വെള്ളി. സെപ് 30th, 2022
WhatsApp Image 2022 08 01 at 8.11.31 PM

പാപ്പന്റെ വൻ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ “മേ ഹൂം മൂസ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സുരേഷ് ഗോപി,പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ്, സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ് “മേ ഹും മൂസ”.

സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിംകുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്,കണ്ണൻ സാഗർ,ശരൺ,അശ്വനി,ജിജിന,സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന”മേ ഹും മൂസ” ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന “മേ ഹും മൂസ” ഒരു ക്ലീൻ എൻറർടൈനറായിട്ടാണ് ജിബു ജേക്കബ്ബ് അവതരിപ്പിക്കുന്നത്.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല, എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.

തിരക്കഥ-റൂബേഷ് റെയിന്‍, ഗാന രചന-സജ്ജാദ്, റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണന്‍ സംഗീതം-ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റർ-സൂരജ് ഇ. എസ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സജീവ് ചന്തിരൂര്‍, കല-സജിത്ത് ശിവഗംഗ,
വസ്ത്രാലങ്കാരം-നിസാര്‍ റഹ്മത്ത്,മേക്കപ്പ്-പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്‌കര്‍,അസോസിയേറ്റ് ഡയറക്ടർ-ഷബില്‍, സിന്റോ,ബോബി.
സ്റ്റില്‍സ്-അജിത് വി ശങ്കര്‍,ഡിസൈനർ- ആസ്‌തെറ്റിക് കുഞ്ഞമ്മ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ,

സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മൂസ പ്രൊഡ്യൂസർ തോമസ് തിരുവല്ല അറിയിച്ചു

പി ആർ ഒ-എ എസ് ദിനേശ്.

English Summary : Mem Hum Moosa first look poster released

By admin

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide