Home Blog Page 289

അമല പോൾ നായികയാവുന്ന’ ദി ടീച്ചർ “ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ “എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സൂപ്പർ സ്റ്റാർ മോഹൻ ലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോൾ, മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വരുൺ ത്രിപുരനേനി, അഭിഷേക് രാമിക്കെട്ടി നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, യുഗഭാരതി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്,കല-അനീസ് നാടോടി, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, മേക്കപ്പ്-അമൽ ചന്ദ്രൻ, സ്റ്റിൽസ്-ഇബ്സൺ മാത്യു,ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ,എക്സിക്യൂട്ടീവ്-ശ്രീക്കുട്ടൻ ധനേശൻ,ജസ്റ്റിൻ കൊല്ലം,അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, പ്രൊഡക്ഷൻ അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സൂര്യ,ഗോപിക ചന്ദ്രൻ, സൗണ്ട് ഡിസൈൻ-സിംങ് സിനിമ,ആക്ഷൻ-രാജശേഖർ,വിഎഫ്എക്സ്-പ്രോമിസ്,പി ആർ ഒ- എ എസ് ദിനേശ്.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന “ഐഡി “യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഐ ഡി യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. യുവ നടന്മാരിൽ മുൻനിരയിലുള്ള ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. കൂടാതെ ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നതും, കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്.

എസ്സ ഗ്രൂപ്പ്‌ കേരളത്തിലെ പ്രശസ്തമായ ഒരു ബിസിനസ്‌ സംരംഭകരാണ്. നിലവിൽ ഹോട്ടലുകൾ, റിസോർട്സ്, സർവീസ് സ്റ്റേഷൻസ്, ഫുട്ബോൾ ടീം, എക്സ്പോർട്ട് ബിസിനസ്‌ എന്നിവയിൽ മുഖ്യധാരയിൽ നിൽക്കുന്ന എസ്സ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാൽവെപ്പാണ് ‘എസ്സ എന്റർടൈൻമെന്റ്സ്’ എന്ന പേരിൽ ഇപ്പോൾ ഈ ചിത്രം നിർമ്മിച്ചു കൊണ്ട് സാധ്യമാവുന്നത്. വരും മാസങ്ങളിൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിന്റെ പണിപ്പുരയിലുമാണ്. സംവിധായകനായ അരുൺ ശിവവിലാസം സിനിമാ രംഗത്ത് നവാഗതനാണെങ്കിലും സംവിധാനത്തോടും എഴുത്തിനോടും താല്പര്യമുള്ള വ്യക്തി കൂടിയാണ്.

ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ ജോണി ആന്റണി, ശാലു റഹിം, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ഐഡി എന്ന ചിത്രത്തിൽ അണിനിരക്കുന്നു.

പ്രൊജക്റ്റ്‌ ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്‌: നിഹാൽ സാദിഖ്, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട്‌: നിമേഷ് എം തണ്ടൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ്‌ സുഹൈൽ പി പി, എഡിറ്റർ: റിയാസ് കെ ബദർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, സ്റ്റിൽസ്: റീചാർഡ് ആന്റണി, ഡിസൈൻ: നിബിൻ പ്രേം, പി.ആർ.ഒ: പി ശിവപ്രസാദ്. എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

‘ഒരു തെക്കന്‍ തല്ലു കേസ്” വീഡിയോ ഗാനം

0

പ്രശസ്ത ചലച്ചിത്ര നടൻ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന “ഒരു തെക്കൻ തല്ലു കേസ് “എന്ന ലിറിക്കൾ വീഡിയോ ഗാനം റീലീസായി. അൻവർ അലി എഴുതി ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് ശ്രീദേവി തെക്കേട് ആലപിച്ച ” പാതിരയിൽ…” എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. ദേശീയ അവാർഡ് ജേതാവായ ബിജു മോനോടൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി,ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി.ആര്‍.ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ് ‘ എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ സംഭാഷണമെഴുതുന്നു. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ “ബ്രോ ഡാഡി “യുടെ സഹ എഴുത്തുക്കാരൻ കൂടിയാണ് ശ്രീജിത്ത് എൻ. സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-അനീഷ് അലോഷ്യസ്,എഡിറ്റർ-മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രണവ് മോഹൻ.പി ആർ ഒ-എ എസ് ദിനേശ്.

” പെൻഡുലം “ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പെൻഡുലം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ, മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വലിയൊരു പെൻഡുലത്തിന്റെ കീഴിലായി സ്റ്റൈലൻ ലുക്കിൽ ഇരിക്കുന്ന വിജയ് ബാബുവിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലെെറ്റ് ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരൻ നിര്‍വ്വഹിക്കുന്നു. സംഗീതം ജീൻ, എഡിറ്റർ-സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍, പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടർ-അബ്രു സെെമണ്‍,അസിസ്റ്റന്‍റ് ഡയറക്ടർ-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം, ശ്രീജയ്,ആതിര കൃഷ്ണൻ-ഫിനാന്‍സ് കണ്‍ട്രോളർ-രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണു ഗോപാല്‍,പി ആർ ഒ-എ എസ് ദിനേശ്

മഞ്ജുവാര്യരുടെ”ആയിഷ” യില്‍ ശ്രേയാ ഘോഷാൽ,എം ജയചന്ദ്രൻ ടീം

0

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ” ആയിഷ “. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ” ആയിഷ ” അറബിയിലും മലയാളത്തിലുമായ് ഒരു പിടി ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ്. അതിൽ രണ്ട് പാട്ടുകൾ പാടിയിരിക്കുന്നത് പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ ആണ്. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങൾ ഉടൻ സരിഗമയിലൂടെ റിലീസ് ചെയ്യും. പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന ഈ നാലു നില കൊട്ടാരത്തിലാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ. 25,000 ചതുരശ്ര വിസ്തൃതിൽ 39 ഉൾപ്പെടുന്ന ഈ പാർപ്പിടം 1985 ൽ പണികഴിപ്പിച്ചത്. ഇന്ത്യൻ-മൊറോക്കോ ഇറാൻ വാസ്തുവിദ്യയുടെ മനോഹാരിതയിൽ 1999 സായ് പണി പൂർത്തിയാക്കിയത്. കൊട്ടാരസമാനമായ ഈ വീടിനെ ചുറ്റി പറ്റി ധാരാളം കിംവദന്തികൾ പരക്കുന്നുണ്ട്.ജിന്നുകളുടെ വിളയാട്ടമാണെന്നും അവിടെ കയറിയാൽ പ്രേത ബാധയേൽക്കുമെന്നാണ് അതിലൊന്ന്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിർമ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ടൈറ്റിൽ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യർ അറബി ഭാഷയും പഠിച്ചു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഒരുക്കുന്ന “ആയിഷ” എന്ന ഈ ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മഞ്ജു വാര്യര്‍ക്കു പുറമെ ” ക്ലാസ്സ്മേറ്റ്സ് ” ഫെയിം രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ(ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന(നൈജീരിയ), സുമയ്യ(യമന്‍), ഇസ്ലാം(സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ചിത്രമാണ് “ആയിഷ “. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ,അറബി പിന്നണി ഗായകര്‍ പാടുന്നു. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി,കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി നായര്‍, ശബ്ദ സംവിധാനം-വൈശാഖ്, സ്റ്റില്‍-രോഹിത് കെ സുരേഷ്,ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി എം കെ,പി ആര്‍ ഒ- എ എസ് ദിനേശ്.

സുരേഷ് ഗോപിയുടെ
“മേ ഹൂം മൂസ”
ലിറിക്ക് വീഡിയോ ഗാനം

0

സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹും മൂസ’ എന്ന ചിത്രത്തിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി.
റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ ആലപിച്ച”ആരാമ്പ,,,തെന്നിമ്പ …”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കി ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്.ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ‘മേ ഹും മൂസ’ ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ജിബു ജേക്കബ്ബ് അവതരിപ്പിക്കുന്നത്.കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിര്‍വ്വഹിക്കുന്നു.തിരക്കഥ- റൂബേഷ് റെയിന്‍, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍- സൂരജ് ഇ. എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബോബി,ഷബില്‍, സിന്റോ,സ്റ്റില്‍സ്- അജിത് വി ശങ്കര്‍, ഡിസൈനര്‍- ആസ്‌തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സഫി ആയൂര്‍.സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തുന്നു . പി ആര്‍ ഒ- എ എസ് ദിനേശ്.

പൊന്നിയിൻ സെൽവനിൽ മധുരാന്തക ചോഴനായി റഹ്മാൻ !

0

സുന്ദര ചോഴനായി പ്രകാശ് രാജും.ക്യാരക്ടർ മോഷൻ പോസ്റ്റർ വൈറലാകുന്നു

മിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലായ “പൊന്നിയിൻ സെൽവൻ” അഞ്ചു ഭാഷകളിൽ, രണ്ടു ഭാഗങ്ങളായി മണിരത്നം വെള്ളിത്തിരയിലാക്കുമ്പോൾ അതിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്തരും പ്രഗത്ഭരുമായ അഭിനേതാക്കളാണ്. വിക്രം, കാർത്തി, ജയം രവി, ശരത്കുമാർ, റഹ്മാൻ, ജയറാം, ബാബു ആൻ്റണി, ലാൽ, പ്രകാശ് രാജ്, അശ്വിൻ കകുമനു,പ്രഭു, വിക്രം പ്രഭു പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, ഐശ്വര്യാ റായ് ബച്ചൻ , തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല,   ജയചിത്ര തുടങ്ങിയവർ ഉൾപ്പെടെ വൻ താര നിര തന്നെ പൊന്നിയിൻ സെൽവനിൽ അണി നിരക്കുന്നു. ഓരോ ദിവസവും അണിയറക്കാർ പുറത്തു വിട്ടു കൊണ്ടിരിക്കുന്ന  ക്യാരക്ടർ ലുക്ക് പോസ്റ്ററുകൾ വലിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്. മറ്റു താരങ്ങൾ അവതരിപ്പിക്കുന്ന  കഥാപാത്രങ്ങളെ കുറിച്ചുളള സസ്പെൻസ് നില നിൽക്കെ ഏറ്റവും ഒടുവിലായി മലയാളി താരം റഹ്മാൻ അവതരിപ്പിക്കുന്ന  മധുരാന്തക ഉത്തമ ചോഴൻ, പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴൻ, ജയചിത്ര അവതരിപ്പിക്കുന്ന മധുരാന്തകൻ്റെ മാതാവ് സെമ്പിയൻ മാദേവി എന്നീ കഥാപാത്രങ്ങളുടെ ക്യാരക്ടർ ലുക്ക് മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ . അതും വലിയ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്.  

ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ ” പൊന്നിയിൻ സെൽവൻ “

 മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും ,സുഭാസ്‌ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ്  നിർമ്മിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം ( പി എസ് 1) സെപ്റ്റംബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.  മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1പി എസ്-1) റീലീസ് ചെയ്യുക.  കേരളത്തിലെ വിതരണവകാശം ശ്രീ. ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസിനാണ്.

 പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്കാരമാണ് “പൊന്നിയിൻ സെൽവൻ“. അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാണ്. രവി വർമ്മൻ്റെ ഛായഗ്രഹണം കാണികൾക്ക് മനോഹര ദൃശ്യ വിരുന്നൊരുക്കുമ്പോൾ ഏ.ആർ.റഹ്മാൻ്റെ സംഗീതം ആസ്വാദകർക്ക് ഇമ്പമൊരുക്കുന്നു. റഫീക് അഹമ്മദാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്, ബൃന്ദ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു. 

വാർത്താ വിതരണം: സി.കെ.അജയ് കുമാർ, പി ആർ ഒ

തല അജിത്തിനൊപ്പം ബൈക്ക് ട്രിപ്പുമായി,മഞ്ജു വാര്യർ

0

മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ തമിഴകത്തിന്റെ തല അജിത്തിനൊപ്പം അഭിനയിക്കുന്ന വാർത്ത നമ്മളെല്ലാവരും കേട്ടതാണ്. ഇപ്പോഴിതാ മഞ്ജു വാര്യർ അജിത്തിനൊപ്പം ഒരു ബൈക്ക് യാത്ര നടത്തിയിരിക്കുകയാണ്. തല അജിത്തിന്റെ ബൈക്കിനോടുള്ള പ്രണയം എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്രാവശ്യത്തെ ഓൾ ഇന്ത്യ പര്യടനത്തിനിടയിലാണ് നടി മഞ്ജു വാര്യരെയും കൂടെ കൂട്ടിയത്. ഇത് ആദ്യമായാണ് തല അജിത്ത് കൂടെ അഭിനയിക്കുന്ന ഒരു നായികയോടൊപ്പം ഒരു ബൈക്ക് യാത്ര നടത്തുന്നത്. കാശ്മീർ ലഡാക്ക് ഹിമാലയ പഞ്ചാബ് ഇത്രയും സ്ഥലങ്ങളിലാണ് ഇരുവരും യാത്ര നടത്തിയത്. 16 പേരടങ്ങുന്ന സംഘം ആയിട്ടാണ് ഇരുവരും ബൈക്ക് യാത്ര നടത്തിയത്. ഇപ്പോൾ മഞ്ജു വാര്യർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ഫ്യൂച്ച് താങ്ക്സ് ഫോർ സൂപ്പർസ്റ്റാർ റൈഡർ തല അജിത് കുമാർ സാർ എന്നായിരുന്നു തലക്കെട്ട്.

ഗണപതി പപ്പാ മോറിയ ഉറക്കെ വിളിച്ച് തമന്ന ; ദിലീപ് ചിത്രത്തിന് കൊട്ടാരക്കര ക്ഷേത്രത്തിൽ തുടക്കം

0

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. ഗണപതി പപ്പാ മോറിയ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് നടി തമന്ന ഏവരുടേയും ശ്രദ്ധ നേട. ദിലീപും തമന്നയും ക്ഷേത്രത്തിൽ ദർശനം നടത്തി.

സൂപ്പർ ഹിറ്റ് വിജയം നേടിയ രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. തമന്ന മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിനുണ്ട്.

വീഡിയോ കാണാം

കോബ്ര പ്രേക്ഷക പ്രതികരണത്തെത്തുടർന്ന് ചിത്രത്തിന്റെ ദൈർഘ്യo കുറയ്ക്കാൻ അണിയറ പ്രവർത്തകർ ?

0

വിക്രം കേന്ദ്ര കഥാപാത്രമാകുന്ന കോബ്ര തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷക പ്രതികരണത്തെത്തുടർന്ന് ചിത്രത്തിന്റെ ദൈർഘ്യo കുറയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ . ചിത്രത്തിന്റെ ദൈർഘ്യo കൂടുതലാണെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു അത് ബോറടിപ്പിക്കുന്ന എന്നാണ് അവർ പറയുന്നത്.

ഏറെ പ്രതീക്ഷയോടെ തീയറ്ററുകളിൽ എത്തിയ ചിത്രമാണ് കോബ്ര. വിക്രമിന്റെ അഭിനയ മികവും അജയ് ജ്ഞാനമുത്തുവിന്‍റെ സംവിധാനവുo മികച്ച അഭിപ്രായം നേടുമ്പോഴാണ് ചിത്രത്തിന്‍റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം ഒരു പോരായ്മായി പലരും ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും പ്രേക്ഷകരുടെ അഭിപ്രായംമാനിച്ച് ഉടൻതന്നെ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുവാനുള്ള തീരുമാനത്തിലാണ് അണിയറപ്രവർത്തകർ എന്നാണ് റിപ്പോർട്ടുകൾ.

എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ ആവണി ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

0

പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് “ആവണി ” ശ്രദ്ധേയമാകുന്നു. ആവണി എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം. ഒരു ഉത്സവതിമിർപ്പോടെ നമ്മുടെ കേരളം ഭരിച്ചതായി പറയപ്പെടുന്ന മാവേലിയെ ഓർമ്മിക്കുവാനും നൻമകൾ പകർന്ന് ഒത്തൊരുമയായി അഘോഷിക്കുന്നതുമാണ് ഓണം ആവണി മാസം . ചിങ്ങമാസം പിറക്കുമ്പോൾ മലയാളികളുടെ മനസിൽ ആയിരം വസന്തം വിരിയുന്നതു പോലെ ജാതി മതഭേദ വർണ്ണങ്ങളില്ലാതെ ഈ ഓണവും പൂത്തുലയട്ടെ …. ആവണിയുടെ വരികളെഴുതിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവ്‌ രാജശേഖരൻ തുടലിയും വരികൾക്ക് ഈണമിട്ടിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയായ ജി കെ ഹരീഷ്മണിയുമാണ്. ഹരീഷ് മണി തന്നെയാണ് പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നത്. വിതരണം – വിൽസൺ ഓഡിയോസ് , പെർക്കഷൻ – മുരളി പുനലൂർ, മിക്സിംഗ് & മാസ്റ്ററിംഗ് – സുനീഷ് എസ് ആനന്ദ് (ബെൻസൺ ക്രിയേഷൻസ് ), പി ആർ ഓ – അജയ് തുണ്ടത്തിൽ ……

പഴഞ്ചൊല്ലുകൾക്ക് ശേഷം ” അർത്ഥ സമ്പൂർണ” വുമായി അംബികാ ബാലസുബ്രഹ്മണ്യൻ വടവട്ട്!

0

വരും തലമുറയിൽ നിന്നും നമ്മുടെ മാതൃ ഭാഷയായ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാതൃ ഭാഷ അന്യം നിന്നു പോകാതിരിക്കാൻ എളിയ പരിശ്രമം നടത്തുകയാണ് മറുനാടൻ മലയാളിയും അധ്യാപികയുമായ അംബികാ ബാല സുബ്രഹ്മണ്യൻ. നേരത്തെ തന്നെ നടന മയൂരി ഫൈൻ ആർട്സ് അക്കാദമി ( NatanaMayuri Academy of Arts ) യൂട്യൂബിൽ നൂറോളം എപ്പി സോഡുകളിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയിൽ പഴഞ്ചൊല്ലുകൾക്ക് വ്യാഖ്യാനം നൽകി കൊണ്ടായിരുന്നു അംബികയുടെ മാതൃ ഭാഷയുടെ മഹത്വം എല്ലാവരിലേക്കും എത്തിക്കുവാനുള്ള ഉദ്യമത്തിൻ്റെ തുടക്കം. അതിനു ലഭിച്ച പ്രോത്സാഹനവും ഊഷ്മള സ്വീകരണവും നൽകിയ പ്രചോദനത്തിൻ്റെ ഫലമായി മുപ്പത് എപിസോഡുകളിലായി ” അർത്ഥ സമ്പൂർണം ” എന്ന പുതിയ പംക്തിക്ക് തുടക്കമിട്ടിരിക്കയാണ് ഈ മുൻ അധ്യാപിക. പുരാണ-ഇതിഹാസങ്ങളിലെയും, കാവ്യ കവിതകളിലേയും അർത്ഥവത്തായ വരികൾക്ക് വ്യാഖ്യാനം നൽകുന്നതാണ് ഈ പംക്തി. തൻ്റെ ഈ പരിശ്രമത്തിലൂടെ വരും തലമുറ മലയാളികളെ മാതൃ ഭാഷയിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ് അംബികാ ബാലസുബ്രഹ്മണ്യൻ.