Home Blog Page 318

യുവ സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി

0

ജനപ്രിയ ടെലിവിഷന്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുരാഗ്, അഭയചന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി.

പ്രശസ്ത ചലച്ചിത്രതാരങ്ങളും മിമിക്രി കലാകാരന്മാരുമായ സാജു നവോദയ, രാജേഷ് പാണാവള്ളി എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹത്യ റിലീസ് ചെയ്തത്. വര്‍ത്തമാനകാല സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് ഹത്യയുടെ ഇതിവൃത്തം. നീതിയും നിയമവും രണ്ടു തട്ടിലാകുന്നതോടെ ഇരകളാക്കപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന നിയമങ്ങള്‍ക്ക് നേരെയുളള ഒരു ചൂണ്ടുവിരല്‍ കൂടിയാണ് ഹത്യ. നീതി നിഷേധിക്കപ്പെടുന്ന ഇരയുടെ നിസ്സഹായതയാണ് ഹത്യ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് സംവിധായകന്‍ വിഷ്ണുരാജ് പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് ഹത്യ.നിയവും നിയമപാലകരും നോക്കുകുത്തിയാകുമ്പോള്‍ നിസ്സഹായരായ മനുഷ്യര്‍ എന്തുചെയ്യും? സംവിധായകന്‍ ചോദിക്കുന്നു. ഒരു സൗഹൃദക്കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രമാണ് ഹത്യ.


ബാനര്‍-റെഡ് വിഷ്വല്‍ മീഡിയ, കഥ,സംവിധാനം-വിഷ്ണുരാജ്, നിര്‍മ്മാണം-ഉണ്ണികൃഷ്ണന്‍ തുളസീവനം, ക്യാമറ-ടി.കെ.കൃഷ്ണകുമാർ പള്ളിപ്പുറം,തിരക്കഥ-റോഷന്‍ ചാക്കോ, ബി ജി എം-നിഥിന്‍ പീതാംബരന്‍, എഡിറ്റിംഗ്-സച്ചിന്‍, ആര്‍ട്ട്-രജിമോന്‍,പി ആര്‍ ഒ- പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍-ആഷിഷ് ശിവന്‍, അസോസിയേറ്റ് ഡി ഒ പി – വൈഷ്ണവ്, മിക്സിംഗ് – ശ്യാം റോഷ്, ഡിസൈന്‍- ജിലു, സ്റ്റുഡിയോ-മീഡിയ മോഷന്‍, അഭിനേതാക്കള്‍- അനുരാഗ്, അഭയചന്ദ്രന്‍, ജിജുലാല്‍ പാണാവള്ളി, ശ്രീധര്‍ പാലിയത്ത്, ഉണ്ണികൃഷ്ണന്‍ തുളസീവനം, റോഷന്‍ ചാക്കോ, ബിനുബ് ചേർത്തല.

പി.ആർ.സുമേരൻ (9446190254)

English Summary : HATHYAA MALAYALAM SHORT MOVIE 2022 RED VISUAL MEDIA

ഐപിഎസ് ഉദ്യോഗസ്ഥനായി ധ്യാൻ ശ്രീനിവാസൻ; ‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14ന് തീയേറ്ററുകളിൽ

0

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രം ജനുവരി 14 ന്‌ തീയേറ്റർ റിലീസിന് ഒരുങ്ങുന്നു. ‘സൂത്രക്കാരന്‍’, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന പ്രത്യേകത കൂടി ഈ സിനിമയിലുണ്ട്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു, എഡിറ്റിങ്ങ്- അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം ഒരുക്കുന്നത് വില്യംസ് ഫ്രാന്‍സിസ്,ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനര്‍- മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍, ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്. അസ്സോസിയേറ്റ് ഡയറക്ടര്‍- സംഗീത് ജോയ്, ജോ ജോര്‍ജ്ജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം : പി.ശിവപ്രസാദ്

Dhyan Srinivasan in IPS officer role; ‘hits theaters on January 14th

“പില്ലർ നമ്പർ.581” ; എൻ എം ബാദുഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

0

ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  “പില്ലർ നമ്പർ.581”. തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തിൽ  പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. ബാദുഷയുടെ ഡോ.രവി എന്ന ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.  മാഗസിൻ മീഡിയ നിർമ്മിക്കുന്ന ചിത്രത്തിൽ ആദി ഷാൻ, സക്കീർ ഹുസൈൻ, അഖില പുഷ്പാഗധൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം- ഫിയോസ് ജോയ്, എഡിറ്റർ- സിയാദ് റഷീദ്, സംഗീതം- അരുൺ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, ആർട്ട്- നസീർ ഹമീദ്, മേക്കപ്പ്- അമൽ ചന്ദ്രൻ, കോസ്റ്റ്യൂം- സ്റ്റെല്ല റിയാസ്, അസോസിയേറ്റ് ഡയറക്ടർ- അനീഷ് ജോർജ്, സ്റ്റിൽസ്- ബേസിൽ സക്കറിയ, ഡിസൈൻ- എസ്.ജെ & സഹീർ റഹ്മാൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

English Summary:”Pillar No. .581″; NM Badusha’s character poster released

സൗബിന്റെ ‘കള്ളന്‍ ഡിസൂസ’; ട്രൈലർ പുറത്തിറങ്ങി

0

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളൻ ഡിസൂസ’. ചിത്രത്തിന്റെ ട്രൈലർ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും ടോവിനോ തോമസിന്റെയും ഓദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.


അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. ബി.ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ലിയോ ടോം, പ്രശാന്ത് കർമ്മ എന്നിവർ ചേർന്നാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പ്രൊഡക്ഷൻ കോർഡിനേറ്റർ: പ്രിവിൻ വിനീഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് മംഗലത്ത്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌: കൈലാഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് എബ്രഹാം, സനൽ വി ദേവൻ, ആർട്ട്‌: ശ്യാം കാർത്തികേയൻ, കോസ്ട്യും: സുനിൽ റഹ്മാൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫി: മാഫിയ ശശി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, വി.എഫ്.എക്സ്: ടോണി മഗ്‌മൈത്, ടൈറ്റിൽ ഡിസൈൻ: കിഷോർ ബാബു വുഡ്, പബ്ലിസിറ്റി ഡിസൈൻ: സജേഷ് പാലായ്, സ്റ്റിൽസ്: സിബി ചീരൻ, പി.ആർ.ഒ: വാഴൂർ ജോസ്,പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കേരളത്തിൽ ശക്തമായ സാന്നിധ്യമാകാൻ ‘ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം’

0

കേരളത്തിൽ ശക്തമായി ചുവടുറപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്‌നി+ഹോട്ട്സ്റ്റാർ. തുടരെയുള്ള രണ്ട് ഗംഭീര റിലീസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്കായി ‘ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം’ എന്ന പുതിയ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി. പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമയായ നിവിൻ പോളിയുടെ കനകം കാമിനി കലഹവും അടുത്തിടെ റിലീസായ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്.

‘ഡിസ്‌നി ഡേ’ ആയ നവംബർ 12ന് അർദ്ധരാത്രി 12 മണിയ്ക്കാണ് ആദ്യ മലയാള സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.
 
മറ്റ് OTT പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് അല്പം വൈകിയാണ് ഡിസ്‌നി+ഹോട്ട്സ്റ്റർ മലയാള സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചതെങ്കിലും ഈ കുറഞ്ഞ കാലയളവിൽ തന്നെ സബ്സ്ക്രിപ്ഷനിലും കാഴ്ചക്കാരിലും വൻ കുതിപ്പാണ് ഇവർ നേടിയിരിക്കുന്നത്. ഇതേ തുടർന്നാണ് സമൂഹ മാധ്യമങ്ങളായ യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുന്നത്. ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമയുടെയും വെബ് സീരീസുകളുടെയും അറിയിപ്പുകളും പരസ്യങ്ങളും ഈ ചാനലുകളിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയുടെ ട്രെയ്ലർ റിലീസ് ഈ വരുന്ന ജനുവരി 6ന് തങ്ങളുടെ പുതിയ യൂട്യൂബ് ചാനലിലൂടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
 
സിനിമാ ആസ്വാദകരെ എന്നും ആവേശം കൊള്ളിക്കുന്ന ഒരുപാട് ദൃശ്യവിസ്മയങ്ങൾ സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളി പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. ഇതിന്റെയെല്ലാം വിശദവിവരങ്ങൾ ഇനി മുതൽ ഈ സമൂഹമാധ്യമ പേജുകളിലൂടെ അതാത് സമയങ്ങളായിൽ കമ്പനി പുറത്തു വിടുമെന്നും അധികൃതർ സൂചന നൽകി.
 
ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം അക്കൗണ്ടുകളുടെ വിശദാംശങ്ങൾ :
 
https://www.youtube.com/c/DisneyPlusHotstarMalayalam
 
https://www.facebook.com/DisneyPlusHotstarMalayalam
 
https://www.instagram.com/disneyplushotstarmalayalam/
 
https://twitter.com/DisneyplusHSMal


‘Disney + Hotstar Malayalam’ to make a strong presence in Kerala

മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

0

നവാഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു. മലയാളത്തിൽ തന്നെ ആദ്യമായാണ് മമ്മൂട്ടി ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിന് മുന്നേ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് സ്ത്രീകൾ സംവിധാനം ചെയ്ത ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത് എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരൻമ്പ്, കർണ്ണൻ, അച്ചം എൻമ്പതു മതമേയ്യടാ, പാവ കഥൈകൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്.
കഥ – ഹർഷദ്, തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ഷർഫുവും , സുഹാസും, ഹർഷദും ചേർന്നാണ്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് പുഴുവിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റ്‌ – ദീപു ജോസഫ്, സംഗീതം – ജെയ്കസ് ബിജോയ്‌.
ബാഹുബലി, പ്രേതം -2, മിന്നൽ മുരളി എന്നീ സിനിമകൾകളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആർട്ട്‌ നിർവ്വഹിക്കുന്നത്. വിഷ്ണു ഗോവിന്ധും, ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ്‌ ഡിസൈൻ- ബാദുഷ, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ. വസ്ത്രാലങ്കാരം സമീറ സനീഷ്,
സ്റ്റിൽസ് – രോഹിത് കെ സുരേഷ്.
അമൽ ചന്ദ്രനും, എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്.
ചിത്രത്തിന്റെ വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്

YouTube link : https://youtu.be/Kkwd-a6NS3M

The official teaser of “Puzhu” starring Mammootty and Parvathy Thiruvoth in lead roles

കെ എസ് സേതുമാധവൻ അനുസ്മരണ യോഗം

0

മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ( മാക്ട ) നേതൃത്വത്തിൽ മലയാള സിനിമയുടെ രാജശില്പിയായ കെ എസ് സേതുമാധവന്റെ അനുസ്മരണ യോഗം എറണാകുളം കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. അനുസ്മരണ യോഗത്തിൽ സിബി മലയിൽ,കമൽ, ജോൺ പോൾ, ബാലചന്ദ്രമേനോൻ, എസ് എൻ,സ്വാമി,ശ്രീമൂലനഗരം മോഹൻ,ഷിബു ചക്രവർത്തി എന്നിവർ സംസാരിച്ചു.

മാക്ട യുടെ പരമോന്നത ബഹുമതിയായ ” മാക്ട ലെജൻഡ് ഓണർ പുരസ്കാരം 2021 ” കെ എസ് സേതുമാധവന് ആയിരുന്നു. ചടങ്ങിൽ കെ എസ് സേതുമാധവന്റെ മുഖചിത്രത്തോട് കൂടിയ മാക്ടയുടെ 2022 ലെ ഡയറി, ബാലചന്ദ്രമേനോൻ ജോൺ പോളിന് നല്കി പ്രകാശനം ചെയ്തു.മാക്ട ജനറൽ സെക്രട്ടറി സുന്ദർ ദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി കെ ബാബുരാജ് നന്ദിയും പറഞ്ഞു.

ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം …. രണ്ട് ജനുവരി 7 – ന് തീയേറ്ററുകളിൽ

0

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ജനുവരി 7 – ന് തീയേറ്ററുകളിലെത്തും. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ – സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് – ബാല, ക്യാമറ അസ്സോസിയേറ്റ്സ് – അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ – രാഹുൽ , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ – സണ്ണി താഴുത്തല , ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് – സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ – ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ – ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ – ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് – റാണാ പ്രതാപ് , വിതരണം – അനന്യ ഫിലിംസ്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

തിരക്കഥയുടെ വഴിയേ ലക്ഷ്മിപ്രിയയും ചിത്രം – ആറാട്ട് മുണ്ടൻ

0

എ എം മൂവീസിന്റെ ബാനറിൽ പി ജയ് ദേവ് സംവിധാനവും എം ഡി സിബിലാൽ നിർമ്മാണവും നിർവ്വഹിക്കുന്ന “ആറാട്ട് മുണ്ടൻ ” എന്ന ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭർത്താവുമാണ് പി ജയ് ദേവ്. അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എ എം ആരിഫ് എം പിയും എച്ച് സലാം എം എൽ എ യും ചേർന്ന് ഭദ്രദീപത്തിന് തിരി തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടൻ . ബാനർ – എ എം മൂവീസ്, സംവിധാനം – പി ജയ് ദേവ് , നിർമ്മാണം – എം ഡി സിബിലാൽ, സഹനിർമ്മാണം – കെ പി രാജ് വക്കയിൽ (യു എ ഇ), ലക്ഷ്മിപ്രിയ, തിരക്കഥ – ലക്ഷമിപ്രിയ, ഛായാഗ്രഹണം – ബിജുകൃഷ്ണൻ , കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം – സത്യദാസ് , എഡിറ്റർ-അനന്ദു വിജയൻ , സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന – എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, ക്യാമറ അസ്സോസിയേറ്റ് – ഷിനൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സൻ , ചമയം – ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം – നിസാർ റഹ്മത്ത് , ത്രിൽസ് – മാഫിയ ശശി, കോറിയോഗ്രാഫി – ജോബിൻ മാസ്റ്റർ, സഹസംവിധാനം – അരുൺ പ്രഭാകർ , സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബിബി കെ ജോൺ , ഫിനാൻസ് കൺട്രോളർ & ഓഫീസ് നിർവ്വഹണം – എം സജീർ , സ്‌റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റിൽസ് – അജി മസ്കറ്റ്,പി ആർ ഓ -അജയ് തുണ്ടത്തിൽ . ചിത്രത്തിന്റെ താരനിർണ്ണയം പുരോഗമിക്കുന്നു.

English Summary: Malayalam movie Arat Mundan written by actress Lakshmi Priya

ലേവ്യ 20:10 ഉടൻ പ്രദർശനത്തിന്

0

ലൈഫ് ഐ എൻ സി , എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ലേവ്യ 20:10 എന്ന മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നീനയുടേയും, സന്ദീപിന്റെയും ജീവിതത്തിലേയ്ക്ക് നവീൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.
നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ് കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ.

നിർമ്മാണം: ലൈഫ് ഐ എൻ സി , കോ- പ്രൊഡ്യൂസർ : എൻ ഫോർ ഫിലിം ഫാക്ടറി, ഛായാഗ്രഹണം: ശശി നാരായൺ, എഡിറ്റിംഗ് : ഫിലോസ് പീറ്റർ, കലാസംവിധാനം : ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഹരീഷ് പാലപ്പുഴ, പ്രൊഡക്‌ക്ഷൻ കൺട്രോളർ : സിജു ചക്കുംമൂട്ടിൽ, ആക്ഷൻ കോറിയോഗ്രാഫി:കുങ്ഫു സജിത്, പശ്ചാത്തല സംഗീതം : ബിനോയി ജോസഫ്,  ചമയം: സുധി കട്ടപ്പന, വസ്ത്രാലങ്കാരം: ജെസ്സി എബ്രഹാം, ഗാനരചന : ബിജു കമൽ, സംഗീതം : രാജേഷ് സാംസ്, മനു നാരായണൻ, സ്റ്റിൽസ് : അനുമോദ്, ഡിസൈൻ : റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം : കാസറ്റ് കമ്പിനി. 2022 ജനുവരിയിൽ ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.

levya 20:10 Malayalam movie

അഞ്ചു മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാരെ കടന്ന് വൈറലായി കുതിക്കുന്ന വിശാലിൻ്റെ “വീരമേ വാകൈ സൂടും ” ഹൈ വോൾട്ടേജ് ടിസർ

0

തെന്നിന്ത്യൻ ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച ‘ വീരമേ വാകൈ സൂടും ‘ എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം വൈറലായി ചരിത്രം സൃഷ്ടിച്ച് മുന്നേറ്റം തുടരുകയാണ്. ക്രിസ്തുമസ് ദിനത്തിൽ ‘ Raise of a common Man’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ടീസർ അഞ്ചു മണിക്കൂർ കൊണ്ട് ഒരു മില്യനിൽ പരം കാഴ്ചക്കാരെ നേടിയാണ് മുന്നേറ്റം നടത്തിയത്. വൻ വരവേൽപ്പാണ് ആരാധകരിൽ നിന്നും ടീസറിന് ലഭിച്ചിരിക്കുന്നത്. തീ പാറുന്ന സംഘട്ടന രംഗങ്ങൾ കോർത്തിണക്കിയ ഹൈ വോൾട്ടേജ് ടീസറാണ് അണിയറക്കാർ ആരാധകർക്ക് എത്തിച്ചത്. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് ‘ വീരമേ വാകൈ സൂടും ‘ എന്നാണു ടീസർ നൽകുന്ന സൂചന.

ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. ബാബുരാജ് വിശാലിൻ്റെ വില്ലനാവുന്ന ചിത്രം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു സവിശേഷത. ഡിംപിൾ ഹയാതിയാണ് നായിക. രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാൽ തന്നെയാണ് തൻ്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ ‘ വീരമേ വാകൈ സൂടും ‘ നിർമ്മിച്ചിരിക്കുന്നത്.

  • സി.കെ.അജയ് കുമാർ, പി ആർ ഒ

veerame vaagai soodum teaser

“പ്രതി നിരപരാധിയാണോ?” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

ഇന്ദ്രൻസ്,ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ പൊറ്റമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പ്രതി നിരപാധിയാണോ?” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഇടവേള ബാബു, ബാലാജി ശർമ്മ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണൻ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിൻ രാജ്,റിഷിക്ക് ഷാജ്,ബാബു അടൂർ, എച്ച് കെ നല്ലളം,ആഭ ഷജിത്ത്, ജയൻ കുലവത്ര,ബാലൻ പാറയ്ക്കൽ, പ്രദീപ് ബാലൻ,നീന കുറുപ്പ്,കുളപ്പുള്ളി ലീല,പാർവ്വതി,അനാമിക പ്രദീപ്,ആവണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വോൾകാനോ സിനിമാസിന്റെ ബാനറിൽ പ്രദീപ് നളന്ദ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പൽ വി നായനാർ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,പി ടി ബിനു എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു.ആലാപനം-വിനീത് ശ്രീനിവാസൻ,അരുൺ രാജ്,സിത്താര കൃഷ്ണകുമാർ.എഡിറ്റർ-ജോൺകുട്ടി.പ്രൊഡക്ഷൻ ഡിസൈനർ-പ്രവീൺ പരപ്പനങ്ങാടി,പ്രൊഡ്ക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോടി,കല-രഞ്ജിത്ത് കൊതേരി,മേക്കപ്പ്-സന്തോഷ് വെൺപകൽ,വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ,സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,പരസ്യകല-ഓക്സിജൻ മീഡിയ,പശ്ചാത്തല സംഗീതം-എസ് പി വെങ്കിടേഷ്,ആക്ഷൻ-ബ്രൂസിലി രാജേഷ്,നൃത്തം-കുമാർ ശാന്തി,വി എഫ് എക്സ്-രാജ് മാർത്താണ്ടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കനം,പി ആർ ഒ-എ എസ് ദിനേശ്.