Home Blog Page 298

ആ പന്ത്രണ്ട്പേരും ഇവിടെയുണ്ട്

0

ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അതിൽ അധികവും  ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്രപശ്ചാത്തലത്തിൽ നിന്നു സമകാലിക വിഷയങ്ങളിലേക്ക്  പറിച്ചുനട്ട ഒരുപിടി നല്ല സിനിമകളും ഉണ്ടായിട്ടുണ്ട്. ഇന്ന് ക്രിസ്തു വന്നാൽ എങ്ങനെ ഇടപെടും എന്നു കൃത്യമായി കാഴ്ചയാക്കിയ പരീക്ഷണസിനിമാ ശ്രേണിയിലേക്ക് മലയാളസിനിമയുടെ ശക്തമായ കാൽവയ്പാണ് തിയേറ്ററിൽ എത്തിയ, ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട്. കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലേക്കു എങ്ങോ നിന്നെത്തുന്ന ചെറുപ്പക്കാരൻ ക്വട്ടേഷനും കൊലയും ഫുൾടൈം ജോബാക്കിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ വാനിലേക്കും ജീവിതത്തിലേക്കും കയറുന്നതാണ് കഥ.

നന്നായി അറിയാവുന്ന ഒരു കഥയുടെ പുനർവായനയല്ല ഈ സിനിമ. ഓരോ സീനും പുതിയ കണ്ടെത്തലുകളുടെ ത്രില്ല് കാഴ്ചക്കാരിൽ ഉണ്ടാക്കും. ലാസറിനെ കൊന്നുകുഴിച്ചുമൂടിയ ടീം പന്ത്രണ്ട് പിറ്റേന്നത്തെ ദിവസം ക്വട്ടേഷന്റെ കൂലി മേടിക്കാൻ പോകുന്ന വഴി കാഴ്ച, മരിച്ച ലാസർ ഒരു ചായേം കുടിച്ചു കാണുന്ന തട്ടുകടയിലിരിക്കുന്നു! അതു കഴിഞ്ഞ് ലാസർ വളരെ കൂളായി ഒരാളുടെ സ്കൂട്ടറിന്റെ പിന്നിലിരുന്നു പോവുന്നു. ആ സമയം ഇടവേള എന്ന് സ്ക്രീനിൽ വരുന്നുണ്ടെങ്കിലും കാഴ്ചക്കാർ ത്രില്ലടിച്ച് ബ്രേക്ക് എടുക്കാതെ തീയേറ്ററിൽ തന്നെ ഇരുന്നുപോകും. സംവിധായകൻ തന്നെയാണ് തിരക്കഥ എഴുതിയതും. ഡയലോഗുകൾ ചെറുതാണെങ്കിലും കാമ്പും കരുത്തുമുണ്ട്.

ഇമ്മാനുവേൽ എന്ന കേന്ദ്രകഥാപാത്രത്തിനെ പീലി മുതലാളി ഭീഷണിപ്പെടുത്തുന്നു: എന്റെ പിള്ളേരെ വിട്ടു പൊയ്ക്കോ. എന്റെ വേലിയാണവര്. ഇമ്മാനുവേൽ തിരിച്ചടിക്കുന്നു, പക്ഷെ എന്റെ അതിർത്തിയിലാ നീ വേലി കെട്ടിയിരിക്കുന്നെ. കടലും മുഴുനീള കഥാപാത്രമാവുന്ന ഈ സിനിമയിൽ സൈലൻസും ഡയലോഗായി മാറുന്നുണ്ട്. രണ്ടര മണിക്കൂറിൽ ഒരു ഇതിഹാസ കഥയെ അച്ചടക്കത്തോടെ പറഞ്ഞ ലിയോ തദേവൂസിന്റെ കൈയടക്കത്തിന് മുഴുവൻ മാർക്കും കൊടുക്കണം. അൽഫോൻസ് ജോസഫിന്റെ പാട്ടുകൾ ട്രെൻഡിയാണ്. പാട്ടുകളൊന്നും സിനിമയിൽ നിന്നു മാറിനിൽക്കുന്നില്ല. പശ്ചാത്തലസംഗീതം പോലെയാണ് പല പാട്ടുകളും പോകുന്നത്. ഒരു ഫൈറ്റ്സീനിൽ പശ്ചാത്തലം മുഴുനീള പാട്ടാണ്. അൽഫോൻസ് മാജിക് നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്.

പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ പ്രോക്സിലൂടെ ചില കണക്ഷൻസ് കൊണ്ടുവന്നിട്ടുള്ളത് അദ്ഭുതപ്പെടുത്തുന്നതാണ്. ഗ്രാമത്തിലെ വീടുകളുടെ ചുവരുകൾ കടുംനിറമാണ്. അകത്ത് ഒരു സങ്കടമൂഡും. കാരണം സിനിമയിലെ സോഷ്യൽ ആക്ടിവിസ്റ്റ് ജോൺ പറയുന്നുണ്ട്: ഈ വീടുകൾക്കു പുറത്തെ നിറമുള്ളൂ, അകത്ത് ബ്ലാക്ക് ആൻഡ് വൈറ്റാണ്, ഇവിടത്തെ ജനങ്ങളെപോലെ

കുറഞ്ഞ സമയംകൊണ്ട് വലിയൊരു കഥ പറയുമ്പോൾ പശ്ചാത്തലവും സംസാരിക്കണമല്ലോ. നന്മയുടെ മണമുള്ള പന്ത്രണ്ട്, മലയാള സിനിമയിൽ മാറ്റത്തിന്റെ കാറ്റുവീശും. സ്കൈപ്പാസ് എന്റർറ്റെയ്ൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം നിർമിച്ച ഈ ചിത്രത്തിൽ ലാൽ, സൂഫി ഫെയിം ദേവ് മോഹൻ, വിനായകൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തീരദേശ പശ്ചാത്തലത്തിലുള്ള ഈ ആക്ഷൻ-ഡ്രാമയിൽ സ്വരൂപ് ശോഭ ശങ്കർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- പോപ്‌കോണ്‍, സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്. – മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് സി. പിള്ള, മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ, പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പെൻ ആൻ്റ് പേപ്പർ ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

വിക്രമിന്റെ കോബ്ര ഓഗസ്റ്റിൽ പുതിയ പോസ്റ്റർ എത്തി

0

ഓഗസ്റ്റ് 11 ന് പുറത്തിറങ്ങുന്ന ചിയാൻ വിക്രമിന്റെ കോബ്രയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും വ്യത്യസ്തമാർന്നതാണ്. ഇതൊരു സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ്

ആർ. അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകൻ. ശ്രീനിധി ഷെട്ടിയാണ് നായികയായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്, കൂടാതെ മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.

English Summary : Vikram Cobra’s new poster out

“രാമറാവു ഓണ്‍ ഡ്യൂട്ടി”യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

0

രജിഷ വിജയൻ , രവി തേജ തെലുങ്ക് ചിത്രം ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ റിലീസ് തിയ്യതി പുറത്ത് വിട്ടു. ജൂലൈ 29ന് ആണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ആക്ഷൻ ത്രില്ലര്‍ ചിത്രമായ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ സംവിധാനം ചെയ്തിരിക്കുന്നതും തിരക്കഥ ഒരുക്കിയിരിക്കുന്നതും ശരത് മാണ്ഡവയാണ്.
ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ‘ബി രാമറാവു’വായിട്ടാണ് ചിത്രത്തിൽ രവി തേജ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സത്യൻ സൂര്യൻ ആണ് . പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം.

English Summary : Rajisha Vijayan Telugu movie Rama Rao on Duty releasing date announced

ജെൻ്റിൽമാൻ2- ൻ്റെ അണിയറയിലേക്ക് വീണ്ടും വമ്പന്മാർ,തോട്ടാ ധരണിയും മകളും കലാ സംവിധായകർ

0

ബ്രമാണ്ഡ ചിത്രമായ ‘ജെൻ്റിൽമാൻ2 ‘ വിൻ്റെ  അണിയറ സാങ്കേതിക വിദഗ്ദരായി ഒന്നിനു പിറകെ ഒന്നായി പ്രഗൽഭർ അണി ചേരുകയാണ്.നേരത്തേ തന്നെ സവിധായകനായി ‘ ആഹാ കല്യാണം ‘ എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ യുവ സംവിധായകൻ എ. ഗോകുൽ കൃഷ്ണാ, സംഗീത സംവിധായകനായി മരഗതമണി (കീരവാണി), ഛായഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റ് എന്നിവരുടെ പേരുകൾ നിർമ്മാതാവ്   ‘ ജെൻ്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു.   നായികമാരായി മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകളും  പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ കലാസംവിധായകരായി  ഇന്ത്യൻ സിനിമയിലെ പ്രഗൽഭനായ തോട്ടാ ധരണിയുടേയും അദ്ദേഹത്തിൻ്റെ മകൾ രോഹിണി  ധരണിയുടെയും പേരു പ്രഖ്യാപിച്ചിരിക്കുന്നു കുഞ്ഞുമോൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകൾക്ക്  കലാസംവിധായകനായി  പ്രവർത്തിച്ച്  കീർത്തി നേടിയ കലാകാരനാണ് തോട്ടാ ധരണി. ‘ നായകൻ , ബോംബേ, ദളപതി, ചന്ദ്രമുഖി, ശിവാജി, ദശാവതാരം, രുദ്രമാദേവി , ഡാം 999 , മലയാളത്തിൽ അഭിമന്യു എന്നീ സിനിമകൾക്കായും, കുഞ്ഞുമോൻ തന്നെ നിർമ്മിച്ച  ജെൻ്റിൽമാൻ, കാതലൻ, കാതൽദേശം,രക്ഷകൻ എന്നീ   ബ്രമാണ്ഡ സിനിമകൾക്കായും തോട്ടാ ധരണി ഒരുക്കിയ സെറ്റുകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ ‘ പൊന്നിയിൻ സെൽവ’ൻ്റെ പണിപ്പുരയിലാണിപ്പോൾ തോട്ടാ ധരണി. ജെൻ്റിൽമാൻ2 ‘ വിനു വേണ്ടി ഹോളിവുഡ് നിലവാരത്തിലുള്ള സെറ്റുകളാണ് തോട്ടാ ധരണിയും രോഹിണി  ധരണിയും ചേർന്ന് ഒരുക്കുകയത്രെ.

അണിയറ സാങ്കേതിക വിദഗ്ദ്ധരെല്ലാം ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരായിരിക്കും എന്നും കുഞ്ഞുമോൻ ആവർത്തിച്ച് പറഞ്ഞിരുന്നു. ചിത്രത്തിലെ നായകൻ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ ആരൊക്കെയായിരിക്കും എന്ന് ആകാംക്ഷയോടെ സിനിമാ പ്രേമികളും സിനിമാ രംഗത്തുള്ളവരും കുഞ്ഞുമോൻ്റെ അടുത്ത അറിയിപ്പുകൾക്കായി  കാത്തിരിക്കയാണ്. ജെൻ്റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ കെ. ടി. കുഞ്ഞുമോൻ നിർമ്മിക്കുന്ന മെഗാ സിനിമയായ  ‘ ജെൻ്റിൽമാൻ2 ‘വിൻ്റെ ഷൂട്ടിങ്ങ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്ന് കുഞ്ഞുമോൻ പറഞ്ഞു.

#സി.കെ.അജയ് കുമാർ, പി ആർ ഒ

തന്റെ വളർത്തുനായയ്ക്ക് വിമാന ടിക്കറ്റ് ആവശ്യപ്പെട്ട് രശ്മിക

0

സിനിമയ്ക്ക് കരാർ നൽകിയാൽ അതിനൊപ്പം തങ്ങളുടെ ആവശ്യങ്ങളും താരങ്ങൾ മുന്നോട്ട് വെയ്കാറുണ്ട്. പലതും നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. ഇപ്പോൾ നടി രശ്‌മിക യുടെ രസകരമായ ഒരു ആവശ്യം എന്തെന്നാൽ തന്റെ വളർത്തുനായയ്ക്കും വിമാന ടിക്കറ്റ് വേണമെന്നാണ് നടിയുടെ ആവശ്യം. താനില്ലാതെ നായയ്ക്ക് ഇരിക്കാൻ കഴിയില്ലെന്ന് നടി പറയുന്നു.

നടിമാർക്ക് ഒപ്പമുള്ള സ്റ്റാഫിന് ബിസിനസ് ക്ലാസ് ടിക്കറ്റും ഫൈവ് സ്റ്റാർ താമസവും ആവശ്യപ്പെടുന്ന നടിമാരെ നമ്മൾ കണ്ടിട്ടുണ്ട്. രശ്മിക ഒരു പടി കൂടി മുന്നോട്ട് പോയി. വിമാനത്തിൽ ലഗേജിനൊപ്പം വളർത്തു മൃഗങ്ങളെയും അനുവദിക്കാറുണ്ട് അത് പ്രത്യേകം സർട്ടിഫിക്കറ്റും മറ്റും ഉണ്ടെങ്കിൽ സാധ്യമാണ്, പ്രത്യേകമായി ചാർജ് ഇതിന് ഈടാക്കും , നായയുടെ തൂക്കത്തിനനുസരിച്ചാണ് ഈ ചാർജ് ഈടാക്കുന്നത്. ഇത് ഏതാണ്ട് മറ്റൊരു ടിക്കറ്റ് പോലെയാണ്.

സാധാരണഗതിയിൽ, നിർമ്മാതാക്കൾ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങളിൽ നായക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് പണം ലാഭിക്കാൻ ശ്രമിക്കുന്നു. പക്ഷെ നടിമാർ ഇത്തരം ആവശ്യങ്ങൾ മുന്നോട്ട് വെയ്കുമ്പോൾ നടിയുടെ അതേ വിമാനത്തിൽ നായയെയും ബുക്ക് ചെയ്യാൻ നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു.

എന്നാൽ എല്ലാ എയർലൈനുകളും വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ല. അതിനാൽ അത് നിർമ്മാതാക്കൾക്കുള്ള ഓപ്ഷനുകൾ പരിമിതപ്പെടുത്തുന്നു. അതോടൊപ്പം, വിമാനങ്ങളുടെ സമയവും അതിനനുസരിച്ച് അവരുടെ ഷെഡ്യൂൾ ആസൂത്രണം ചെയ്യുന്നതും എല്ലാം ബുദ്ധിമുട്ടാണ്.

English Summary : Actress Rashmika Demands Flight Tickets For Her Dog

വിക്രം ഒ ടി ടി യിൽ എത്തുന്നു

0

സിനിമ പ്രേക്ഷകരെ ആവേശം കൊള്ളിച്ച തമിഴ് ചിത്രം വിക്രം ഒ ടി ടി യിൽ എത്തുന്നു. ജൂലൈ എട്ടിന് ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ ചിത്രം പ്രീമിയർ ചെയ്യും. വിക്രം ജൂൺ 3 ന് ആണ് തീയറ്ററുകളിൽ എത്തിയത്. കൃത്യം 5 ആഴ്ച കഴിയുമ്പോൾ ott ൽ പ്രദർശനം തുടങ്ങും. 100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്.

ഡിസ്നി + ഹോട്ട്സ്റ്റാർ ഇതുവരെ വിക്രമിന്റെ OTT റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തമിഴ് വിപണിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബാഹുബലി 2 ന്റെ ദീർഘകാല റെക്കോർഡ് ഈ ചിത്രം തകർത്തുവെന്നും തമിഴിലെ പുതിയ ഇൻഡസ്‌ട്രി ഹിറ്റായി ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്.

English Summary : Vikram OTT Release Date

സർക്കാരി വാരി പാട്ടെ പ്രൈംമിൽ പ്രദർശനം തുടങ്ങി , ഇന്ന് ഒ ടി ടി ൽ റിലീസ് ആയ ചിത്രങ്ങൾ നോക്കാം

0

കാത്തിരിപ്പിനൊടുവിൽ ആമസോൺ പ്രൈം വീഡിയോസിൽ സർക്കാരി വാരി പാട്ടെ പ്രദർശനം തുടങ്ങി, കീർത്തി സുരേഷ് മഹേഷ് ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മലയാളം, തമിഴ് , കന്നഡ , തെലുങ്ക് എന്നീ ഭാഷകളിൽ ലഭ്യമാണ്.

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന നെഞ്ചുക്ക് നീതി സോണി ലൈവിൽ റിലീസ് ആയി. മലയാളം , തമിഴ് കന്നഡ , തെലുങ്ക് എന്നീ ഭാഷകളിൽ കാണാം,

കൂടാതെ ആസിഫ് അലി നായകനാകുന്ന കുറ്റവും ശിക്ഷയും നെറ്റ്ഫ്ളക്സ് ലും , ജയസൂര്യ നായകനായ മേരി ആവാ സുനോ ഹോട്ട് സ്റ്റാറിലും നാളെ റിലീസ് ആകും.

English Summary : OTT releases today and tomorrow

നിത്യ മേനോൻ വിജയ് സേതുപതി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0

നിത്യ മേനോനും വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന ചിത്രം 19(1)a യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചലച്ചിത്ര നിർമ്മാതാവ് ഇന്ദു വിഎസിന്റെ ആദ്യ സംവിധാനമായ 19(1)(എ) ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

വിജയ് സേതുപതി ആദ്യമായാണ് ഒരു മലയാളചിത്രത്തിൽ നായകനാകുന്നത്. ഇതിനുമുൻപ് ജയറാം നായകനായ ചിത്രത്തിൽ അതിഥി താരമായി വിജയ് സേതുപതി എത്തിയിരുന്നു .

ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സോഷ്യോ പൊളിറ്റിക്കല്‍ പ്രമേയത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നായിക- നായക സങ്കല്‍പമില്ലെന്ന് സംവിധായക ഇന്ദു വി എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്.

https://www.instagram.com/p/CfG5S2BhDzD/?utm_source=ig_web_copy_link

English Summary : first look poster of film 19(1)a released

ശ്രദ്ധ നേടി വാശിയിലെ ഗാനം

0

തീയറ്ററിൽ പ്രദർശനം തുടരുന്ന ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വാശി യിലെ ഗാനം ശ്രദ്ധ നേടുന്നു. ഹേ കണ്മണി എന്ന വരികളോടെ തുടങ്ങുന്ന ഗാനം അഭിജിത് അനിൽകുമാർ, ഗ്രീഷ്മ താരാവത് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നത് കൈലാസ് മേനോൻ ആണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഇപ്പോൾ ഏഴാം സ്ഥാനത്തכണ് ഈ ഗാനം.

വക്കീൽ ദമ്പതികൾ ഒരേ കേസിന്റെ വാദിഭാഗത്തും പ്രതിഭാഗത്തും വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിനോടകം തന്നെ വളരെ നല്ല പ്രതികരണം ലഭിച്ച് മുന്നേറുകയാണ് ചിത്രം.
ബൈജു, അനു മോഹൻ, റോണി ഡേവിഡ്, മായാ വിശ്വനാഥ്, കോട്ടയം രമേശ്, നന്ദു, മായാ മേനോൻ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ . രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ മേനക സുരേഷ് കുമാർ എന്നിവർ ചേർന്നാണ് വാശി നിർമ്മിച്ചിരിക്കുന്നത്.

English Summary : vaashi movie song hey kanmani getting appreciation

ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

0

പ്രിത്വിരാജിന് വാഹനങ്ങളോടുള്ള പ്രിയം ആരാധകർക്ക് അറിയാവുന്നതാണ്, ധാരാളം വിലകൂടിയ വാഹനങ്ങളും ഉണ്ട് പ്രിത്വിരാജിന്റെ ഗാരേജിൽ, ഇപ്പോൾ ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കിയിരിക്കുകയാണ് പ്രിത്വി. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലാണ് ഇത്. പ്രിത്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ ലംബോർഗിനിയാണ് ഉറുസ്. പ്രിത്വിരാജിന്റെ ആദ്യ ലംബോര്‍ഗിനിയായ ഹുറാകാൻ മാറ്റിയാണ് ഉറൂസ് വാങ്ങിയത് എന്നും വാർത്തകൾ പറയുന്നു.

റോയൽ ഡ്രൈവ് എന്ന പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പറുടെ കയ്യിൽനിന്നാണ് 2019ൽ രജിസ്റ്റർ ചെയ്ത ഈ വാഹനം 3.5 കോടി രൂപയ്ക്ക് പൃഥ്വിരാജ് സ്വന്തമാക്കിയത്. റേഞ്ച്റോവർ , ബി എം ഡബ്ല്യൂ , മിനികൂപ്പർ തുടങ്ങി ആഡംബര കാറുകളുടെ കളക്ഷൻ തന്നെ ഉണ്ട് പ്രിത്വിരാജിന്.

English Summary : PrithvirajSukumaran Bought Lamborghini Urus

മാലിദ്വീപിൽ ആഘോഷമാക്കി അഹാന ,ചിത്രങ്ങൾ കാണാം

0

മാലിദ്വീപിലെ സുന്ദര നിമിഷങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ് അഹാന കൃഷ്ണ. നീല നിറത്തിലെ സ്വെമ്മിങ് വസ്ത്രങ്ങൾ അണിഞ്ഞ അഹാനയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. നിരവധി കമ്മെന്റുകളാണ് ചിത്രത്തിനടിയിൽ വരുന്നത്.

മാലിദ്വീപിലെ ചിത്രങ്ങൾ പങ്കുവെച്ച് അഹാന കുറിച്ചത് ഇങ്ങനെ

“മാലിദ്വീപ് എന്നറിയപ്പെടുന്ന ഈ പറുദീസയിൽ 2 വർഷം മുമ്പ് ഞാൻ ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി തിരികെ വന്നു”.

ചിത്രങ്ങൾ കാണാൻ : https://www.kerala9.com/gallery/ahana-krishna-kumar/

English Summary : Ahaana Krishna Stuns in a Blue Swimwear Pics from Her Maldives Vacay

കടുവ 5 ഭാഷകളിൽ , 375 തീയറ്ററുകളിൽ പ്രദർശനത്തിനെത്തും

0

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ 5 ഭാഷകളിൽ പ്രദർശനത്തിനെത്തും. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ മാസ്സ് ചിത്രം 375 സ്‌ക്രീനുകളിലായി പ്രദർശിപ്പിക്കും.

കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു എബ്രാഹാമാണ് . മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയ സിനിമയാണ് കടുവ , ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രംകൂടിയാണ് ഇത്. വിവേക് ഒബ്‌റോയ് ഈ ചിത്രത്തിൽ വില്ലനായി എത്തുന്നു. ജൂൺ 30 നു കടുവ തീയറ്ററുകളിൽ എത്തും .

എന്നാൽ ഈ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണ് എന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മഹേഷ് എം സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്.

English Summary : Kaduva Release on June 30th in 375 theatres