്ടതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ആമിന നന്ദി പറഞ്ഞു. പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം ഇന്നലെ യൂസഫലിയോട് നേരിട്ട് പറയുമ്പോൾ എല്ലാ വിഷമങ്ങൾക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും കരുതിയിരുന്നില്ല. ക്യാൻസർ രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങൾക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിർദേശപ്രകാരം കൈമാറി. ബാങ്കിൽ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാർ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിൻ്റെയും മുഖങ്ങളിൽ.

ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നാണ് വീടിരിയ്ക്കുന്ന സ്ഥലം പണയം വെച്ച് നേരത്തെ വായ്പ എടുത്തിരുന്നത്.മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിൻ്റെ ചികിത്സയ്ക്കും മറ്റുമായി ചെലവുകൾ വരിയും അടവ് മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി. വായ്പ തുകയായ 214242 രൂപയും, പലിശയും പിഴ പലിശയുമടക്കം ആകെ 3,81,160 രൂപയാണ് ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കിൽ കെട്ടിവെച്ചത്.വായ്പയ്ക്ക് വേണ്ടി ബാങ്കിൻ്റെ പേരിലാക്കിയ ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ ആമിനയുടെ പേരിലാക്കി ബാങ്ക് തിരികെ നൽകും.

ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച രാജേഷിൻ്റെ കുടുംബത്തിന് നന്ദി പറയാൻ ഇന്നലെ പനങ്ങാട് എത്തിയപ്പോഴാണ് തൻ്റെ സങ്കടം അറിയിക്കാൻ ആമിന ഉമ്മ യൂസഫലിക്ക് മുന്നിലെത്തിയത്. ആമിനയുടെ വിഷമം ചോദിച്ച് മനസിലാക്കിയ ഉടൻ ബാങ്കിൽ പണം കെട്ടിവെച്ച് എത്രയും വേഗം ജപ്തി ഭീഷണി ഒഴിവാക്കാൻ ലുലു ഗ്രൂപ്പ് ജീവനക്കാരോട് യൂസഫലി നിർദ്ദേശിക്കുകയായിരുന്നു.

https://youtu.be/7iY7QLTiQ2M

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷൻ ഥാർ എസ്.യു.വി

0

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്.യു.വി ഥാർ. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് ഇന്നു രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷനാണ്. ലിമിറ്റഡ് എഡിഷനും. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാൻ്റുള്ള എസ്.യു.വി. യാണ്. പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്.വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയാകും. 2200 സി.സി.യാണ് എൻജിൻ. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസിന് വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്രാ ആൻ്റ് മഹീന്ദ്രാ ലിമിറ്റഡിൻ്റെ ചീഫ്‌ ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെൻ്റ് ശ്രീ.ആർ. വേലുസ്വാമി കൈമാറി.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് പ്രസിഡൻ്റ്, (എച്ച്.ആർ)ജോസ് സാംസൺ ,കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡി.എച്ച്, ക്ഷേത്രം ഡി.എ പി.മനോജ് കുമാർ, ക്ഷേത്രം മാനേജർ ഏ.കെ.രാധാകൃഷ്ണൻ ‘അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ചിത്രങ്ങൾ: സരിത സ്റ്റുഡിയോ, ഗുരുവായൂർ


Mahindra’s Limited Edition Thar SUV dedicatee to Guruvayoorappan

ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന്

0

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന് റിലീസ് ചെയ്യുന്നു. പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ അറിയിച്ചത്.ഒപ്പം,ഈ ചിത്രത്തിൽ വിനായക് ശശികുമാർ എഴുതി രാഹുൽ സുബ്രഹ്മണ്യം സംഗീതം പകർന്ന് ഉണ്ണിമുകുന്ദൻ ആലപിച്ച അയ്യപ്പ ഭക്തി ഗാനവും റിലീസ് ചെയ്തു.ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.

ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ,മനോഹരിയമ്മ, തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. കാർത്തിക്,നിത്യ മാമ്മൻ എന്നിവർ ചേർന്ന് ആലപിച്ച ” കണ്ണിൽ മിന്നും ” എന്നാരംഭിക്കന്ന മേപ്പടിയാനിലെ ആദ്യ ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. എഡിറ്റര്‍-ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,കല-സാബു മോഹൻ, മേക്കപ്പ്-അരുൺ ആയൂർ, വസ്ത്രാലങ്കാരം-ഇർഷാദ് ചെറുകുന്ന്,ഷിജിൻ പി രാജ്,പോസ്റ്റർ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍,അസോസിയേറ്റ് റൈറ്റർ-ശ്യാം മുരളിധരൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻക്കാവ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Unni Mukundan’s ‘Meppadiyan’ on January 14

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പതിനാറമത് ക്യാരക്ടർ പോസ്റ്റർ റിലീസ്

0

പത്തൊമ്പതാം നൂറ്റാണ്ടിൻെറ പതിനാറാമതു ക്യാരക്ടർ പോസ്റ്റർ റിലീസായി.കുഞ്ഞുപിള്ള എന്ന കുതന്ത്രശാലിയായ പ്രമാണിയുടേതാണ് പോസ്റ്റർ.അടിയാളൻമാർക്ക് തമ്പുരാക്കൻമാരുടെ അടുത്തു പോലും നിൽക്കാൻ അവകാശമില്ലാതിരുന്ന ആ കാലത്ത്, എല്ലാരോടും ചിരിച്ചു കളിച്ചു സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്ന ആളാണ് കുഞ്ഞുപിള്ള. പക്ഷേ അയാളുടെ മനസ്സിൽ അധസ്ഥിതരോട് തികഞ്ഞ അവജ്ഞയാണ് ഉണ്ടായിരുന്നത്.അതുകൊണ്ടു തന്നെ അടിയളൻമാരുടെ രക്ഷകനായ ആറാട്ടുപുഴ വേലായുധച്ചേകവരെ നശിപ്പിക്കാൻ കൂട്ടം ചേർന്നവരുടെ കൂടാരത്തിൽ കുഞ്ഞു പിള്ളയും എത്തി.

പ്രിയങ്കരനായ ടിനി ടോം ആണ് കുഞ്ഞുപിള്ളയേ അവതരിപ്പിച്ചിരിക്കുന്നത്.. ഈ കഥാപാത്രത്തിനായി ആറു മാസത്തോളം പ്രിപ്പറേഷൻ നടത്തിയ ടിനിടോമിൽ നിന്ന് അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അഭിനയശൈലി പ്രേക്ഷകനു കാണാം.വലിയ ക്യാൻവാസിൽ എടുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ആ കാലഘട്ടത്തോടു തികച്ചും നീതി പുലർത്തുന്ന ആവിഷ്കരണ ശൈലിയാണ് ഉപയോഗിച്ചിട്ടുള്ളത് ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ” 2022 വിഷുവിന് പ്രദർശനത്തിനെത്തും.

ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സൻ അവതരിപ്പിക്കുന്നു.അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,മുസ്തഫ, സുദേവ് നായർ,ജാഫർ ഇടുക്കി,ചാലിപാല, ശരൺ,മണികണ്ഠൻ ആചാരി, സെന്തിൽക്യഷ്ണ, ഡോക്ടർ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ.

ആദിനാട് ശശി,മൻരാജ്, പൂജപ്പുരഴരാധാക്യഷ്ണൻ, ജയകുമാർ,നസീർ സംക്രാന്തി,ഹരീഷ് പേങ്ങൻ,ഗോഡ്‌സൺ, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വർഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പൻ, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ,വർഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാൻസ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിൾ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’.

ഷാജികുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനർ- ബാദുഷ, കലാസംവിധാനം- അജയൻ ചാലിശ്ശേരി,- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ- സതീഷ്, സ്റ്റിൽസ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓൾഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ- സംഗീത് വി എസ്, അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താൻ,ആക്ഷൻ- സുപ്രീം സുന്ദർ, രാജശേഖൻ, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്,പ്രൊഡക്ഷൻ മാനേജർ- ജിസ്സൺ പോൾ, റാം മനോഹർ, വാർത്ത പ്രചരണം- എ എസ് ദിനേശ്.

pathonpatham noottandu character poster

വേലുത്തമ്പി ദളവയുടെ ജീവിതവും മരണവും പറയുന്ന “സ്വേർഡ് ഓഫ് ലിബർട്ടി” റിലീസ് ചെയ്തു

0

ഒരേ സമയം ഇതിഹാസ പുരുഷനും വിവാദ പുരുഷനുമായ വേലുത്തമ്പി ദളവയെ പറ്റിയുള്ള സംസ്ഥാന – ദേശീയ പുരസ്കാരം നേടിയ ഡോക്യുമെന്ററിയാണ് ആർ.സി സുരേഷ് നിർമ്മിച്ച് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത സ്വേർഡ് ഓഫ് ലിബർട്ടി. മൂന്ന് ദേശീയ പുരസ്ക്കാരവും രണ്ട് സംസ്ഥാന പുരസ്ക്കാരവും കരസ്ഥമാക്കിയ ചിത്രം മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ റിലീസ് ചെയ്തു. 


വേലുത്തമ്പി എന്ന പ്രധാനമന്ത്രിയുടെ ദുരന്ത വിധി, താൻ സേവിച്ച രാജാവിനും തന്റെ സുഹൃത്തുക്കളായ ബ്രിട്ടീഷ്കാർക്കുമെതിരെ പട പൊരുതി മരിക്കാനായിരുന്നു. നാഞ്ചിനാട്,കിളിമാനൂർ ,കുണ്ടറ എന്നീസ്ഥലങ്ങളിൽ ആയിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷൻ. ദേവകി എന്ന ചരിത്രഗവേഷകയുടെ വ്യൂപോയിന്റിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നാഞ്ചിൽ മണി എന്ന കലാകാരൻ സഹയാത്രികൻ ആയും അഭിനയിച്ചിരിക്കുന്നു .വളരെ അക്കാഡമിക് ആയ ഒരു വിഷയത്തെ എങ്ങനെ പ്രേക്ഷകർക്ക് അനുഭവേദ്യം ആക്കാം എന്നത് ഒരു സംവിധാനം നിർവഹിച്ച ഒരാളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകം ആണ്. ബീയാർ പ്രസാദിന്റെ തിരക്കഥയിലേക്ക് ചില കലാരൂപങ്ങൾ കടന്നുവരുന്നത് അങ്ങനെയാണ്.

വേലുത്തമ്പി ദളവയുടെ അപദാനങ്ങളും, ഭരണപരിഷ്കാരങ്ങളും അങ്ങനെ ഉണ്ടാക്കി എടുത്തതാണ്. അതിനുവേണ്ടി തുള്ളൽ, വില്ലടിച്ചാൻപാട്ട് ,പാവക്കൂത്ത് തുടങ്ങിയ കലാരൂപങ്ങളെ ഉപയോഗിച്ചു. പാട്ടുകളും ബീയാർ പ്രസാദ് തന്നെ എഴുതി. രമേശ് നാരായണന്റെ ആണ് സംഗീതം. ചിത്രത്തിൻ്റെ സംഗീതത്തിലൂടെ അദ്ദേഹത്തെ ദേശീയഅവാർഡ് ജേതാവാക്കുകയും ചെയ്തു.ഛായാഗ്രഹണം: ജെബിൻ ജേക്കബ്, എഡിറ്റിംങ്: അജയ് കുയിലൂർ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Life and death of Veluthampi Dalava

ഷാനവാസിന്റെ കുടുംബത്തോടൊപ്പം ലളിത ഷോബി

0

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ” വാതുക്കല് വെള്ളരി പ്രാവ് ” എന്ന മനോഹരമായ പ്രണയ ഗാനത്തിന് നൃത്താവിഷ്ക്കാരം നിർവ്വഹിച്ചതിന് ഡാൻസ് മാസ്റ്റർ ലളിത ഷോബിക്ക് മികച്ച കൊറിയോഗ്രാഫർ ക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചു.

ഈ അവാർഡിന് കൂടുതൽ തിളക്കമുണ്ടാക്കിയത് ലളിത ഷോബിയുടെ മറ്റൊരു തീരുമാനമായിരുന്നു.

തന്നെ അവാർഡിന് അർഹയാക്കിയ സൂഫിയും സൂജാതയും എന്ന ചിത്രത്തിന്റെ സംവിധായകൻ അകാലത്തിൽ അന്തരിച്ച ഷാനവാസ് നരണിപ്പുഴയോടുള്ള ആദ്യ സൂചകമായി ലളിത ഷോബി ചെയ്തത് ഏറേ ശ്രദ്ധേയമായി.

പുരസ്കാരവും വാങ്ങി കൊച്ചിലെത്തി, സംവിധായകൻ ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ്,മകൻ ആദം ഷാനവാസ് എന്നിവരിൽ നിന്ന് പ്രതീകാത്മകമായി ആ മിന്നും പുരസ്കാരം ലളിത ഷോബി ഏറ്റു വാങ്ങി.ചടങ്ങിൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലനും സന്നിഹിതനായിരുന്നു.

തന്റെ സിനിമ സ്വപ്നം യാഥാർഥ്യം ആക്കിയിട്ട് കുറെ സിനിമകഥകൾ ഉള്ളിൽ ഒതുക്കി സംവിധായകൻ നരണിപ്പുഴ ഷാനവാസ്‌ ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഷാനവാസിന്റെ ചിത്രത്തിലൂടെ അവാർഡ് കിട്ടിയപ്പോൾ ഷാനവാസിന്റെ കുടുംബത്തെ ഓർത്തതിലും..ചേർത്ത് നിർത്തിയതിലും..അംഗീകാരം കുട്ടിയുടെയും, പത്നിയുടെയും കൈകളിൽ സമർപ്പിക്കാൻ തോന്നിയ ഡാൻസ് മാസ്റ്റർ ലളിത ഷോബിയുടെ മനസ്സിന് ഒരായിരം നന്ദി…..

ചെന്നൈ സ്വദേശിയായ ലളിത ഷോബിക്ക് മലയാളത്തിൽ ഇനിയും കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.പി ആർ ഒ-എ എസ് ദിനേശ്.

Lalitha Shobi with Shanavas’ family