ആശുപത്രിയിലേക്കുള്ള വഴിയിൽ രോഗി ആംബുലൻസിൽ മരിച്ചു

പത്തനംതിട്ട: ഓക്‌സിജൻ സിലിണ്ടർ തീർന്നതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിയിൽ രോഗി മരിച്ചു.

വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് 67കാരനായ രാജൻ ആംബുലൻസിൽ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ അർധരാത്രിയാണ് സംഭവം. പനിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ തീർന്നതിനെ തുടർന്നാണ് രോഗി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. തകഴിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ആംബുലൻസ് ഡ്രൈവർ അനുവദിച്ചില്ല.

admin:
Related Post