Home Blog Page 288

ധ്യാൻ ശ്രീനിവാസൻ്റെ “ഐഡി “; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

0

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു.’ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ത്രിലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ഷാലു റഹീം, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിജു സിജോ, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്. പ്രൊജക്റ്റ്‌ ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്‌: നിഹാൽ സാദിഖ്, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട്‌: വേലു വാഴയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ്‌ സുഹൈൽ പി പി, എഡിറ്റർ: റിയാസ് കെ ബദർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: റീചാർഡ് ആന്റണി, ഡിസൈൻ: നിബിൻ പ്രേം എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

ലാലു അലക്സ് പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്‍റര്‍ടെയ്നര്‍ ‘ഇമ്പം’; ചിത്രീകരണം പൂർത്തിയായി

0

അപർണ ബാലമുരളി ചിത്രത്തിൽ പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ചിത്രീകരണം പൂർത്തിയായി. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ദീപക് പറമ്പോൾ , മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍ , ഇര്‍ഷാദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനറായ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് കുടശ്ശെരില്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്ട്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പി.ആർ.ഓ: പി.ശിവപ്രസാദ്, ഡിസൈന്‍സ് : ഷിബിന്‍ ബാബു.

എ മദേഴ്സ് പാഷൻ ടാഗ്‌ലൈനോടെ ഓർമ്മകളിൽ സെപ്റ്റംബർ 23 – ന്

0
https://youtu.be/ZbQpRwk0muw

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന “ഓർമ്മകളിൽ “സെപ്റ്റംബർ 23 – ന് തീയേറ്ററുകളിലെത്തുന്നു. എ മദേഴ്സ് പാഷൻ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ ഒട്ടും തന്നെ വെളിപ്പെടുത്തലുകളില്ലാത്ത സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും (The fluctuations of life) അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ബാനർ – പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം – എം. വിശ്വപ്രതാപ് , ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ് , സംഗീതം – ജോയ് മാക്സ്‌വെൽ , ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , വിതരണം – സാഗാ ഇന്റർനാഷണൽ , സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി , പി ആർ ഓ – അജയ് തുണ്ടത്തിൽ .

മഞ്ജുവാര്യരുടെ ജന്മദിനത്തിൽ”ആയിഷ”സോംങ് ടീസർ പുറത്തിറങ്ങി

0
https://youtu.be/GLNlPGrxbNM

മഞ്ജു വാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ” ആയിഷ ” എന്ന ഇന്തോ-അറബിക് ചിത്രത്തിന്റെ സോംങ് ടീസർ റീലീസായി.മഞ്ജു വാര്യരുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ കോറിയോഗ്രാഫി പ്രഭുദേവയാണ് നിർവ്വഹിച്ചിട്ടുള്ളത്.

ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകരുന്ന് അഹി അജയൻ ആലപിച്ച ” കണ്ണിലെ കണ്ണിലെ ” എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഒഫീഷ്യൽ ടീസറാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്.അറബിയിലും മലയാളത്തിലുമായ് ഒരു പിടി ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ്. അതിൽ രണ്ട് പാട്ടുകൾ പാടിയിരിക്കുന്നത് പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ ആണ്. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങൾ ഉടൻ സരിഗമയിലൂടെ റിലീസ് ചെയ്യും.പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന ഈ നാലു നില കൊട്ടാരത്തിലാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്.മലയാളത്തിലും അറബിയിലും നിർമ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ടൈറ്റിൽ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യർ അറബി ഭാഷയും പഠിച്ചു.മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന “ആയിഷ”,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു.മഞ്ജു വാര്യര്‍ക്കു പുറമെ ” ക്ലാസ്സ്മേറ്റ്സ് ” ഫെയിം രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ(ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന(നൈജീരിയ), സുമയ്യ(യമന്‍), ഇസ്ലാം(സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ചിത്രമാണ് “ആയിഷ “.ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.ബി കെ ഹരിനാരായണൻ,സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക്എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ,അറബി പിന്നണി ഗായകര്‍ പാടുന്നു.ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി,കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്,ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി നായര്‍, ശബ്ദ സംവിധാനം-വൈശാഖ്,സ്റ്റില്‍-രോഹിത് കെ സുരേഷ്,ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി എം കെ,പി ആര്‍ ഒ- എ എസ് ദിനേശ്.

സണ്ണി ലിയോണ്‍ തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ് ടീസർ പുറത്തിറങ്ങി

0

സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ് ടീസർ പുറത്തിറങ്ങി.ആര്‍ യുവൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത് .വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്.

“വിശുദ്ധ മെജോ”
സെപ്റ്റംബർ 16-ന്

0

ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന “വിശുദ്ധ മെജോ” സെപ്റ്റംബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു.വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു.എഡിറ്റർ-ഷമീര്‍ മുഹമ്മദ്.സൗണ്ട് ഡിസൈന- ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല- നിമേഷ് താനൂർ, വസ്ത്രാലങ്കാരം-റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്-സിനൂപ് രാജ് കളറിസ്റ്റ്-ഷണ്‍മുഖ പാണ്ഡ്യന്‍ എം സ്റ്റിൽസ്-വിനീത് വേണുഗോപാലന്‍, ഡിസൈൻ-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫിലിപ്പ് ഫ്രാൻസിസ്,പി ആർ ഒ-എ എസ് ദിനേശ്.

“ചാള്‍സ് എന്റര്‍പ്രൈസസ് “
ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരശന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ മഹാനടൻ മമ്മൂട്ടി,തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മണികണ്ഠന്‍ ആചാരി, സാലു റഹീം, സുര്‍ജിത്, വിനീത് തട്ടില്‍, സുധീര്‍ പറവൂര്‍, നസീര്‍ സംക്രാന്തി, അഭിജ ശിവകല, ഗീതി സംഗീതിക, ചിത്ര പൈ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ജോയി മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയി,അച്ചു വിജയൻ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു.സഹ നിര്‍മ്മാതാവ്- പ്രദീപ് മേനോന്‍. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍ എഴുതിയ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ വി സംഗീതം പകരുന്നു.ചിത്രസംയോജനം- അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം- ദീപക് പരമേശ്വരന്‍, കലാസംവിധാനം- മനു ജഗത്ത്, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, ചമയം- സുരേഷ്, സ്റ്റില്‍സ്- ഫസലുല്‍ ഫക്ക്, പരസ്യകല- യെല്ലോട്ടുത്ത്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, പി ആര്‍ ഒ- എ എസ് ദിനേശ്.

പൊന്നിയിൻ സെൽവൻ്റെ ആഘോഷ രാവിൽ, പൃഥ്വിരാജിൻ്റെ ശബ്ദത്തിൽ രജനിയും കമലും റീലീസ് ചെയ്ത ട്രെയിലർ വമ്പൻ ഹിറ്റ് !  

0

ഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിൽ സിനിമാക്കാർക്കും , സിനിമാ പ്രേമികൾക്കും അക്ഷരാർത്ഥത്തിൽ ഉത്സവ രാവായിരുന്നു. താരങ്ങൾ വിണ്ണിലേക്ക് ഇറങ്ങി വന്ന ആഘോഷ രാവ് !. ആയിര കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ചെന്നൈ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന, മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ ശെൽവൻ്റെ  ട്രെയിലർ- ഓഡിയോ ലോഞ്ചാണ് ഉത്സവ പ്രതീതി തീർത്തത്.സിനിമ പോലെ ഈ ചടങ്ങും ബ്രഹ്മാണ്ഡം തന്നെയായിരുന്നു. ചടങ്ങിൽ നിർമ്മാതാവ് ലൈക്കാ പ്രൊഡക്ഷൻസിൻ്റെ സാരഥി സുഭാസ്കരൻ, സംവിധായകൻ മണിരത്നം, സംഗീത സംവിധായകൻ ഏ. ആർ.റഹ്മാൻ, ഛായഗ്രാഹകൻ രവി വർമ്മൻ,   ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, ശരത് കുമാർ, ജയറാം,പ്രഭു, വിക്രം പ്രഭു ,  പാർത്ഥിപൻ, നാസർ, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, ജയചിത്ര എന്നിവരും മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ പ്രമുഖരും  വിശിഷ്ട അതിഥികളായി സംവിധായകൻ ഷങ്കർ, ലിങ്കുസാമി, ധരണി, ബാലാജി ശക്തിവേൽ, തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാതാക്കളായ ഗോകുലം ഗോപാലൻ, ദിൽ രാജ്, നടിമാരായ ഐശ്വര്യ രാജേഷ്, അതിഥി റാവു ഹൈദ്രി തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കാൻ  എത്തിയിരുന്നു.  ചിത്രത്തിലെ ആറു ഗാനങ്ങൾ എ.ആർ. റഹ്മാനും സംഘവും  ലൈവ് ആയി അവതരിപ്പിച്ച് കാണികളെ കവർന്നു.

വേദിയിൽ വെച്ച്  ഇന്ത്യൻ സിനിമയുടെ ലെജൻഡുകളായ സൂപ്പർ സ്റ്റാർ രജനികാന്തും, ഉലക നായകൻ കമലഹാസനും ചേർന്ന് അഞ്ചു ഭാഷകളിലായി  പുറത്തിറക്കിയ ട്രെയിലർ നിമിഷങ്ങൾ കൊണ്ട് കാണികളിൽ ആവേശമായി ആളി പടർന്ന് യുട്യൂബിൽ വൈറലായി. ഇതിൽ പൃഥ്വിരാജിൻ്റെ ശബ്ദ വിവരണത്തോടെ എത്തിയ മലയാളം ട്രെയിലർ യുട്യൂബിൽ പത്തു ലക്ഷം കാഴ്ചക്കാരെ നേടി  തരംഗമായി ജൈത്ര യാത്ര തുടരുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവൻ്റെ വരവും കാത്ത് ആകാംക്ഷയുടെ മുനമ്പിലാണ് സിനിമാ പ്രേമികൾ. തമിഴ് സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിൻ്റെ ചലചിത്ര ആവിഷ്കാരമായ പൊന്നിയിൻ സെൽവൻ രണ്ടു ഭാഗങ്ങളായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ്  നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുാരൻ ജയ മോഹൻ തമിഴ് സംഭാഷണവും    ശങ്കർ രാമകൃഷണൻ മലയാള സംഭാഷണവും രചിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദാണ് ഗാന രചയിതാവ്. മലയാളി അഭിനേതാക്കളായ ബാബു ആൻ്റണിയും, ലാലും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തും. 

പൊന്നിയിൻ സെൽവൻ്റെ ഒന്നാം ഭാഗം പി എസ് -1 സെപ്റ്റംബർ 30 ന് ലോകമെമ്പാടും റീലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് ചിത്രം 250 ൽ പരം തിയ്യറ്ററുകളിൽ   കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

സി കെ. അജയ് കുമാർ, പിആർഒ

(മെഡ്രാസ് ടാക്കീസ് – ലൈക്കാ പ്രൊഡക്ഷൻസ്)

വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ടിന്റെ “; ഓഡിയോ ലോഞ്ച് നടന്നു

0
https://youtu.be/0C1PA6ltkMw

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന  ‘വെടിക്കെട്ട്’ എന്ന ചിത്രത്തിൻ്റെ  ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് ജനപ്രിയ നടൻ നിർവഹിച്ചു. “ആടണ കണ്ടാലും” എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി നിമിഷങൾക്കകം ഒരു മില്യൺ കാഴ്ച്ചക്കാരാണ് കണ്ടിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് വെടിക്കെട്ടിലെ നായിക. ചിത്രത്തിൻ്റെ ഉത്സവാഘോഷ പ്രതീതി

ജനിപ്പിക്കുന്ന  പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി.

ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ്., ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി,പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്,മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ,കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ: രഫിനിക്സ് പ്രഭു , മാഫിയ ശശി, സൗണ്ട് ഡിസൈൻ:  എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്‌ഡി ഫ്രഡ്ഡി, നൃത്ത സംവിധാനം:  ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ക്രിസ്റ്റഫറായി മമ്മൂട്ടി; ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

0

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. “നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു…” എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററിൽ ക്രിസ്റ്റഫർ” എന്ന കഥാപാത്രമായിരിക്കുന്ന മമ്മൂട്ടി ആണ് ഉള്ളത്. “ക്രിസ്റ്റഫർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്

ആർ.ഡി. ഇലുമിനേഷൻസ് ആണ്. ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും ആദ്യമായി മലയാളത്തിൽ എത്തുന്നുണ്ട്. 

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

റിലീസിന് മുൻപേ മാടന് സെഞ്ചറിത്തിളക്കം

0

ദേശീയ അന്താരാഷ്ട്ര മേളകളിൽ നിന്നും നൂറിലധികം പുരസ്ക്കാരങ്ങൾ നേടി “മാടൻ ” ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, സംവിധായകൻ ആർ ശ്രീനിവാസൻ ,മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്. പ്രേക്ഷകശ്രദ്ധേയങ്ങളായിരുന്ന എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ ശ്രീനിവാസൻ . വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം. കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിത നായർ ആർ എസ് , മിലൻ , മിഥുൻ മുരളി, സനേഷ് വി , അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം – കിഷോർലാൽ , എഫക്ട്സ് – വിപിൻ എം ശ്രീ , പി ആർ ഓ -അജയ് തുണ്ടത്തിൽ . ഒക്ടോബറിൽ മാടൻ പ്രദർശനത്തിനെത്തും.

ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

0

കൊച്ചി: മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ മലയാളത്തിന്‍റെ പ്രിയതാരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പുറത്തുവിട്ടു. തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. തമാശയും സസ്പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്‍റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’ യുടെ ഇതിവത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.

അഭിനേതാക്കള്‍ -മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ്, നൈറാ നീ ഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷിമി പ്രിയ, രാജേഷ് ശർമ്മ ,ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം., അനുപമ വി.പി.

ബാനര്‍ -വോക്ക് മീഡിയയും നന്ദന മുദ്ര ഫിലിംസ് ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. രചന, സിവിധാനം -ഗിരീഷ് പി സി പാലം. നിര്‍മ്മാണം – രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് -സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു കെ, അസോസിയേറ്റ് ഡയറക്ടര്‍ -ഷാജി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി പി സി പാലം, എഡിറ്റര്‍ -പ്രഹ്ളാദ് പുത്തന്‍ചേരി, സ്റ്റില്‍സ് ആന്‍റ് സെക്കന്‍റ് യൂണിറ്റ് ക്യാമറ -രാകേഷ് ചിലിയ , കല -വി പി സുബീഷ്, പി ആര്‍ ഒ -പി ആര്‍ സുമേരന്‍, ഡിസൈന്‍ – മനോജ് ഡിസൈന്‍സ്