Home Blog Page 317

‘കള്ളന്‍ ഡിസൂസ’ ഫെബ്രുവരി 11ന് തിയേറ്ററുകളില്‍ എത്തും…

0

കൊവിഡ് മൂലം റിലീസ് മാറ്റിവെച്ച “കള്ളൻ ഡിസൂസ” എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11ന് തിയറ്ററിലെത്തും. ജനുവരി 21നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവെയ്ക്കുകയായിരുന്നു. 
സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്ത് റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയന്ത് മാമ്മൻ, എഡിറ്റർ- റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ- എൻ എം ബാദുഷ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Kallan D’Souza hits theaters on February 11

ഫസ്റ്റ്ഷോസിൽ ശ്രദ്ധയാകർഷിച്ച് മൊബൈൽ ഫോൺ സിനിമ ബി.അബു

0

സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള സിനിമ ” ബി.അബു “ഫസ്റ്റ്ഷോ സ് ഒടിടിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേർക്കുന്ന ഖത്തറിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് ഫോൺ സിനിമാ വിപ്ളവത്തിനു പിന്നിൽ. സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാതയൊരുക്കി , പൂജയും നമസ്ക്കാരവുമായി കഴിയുന്ന രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവാസലോകത്തെ നേർക്കാഴ്ച്ചകളും കാട്ടിത്തരുന്നു. ഖത്തറിലായിരുന്നു ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. 4K റിസൊല്യൂഷനിൽ ചിത്രീകരിച്ച സിനിമയിൽ അൻവർ ബാബുവും ആഷിക് മാഹിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാനർ – വൺ ടു വൺ മീഡിയ, കഥ, തിരക്കഥ, സംഭാഷണം , ഛായാഗ്രഹണം, സംവിധാനം – സുബൈർ മാടായി, നിർമ്മാണം – മൻസൂർ അലി, എഡിറ്റിംഗ് – ഷമീൽ ഏ.ജെ, അസ്സോസിയേറ്റ് ഡയറക്ടർ – അൻവർ ബാബു, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിംഗ് – മനോജ് മേലോടൻ, ബിനു റിഥം സ്വസ്തി, സോംഗ് പ്രോഗ്രാമിംഗ് & മിക്സിംഗ് – ജോഷി പുന്നയൂർക്കുളം, ആലാപനം – മുഹമ്മദ് തോയിബ് , അസിം സുബൈർ, ഗിരീഷ, ജ്യോതിഷ എസ് പിള്ള , പ്രൊഡക്ഷൻ കൺട്രോളർ – ഫയസ് റഹ്മാൻ , കല – മഹേഷ്കുമാർ , ചമയം – ദിനേശ്, ഗ്രീഷ്മ, സംവിധാന സഹായികൾ – ആരിഫ സുബൈർ, രശ്മി ശരത്, ദീപ്തി രൂപേഷ്, പ്രൊഡക്ഷൻ മാനേജർ – ശരത് സി നായർ , സാങ്കേതിക സഹായം – റഷീദ് പുതുക്കുടി, ഹാഷിം വടകര, സ്റ്റിൽസ് & പോസ്റ്റേഴ്സ് – ഫർഹാസ് മുഹമ്മദ്, മാർക്കറ്റിംഗ് – അസിം കോട്ടൂർ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

‘തേറ്റ’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ്
സൈന മൂവീസ്സിലൂടെ

0

അമീര്‍ നിയാസ്, എം ബി പത്മകുമാര്‍, ശരത് വിക്രം, അജീഷ പ്രഭാകര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെനീഷ് യൂസഫ് സംവിധാനം ചെയ്യുന്ന “തേറ്റ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി ” പള്ളിക്കാട്ടില്‍ പ്രൊഡക്ഷൻസ്,ത്രീ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നി ബാനറില്‍ ബിനോഷ് ഗോപി റെനീഷ് യൂസഫ് എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘തേറ്റ’ എന്ന ചിത്രത്തിന് ‘ദി ബ്ലഡി ടാസ്‌ക് ‘എന്നാണ് ടാഗ്‌ലൈന്‍.

കഥ- റെനീഷ് യൂസഫ്, തിരക്കഥ- അരവിന്ദ് പ്രീത, ഛായാഗ്രഹണം-ഫാസ് അലി,സംഗീതം-അരുണ്‍ രാജ്,എഡിറ്റര്‍-കിരണ്‍ വിജയ്, കലാസംവിധാനം- റംസാല്‍ അസീസ്,വിഎഫ് എക്സ്- തൗഫീക്ക്,ബാക്ക് ഗ്രൗണ്ട് സ്‌കോര്‍, സൗണ്ട് ഇഫക്റ്റ്- മിഥുന്‍ മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍,കോസ്റ്റ്യം- ഷാനു എ എം ആന്റ് റെംഷാദ്‌ യൂസഫ്, മേക്കപ്പ്-സനീഫ് ഇടവ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരിപ്രസാദ് വി കെ,അല്‍താഫ് അക്ബര്‍. അസോസിയേറ്റ് ഡയറക്ടര്‍-ജംഷീര്‍ മജീദ്, സൂരജ് പ്രഭ,സ്റ്റില്‍-കിച്ചു സാജു,ജാക്‌സണ, ടൈറ്റില്‍-വി ഡി ഡിസൈന്‍സ്,ഡിസൈന്‍- ബെൻസ് കഫെ,ട്രെയിലര്‍ കട്ട്‌സ്,സൗണ്ട് ആന്റ് മ്യൂസിക്- മിഥുന്‍ മുരളി, വാർത്ത പ്രചരണം-എ എസ് ദിനേശ്.

കോവിഡിനെ അതിജീവിച്ച്  വിശാലിൻ്റെ “വീരമേ വാകൈ സൂടും ” ഫെബ്രുവരി 4 മുതൽ തീയറ്ററുകളിൽ

0

തെന്നിന്ത്യൻ സിനിമയുടെ  ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ  തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച ‘ വീരമേ വാകൈ സൂടും ‘ എന്ന ആക്ഷൻ എൻ്റർടൈനർ സിനിമ  ഫെബ്രുവരി 4 ന് ലോകമെമ്പാടും :പ്രദർശനത്തിനെത്തുന്നു. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലർ ഇരുപത്തി മൂന്നു ലക്ഷ്യത്തിൽ പരം കാഴ്ചക്കാരെ നേടി  വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വലിയ ഭ വരവേൽപ്പാണ് ആരാധകരിൽ നിന്നും ഇതിന് ലഭിച്ചിരിക്കുന്നത്. രോമാഞ്ച ജനകമായ  സംഘട്ടന രംഗങ്ങളോട് കൂടിയ ട്രെയിലർ മാസ്സ്  സിനിമാ ആരാധകരിൽ ആകാംഷ വർധിപ്പിച്ചിരിക്കയാണ് .  എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും  ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് ‘ വീരമേ വാകൈ സൂടും ‘ എന്നാണു അണിയറ ശില്പികൾ അവകാശപ്പെടുന്നത്. ‘ Rise of a common Man ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൻ്റെ പ്രമേയംഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും  നേരെ  ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് . ബാബുരാജ് വിശാലിൻ്റെ  വില്ലനാവുന്നു. .ഡിംപിൾ ഹയാതിയാണ് നായിക. മലയാളിയായ രവീണാ രവി അവതരിപ്പിക്കുന്ന കഥാപാത്രമാണ് മറ്റൊരു ശ്രദ്ധേയായ ഘടകം. ഈ കഥാപാത്രം രവീണയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി ഭവിക്കും എന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായ നായകൻ വിശാൽ പൊതു വേദിയിൽ വെച്ച് പറഞ്ഞത്. തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, മാരിമുത്ത്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി  എന്നിവരാണ് ചിത്രത്തിലെ  മറ്റു പ്രധാന അഭിനേതാക്കൾ.യുവൻ ഷങ്കർ രാജയാണ്  സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. നേരത്തേ നിരവധി തവണ റിലീസ് തിയ്യതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് ലോക് ഡൗണുകളിൽ കുടുങ്ങി പ്രദർശനം തടസ്സപ്പെട്ടു കൊണ്ടിരിക്കയായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് വെള്ളിയാഴ്ച പ്രദർശനത്തിന് എത്തുകയാണ് വിശാലിൻ്റെ “വീരമേ വാകൈ സൂടും “.- 

സി.കെ.അജയ് കുമാർ, പി ആർ ഒ

നിണത്തിലെ നാട്ടുനെല്ലിക്ക ഗാനം റിലീസായി

0

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ” നിണം ” എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക …. എന്ന് തുടങ്ങുന്ന ഗാനം റിലീസായി. ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫർഹാനും എം ആർ ഭൈരവിയുമാണ് ആലാപനം. ഫാമിലി റിവഞ്ച് ത്രില്ലറിലൊരുക്കിയ ചിത്രത്തിൽ സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

Ninam song ‘Nattunellikka’ has been released

ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം – രണ്ട് ഫെബ്രുവരി 4 – ന് ആമസോൺ പ്രൈമിൽ

0

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ – സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് – ബാല, ക്യാമറ അസ്സോസിയേറ്റ്സ് – അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ – രാഹുൽ , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ – സണ്ണി താഴുത്തല , ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് – സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ – ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ – ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ – ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് – റാണാ പ്രതാപ് , സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ

Randu movie February 4 on Amazon Prime

ബ്രോ ഡാഡിയിലെ റൊമാന്റിക് ഗാനം ‘പറയാതെ വന്നേൻ’ പുറത്തിറങ്ങി

0
പൃഥ്വിരാജ് സുകുമാരന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡിയിലെ റൊമാന്റിക് ഗാനം 'പറയാതെ വന്നേൻ' പുറത്തിറങ്ങി.‘പറയാതെ വന്നേൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. 
Bro Daddy Video Song | Parayathe Vannen | Mohanlal | Prithviraj | Deepak Dev | Meena | Kalyani

മകര സംക്രാന്തിയിൽ ”ബനാറസ്”പോസ്റ്റർ റിലീസ്

0

മകര സംക്രാന്തിയോടനുബന്ധിച്ച് “ബനാറസ്” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ – സോണൽ മൊണ്ടേറോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ പാൻ ഇന്ത്യ സിനിമ ജയതീർത്ഥ സംവിധാനം ചെയ്യുന്നു.

സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് “ബനാറസ് “. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കും.അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

‘Banaras’ poster released at Makara Sankranti

മലയാള സിനിമയിലെ ആറ് പ്രഗത്ഭ സംവിധായകർ ഒത്തുചേരുന്ന ഹെഡ്മാസ്റ്റർ

0

പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു സിനിമ ഒരുങ്ങുന്നു.. ചാനൽ ഫൈവ്ന്റെ ഹെഡ്മാസ്റ്റർ..ഇതിനോടകം കഴിവ് തെളിയിച്ച ആറ് സംവിധായകർ ഹെഡ്മാസ്റ്ററിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു..

സംവിധാനത്തിന് സംസ്ഥാന ദേശിയ അവാർഡുകൾ നേടിയിട്ടുള്ള രാജീവ് നാഥിന്റെ 27-ആം സിനിമയാണ് ഹെഡ് മാസ്റ്റർ.2007 ൽ ഏറ്റവും നല്ല ആദ്യ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്‌ നേടിയ സുഭദ്രത്തിന്റെ സംവിധായകൻ ശ്രീലാൽ ദേവരാജ് ആണ് ഹെഡ്മാസ്റ്ററിന്റെ നിർമ്മാതാവ്.. ചാനൽ അവതാരകാനും എഴുത്തുകാരനും ആഗസ്റ്റ്‌ ക്ലബ്‌ എന്ന സിനിമയുടെ സംവിധായകനുമായ KB വേണുവും രാജീവ് നാഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്..
ദേശിയ, സംസ്ഥാന അവാർഡുകൾ നേടിയ തലപ്പാവ്, ഒഴിമുറി എന്നീ സിനിമകളുടെ സംവിധായകൻ മധുപാലും, പതിനെട്ടാം പടി യുടെ സംവിധായകൻ ശങ്കർ രാമകൃഷ്ണനും ഹെഡ്മാസ്റ്ററിൽ ശ്രദ്ധേയമായ രണ്ട് വേഷങ്ങൾ അവതരിപ്പിക്കുന്നു.ഇവരോടൊപ്പം, പ്രെയിസ് ദ ലോർഡ്, രുദ്രസിംഹസം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഷിബു ഗംഗാധരൻ ഹെഡ്മാസ്റ്ററിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു….
സംവിധാന പ്രതിഭകൾ ഒത്തുചേരുന്ന ചാനൽ ഫൈവ്ന്റെ ഹെഡ്മാസ്റ്റർ ഇപ്പോഴേ ചലച്ചിത്ര രംഗത്ത് സംസാരവിഷയമായി കഴിഞ്ഞു..

പ്രസിദ്ധ എഴുത്തുകാരൻ കാരൂർ നീലകണ്ഠ പിള്ളയുടെ പൊതിച്ചോർ എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ …..

Headmaster comprising of six eminent directors of Malayalam cinema

” ബുള്ളറ്റ് ഡയറീസ് “കണ്ണൂരിൽ

0

ധ്യാൻ ശ്രീനിവാസൻ, രഞ്ജിപണിക്കർ, പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് മണ്ടൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ബുള്ളറ്റ് ഡയറീസ് “.
ആൻസൺ പോൾ,ജോണി ആന്റെണി,ശ്രീകാന്ത് മുരളി,സലീംകുമാർ,അൽത്താഫ് സലീം,ശ്രീലക്ഷമി എന്നിലരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു.കൈതപ്രം,റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

എഡിറ്റർ- രഞ്ജൻ എബ്രാഹം. പ്രൊഡക്ഷൻ ഡിസൈനർ-അനിൽ അങ്കമാലി,കല-അജയൻ മങ്ങാട്,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-പരസ്യകല-യെല്ലോ ടൂത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ,ഉബൈനി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-നസീർ കാരന്തൂർ.

ജനുവരി പതിനഞ്ചിന് കണ്ണൂർ കരുവാഞ്ചൽ കാപ്പിമല ജംങ്ഷനിൽ ” ബുള്ളറ്റ് ഡയറീസ് ” ചിത്രീകരണം ആരംഭിക്കും.

പി ആർ ഒ-എ എസ് ദിനേശ്.

English Summary : Dhyan Sreenivasan New movie bullet diaries pooja

” ടു മെൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന
” റ്റൂ മെന്‍ ” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ബിനു പപ്പു, മിഥുൻ രമേശ്, ഹരീഷ്കണാരൻ,
സോഹൻ സീനുലാൽ,സുനിൽ സുഖദ,ഡോണീ ഡേർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ
ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യിൽ ചിത്രീകരിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ,
എഡിറ്റർ,കളറിസ്റ്റ്-ശ്രീകുമാർ നായർ,സൗണ്ട് ഡിസൈൻ-രാജാകൃഷ്ണൻ എം ആർ, ഫിനാൻസ് കൺട്രോളർ-അനൂപ് എം.,

പി ആർ ഒ- എ എസ് ദിനേശ്.

English Summary : Two men first look poster released

യുവ സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി

0

ജനപ്രിയ ടെലിവിഷന്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുരാഗ്, അഭയചന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി.

പ്രശസ്ത ചലച്ചിത്രതാരങ്ങളും മിമിക്രി കലാകാരന്മാരുമായ സാജു നവോദയ, രാജേഷ് പാണാവള്ളി എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹത്യ റിലീസ് ചെയ്തത്. വര്‍ത്തമാനകാല സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് ഹത്യയുടെ ഇതിവൃത്തം. നീതിയും നിയമവും രണ്ടു തട്ടിലാകുന്നതോടെ ഇരകളാക്കപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന നിയമങ്ങള്‍ക്ക് നേരെയുളള ഒരു ചൂണ്ടുവിരല്‍ കൂടിയാണ് ഹത്യ. നീതി നിഷേധിക്കപ്പെടുന്ന ഇരയുടെ നിസ്സഹായതയാണ് ഹത്യ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് സംവിധായകന്‍ വിഷ്ണുരാജ് പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് ഹത്യ.നിയവും നിയമപാലകരും നോക്കുകുത്തിയാകുമ്പോള്‍ നിസ്സഹായരായ മനുഷ്യര്‍ എന്തുചെയ്യും? സംവിധായകന്‍ ചോദിക്കുന്നു. ഒരു സൗഹൃദക്കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രമാണ് ഹത്യ.


ബാനര്‍-റെഡ് വിഷ്വല്‍ മീഡിയ, കഥ,സംവിധാനം-വിഷ്ണുരാജ്, നിര്‍മ്മാണം-ഉണ്ണികൃഷ്ണന്‍ തുളസീവനം, ക്യാമറ-ടി.കെ.കൃഷ്ണകുമാർ പള്ളിപ്പുറം,തിരക്കഥ-റോഷന്‍ ചാക്കോ, ബി ജി എം-നിഥിന്‍ പീതാംബരന്‍, എഡിറ്റിംഗ്-സച്ചിന്‍, ആര്‍ട്ട്-രജിമോന്‍,പി ആര്‍ ഒ- പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍-ആഷിഷ് ശിവന്‍, അസോസിയേറ്റ് ഡി ഒ പി – വൈഷ്ണവ്, മിക്സിംഗ് – ശ്യാം റോഷ്, ഡിസൈന്‍- ജിലു, സ്റ്റുഡിയോ-മീഡിയ മോഷന്‍, അഭിനേതാക്കള്‍- അനുരാഗ്, അഭയചന്ദ്രന്‍, ജിജുലാല്‍ പാണാവള്ളി, ശ്രീധര്‍ പാലിയത്ത്, ഉണ്ണികൃഷ്ണന്‍ തുളസീവനം, റോഷന്‍ ചാക്കോ, ബിനുബ് ചേർത്തല.

പി.ആർ.സുമേരൻ (9446190254)

English Summary : HATHYAA MALAYALAM SHORT MOVIE 2022 RED VISUAL MEDIA