Home Blog Page 280

സർദാറിലെ കാർത്തി പാടിയ ഗാനം പുറത്തിറങ്ങി

0

കാർത്തി നായകനാകുന്ന പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍ എന്ന ചിത്രത്തിനുവേണ്ടി കാർത്തി ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത് . “യെരുമയിലേരി” എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനമാണ് കാർത്തി പാടിയിരിക്കുന്നത്. റാഷി ഖന്ന, മലയാളി താരം രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജി.വി പ്രകാശാണ്.

കാർത്തി കേന്ദ്ര കഥാപാത്രമായതിൽ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് ഇത്. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. സർദാർ ഒക്ടോബർ 28ന് പ്രദര്‍ശനത്തിനെത്തും.

കത്രീന കൈഫ് ചിത്രം ഫോൺ ഭൂത് ട്രെയിലർ പുറത്തിറങ്ങി

0
കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രമാണ് 'ഫോണ്‍ ഭൂത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.  കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

കത്രീന കൈഫ്, ഇഷാൻ ഖട്ടർ, സിദ്ധാന്ത് ചതുർവേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോൺ ഭൂതം നവംബർ 4 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

വിഷ്ണു മഞ്ചു,സണ്ണി ലിയോൺ ചിത്രം ” ജിന്ന “ഒക്ടോബർ 21-ന്

0

തെലുങ്ക് സൂപ്പർ താരം വിഷ്ണു മഞ്ചു, ബോളിവുഡ് താരം സണ്ണി ലിയോൺ, പായൽ രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന ” ജിന്ന ” ഒക്ടോബർ 21-ന് കേരളത്തിൽ പ്രദർശനത്തിനെത്തുമെന്ന് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ നടൻ വിഷ്ണു മഞ്ചു ഔദ്യോഗികമായി അറിയിച്ചു.

എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ വിഷ്ണു മഞ്ചു നിർമ്മിച്ച് ഡോ എം മോഹൻ ബാബു അവതരിപ്പിക്കുന്ന “ജിന്ന” ഇതിനോടകം തന്നെ പ്രേക്ഷകരിൽ ഏറേ ആവേശമുയർത്തി കഴിഞ്ഞു.” പ്രേക്ഷകർക്ക് വേണ്ടിയാണ് ഞങ്ങൾ നടന്മാർ സിനിമ ചെയ്യുന്നത്. സിനിമ കാണാൻ തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകരില്ലെങ്കിൽ നമ്മൾ അഭിനേതാക്കളല്ല. ‘ജിന്ന’ എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ചെയ്യുന്ന ഓരോ സിനിമയ്ക്കും വേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്യാറുണ്ട്, എന്നാൽ ‘ജിന്ന’യ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെനിക്ക്. അതിൽ പ്രധാനപ്പെട്ട കാര്യം, എന്റെ പ്രിയപ്പെട്ട പെൺമക്കൾ ‘അരിയാനയും വിവിയാനയും അവരുടെ ശബ്ദം നൽകി സിനിമയിൽ അഭിനയിച്ചുവെന്നതാണ്.”ജിന്ന’യ്ക്ക് അസാധാരണമായ കോമഡിയുണ്ട്.ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും ‘ജിന്ന’ ” വിഷ്ണു മഞ്ചു പറഞ്ഞു.

ഛായാഗ്രഹണം ചോട്ടാ കെ നായിഡു നിർവ്വഹിക്കുന്നു.സംഗീതം-അനൂപ് റൂബൻസ്, എഡിറ്റർ-ചോട്ടാ കെ പ്രസാദ്.ഒരു പാൻ ഇന്ത്യൻ സിനിമയായ ” ജിന്നാ ” ഒക്ടോബർ 21-ന് മലയാളത്തിൽ പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ് ദിനേശ്, ശബരി.

ഹൻസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർ.കണ്ണൻ്റെ പേരിടാ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി

0

തെന്നിന്ത്യൻ നായികാ താരം ഹൻസിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചു. ആർ. കണ്ണൻ സംവിധാനം ചിത്രത്തിൻ്റെ പ്രമേയം ഹൊറർ കോമഡിയാണ്.മെട്രോ ഫെയിം നായക നടൻ സിരിഷ് ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ‘ തലൈവാസൽ ‘ വിജയ്, മയിൽസാമി, പവൻ, ബൃഗിഡ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിർമ്മാതാവ് ജീ. ധനഞ്ജയനാണ് തിരക്കഥാകൃത്ത്. ബാല സുബ്രമണ്യം ഛായഗ്രഹണം നിർവഹിക്കുന്നു. 

ജോൺസൻ , സി.കെ.അജയ് കുമാർ എന്നിവരാണ് വാർത്താ വിതരണം. മസാലാ പിക്‌സിൻ്റെ ബാനറിൽ സംവിധായകൻ ആർ. കണ്ണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

ആരാണ് ലക്കി സിങ് ? യുട്യൂബ് ട്രെൻഡിങ്ങിൽ മോഹൻലാലിന്റെ മോൺസ്റ്റർ ട്രെയിലർ

0

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  മോൺസ്റ്ററിന്റെ ട്രെയിലർ പുറത്തിറങ്ങി.ഒരു ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ  ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ് മോൺസ്റ്റർ ട്രെയിലർ.

വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന മോൺസ്റ്റർ ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും.

സിദ്ദീഖ്, ലെന, ഇടവേള ബാബു, ലക്ഷ്മി മഞ്ജു, ഹണി റോസ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിന്റെ രചന നിർവഹിച്ചിരിക്കുന്നത്.ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’ ; ചിത്രീകരണം പൂർത്തിയായി

0

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ചിത്രീകരണം പാക്കപ്പ് ആയി. 70 ദിവസങ്ങൾ നീണ്ട ചിത്രീകരണം മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്. ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. റോഷിത് ലാൽ, പ്രിജിൻ ജെ.പി എന്നിവരാണ് സഹനിർമ്മാതാക്കൾ. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക് & റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

വെള്ളിത്തിരയിൽ പ്രണയത്തിന്റെ വസന്തകാലം ഒരുക്കി ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ

0

എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ഒക്ടോബർ 14 – ന് തീയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ” ഒരു പക്കാ നാടൻ പ്രേമം ” . മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരൻ അത്യാവശ്യം സൗന്ദര്യമുള്ളവനാണങ്കിലും ജീവിത സാഹചര്യങ്ങൾ തന്റെ പ്രേമത്തിന് വിലങ്ങുതടിയാകുന്നു. എങ്കിലും ഏതെങ്കിലുമൊരു പെൺകുട്ടി പച്ചക്കൊടി കാണിക്കുമെന്നുള്ള ശുഭപ്രതീക്ഷയിൽ മുന്നോട്ടു പോകുകയാണയാൾ. ഒടുവിൽ കണ്ണന്റെ പ്രതീക്ഷകൾക്ക് തിളക്കമേറ്റി ഒരു പെൺകുട്ടി കടന്നുവരുന്നു. പുതിയ വഴിത്തിരിവിലേക്ക് അയാളുടെ ജീവിതം തിരിഞ്ഞെങ്കിലും ആ പ്രണയം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് യാത്ര നടത്തിയത്. തിളക്കമേറ്റിയ പ്രതീക്ഷകളുടെ നിറച്ചാർത്തുകൾ ഓരോന്നായി അടർന്നു വീഴുമ്പോൾ , കണ്ണൻ അനുഭവിക്കുന്ന നൊമ്പരങ്ങളും സങ്കടവും പ്രേക്ഷകന്റേതുകൂടിയായി മാറുകയാണ്. ചിത്രത്തിന്റെ യഥാർത്ഥ ട്വിസ്റ്റ് അവിടെ തുടങ്ങുകയായി. ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു. ബാനർ – എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം – സജാദ് എം, സംവിധാനം – വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, രചന – രാജു സി ചേന്നാട്, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം – മോഹൻ സിത്താര, ആലാപനം – കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം – എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡാനി പീറ്റർ , കല-സജി കോടനാട്, ചമയം – മനീഷ് ബാബു, കോസ്‌റ്റ്യും – രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ – ശിവക്ക് നടവരമ്പ് , കോറിയോഗ്രാഫി – ഡ്രീംസ് ഖാദർ, വിതരണം – ശ്രീ സെന്തിൽ പിക്ച്ചേഴ്സ് , ഡിസൈൻസ് – ഡോ.സുജേഷ് മിത്ര, അരുൺ അശ്വകുമാർ , സ്റ്റിൽസ് – പവിൻ തൃപ്രയാർ, പി ആർ ഓ – അജയ് തുണ്ടത്തിൽ

https://youtu.be/T0obIfQ1tqQ

‘വരാല്‍’; ട്രെയിലർ പുറത്തിറങ്ങി

0

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വരാലിന്റെ ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി.
20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ‘വരാൽ’. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് നിർമ്മിക്കുന്ന ചിത്രമാണ് വരാൽ.
ട്രിവാൻഡ്രം ലോഡ്ജിനു ശേഷം  അനൂപ് മേനോൻ ടൈം ആഡ്സ് കൂട്ടുകെട്ടിൽ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്. “റേസ് , റിലീജിയൻ, റീട്രിബ്യൂഷൻ ” എന്ന ഹാഷ് ടാഗോഡു കൂടിയുള്ള ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെ നിഗൂഡതകൾ നിറഞ്ഞ ഒരു പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലർ തന്നെയാണ്.

സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍, സായ്കുമാർ, ആദിൽ ഇബ്രാഹിം, മേഘനാഥൻ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, കൊല്ലം തുളസി, വലിയശാല രമേഷ്, മൻരാജ്, അഖിൽ പ്രഭാകരൻ, ബാലാജി, വിജയൻ വി നായർ, മുഹമ്മദ് ഫൈസൽ, ജനത വിജയൻ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാൽജി, ജയകൃഷ്ണൻ, ജിബി എബ്രഹാം, ജോൺ ഡാനിയൽ ചാരുമ്മൂട്, ജെയ്സ് ജോസ്, സുധീർ ചേർത്തല, മാധുരി ബ്രിഗാൻസ, പ്രിയങ്ക, ഗൗരി നന്ദ, നിത പ്രോമി, ശോഭ സിംങ്ങ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബാദുഷയാണ് ചിത്രത്തിൻറെ പ്രൊജക്ട് ഡിസൈനർ. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറും നിനോയ് വർഗീസും ചേർന്നാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് രവി ചന്ദ്രനാണ്.

ദീപ സെബാസ്ററ്യനും, കെ.ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പ്രോജക്ട് കോ-ഓർഡിനേറ്റർ: അജിത് പെരുമ്പിള്ളി, എഡിറ്റർ: അയൂബ് ഖാൻ, വരികൾ: അനൂപ് മേനോൻ, ചീഫ് അസ്. സംവിധായകൻ: കെ ജെ വിനയൻ, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുൺ മനോഹർ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുനൻ, ആക്ഷൻ: മാഫിയ ശശി – റൺ രവി, വി.എഫ്.എക്സ്: ജോർജ്ജ് ജോ അജിത്ത്, പിആർഒ: പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങൾ: ശാലു പേയാട്, ഡിസൈൻ: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

വീണ്ടും ഗായകനായി കാര്‍ത്തി; ‘സര്‍ദാര്‍’ലെ ആദ്യ ഗാനം

0

കാര്‍ത്തിയെ നായകനാക്കി പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബർ 28ന് പ്രദര്‍ശനത്തിനെത്തും.റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി പ്രകാശാണ്. കാര്‍ത്തി ആലപിച്ച സിനിമയിലെ ഒരു ഗാനം വൈകാതെ പുറത്തുവരുമെന്ന് ജി.വി പ്രകാശ് അറിയിച്ചു. ‘യെരുമയിലേരി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനമാണ് കാർത്തി പാടിയിരിക്കുന്നത്.

റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിക്കുന്നത്. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് ഇതിനോടകം സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആറ് മില്യൺ പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. 

ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർഅറിയിച്ചു. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷോബി പോൾ രാജ് ആണ് നൃത്തസംവിധാനം. കേരള പി.ആർ.ഒ: പി.ശിവപ്രസാദ്

അജയന്റെ രണ്ടാം മോഷണം 11 ന് തുടങ്ങും

0

ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം ഒക്ടോബർ 11 ന് ചിത്രാകരണം ആരംഭിക്കും. 100 ദിവസമാണ് ഷൂട്ടിങ് . മൂന്ന് നായികമാരുള്ള ചിത്രത്തിൽ മൂന്നാമത്തെ നായിക ആരാണെന്ന് വെളിപ്പിടുത്തിയിട്ടില്ല. ഐശ്വര്യ രാജേഷ് , കൃതി ഷെട്ടി എന്നിവരാണ് മറ്റ് രണ്ട് നായികമാർ.

കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൽ ലാൽ ആണ്. 1900 ,1950 ,1990 എന്നീ മൂന്ന് കാലങ്ങളിലെ കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. അജയൻ , കുഞ്ഞു കേളു , മണിയൻ എന്നിങ്ങനെയാണ് ടോവിനോയുടെ കഥാപാത്രങ്ങളുടെ പേര്. യു.ജി.എം എന്‍റർടെയിൻമെന്‍റാണ് യുജിഎം എന്റര്‍ടെയിന്‍മെന്റാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. സംഘട്ടനം ആൻപ് , അറിവ്

English Summary : Ajayante Randam Moshanam Shoot from October 11

കാളിദാസ് ജയറാമിന്റെ പ്രണയിനി തരിണി ആരാണെന്ന് അറിയാമോ?

0

തരിണി കലിംഗരായും കാളിദാസ് ജയറാമും അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിരിക്കുകയാണ്. സിനിമാ താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ് ഒടുവിൽ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് തരിണി കലിംഗരായരുമായുള്ള ബന്ധം സ്ഥിരീകരിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാമുകിയുമൊത്തുള്ള ഒരു റൊമാന്റിക് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് കാളിദാസ്.

കാളിദാസ് ജയറാമും തരിണി കലിംഗരായരും ഇപ്പോൾ ദുബായിൽ അവധി ആഘോഷിക്കുകയാണ്. സെപ്റ്റംബറിൽ, കാളിദാസ് പങ്കുവെച്ച ഓണാഘോഷത്തിന്റെ ചിത്രങ്ങളിൽ കാളിദാസിന്റെ കുടുംബത്തോടൊപ്പം തരുണിയും ഉണ്ടായിരുന്നു

കാളിദാസ് ജയറാമിന്റെ പ്രണയിനി തരിണി കലിംഗരായർ ആരാണെന്ന് നോക്കാം

മോഡൽ

ചെന്നൈ സ്വദേശിയായ തരിണി കലിംഗരായർ തൊഴിൽപരമായി ഒരു മോഡലാണ്.

മിസ് യൂണിവേഴ്സ് റണ്ണറപ്പ്

മിസ് യൂണിവേഴ്സ് ഇന്ത്യ 2021-ന്റെ മൂന്നാം റണ്ണറപ്പാണ് തരിണി

ഫിലിം മേക്കിംഗ് പഠിച്ചു

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ തരിണി ഫിലിം മേക്കിംഗും പഠിച്ചിട്ടുണ്ട്.

ബ്രാൻഡ് അംഗീകാരങ്ങൾ

തരിണി നിരവധി ബ്രാൻഡുകളുമായി ചേർന്ന് പ്രവൃത്തിച്ചിട്ടുണ്ട് കൂടാതെ ദീപിക പദുക്കോണിനൊപ്പം ഒരു പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്.

എന്തായാലും അഭ്യുഹങ്ങൾക്കൊടുവിൽ കാളിദാസ് തന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിന് താഴെ പാർവതിയുടെ കമന്റ്‌ എന്റെ കുട്ടികൾ എന്നാണ്. ഹലോ ഹബീബീസ്’ എന്നാണ് സഹോദരി മാളവികയുടെ കമന്റ്. കൂടാതെ താരങ്ങൾ ഉൾപ്പടെ നിരവധി ആളുകൾ ചിത്രത്തിനു താഴെ ആശംസ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നുണ്ട്.

‘എല്ലോ എല്ലോ എല്ലോ ഏലേല്ലോ…’; നാടൻ പാട്ടുമായി ‘വെടിക്കെട്ട്’,പ്രോമോ സോങ് എത്തി

0

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന  ‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ ആവേശം കൊള്ളിക്കുന്ന പ്രൊമോ സോങ് റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ”അടക്ക വെറ്റില ചുണ്ണാമ്പ്” എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം ഡിജിറ്റൽ ഷോയുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് താരം ബ്ലെസ്ലി ആലപിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്.

നവാഗതനായ ശ്യാം പ്രസാദ് സംഗീതം സംവിധാനം നൽകി ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജിതിൻ ദേവസ്സിയാണ്. വെടിക്കെട്ട് തിയേറ്റർ റിലീസിനായി പൂർണ്ണമായും തയാറാണെന്ന് സൂചിപ്പിക്കുന്നതും ‘ഒരു പക്കാ എൻ്റർടെയ്നർ’ എന്ന ചിത്രത്തിന്റെ സ്വഭാവത്തെ ഉൾക്കൊള്ളുന്നതുമാണ് പ്രൊമോയുടെ ചിത്രീകരണവും പാട്ടിന്റെ സ്വഭാവവും. ഒക്ടോബർ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്