ഇർഷാദ് അലി,രഞ്ജി പണിക്കർ,ഡോണി ഡാർവിൻ കൂട്ടുക്കെട്ടിലെ ‘ടൂ മെൻ’; ആഗസ്റ്റ് 5ന് റിലീസാവുന്നു

ടു മെൻ എന്ന ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് നവാഗതനായ ഡോണി ഡാർവിനാണ്.
സിവിൽ എഞ്ചിനീർ ആയ ഡോണി ഡാർവിൻ സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
ആദ്യം സിനിമയിൽ വരാൻ താൽപര്യ കുറവായിരുന്നെങ്കിലും ഒരു ചിത്രം കഴിഞ്ഞതോടെ തന്റെ ശരിയായ വഴി സിനിമ ആണെന്ന് മനസിലാക്കിയ ഡോണി അഭിനയിക്കുകയും ഒപ്പം ‘ടു മെനിലെ’ പ്രൊഡക്ഷൻ ടീമിന്റെ ഭാഗവുമായി മാറിക്കഴിഞ്ഞു. എന്നാൽ ഡോണി ആദ്യമായി അഭിനയിക്കുന്ന സിനിമ ടു മെൻ അല്ല..
‘തങ്ക ഭസ്മ കുറി ഇട്ട തമ്പുരാട്ടി’ യാണ് ഡോണിയുടെ ആദ്യ ചിത്രം.അത് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ‘ആപ് കൈസേ ഹോ’ എന്ന ചിത്രം.. അതിനു ശേഷം ആണ് ‘ടു മെൻ’ചെയ്യുന്നത് .
ടു മെൻ ലെ കഥാപാത്രം തന്റെ ജ്യേഷ്ഠനു വന്ന റോൾ ആയിരുന്നു എന്നും എന്നാൽ അത് പിന്നീട് തന്നിലേക്ക്‌ എത്തുകയായിരുന്നെന്നും ഡോണി ഓർമ്മിക്കുന്നു.
ഡോണിയുടെ
അച്ഛനായ മാനുവൽ ക്രൂസ് ഡാർവിൻ ആണ് ടു മെൻ എന്ന സിനിമയുടെ നിർമ്മാതാവ്.
അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകൻ ഒരു പ്രധാനവേഷം കൈകാര്യം ചെയുമ്പോൾ കാണുന്ന പ്രേക്ഷകർക്ക് വേറെ ഒരു ഇമേജ് കിട്ടുന്നില്ലേ എന്ന ചോദ്യത്തിന് ഡോണിക്ക് വ്യക്തമായ മറുപടി ഉണ്ട്.
തനിക്ക് അഭിനയിക്കാൻ അല്ല താൻ ഈ സിനിമയുടെ പ്രൊഡക്ഷന്റെ ഭാഗമായത് എന്നും പകരം സിനിമയുടെ മറ്റ് മേഖലകളെ പറ്റി പഠിക്കാനും വേണ്ടിയാണ് എന്നായിരുന്നു ഡോണിയുടെ മറുപടി… വെറുതെ അഭിനയിക്കാൻ പൈസ മുടക്കീട്ട് കാര്യം ഇല്ലെന്നും ,ഇത് കേരളം ആണ്. കഴിവ് ഉണ്ടെങ്കിലേ ഇവിടെ പിടിച്ചു നില്ക്കാനാകു …
എന്നും ഡോണി കൂട്ടി ചേർത്തു.
മാനുവൽ ക്രൂസ് ഡാർവിൻ പ്രൊഡ്യൂസ് ചെയ്യുന്ന ‘ടു മെൻ’ ൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് ഡോണി ഡാർവിൻ. അസ്സോസിയേറ്റ് ക്യാമറമാൻ ഡാനി ഡാർവിൻ
പ്രോജക്ട് ഡിസൈനർ ജോയൽ ജോർജ് , ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.സതീഷ് ആണ്.

ധ്യാൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിലും ഡോണി അഭിനയിക്കുന്നുണ്ട് .
ഇർഷാദ് അലി,രഞ്ജി പണിക്കർ,ഡോണി ഡാർവിൻ,ആര്യ ബഡായി അഭിനയിക്കുന്ന ‘ടു മെൻ’ കേരളത്തിൽ ആഗസ്റ്റ് 5 മുതൽ പ്രദർശനത്തിനെത്തും.

admin:
Related Post