
! നടൻ കാർത്തിയുടെ പുതിയ സിനിമയായ 2ഡി എൻ്റർടൈൻമെൻ്റി ൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ‘ വിരുമൻ ‘ വരുന്ന ആഗസ്റ്റ് 12- ന് വെള്ളിയാഴ്ച പ്രദർശനത്തിനെത്തുകയാണ്. ഇതിൻ്റെ മുന്നോടിയായി സിനിമയുടെ പ്രചരണാർത്ഥം നടക്കുന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനായി കാർത്തിയും, നായിക അദിതി ശങ്കറും, സംവിധായകൻ മുത്തയ്യയും സഹ നിർമ്മാതാവ് രാജ ശേഖർ കർപ്പൂര പാണ്ഡ്യനും 9- ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. ഇപ്പോൾ ചിത്രത്തിൻ്റെ പ്രചരണത്തിനായി മലേഷ്യൻ സന്ദർശനത്തിലാണ് കാർത്തിയും അദിതിയും. ഹോട്ടൽ ഹൈസിന്ദിൽ വെച്ച് ഉച്ചക്ക് 2 മണിക്കാണ് വാർത്താ സമ്മേളനം. അച്ഛനും മകനും തമ്മിലുള്ള പോരിനെ അവലംബമാക്കി ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം. ‘ കൊമ്പൻ ‘ എന്ന സൂപ്പർ ഹിറ്റ് സിനിമ സമ്മാനിച്ച കാർത്തിയും മുത്തയ്യയും ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ. യുവൻ ഷങ്കർ രാജയുടെതാണ് സംഗീതം.ഫോർച്യുൻ സിനിമാസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സി. കെ. അജയ് കുമാറാണ് പി ആർ ഒ.