ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം ജയ ജയ ജയ ജയ ഹേയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പാൽതു ജാൻവറിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമാണിത്.
തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുവേണ്ടി എടുത്ത വീഡിയോ ആണ് ഇപ്പോൾ പുറത്ത്‌വന്നിരിക്കുന്നത് അത് തന്നെ വളരെ കോമഡി ആണ്.
ദർശനായാണ് ചിത്രത്തിലെ നായിക, രചനയും സംവിധാനവും വിപിൻ ദാസ്. ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ എത്തും.
യുവനടന്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സെപ്റ്റംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സലീംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീത എന്നീ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ കെ പി ജോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- ജസ്സല്‍ സഹീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിസ്സാര്‍ മുഹമ്മദ്, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ഗഫൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്- ഹരിസ്, പരസ്യകല- ഐക്യൂറ, ഓഫീസ് നിര്‍വ്വഹണം- വിന്നി കരിയാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പ്രൊഡക്ഷന്‍ മാനേജര്‍- സജിത് സത്യന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.
സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകരുന്ന് മധു ബാലകൃഷ്ണൻ ആലപിച്ച ” ആരംഭ തേനിമ്പ…” എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത്. സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കി ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.
ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്. ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ‘മേ ഹും മൂസ’ ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ജിബു ജേക്കബ്ബ് അവതരിപ്പിക്കുന്നത്.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിര്‍വ്വഹിക്കുന്നു. തിരക്കഥ- റൂബേഷ് റെയിന്‍, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍- സൂരജ് ഇ. എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബോബി, ഷബില്‍, സിന്റോ, സ്റ്റില്‍സ്- അജിത് വി ശങ്കര്‍, ഡിസൈനര്‍- ആസ്‌തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സഫി ആയൂര്‍. സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തുന്നു . പി ആര്‍ ഒ- എ എസ് ദിനേശ്.
ധനുഷ് നായകനാകുന്ന നാനെ വരുവേൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നാണ് ടീസറിൽ നിന്ന് തോന്നുന്നത്. ഒരു കഥാപാത്രം ഭാര്യയോടും കുട്ടിയോടും ഒപ്പം ജീവിക്കുന്ന ഒരു സാധാരണക്കാരനെ പോലെ കാണുമ്പോൾ, നീളൻ മുടിയുള്ള ലുക്കിൽ എത്തുന്ന രണ്ടാമത്തെ കഥാപാത്രം ഒരു സൈക്കോ കൊലയാളിയാണെന്ന് തോന്നുന്നു.
ഇന്ദുജയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കേരളത്തിൽ ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ചിത്രം ഈ മാസം തീയറ്ററുകളിൽ എത്തും
കൊച്ചി: മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിലെ ‘തേൻ തുള്ളി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തും, പി.എം. ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, മുൻ നിരയിലേക്കെത്തുന്ന റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക. ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. ഒപ്പം കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ, നഷ്ടം, വേദന, പ്രണയം എന്നിവയെല്ലാം കഥക്ക് അകമ്പടിയായി എത്തുന്നുണ്ട്.
ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ പ്രാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. രഞ്ജിത്ത് ഈ ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ – സമീരാസ നിഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അപ്പു, പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അഗ്‌നിവേഷ് രഞ്ജിത്ത്.
‘നക്ഷത്തിരം നകര്‍കിരത്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദുഷറ വിജയനുo കാളിദാസ് ജയറാമും വീണ്ടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമല പോളും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത് . നക്ഷത്തിരം നകര്‍കിരത് എന്ന ചിത്രത്തിലും ദുഷറയുടെ നായകൻ കാളിദാസ് ആയിരുന്നു.
ഇനിയും പേരിട്ടിട്ടില്ലാത്ത വരാനിരിക്കുന്ന ചിത്രം ഈ മാസം അവസാനം ലണ്ടനിൽ തീയറ്ററുകളിൽ എത്തും. കോലാലംപൂർ ആസ്ഥാനമായുള്ള ഒരു നിർമ്മാതാവിന്റെ പിന്തുണയോടെ, ചിത്രം പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കും. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങിയ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ് അമലാപോൾ ഇപ്പോൾ. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ത്രില്ലർ ചിത്രം ക്രിസ്റ്റഫറി ൽ പ്രധാന വേഷത്തിൽ അമലാപോൾ എത്തുന്നുണ്ട്. കൂടാതെ മലയാളത്തിൽ വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ എന്ന ചിത്രത്തിലും നായികയാവുന്നത് അമല പോൾ ആണ്.
ഒരുപിടി നല്ല ചിത്രങ്ങളുമായി അമലാപോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്.
English Summary : Amala Paul joins Kalidas Jayaram in Balaji Mohan’s next
പൃഥ്വിരാജ് നായകനായി എത്തുന്ന അൽഫോണ്‍സ് പുത്രന്റെ പുതിയ ചിത്രമാണ് ഗോൾഡ് , ഓണം റിലീസ് ആയി ചിത്രം എത്തുമെന്ന് പറഞ്ഞെങ്കിലും അവസാനനിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
ഇനി എന്നാണ് ചിത്രം റിലീസ് ചെയ്യുക എന്ന ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് അൽഫോൻസ് പുത്രൻ നൽകുന്നത് ‘
“ചിത്രം ഓണത്തിന് റിലീസ് ചെയ്യണം എന്നായിരുന്നു ആഗ്രഹം എന്നാൽ കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട്. കുറച്ച് സിജി. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്, കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട് ബ്രോ. അത് തീർന്നാൽ ഉടനെ ഞാൻ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തീയേറ്ററില്‍ നിന്ന് പറഞ്ഞ ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്‍ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു.”
ഇങ്ങനെയാണ് ആരാധകന്റെ ചോദ്യത്തിന് അൽഫോണ്‍സ് മറുപടി പറഞ്ഞത്.
പ്രിത്വിരാജിനൊപ്പം നയൻതാരയാണ് ഗോൾഡിൽ നായികയായി എത്തുന്നത് , മല്ലിക സുകുമാരൻ,ലാലു അലക്സ്, ജഗതീഷ് , ശബരീഷ് വര്‍മ, റോഷൻ മാത്യു, വിനയ് ഫോര്‍ട്ട് തുടങ്ങി മികച്ച ഒരു താരനിരതന്നെയാണ് ചിത്രത്തിലുള്ളത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. ഉടൻതന്നെ ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം .
ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന “വിശുദ്ധ മെജോ”എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി.സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന് ഉമേഷ് കൃഷ്ണ ആലപിച്ച ” വൈപ്പിൻ കരയ്ക്കടുത്ത്….”എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. “വിശുദ്ധ മെജോ” സെപ്റ്റംബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റർ-ഷമീര്‍ മുഹമ്മദ്. സൗണ്ട് ഡിസൈന- ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല- നിമേഷ് താനൂർ, വസ്ത്രാലങ്കാരം-റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്-സിനൂപ് രാജ് കളറിസ്റ്റ്-ഷണ്‍മുഖ പാണ്ഡ്യന്‍ എം സ്റ്റിൽസ്-വിനീത് വേണുഗോപാലന്‍, ഡിസൈൻ-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫിലിപ്പ് ഫ്രാൻസിസ്,പി ആർ ഒ-എ എസ് ദിനേശ്.
കൗതുകവും രസകരവുമായ പേരുമായി ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം “കഠിന കഠോരമീ അണ്ഡകടാഹം”. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് നടന്നു. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. Mu.Ri (മുഹ്സിൻ പരാരി), ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകുന്നത്.മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവന് വേണ്ടി റഫീക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ ഈണമിട്ട് സംഗീതം പകർന്ന ” രാക്ഷസ മാമനെ, രാവിൻെറ സൂര്യനെ, ഓട പഴം പോലെ നീ കോപം കൊള്ളാതേ” എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. ശ്രോതാക്കളുടെ സിരകളിൽ ലഹരിയായി പടരുന്ന ശൈലിയിലാണ് ശ്രേയാ ഘോഷാൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.പാലക്കാട് ശ്രീറാം, മഹേഷ് വിനായക്റാം, എന്നിവർ ശ്രേയക്കൊപ്പം പാടിയിട്ടുണ്ട്.വന്തിയ തേവനായി എത്തുന്ന കാർത്തിയുടെ കഥാപാത്രത്തെ വർണ്ണിക്കുന്നതാണ് ഗാനം. വിഡിയോ പുറത്തിറങ്ങി ഞൊടിയിടയിൽ തന്നെ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മണിരത്നം അണിയിച്ചൊരുക്കിയ മൾട്ടി സ്റ്റാർ ബ്രന്മാണ്ട ചിത്രമാണ് ‘പൊന്നിയിൻ സെല്‍വൻ’. അമ്പതുകളിൽ തമിഴ് ഇതിഹാസ സാഹിത്യകാരൻ ‘ കൽക്കി ‘ കൃഷ്ണ മൂർത്തി രചിച്ച , ഭാഷയ്ക്കതീതമായി വായനക്കാരെ ആകർഷിച്ച് വിശ്വ പ്രസിദ്ധിയാർജ്ജിച്ച 2400 പേജുകളുള്ള ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. അതു കൊണ്ട് തന്നെ നോവൽ ചലച്ചിത്രമാവുമ്പോൾ ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന വിശേഷണത്തിന് അർഹമാവുന്നു.അത് ഇന്ത്യൻ സിനിമയിലെ സംവിധായകരിലെ പ്രഗൽഭനായ മണിരത്നത്തിലൂടെയാവുമ്പോൾ ആരാധകരിൽ ആകാംഷയും പ്രതീക്ഷയും ഇരട്ടിയാവുന്നു . വിക്രം, കാർത്തി, ജയം രവി, ജയറാം, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആൻ്റണി , പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, , അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ഐശ്വര്യ ലക്ഷ്മി, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കേരളത്തിലെ വിതരണവകാശം ഗോകുലം ഗോപാലൻ്റെ ഗോകുലം മൂവീസിനാണ് . മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും , സുഭാസ്‌ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച രണ്ടു ഭാഗങ്ങളുള്ള പൊന്നിയിൻ സെല്‍വൻ്റെ ഒന്നാം ഭാഗം ( പി എസ് 1 ) സെപ്റ്റംബർ 30 ന് ലോകമെമ്പാടും റിലീസ് ചെയ്യും.
സി.കെ.അജയ് കുമാർ, പിആർഒ (മെഡ്രാസ് ടാക്കീസ് – ലൈക്കാ പ്രൊഡക്ഷൻസ്)
സിനിമപ്രേമികളെ ആവേശംകൊള്ളിച്ച അവതാർ വീണ്ടും തീയറ്ററുകളിൽ എത്തുന്നു. ജെയിംസ് കാമറൂണിന്‍റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം അവതാർ 2009 ൽ തീയറ്ററിൽ എത്തിയപ്പോൾ അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകർത്തിരുന്നു വീണ്ടും ചിത്രം തീയറ്ററിൽ പ്രദർശിപ്പിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. 2009 ൽ പ്രദർശിപ്പിച്ച അവതാർ ഇത്തവണ 4കെ എച്ച് ഡി ആറിലേക്ക് റീ മാസ്റ്റര്‍ ചെയ്‍ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളില്‍ എത്തുക. സെപ്റ്റംബര്‍ 23 ആണ് റിലീസ് തീയതി. തീയറ്ററിൽ അന്ന് അവതാർ കാണാതെപോയാത്തവർക്ക് ഇതൊരു നല്ല അവസരമാണ്.
വരാനിരിക്കുന്ന ദി അവതാർ വേ ഓഫ് വാട്ടർ എന്ന ചിത്രത്തിനു മുന്നോടിയായിട്ടാണ് ആദ്യ പതിപ്പ് റീ റിലീസ് ചെയ്യുന്നത്. ഈ വർഷം ഡിസംബർ 16ന് അവതാർ 2 ദി അവതാർ വേ ഓഫ് വാട്ടർ തീയറ്ററുകളിൽ എത്തും.കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ അവതാർ 2 ലൂടെ കാമറൂൺ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നാണ് സൂചനകൾ.
ജഗപതി ബാബുവാണ് ചിത്രത്തിൽ പ്രതിനായക കഥാപാത്രമായെത്തുന്നത്….
രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിച്ച വിജയ് സേതുപതി ചിത്രം “ലാഭം”, കേരളത്തിൽ സെപ്തംബർ 16ന് റിലീസിനെത്തുന്നു. ദേശീയ പുരസ്‌കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വെങ്കടേശ്വര ഫിലിംസ്, ആർ.ജി ഫിലിംസ്, സാൻഹ ആർട്ട്സ് റിലീസ് എന്നിവർ ചേർന്നാണ്.ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. വിജയ് സേതുപതിയും ശ്രുതി ഹസനും ഒന്നിക്കുന്ന “ലാഭം” ചിത്രത്തിൽ പാക്കിരിയെന്ന കര്‍ഷക നേതാവായും, ഒരു സോഷ്യല്‍ ആക്ടിവിസ്റ്റായുമാണ് വിജയ് സേതുപതി വേഷമിടുന്നത്. ശ്രീ രഞ്ജനി എന്ന സ്റ്റേജ് പെര്‍ഫോമറായാണ് ശ്രുതി ലാഭത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, സായ് ധന്‍ഷിക, കലൈരശന്‍, രമേഷ് തിലക്, പൃഥ്വി രാജന്‍, ഡാനിയല്‍ ആനി പോപ്, നിതിഷ് വീര, ജയ് വര്‍മന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
രാംജി ഛായാഗ്രഹണവും ഡി. ഇമ്മന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. വിജയ് സേതുപതിയും പി. അറമുഖകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍. കല്യാണ കൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിങ് എന്‍. ഗണേഷ് കുമാറാണ് നിര്‍വ്വഹിക്കുന്നത്. ഇയര്‍ക്കെ, പേരന്‍മെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജാനനാഥന്‍. പുറമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന സിനിമയില്‍ ഇരുവരും മുമ്പ് ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്