Home Blog Page 319

മല വിളിച്ചു : കല്ലേലി കാവില്‍ 999 മലക്കൊടി എഴുന്നള്ളിച്ചു

0

പത്തനംതിട്ട (കോന്നി) :പൊന്നായിരതൊന്നു    കതിരിനെ വണങ്ങി   മല വിളിച്ചു ചൊല്ലി താംബൂലം സമര്‍പ്പിച്ചതോടെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( മൂല സ്ഥാനം ) 999 മലക്കൊടി എഴുന്നള്ളിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ  ആചാര അനുഷ്ടാനങ്ങള്‍ ഒരു വെറ്റില താലത്തില്‍    നിലനിര്‍ത്തി പാരമ്പര്യ രീതിയില്‍ ഊട്ടും പൂജയും അര്‍പ്പിച്ചു .

999 മല വില്ലന്മാര്‍ക്കും പ്രകൃതിയ്ക്കും മാനവകുലത്തിനും ഒന്ന് പോലെ നോക്കി നോട്ടമുറപ്പിച്ചു കൊണ്ട് പാണ്ടി ദേശത്തിനും മലയാളക്കരയ്ക്കും ഉള്ള ദോഷങ്ങളെ ഒഴിപ്പിച്ചു കൊണ്ട് മലക്കൊടി കളത്തില്‍ നിറഞ്ഞു നിന്നാടി .

കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മല നടകള്‍ക്കും മൂല സ്ഥാനം കല്‍പ്പിച്ചുള്ള കല്ലേലി കാവില്‍ എല്ലാ മലകള്‍ക്കും വേണ്ടി മലക്കൊടി നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചു . മലക്കൊടിയ്ക്ക് നിത്യവും ഊട്ടും പൂജകളും നല്‍കി ദേശം ഉണര്‍ത്തി .

കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു . കാവ് പ്രസിഡണ്ട്അഡ്വ സി വി ശാന്ത കുമാര്‍ നേതൃത്വം നല്‍കി 

വേറിട്ട പ്രമേയം …. വേറിട്ട അവതരണം ….. കപ്പിൾ ഡയറക്ടേഴ്സ് ഒരുക്കുന്ന മറിയം പൂർത്തിയായി

0

എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ” മറിയം ” എന്ന ചിത്രം പൂർത്തിയായി. മണ്ണിനോടും പ്രകൃതിയോടും മാനവരാശി ഇഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയും നിർവ്വചനാതീതമായ മനുഷ്യമനസ്സിന്റെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാനും അവന് പ്രചോദനമാകാനുള്ള പ്രകൃതിയുടെ അത്ഭുതശക്തിയെയും വരച്ചുകാട്ടുന്ന ചിത്രമാണ് മറിയം. കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്. മൃണാളിനി സൂസൺ ജോർജ് , ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ , എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ , മെൽബിൻ ബേബി, ചിന്നു മൃദുൽ , ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. ബാനർ – എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം – മഞ്ചു കപൂർ, സംവിധാനം – ബിബിൻ ജോയ് , ഷിഹാബിബിൻ, രചന – ബിബിൻ ജോയി, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – റാഷിൻ അഹമ്മദ്, ഗാനരചന – വിഭു പിരപ്പൻകോട്, സംഗീതം – വിഭു വെഞാറമൂട്, ആലാപനം – അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ – പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം – ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സന്ദീപ് അജിത്ത്കുമാർ , അസ്സോസിയേറ്റ് ഡയറക്ടർ – സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം – ഗിരി സദാശിവൻ, സ്റ്റിൽസ് – ജാക്സൻ കട്ടപ്പന, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Different theme …. different presentation ….. Mariam prepared by Couple Directors is done!

സ്റ്റേഷൻ 5 ലെ ഗാനത്തിനു പിന്നാലെ ട്രെയിലറും ശ്രദ്ധേയമാവുന്നു !

0

‘ സ്റ്റേഷൻ5’ ലെ ആദ്യ ഗാനം പുത്തിറങ്ങി വൈറലായതിന് പിന്നാലെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ട്രെയിലറും വലിയ ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്. ഏതാനും മണിക്കൂറുകൾ കൊണ്ട് ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി യൂ ടുബിലും സമൂഹ മാധ്യമങ്ങളിലും ജൈത്ര യാത്ര തുടരുകയാണ് ട്രെയിലർ. ഒപ്പം പുതിയ സ്‌റ്റില്ലുകളും പുറത്ത് വിട്ടു. പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ‘ തൊട്ടപ്പന്‍ ‘ ഫെയിം പ്രിയംവദ കൃഷ്ണനാണ്. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ് ചേവംബായി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനോദ് കോവൂര്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയ നിര തന്നെ മറ്റു കഥാപാത്രങ്ങളായി ‘ സ്റ്റേഷൻ5 ‘ലുണ്ട്.

പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും.സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്.സെയ്ഫ് ഗാർഡ് എൻ്റർടൈൻമെൻ്റ്സാണ് ചിത്രം റീലീസ് ചെയ്യുന്നത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച ‘ സ്‌റ്റേഷന5’ ജനുവരി 7- ന് തിയറ്ററുകളിലെത്തും. https://youtu.be/_hMH9WkxwWo

English Summary: Station 5 movie trailer

ഗാനാസ്വാദകരിൽ ആളി പടർന്ന് നഞ്ചമ്മയും വിനോദ് കോവൂരും പാടിയ സ്റ്റേഷൻ 5 ലെ ആദ്യ ഗാനം

0

ന്ദ്രൻസ് ചേവംബായി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സ്റ്റേഷൻ 5 ‘ എന്ന ചിത്രത്തിലെ  

“കേലെ കേലെ കുംബ

മൂപ്പന്ക്ക് മൂന്നു കുംബ

ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേൽ കണ്ണ് വെച്ച് ..” 

എന്നു തുടങ്ങുന്ന ആദ്യ ഗാനം പ്രസിദ്ധ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പുറത്തിറക്കി. ‘ അയ്യപ്പനും കോശിയും ‘ ഫെയിം നഞ്ചമ്മയും വിനോദ് കോവൂരും ആലപിച്ച ഗാനം പുറത്തിങ്ങി നിമിഷങ്ങൾക്കകം തന്നെ ഗാനാസ്വാദകർ സ്വീകരിച്ച് നെഞ്ചിലേറ്റി. പ്രകാശ് മാരാർ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്. സെയ്ഫ് ഗാർഡ് എൻ്റർടൈൻമെൻ്റ്സാണ് ഗാനം യൂ ട്യുബിലൂടെ റീലീസ് ചെയ്തിട്ടുള്ളത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച ‘ സ്‌റ്റേഷന്‍ 5’ ജനുവരി 7- ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ‘ തൊട്ടപ്പന്‍ ‘ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും. https://youtu.be/qiUCNzve3Zw

# സി. കെ. അജയ് കുമാർ,

The first song of Station 5 sung by Nanchamma and Vinod Kovur

വിധി (ദി വെര്‍ഡിക്ട്); ചിത്രം നവംബര്‍ 30ന് തിയറ്ററിലേക്ക്

0

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും  ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യ്ത ചിത്രം ‘വിധി (ദി വെർഡിക്ട്) ഡിസംബർ 30ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യം തീരുമാനിച്ച പേര് എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു.  കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് സിനിമ.

അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവർക്കൊപ്പം ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കണ്ണൻ താമരാക്കുളം സംവിധാനം ചെയ്ത് സെന്തിൽ കൃഷ്ണ നായകാനായെത്തിയ ‘ഉടുമ്പ്’ കുടുംബ പ്രേക്ഷകരടക്കം ഇതിനോടകം നെഞ്ചിലേറ്റി തീയ്യേറ്ററുകളിൽ മുന്നേറുകയാണ്.വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

Vidhi : The film hits theaters on November 30

കോന്നി കല്ലേലി കാവിൽ ധനു ഒന്ന് മുതൽ പത്ത് വരെ 999 മലക്കൊടി ദർശനം

0

പത്തനംതിട്ട : കിഴക്ക് ഉദിമലയേയും പടിഞ്ഞാറ് തിരുവാർ കടലിനെയും സാക്ഷി വെച്ച് അച്ചൻ കോവിലിനെയും ശബരിമലയെയും ഉണർത്തിച്ച് കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) ധനു മാസം ഒന്ന് മുതൽ പത്ത് വരെ 999 മലകളുടെ മലക്കൊടി ദർശനം നടക്കും.

ധനു ഒന്നിന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ, കാവ്‌ ഉണർത്തൽ, താംബൂല സമർപ്പണം, തുടർന്ന് കരിക്ക് പടേനിയോടെ മലക്കൊടി എഴുന്നള്ളിച്ച് പ്രത്യേക പീഠത്തിൽ ഇരുത്തും.
ധനു പത്ത് വരെ മലക്കൊടിയ്ക്ക് മുന്നിൽ നാണയപ്പറ, മഞ്ഞൾ പറ, നെൽപ്പറ എന്നിവ ഭക്തജനതയ്ക്ക് സമർപ്പിക്കാം എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു.

Konni Kalleli Kavil Dhanu 1 to 10 999 malakodi dershanam

നടൻ ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

0
നടൻ ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു.സൈബർ ആക്രമണത്തിനു വിധേയമായ ബോളിവുഡ് താരനിരയിൽ ഇഷാ ഡിയോളിനും ഫറാഖാനും തബുവിനും പിന്നാലെയാണ് ജോൺ എബ്രഹാമിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം മാറ്റുകയും .ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.


ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” പൂർത്തിയായി

0

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം . സിഥിൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലെന്നപോലെ തന്നെ സിഥിന്റെ ജീവിതത്തിലും ധാരാളം പ്രശ്നങ്ങളുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമൊരു പരിഹാരം എന്ന നിലയ്ക്ക് അയാളൊരു പോംവഴി തിരഞ്ഞെടുക്കുന്നു. സമയത്തിൽ വിശ്വാസമുള്ള സിഥിൻ അതിനായി ഒരു ശുഭദിനവും ശുഭമുഹൂർത്തവും കണ്ടെത്തുന്നു. പോംവഴി നടപ്പാക്കാൻ തന്നെകൊണ്ട് കഴിയുമോ എന്നുറപ്പില്ലാതെ, മനസ്സില്ലാമനസ്സോടെ ശുഭദിനത്തിൽ മാത്രം പൂർണ്ണമായി വിശ്വസിച്ച് സിഥിൻ ആ സാഹസത്തിനിറങ്ങി പുറപ്പെടുന്നു. ആ പുറപ്പാട് അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സന്ദർഭങ്ങളിലേക്കാണ് അയാളെ നയിക്കുന്നതെന്ന് അയാളൊരിക്കലും അറിഞ്ഞിരുന്നില്ല. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ ചെറുതും വലുതുമായ പരിണിതഫലങ്ങളുമെല്ലാം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം . ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , അരുൺകുമാർ , നെബീഷ് ബെൻസൻ എന്നിവരഭിനയിക്കുന്നു. ബാനർ – നെയ്യാർ ഫിലിംസ്, എഡിറ്റിംഗ് , സംവിധാനം – ശിവറാം മണി, നിർമ്മാണം – ഗിരീഷ് നെയ്യാർ, രചന – വി എസ് അരുൺകുമാർ , ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് – അജയ് എൽ കൃഷ്ണ, ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ – അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ .

Indrans and Girish Neyyar movie Shubhadinam

സൂരാജ് ആൻ അഗസ്റ്റിൻ ചിത്രം “ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ “

0

സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ” ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ “എന്ന ചിത്രത്തിന്റെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു.

മുൻമന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു.കൈലാഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു.

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണിത്.എം മുകുന്ദൻ തന്നെ എഴുതിയ “ഓട്ടോ റിക്ഷാക്കരന്റെ ഭാര്യ” എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം.പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത് സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലി ഹരികുമാർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ-വിബിൻ മാത്യു പുനലൂർ,റാഷിദ് ആനപ്പടി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

‘Auto Rickshawkarante Bharya’ movie pooja

വൻ താര നിരയുമായി ഒരു കാമ്പസ് ചിത്രം. “ലൗ ഫുള്ളി യൂവേർസ് വേദ”

0

ആർ ടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “ലൗ ഫുള്ളി യൂവേർസ് വേദ.” നവാഗതനായ പ്രഗേഷ്‌ സുകുമാരൻ സംവിധാനം ചെയ്യുന്നു.”ലൗ ഫുള്ളി യൂവേർസ് വേദ.”എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത താരങ്ങളായ മമ്മൂട്ടി,മഞ്ജു വാര്യർ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു.തൊണ്ണൂറ് കാലഘട്ടങ്ങളിലെ കാമ്പസ് സൗഹൃദത്തിന്റെയും പ്രണയതിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജീഷ വിജയൻ, വെങ്കിടേഷ് ,ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, ഗൗതം വാസുദേവ് മേനോൻ ,അപ്പാനി ശരത്, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ എം വിജയൻ എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.ടോബിൻ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.കോ പ്രൊഡ്യൂസർ- വിബീഷ് വിജയൻ, ലൈൻ-പ്രൊഡൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റെനി ദിവാകരൻ.ഡിസംബർ 15 നു തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ചു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary: A campus film with a huge star cast. “Lovefully Yours Veda”

പുതിയ മലയാള ചിത്രം ” കുമാരി “

0

ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് “കുമാരി ഐശ്വര്യ ലക്ഷ്മി,ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” കുമാരി “.” രണം ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിർമ്മൽ സഹദേവ്, “ഹേ ജൂഡ് ” എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.”കുമാരി”യുടെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു.

രാഹുൽ മാധവ്,സ്ഫടികം ജോർജ്,ജിജു ജോൺ, ശിവജിത്ത് നമ്പ്യാർ,പ്രതാപൻ,സുരഭി ലക്ഷ്മി,സ്വാസിക,ശ്രുതി മേനോൻ, തൻവി റാം, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ജിൻസ് വർഗീസിന്റെതാണ് ബിഗ് ജെ. എന്റർടൈൻമെന്റ്സ്.ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്,ജിജു ജോൺ എന്നിവരാണ് ‘ഫ്രെഷ് ലൈം സോഡാസി’ന്റെ സാരഥികൾ.ലൈൻ പ്രൊഡ്യൂസർ-ഹാരീസ് ദേശം,സംഗീതം-ജേക്സ് ബിജോയ്,പ്രൊഡക്ഷൻ ഡിസൈൻ-ഗോകുൽ ദാസ്,മേക്കപ്പ്-അമൽ ചന്ദ്രൻ,സ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,പരസ്യകല-ഓൾഡ് മോങ്ക്സ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

New Malayalam Movie “Kumari” pooja

മനസ്സിനിണങ്ങിയ പേരുകണ്ടെത്തി “മകൾ”; സത്യൻ അന്തിക്കാട്‌

0

മീരാജാസ്മിൻ ഒരു ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു “മകൾ”.

തന്റെ ഫേസ്ബുക്ക് പേജിലൂടെ സത്യൻ അന്തിക്കാടാണ് ചിത്രത്തിന്റെ പേര് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് :-

“പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്.
ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു.

“മകൾ”.

അത് നിങ്ങളുമായി പങ്കു വക്കുന്നു.
‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകൾ’ നിങ്ങൾക്കു മുമ്പിലെത്തും.”