Home Blog Page 281

“ഗാര്‍ഡിയന്‍ എയ്ഞ്ചല്‍”

0

ഭദ്ര ഗായത്രി പ്രോഡക്ഷന്‍സിന്റെ ബാനറിൽ സുബി ടാന്‍സാ സംവിധാനം ചെയ്യുന്ന ഗാര്‍ഡിയന്‍ ഏഞ്ചല്‍ എന്ന സിനിമയുടെ പൂജ, പാലക്കാട്‌ കരിങ്കരപ്പുള്ളി കാരുണ്യ ഓള്‍ഡ് ഏജ് ഹോമിൽ വച്ചു നടന്നു.പാലക്കാട്‌ എം.പി. വി കെ ശ്രീകണ്ഠന്‍,നടന്‍ ഷാജു ശ്രീധര്‍,കര്‍ഷക ശ്രീ അവാര്‍ഡ് ജേതാവ് ഭൂവനേശ്വരി, നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍,സംഗീത സംവിധായകന്‍ രാം സുരേന്ദ്രര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷാജു ശ്രീധര്‍ പ്രകാശനം ചെയ്തു.ഒപ്പം,കാരുണ്യ ഓള്‍ഡ് ഏജ് ഹോമിലേക്കും തണല്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുമായുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ സ്നേഹസമ്മാനം വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.രാഹുല്‍ മാധവ്,മേജര്‍ രവി, ഷാജു ശ്രീധർ, ലിഷോയ്, സര്‍ജന്റ് സാജു എസ് ദാസ്,ദേവദത്തന്‍, മുരളി,ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,നഞ്ചിയമ്മ,ലതാ ദാസ്, ഷോബിക ബാബു,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.സെര്‍ജന്റ് സാജു എസ് ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അനൂപ് എസ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍, ആർട്ട്‌- അർജുൻ രാവണ -സരുൺ ദാസ് ചെറുക്കാട്ടിൽ വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍,മേക്കപ്പ്- എല്‍ദോ,പ്രീതി എ എസ്,സ്റ്റില്‍സ്-പ്രശാന്ത്, അഫ്‌സല്‍,പബ്ലിസിറ്റി ഡിസൈനർ-ശ്രീരാജ് എം എസ്,കളറിസ്റ്റ്-ആര്‍ മുത്തുരാജ്, പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍,സൗണ്ട് ഡിസൈന്‍ മിക്‌സ്- ഷെഫിന്‍ മായന്‍, കൊറിയോഗ്രഫി-ഹർഷാദ് , ത്രില്‍സ്-സോനെറ്റ് ജോസ്,ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,പി ആർ ഒ- എ എസ് ദിനേശ്.

പുതിയ ചിത്രം ‘ലൗ ആന്‍റ് ലൈഫ്’ പ്രേക്ഷകരിലേക്ക്; എണ്‍പത്തിയാറാം വയസ്സില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന്‍ സ്റ്റാൻലിജോസ്

0

കൊച്ചി: മലയാളസിനിമാ ചരിത്രത്തിന്‍റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന്‍ സ്‌റ്റാൻലി ജോസിന്‍റെ പുതിയ ചിത്രം ‘ലൗ ആന്‍റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംവിധായകനാണ് സ്റ്റാൻലി ജോസ്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാണ് സ്റ്റാൻലി ജോസ് തന്‍റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്‍റെ പത്നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ ‘ലൗ ആന്‍റ് ലൈഫ്’ താമസിയാതെ പ്രേക്ഷകരിലെത്തും. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയിലെ തമ്മനം കെ സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി വരുന്നു.
ഉദയായുടെ ഒട്ടുമുക്കാല്‍ സിനിമകളുടെയും അസോസിയേറ്റ് ഡയറക്ടര്‍ സ്റ്റാൻലിയായിരുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ ‘ പൂക്കള്‍, തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം വിജയത്തിന് പിന്നില്‍ സ്റ്റാൻലി ജോസ് ഉണ്ടായിരുന്നു. ‘അന്തകുയില്‍ നീ താനാ എന്ന ‘തമിഴ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന പുതിയ ചിത്രമാണ് ലൗ ആന്‍റ് ലൈഫ്. പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയമെങ്കിലും മലയാളസിനിമയില്‍ ഇന്നേവരെ പരീക്ഷിക്കാത്ത പ്രണയത്തിന്‍റെ മറ്റൊരു തലമാണ് ഈ ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ സ്റ്റാൻലി ജോസ് പറഞ്ഞു. നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുള്ള പ്രണയാനുഭവങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രം. അദ്ദേഹം വ്യക്തമാക്കി. ഭാര്യ കനകം സ്റ്റെല്ല തന്നെയാണ് ഈ ചിത്രത്തിനും കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്റ്റാൻലിജോസിന്‍റെ എല്ലാ ചിത്രങ്ങള്‍ക്കും കഥ ഒരുക്കിയത് ഭാര്യ കനകം സ്റ്റെല്ലയായിരുന്നു. അങ്ങനെ ഒരു വേറിട്ട പുതുമയും ഇവരുടെ അപൂര്‍വ്വമായ സിനിമാ ജീവിതത്തിലുണ്ട്.

മേരിലാന്‍റിലെ സുബ്രഹ്മണ്യം, ഉദയായിലെ കുഞ്ചാക്കോ തുടങ്ങിയ മലയാളസിനിമയിലെ പ്രതിഭകള്‍ക്കൊപ്പമാണ് സ്റ്റാൻലി ജോസ് സിനിമാജീവിതം തുടങ്ങിയത്. എം കൃഷ്ണന്‍നായര്‍, കെ എസ് സേതുമാധവന്‍, എ വിന്‍സെന്‍റ്, പി എന്‍ മേനോന്‍, തോപ്പില്‍ ഭാസി, രഘുനാഥ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ‘ഓളവും തീരവും’ എന്ന ചിത്രത്തിന്‍റെ സഹസംവിധായകനുമായിരുന്നു. നടി ശ്രീദേവിയെ പന്ത്രണ്ടാം വയസ്സില്‍ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് സ്റ്റാൻലി ജോസ് ആദ്യമായി സംവിധാനം ചെയ്ത ‘വേഴാമ്പല്‍ ‘എന്ന ചിത്രത്തിലൂടെയായിരുന്നു. ഇന്നത്തെ പ്രമുഖ സംവിധായകരായ പ്രിയദര്‍ശന്‍, സിബിമലയില്‍,ഫാസില്‍ തുടങ്ങിയവരുടെ ഗുരു കൂടിയാണ് സ്റ്റാൻലി ജോസ്.

വേഴാമ്പല്‍, അമ്മയും മകളും, ആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍, അന്തകുയില്‍ നീ താനാ തുടങ്ങിയ ചിത്രങ്ങളാണ് സ്റ്റാൻലി ജോസ് സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രങ്ങള്‍. പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘ലൗ ആന്‍റ് ലൈഫ്’.

ഡോ.പ്രേംകുമാര്‍ വെഞ്ഞാറമൂട്, അഭിനയ്, ശോഭപ്രിയ, അശ്വിന്‍ സജീവ്, ധനേശ്വരി, മജീദ്, ടോണി, സെല്‍വരാജ് കണ്ണേറ്റില്‍, മദന്‍ലാല്‍, മോളി കണ്ണമാലി, ഷിബു തിലകന്‍, ഷാജി മുഹമ്മ, സലിം കലവൂര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍ – നവോത്ഥാന ക്രിയേഷന്‍സ്, സംവിധാനം – സ്റ്റാൻലി ജോസ്, കഥ,തിരക്കഥ – കനകം സ്റ്റെല്ല, ക്യാമറ – ഷാജി ജേക്കബ്, എഡിറ്റര്‍ – എയ്ജു, പ്രൊഡക്ഷന്‍ – കണ്‍ട്രോളര്‍ ഷാജി മുഹമ്മ, കോസ്റ്റ്യൂം – ഷാജി കൂനമ്മാവ്, മേക്കപ്പ് – ബോബന്‍ ആലപ്പുഴ, ഗാനരചന – ഡോ.പ്രേംകുമാര്‍ വെഞ്ഞാറമൂട്, സെല്‍വരാജ് കണ്ണേറ്റില്‍, ഡോ.ശ്രീരഞ്ജിനി, ഡോ.ഉഷാകുമാരി. സംഗീതം -ആന്‍റേഴ്സണ്‍ ആലപ്പുഴ, പശ്ചാത്തല സംഗീതം -രഞ്ജിത്ത്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, സ്റ്റുഡിയോ -കെ സ്റ്റുഡിയോസ്, ഡിസൈന്‍ – എം ഡിസൈന്‍സ്.പി.ആർ.സുമേരൻ (പി.ആർ.ഓ )

പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച് റോഷാക്ക് ; പ്രേക്ഷക പ്രതികരണം കാണാം

0

മമ്മൂട്ടിയുടെ ഇന്ന് പുറത്തിറങ്ങിയ സൈക്കോ ത്രില്ലർ റോഷാക്ക് കണ്ട പ്രേക്ഷക പ്രതികരണം കാണാം. മികച്ച പ്രതികരണമാണ് മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ റോഷാക്കിന് ലഭിക്കുന്നത്. മലയാളസിനിമ ഇതുവരെ കണ്ടത്തിൽവെച്ച് വത്യസ്തമായ അവതരണ ശൈലിയാണ് ചിത്രത്തിന്റേത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

പ്രകാശ് രാജ്  അനൂപ് മേനോന്‍, സണ്ണിവെയിന്‍ കൂട്ടുകെട്ടില്‍ കണ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വരാല്‍’; ഒക്‌ടോബർ 14ന് റിലീസിനെത്തുന്നു

0

ട്വന്റി ട്വന്റിക്ക് ശേഷം ഏറ്റവും കൂടുതൽ താരങ്ങൾ അണിനിരക്കുന്ന മലയാള ചിത്രം.!

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ആണ് ‘വരാൽ’. അനവധി പ്രത്യേകതകളോടെയാണ് കണ്ണൻ സംവിധാനം ചെയ്യുന്ന വരാൽ എന്ന ചിത്രം
പ്രദർശനത്തിനെത്തുന്നത്.. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ‘വരാൽ’. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് നിർമ്മിക്കുന്ന ചിത്രമാണ് വരാൽ.
ട്രിവാൻഡ്രം ലോഡ്ജിനു ശേഷം  അനൂപ് മേനോൻ  ഒരു ടൈം ആഡ്സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്.

“റേസ് , റിലീജിയൻ, റീട്രിബ്യൂഷൻ ” എന്ന ഹാഷ് ടാഗോഡു കൂടിയുള്ള ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെ നിഗൂഡതകൾ നിറഞ്ഞ ഒരു പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലർ സിനിമ ആയിരിക്കും.
“വർഗം, മതം, ശിക്ഷ” – കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് “വരാൽ” എന്ന് അണിയറ പ്രവർത്തകരും പറയുന്നു. ഇതൊരു വേറിട്ട രാഷ്ട്രീയ സിനിമയായിരിക്കുമെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിൻറെ പ്രൊജക്ട് ഡിസൈനർ. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്ററ്യനും, കെ.ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

പ്രോജക്ട് കോ-ഓർഡിനേറ്റർ: അജിത് പെരുമ്പിള്ളി, എഡിറ്റർ: അയൂബ് ഖാൻ, വരികൾ: അനൂപ് മേനോൻ, ചീഫ് അസ്. സംവിധായകൻ: കെ ജെ വിനയൻ, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുൺ മനോഹർ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുനൻ, ആക്ഷൻ: മാഫിയ ശശി – റൺ രവി, വി.എഫ്.എക്സ്: ജോർജ്ജ് ജോ അജിത്ത്, പിആർഒ: പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങൾ: ശാലു പേയാട്, ഡിസൈൻ: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

“ഭാരത സർക്കസ് “ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ” ഭാരത് സർക്കസ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,മെഗാ സ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ,സുനിൽ സുഖദ,ജയകൃഷ്ണൻ ,പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്,ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മുഹാദ് വെമ്പായം രചന നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.സംഗീതം-ബിജി ബാൽ,എഡിറ്റർ-വി സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,കോ ഡയറക്ടർ-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്‌-നിദാദ് കെ എൻ,പരസ്യകല-കോളിൻസ് ലിയോഫിൽ,സൗണ്ട്-ദാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ.തൃശൂർ,ചാലക്കുടി,ആതിരപ്പളളി എന്നിവിടങ്ങളിലായി ഭാരത സർക്കസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
പി ആർ ഒ-എ എസ് ദിനേശ്

ധ്യാൻ ശ്രീനിവാസൻ്റെ ത്രില്ലർ ചിത്രം “ഐഡി”; ചിത്രീകരണം പൂർത്തിയായി

0

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി നിർമ്മിച്ച്
ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐഡി’യുടെ ചിത്രീകരണം പൂർത്തിയായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ത്രിലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ഷാലു റഹീം, ഭഗത് മാനുവൽ, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ബോബൻ സാമുവൽ, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, മാനസ മനോജ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലിയാണ്. എഡിറ്റർ: റിയാസ് കെ ബദർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, മ്യൂസിക്‌: നിഹാൽ സാദിഖ്, , ആർട്ട്‌: വേലു വാഴയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മുഹമ്മദ്‌ സുഹൈൽ പി പി & ഷാഫിൽ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, പ്രൊജക്റ്റ്‌ ഡിസൈനർ: നിധിൻ പ്രേമൻ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, ഫിനാൻസ് കൺട്രോളർ: മിധുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: റിചാർഡ് ആന്റണി, ഡിസൈൻ: ജിസ്സൻ പോൾ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ദീപാവലി വെടിക്കെട്ടായി കാർത്തിയുടെ സർദാർ ലോകമെമ്പാടും പ്രദർശനത്തിന് എത്തുന്നു !

0

നടൻ കാർത്തിയുടെ ഗ്രാഫാണിപ്പോൾ തമിഴ് – തെലുങ്ക് സിനിമാ രംഗത്ത് അനുദിനം ഉയർന്നു കൊണ്ടിരിക്കുന്നത്. ‘ വിരുമൻ ‘, ‘ പൊന്നിയിൻ സെൽവൻ ,’ എന്നീ സിനിമകളുടെ വിജയം താരത്തിൻ്റെ കരിയറിന് കൂടുതൽ കരുത്തേകിയിരിക്കുന്നു. ഈ സിനിമകളെ തുടർന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന കാർത്തി ചിത്രം ‘ സർദാർ ‘ ദീപാവലിയോടനുബന്ധിച്ച് പ്രദർശനത്തിനെത്തുന്നു. ‘ ഇരുമ്പ്ത്തിരൈ ‘, ‘ ഹീറോ ‘ എന്നീ വൻ ഹിറ്റുകൾ സമ്മാനിച്ച പി. എസ്. മിത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം വൻ മുതൽ മുടക്കിൽ, ദീർഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനും സൂപ്പർ ഹിറ്റ് നായകനും കൈ കോർക്കുന്നു എന്നതാണ് ഈ സിനിമയുടെ ആദ്യ സവിശേഷത.

സർദാർ എന്നാൽ പേർസ്യൻ ഭാഷയിൽ പടതലവൻ എന്നാണു പൊരുൾ. ഒരു സ്പൈ (ചാരൻ) ത്രില്ലർ സിനിമയാണ് സർദാർ. ചാര പ്രവർത്തി എന്നത് നാടു വിട്ട് നാടു നടക്കുന്ന, ദേശ രഹസ്യങ്ങൾ ചോർത്താൻ നടത്തുന്ന പ്രവർത്തിയാണെന്നാണ് നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാൽ നമുക്കു ചുറ്റും ധാരാളം ചരൻമാരുണ്ട്.രാജ്യത്തിൻ്റെ സുരക്ഷാ ( മിലിട്ടറി) രഹസ്യങ്ങൾ ചോർത്തുന്ന ജോലി മാത്രമല്ല ചാര പ്രവർത്തി എന്ന് വെളിപ്പെടുത്തുന്ന പ്രമേയത്തിൻ്റെ ചലച്ചിത്ര ആവിഷ്കാരമാണ് ‘ സർദാർ ‘ .

നമ്മുടെ അടുത്തുള്ള ചായ പീടികയിലുള്ള ഒരു പയ്യനിൽ നിന്നു പോലും അത് തുടങ്ങാം. വളരെ സിമ്പിളായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങി ഉന്നതങ്ങൾ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര തലം വരെ ഇത് നീളുന്നു. അന്താരാഷ്ട്ര രാഷ്ട്രീയവും ഇതിലുണ്ട്. ഇത് സാധാരണക്കാരനെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സർദാറിലൂടെ പറയുന്നത്. ഭാരതിയാർ കവിതയിലെ പോലെ, “നീ എന്നത് ആരാണ്? ശരീരമോ, ജീവനോ, പ്രവൃത്തിയോ…” നമ്മുടെ ഐഡൻ്റിറ്റി നമ്മൾ ചെയ്യുന്ന പ്രവർത്തിയാണ്. ചാരന്മാരും അങ്ങനെ തന്നെ. അലക്സാണ്ടർ, ഹിറ്റ്ലർ ഉൾപ്പെടെയുള്ള പ്രമുഖരായ ഭരണാധിപന്മാരുടെ വിജയത്തിനു പ്രാധാന കാരണം ചരൻമാരാണെന്ന് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാനാവും. അങ്ങനെയുള്ള ചാരന്മാരെ തേടി ഒരു പടത്തലവനെ പോലെ ദേശങ്ങൾ താണ്ടിയുള്ള കാർത്തിയുടെ യാത്രയാണ് ‘ സർദാർ ‘. പല വ്യതസ്ത വേഷ പകർച്ചയുള്ള വളരെ ജോവിയലായ പോലീസ് കഥാപാത്രമാണ് കാർത്തിയുടേത്. ഇതിലെ അച്ഛൻ വേഷത്തിൻ്റെ രൂപ ഭാവങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. യുവാവ് വൃദ്ധൻ ഈ രണ്ടു കഥാപാത്രങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. അച്ചൻ വേഷം ചെയ്യാനായി മൂന്ന് മണിക്കൂർ നേരത്തെ മേക്കപ്പിന് ശേഷം, ആ മേക്കപ്പോട് കൂടി ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ കാർത്തിക്ക് ഏറെ അധ്വാനം വേണ്ടി വന്നത്രെ. ഒപ്പം സ്റ്റണ്ടും ചെയ്യണം. അതും ഏറെ ബുദ്ധിമുട്ടായിരുന്നൂ. ഈ വിധം തൻ്റെ കഠിനാധ്വാനത്തിലൂടെ കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കയാണ് കാർത്തി.

റാഷി ഖന്ന, രജീഷാ വിജയൻ എന്നിവർ മർമ്മ പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻ നായിക താരം ലൈലയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.

ഇതു വരെയുള്ള കാർത്തി സിനിമകളിൽ നിന്നും വേറിട്ട് വൻ മുതൽ മുടക്കിലാണ് പ്രിൻസ് പിക്ചേർസിൻ്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാർ ‘ സർദാർ ‘ നിർമ്മിച്ചിരിക്കുന്നത്. ഫോർച്യൺ സിനിമാസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി. വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു. ജോർജ്ജ് സി വില്യംസാണ് ഛായഗ്രാഹകൻ. ദിലീപ് സബ്ബരായനാണ് അതി സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്റർ. ഷോബി പോൾരാജാണ് നൃത്ത സംവിധാനം.

സി. കെ. അജയ്കുമാർ, പി ആർ ഒ

മമ്മൂട്ടിയുടെ റോഷാക്കിന്റെ പ്രീ റിലീസ് ടീസർ പുറത്തിറങ്ങി, മുഖം മൂടിക്കു പിന്നിൽ മറ്റൊരാൾ ?

0

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ പ്രീ റിലീസ് ട്രൈലെർ പുറത്തിറങ്ങി . പോസ്റ്ററുകളിലും ട്രെയ്ലറിലും പ്രേക്ഷകരെ അമ്പരിപ്പിച്ച മമ്മൂട്ടി ചിത്രം ടീസറിലൂടെ മുഖം മൂടിക്കു പിന്നിൽ മറ്റൊരാൾ ഒളിച്ചിരിപ്പുണ്ടോയെന്നുള്ള സംശയം വ്യക്തമാക്കുന്നു. ലൂക്ക് ആന്റണിക്ക് മുന്നിൽ ടീസറിൽ എത്തുന്ന മുഖമൂടി ധരിച്ച കഥാപാത്രം മമ്മൂട്ടിയാണോ അതോ വേറെ ആരെങ്കിലുമാണോ എന്നുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി. നാളെ ഒക്ടോബർ ഏഴിന് റോഷാക്ക് തിയേറ്ററിലെത്തുമ്പോൾ മറനീക്കി പുറത്തുവരുന്ന രഹസ്യങ്ങൾ തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പ് നൽകുകയാണ് ചിത്രത്തിന്റെ ടീസറും. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്ന ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ കഥയെ നയിക്കുന്ന നായകൻ ഷറഫുദ്ധീൻ ആണെന്നും ബിന്ദു പണിക്കരുടെ ഗംഭീര പ്രകടനമാണെന്നും ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരുടെ മികച്ച പ്രകടനകൾക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രമായിരിക്കും റോഷാക്ക് എന്നും ഇന്റർവ്യൂകളിൽ മമ്മൂട്ടി വ്യകത്മാക്കിയിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്.

റോഷാക്കിന്റെ തിരക്കഥ സമീർ അബ്ദുൽ ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം കിരൺ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനും സൗണ്ട് ഡിസൈനർ നിക്സണും നിർവഹിക്കുന്നു. പ്രോജെക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം :കിരൺ ദാസ്, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആർ ഓ : പ്രതീഷ് ശേഖർ.

ഐശ്വര്യ രാജേഷ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഫര്‍ഹാനാ ‘ യുടെ ഫസ്റ്റ് ലുക്ക് എത്തി!

0

തെന്നിന്ത്യൻ നായിക താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം ‘ ഫര്‍ഹാനാ ‘ യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.  

ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകൻ. നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ ‘ഫര്‍ഹാന‘ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്,ഐശ്വര്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുല്‍ ബിനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും സാബു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. എല്ലാവരെയും ആകർഷിക്കുന്ന, രസിപ്പിക്കുന്ന നിലവാരമുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറ ശിൽപികൾ. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വൈകാരികമായ പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം.ധീരൻ അധികാരം ഒന്ന്, അരുവി, കൈതി എന്നിങ്ങനെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച് പ്രശസ്തമായ ഡ്രീം വാര്യര്‍ പിക്ചേഴ്സിൻ്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവരാണ് ‘ ഫർഹാനാ ‘ നിർമ്മിക്കുന്നത്. 

സി.കെ.അജയ് കുമാർ, പി ആർ ഒ

ചേതൻ,കെ.ടി. കുഞ്ഞുമോൻ്റെ ജെൻ്റിൽമാൻ2 വിൽ നായകൻ !

0

കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ജെൻ്റിൽമാൻ2 വിൻ്റെ നായകനെ പ്രഖ്യാപിച്ചു. തമിഴ് – തെലുങ്ക് സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവ താരം ചേതൻ ചീനുവാണ് എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബ്രമ്മാണ്ഡ ചിത്രമായ ജെൻ്റിൽമാൻ2 വിലെ നായകൻ. നിർമ്മാതാവ് തന്നെയാണ് ഇക്കാര്യം തൻ്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്. താരത്തിൻ്റെ തെലുങ്ക് ചിത്രമായ വിദ്യാർത്ഥി ഉടൻ പ്രദർശനത്തിനെത്തും. ഏറെ വാർത്താ പ്രാധാന്യം നേടിയ, മലയാളി നടി കാവേരി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പാൻ ഇന്ത്യാ ചിത്രത്തിലും ചേതനാണ് നായകൻ. ഈ സിനിമയിൽ വ്യത്യസ്തമായ പന്ത്രണ്ട് മേക്കോവറിലാണ് അഭിനയിക്കുന്നത്. കൂടാതെ ‘ തഡാ’ എന്ന സിനിമയിലും അഭിനയിച്ചു വരുന്നു. 

” കുഞ്ഞുമോൻസാറിനെ പോലൊരു ലെജൻഡ് നിർമ്മാതാവിൻ്റെ സിനിമയിൽ അവസരം കിട്ടുക എന്നത് ഭാഗ്യമാണ്. അതും ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ജെൻ്റിൽമാൻ്റെ രണ്ടാം ഭാഗത്തിൽ നായക പദവി ലഭിക്കുക എന്നത് എൻ്റെ മഹാ ഭാഗ്യമാണ്. ഒരു സിനിമക്ക് വേണ്ടി നീണ്ട താടി വളർത്തിയിരുന്ന സമയത്താണ് എന്നെ ഓഡിഷന് വിളിക്കുന്നത്. താടി ട്രിം ചെയ്യണം എന്ന് കുഞ്ഞുമോൻ സാർ പറഞ്ഞു. മറ്റൊന്നും ചിന്തച്ചില്ല. ഞാൻ നായകനാകും എന്ന ഉറപ്പില്ലാതിരുന്നിട്ടും,  അഭിനയിച്ചു കൊണ്ടിരിക്കുന്ന പടത്തിൻ്റെ ഷൂട്ടിംഗിന് തടസ്സം വരും എന്നറിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ വാക്കിനെ ബഹുമാനിച്ചു കൊണ്ടു ഞാൻ താടി ട്രിം ചെയ്തു. അതു കാരണം ആ പടത്തിൻ്റെ ഷൂട്ടിംഗ് നീട്ടേണ്ടി വന്നു. എനിക്കാകട്ടെ കുഞ്ഞുമോൻ സാറിൽ നിന്നും ഒരു ഉറപ്പും കിട്ടിയിരുന്നില്ല. ഇന്ന് ഞാനാണ് നായകൻ എന്ന അറിയിപ്പ് കണ്ട് അത്ഭുതപ്പെട്ടു. ഈ പടത്തിലെ നായക കഥാപാത്രത്തിന് വേണ്ടി താടി എടുക്കുക മാത്രമല്ല തല മൊട്ടയടിക്കണം എന്നു ആവശ്യപ്പെട്ടാലും ഞാൻ അനുസരിക്കും.” ചേതൻ വികാര ഭരിതനായി പറഞ്ഞു.

മലയാളികളായ നയൻതാരാ ചക്രവർത്തിയും പ്രിയാ ലാലുമാണ് ജെൻ്റിൽമാൻ2 വിലെ നായികമാർ. ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഈ മെഗാ പ്രോജക്ടിൻ്റെ ഭാഗമാകും. മരഗത മണി എന്ന കീരവാണിയാണ് സംഗീത സംവിധായകൻ. അജയൻ വിൻസെൻ്റ് ഛായഗ്രഹണവും, തോട്ടാധരണി കലാ സംവിധനവും നിർവഹിക്കുന്നു. ജെൻ്റിൽമാൻ ഫിലിം ഇൻ്റർ നാഷണലിൻ്റെ ബാനറിലാണ് കുഞ്ഞുമോൻ ജെൻ്റിൽമാൻ2 നിർമ്മിക്കുന്നത്.

സി. കെ. അജയ് കുമാർ,

നിതിന്‍ നാരായണന്‍റെ പുതിയ ചിത്രം ‘കോടമലക്കാവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

0

കൊച്ചി: യുവ സംവിധായകന്‍ നിതിന്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കോടമലക്കാവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ റിലീസ് ചെയ്തു. കാടിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് യുവ തിരക്കഥാകൃത്ത് അജി അയിലറയാണ്. ജിഷ എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജിഷ എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും ഇഴപിരിയാതെ പോകുന്നതാണ് കോടമലക്കാവിന്‍റെ ഇതിവൃത്തമെന്ന് തിരക്കഥാകൃത്ത് അജി അയിലറ പറഞ്ഞു. കാടിന്‍റെ ദൃശ്യഭംഗി ചിത്രത്തിന്‍റെ മറ്റൊരു പുതുമ കൂടിയാണ്. ദുരൂഹമായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിയിണക്കിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ നിതിന്‍ നാരായണന്‍ വ്യക്തമാക്കി. ഏറെ പുതുമയുള്ള ചിത്രത്തിന്‍റെ പ്രമേയം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

തിരവനന്തപുരം, തെന്മല, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങളുമാണ് ‘കോടമലക്കാവിലെ’ അഭിനേതാക്കള്‍. ബാനര്‍-ജിഷ എം പ്രൊഡക്ഷന്‍സ്, സംവിധാനം- നിതിന്‍ നാരായണന്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, നിര്‍മ്മാണം-ജിഷ എം, ക്യാമറ-ജെറിന്‍ ജെയിംസ്, എഡിറ്റര്‍-ഷെബിന്‍ ജോണ്‍, ഗാനരചന-കത്രീന വിജിമോള്‍, ലെജിന്‍ ചെമ്മാനി, സംഗീതം-മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം-മിഥുന്‍ മുരളി, ചീഫ് അസോസിയേറ്റ്- അസീം എസ്, സൗണ്ട് ഡിസൈനിംഗ്- വിപിന്‍ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഗോപിനാഥന്‍ വാളകം, വേണുഗോപാല്‍,കൃഷ്ണ കുമാര്‍, സി പി സുജിത്ത് കുമ്പള, പി ആര്‍ ഒ- റഹീം പനവൂര്‍, പി ആര്‍ സുമേരന്‍

ശ്രീനാഥ് ഭാസിയുടെ വിലക്കിന് എതിരെ മമ്മൂട്ടി

0

മാധ്യമപ്രവർത്തകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാക്കളുടെ സംഘടന പുറപ്പെടുവിച്ച അനിശ്ചിതകാല വിലക്ക് തെറ്റെന്ന് മമ്മൂട്ടി.

പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണത്തിന് കൊച്ചിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണ്.  ഇത് അംഗീകരിക്കാൻ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ശ്രീനാഥ് ഭാസിക്കെതിരെ ഉള്ള കേസ് പരാതിക്കാരി പിൻവലിച്ചെങ്കിലും വിലക്ക് നിലനിൽക്കും എന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.

അമ്മയിൽ  അംഗമല്ലാത്തതിനാൽതന്നെ ശ്രീനാഥിനെതിരായ നടപടിയിൽ താരസംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.