Home Blog Page 278

റാം അല്ലാടിയുടെ പാൻ ഇന്ത്യൻ ചിത്രം ‘പേജസ്’; ഫസ്റ്റ് ലുക്ക്- ടീസർ റിലീസായി

0

പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം അല്ലാടി കൽപ്പന തിവാരിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ “പേജസ്”ൻ്റെ ഫസ്റ്റ് ലുക്ക്- ടീസർ റിലീസായി. ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, മലയാളം എന്നീ ആറ് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് പേജസ് റിലീസാവുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായ പേജസിൽ കൽപ്പന തിവാരിയെ കൂടാതെ പങ്കജ് മുൻഷി, ആനന്ദ് രംഗരാജൻ, ശിൽപ ദാസ്, സാമന്ത മുഖർജി, വിജയ് മേരി, മധു, അരുണശ്രീ സാദുല, പ്രസാദ് കമലനാഭ, രവി വൈഡ്, നിഹാരി മണ്ഡൽ, ആനന്ദ കിഷോർ, ദാവൂദ് തുടങ്ങിയവരും അഭിനയിക്കുന്നു.

സ്വാതന്ത്ര്യാനന്തര സംഭവവികാസങ്ങളാൽ ബാധിച്ച ഒരു രാഷ്ട്രീയ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിന് സ്വാതന്ത്ര്യാനന്തര പശ്ചാത്തലമുണ്ട്. ബംഗ്ലാദേശുമായി ബന്ധപ്പെട്ട ഒരു ട്രാക്കും തെലങ്കാനയുമായി ബന്ധിപ്പിച്ചിരിക്കുന്ന രീതിയും ഇതിന് ഉണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപ്പത്തെ പറയുന്ന സിനിമ നിർമ്മിക്കുന്നത് എ.ആർ ഐടി വർക്ക്സ് ഇന്ത്യ ആണ്. റാം അല്ലാടി, ശ്രീധർ സമ്മേത, കൃഷ്ണ ഗുണ്ടുപള്ളി എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം: ശ്രീബർദൻ സായ്, എഡിറ്റർ: രുദ്ര അല്ലാടി, പ്രൊഡക്ഷൻ മാനേജർ: മധു ഗുണ്ടുപള്ളി, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; നവംബറിൽ തീയേറ്ററുകളിലേക്ക്

0

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും
നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ നവംബർ ആദ്യവാരം തീയേറ്ററുകളിലേക്ക് ഒരുങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മമ്മൂട്ടി ജ്യോതിക ചിത്രം “കാതൽ”

0

പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത്‌ മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ. കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20 ന് കൊച്ചിയിൽ ആരംഭിക്കും

ബേസിൽ ജോസഫ് നായകനായ ‘കഠിന കഠോരമീ അണ്ഡകടാഹം’; ചിത്രീകരണം പൂർത്തിയായി

0

ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം “കഠിന കഠോരമീ അണ്ഡകടാഹം” ചിത്രീകരണം പൂർത്തിയായി. നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്. ഷിനാസ് അലി ആണ് ലൈൻ പ്രൊഡ്യൂസർ. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നിരഞ്ജ് മണിയൻ പിള്ളയുടെ “വിവാഹ ആവാഹനം” ടീസർ റിലീസായി

0

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. അന്ധവിശ്വാസം തുലയട്ടെ ആത്മവിശ്വാസം വളരട്ടെ എന്ന് പറഞ്ഞ് നിർത്തുന്ന പ്രശാന്ത് അലക്സാണ്ടറിൻ്റെ കഥാപാത്രത്തെയാണ് ടീസറിൽ കാണുന്നത്. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് വനു തമ എസ്ന്ന ആണ് സംഗീതം നൽകുന്നത്. തികച്ചും യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.

അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.

എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

കൊച്ചി ഇളക്കി മറിച്ച് ‘സർദാർ’ ടീം; പ്രൗഡ ഗംഭീരമായി സിനിമയുടെ ഗ്രാൻഡ് പ്രീലോഞ്ച്

0

കാർത്തി, റാഷി ഖന്ന, രജിഷ വിജയൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സർദാർ. ചിത്രം ഒക്ടോബർ 21ന് റിലീസിനെത്തും…

കൊച്ചി: സർദാർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവെന്റിൽ ആരാധകരെ ഇളക്കി മറിച്ച്‌ കാർത്തി. സർദാറിൻ്റെ ഏറ്റവും പുതിയ ട്രയിലർ പ്രേക്ഷകർക്കായി സ്ക്രീനിങ് നടത്തിയ ശേഷം കാർത്തി എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളായ കാർത്തി, റാഷി ഖന്ന, രജിഷ വിജയൻ എന്നിവർ സംസാരിച്ചു . ചടങ്ങിൽ കേരള ഡിസ്ട്രിബൂട്ടർ കൂടിയായ സഫീൽ ആണ് സ്വാഗതം രേഖപ്പെടുത്തിയെത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിൽ എസ്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രത്തിൻ്റെ നിർമ്മാണം. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന പുതിയ ട്രയിലർ ആണ് സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

പി. എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് ‘സര്‍ദാര്‍’ എന്ന സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ ചിത്രമെത്തിക്കുന്നത്.ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷോബി പോൾ രാജ് ആണ് നൃത്തസംവിധാനം. വിദേശരാജ്യങ്ങളിലടക്കം ചിത്രീകരണം പൂർത്തിയാക്കിയ ‘സര്‍ദാര്‍’ കാര്‍ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. .ആർ.ഒ: പി.ശിവപ്രസാദ്

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയിലെ കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

0

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ഇന്ന് കീർത്തി സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്റെ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. കഴിഞ്ഞ ദിവസം നാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിലെ ആദ്യ ഗാനവും റിലീസ് ചെയ്തിരുന്നു.. മികച്ച പ്രതികരണമാണ് ഇതിനെല്ലാം ലഭിച്ചത്..

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി

പൃഥ്വിരാജ് – ആസിഫ് അലി – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ടീസർ പുത്തിറങ്ങി

0

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ടീസർ പുറത്തിറങ്ങി. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ ബാലമുരളി ഒന്നിക്കുന്നത്.

തിയ്യേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ
സംവിധാനം-ഷാജി കൈലാസ്
നിർമ്മാതാക്കൾ- ഡോൾബിൻ കുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായർ
തിരക്കഥ – ജി ആർ ഇന്ദുഗോപൻ
ഛായാഗ്രഹണം- ജോമോൻ ടി ജോൺ
എഡിറ്റർ-ഷമീർ മുഹമ്മദ്
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ
അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ
കലാസംവിധാനം- ദിലീപ് നാഥ്
വസ്ത്രാലങ്കാരം- സമീറ സനീഷ്
മേക്കപ്പ്- സജി കാട്ടാക്കട
സ്റ്റിൽസ്-ഹരി തിരുമല
പി ആർ ഓ – ശബരി

പൃഥ്വിരാജ് – വൈശാഖ് ചിത്രം “ഖലീഫ”

0

പോക്കിരിരാജക്ക് ശേഷം മലയാളത്തിൻ്റെ ഹിറ്റ് മേക്കർ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഖലീഫ എന്ന് പേര് നൽകിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും” എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്.

ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ,യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൈതി,മാസ്റ്റർ,ദസ്ര തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ സിനിമകൾക്കായി സഹകരിച്ചിട്ടുള്ള സത്യൻ സൂര്യയാണ് ഛായാഗ്രഹണം ഒരുക്കുന്നത്, എഡിറ്റർ ഷമീർ മുഹമദ്,ആർട് ഷാജി നടുവിൽ, . പി. ആർ. ഒ ശബരി

ഘൂം ഘൂം.. മോൺസ്റ്ററിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

0

മോഹൻലാൽ ലക്കി സിങ് ആയി എത്തുന്ന ചിത്രം മോൺസ്റ്ററിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. . മലയാളം വരികൾ ഹരി നാരായണനും ഹിന്ദി വരികൾ തനിഷ്ക് നബാറുമാണ് രചിച്ചിരിക്കുന്നത്. ദീപക് ദേവിന്റെ സം​ഗീതത്തിൽ പ്രകാശ് ബാബു, അലി ഖലി മിർസ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. മല്ലു സിങിന് ശേഷം പഞ്ചാബി പശ്ചാലത്തിൽ വൈശാഖ് ഒരുക്കിയിരിക്കുന്ന ചിത്രം ഈ മാസം 21 ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു,

” പുള്ളി ” ടീസർ പുറത്തിറങ്ങി

0

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന “പുള്ളി “എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി,വിജയകുമാർ, വെട്ടുകിളി പ്രകാശ്,രാജേഷ് ശർമ്മ,സെന്തിൽ സുധി കോപ്പ,സന്തോഷ് കീഴാറ്റൂർ,പ്രതാപൻ,മീനാക്ഷി,അബിൻ,ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഒപ്പം, നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട് നവംബർ ആദ്യം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി.കെ ഹരിനാരായണൻ,ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു മധുബാലകൃഷ്ണൻ,ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ. ഛായാഗ്രഹണം- ബിനുകുര്യൻ.എഡിറ്റിംഗ്-ദീപു ജോസഫ്, കലാസംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്-അമൽ ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ- ബിജു.കെ.തോമസ്. ട്രൈലെർ,ടീസർ ,സ്പെഷ്യൽ ട്രാക്‌സ്-മനുഷ്യർ. ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്.പി ആർ ഒ-എ എസ് ദിനേശ്.

നടൻ കാർത്തിയും സർദാർ ടീമും നാളെ കൊച്ചിയിൽ!

0

സർദാർ എന്ന പുതിയ ചിത്രത്തിൻ്റെ കേരളാ ലോഞ്ചിംഗ് പ്രചരണാർത്ഥം നായകൻ കാർത്തി, നായികമാരായ റാഷി ഖന്ന, രജീഷാ വിജയൻ എന്നിവർ ഒക്ടോബർ 15- ന് ശനിയാഴ്ച കൊച്ചിയിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന താരങ്ങൾ വൈകീട്ട് 4.30 മണിക്ക് എം.ജീ. റോഡിലുള്ള സെൻട്രൽ സ്‌ക്വയർ മാളിൽ വെച്ച് നടക്കുന്ന ആരാധകർക്ക് വേണ്ടിയുള്ള പൊതു പരിപാടിയിലും പങ്കെടുക്കും. വിരുമൻ, പൊന്നിയിൻ സെൽവൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം കാർത്തി നായകനാവുന്ന സിനിമയാണ് സർദാർ. വിശാലിൻ്റെ ഇരുമ്പ് തിരൈ, ശിവ കാർത്തികേയൻ്റെ ഹീറോ തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പി.എസ്.മിത്രനാണ് ‘ സർദാർ ‘ സംവിധാനം ചെയ്തത്. വൻ മുതൽ മുടക്കിൽ പ്രിൻസ് പിക്ചെർസ് നിർമ്മിച്ച സർദാർ കേരളത്തിൽ റിലീസ് ചെയ്യുന്നത് ഫോർച്യുൺ സിനിമാസാണ്. ജോൺസൺ, സി.കെ.അജയ് കുമാർ എന്നിവരാണ്  വാർത്താ വിതരണം.