സാരി അണിഞ്ഞു കൊണ്ടുള്ള ഒരു റീൽ വീഡിയോയുമായി ‘അനുപമ പരമേശ്വരൻ

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കാലെടുത്തു വെച്ചത് പിന്നീട് തെലുങ്ക് ചലച്ചിത്ര മേഖലയിൽ സജീവമായ നടിയാണ് അനുപമ പരമേശ്വരൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ ആണ് അനുപമയുടെ ആദ്യ ചിത്രം. കരിയർ തുടങ്ങിയിട്ട് ഏഴു വർഷമായെങ്കിലും മലയാളത്തിൽ അധികം സിനിമകൾ അനുപമ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെയധികം സജിവമായ താരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. സാരി അണിഞ്ഞുള്ള ഒരു റീൽ വീഡിയോയാണ് താരം ഇപ്പോൾ ഷെയർ ചെയുന്നത്.

അമ്മയുടെ സാരിയാണ് അനുപമ അണിഞ്ഞിരിക്കുന്നതെന്നു അടിക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ശനിയാഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുന്ന 7-8 വയസുള്ള എന്നെയാണ് ഇപ്പോൾ ഓർമ വരുന്നത്. കാരണം അന്ന്  അമ്മ ഓഫീസിലായിരിക്കും. അമ്മയുടെ അലമാരയിൽ നിന്ന് സാരികളെടുത്തു ഞാൻ അണിയും. എന്നിട്ട് റാമ്പ് വാക്ക് ചെയ്യും, അതുകൊണ്ടാണെന്ന് തോന്നുന്നു ഇപ്പോഴും ഈ സാരികളോടുള്ള പ്രിയം എനിക്ക് മാറാത്തത്. ഓണം, വിഷു അങ്ങനെ ഏതു വിശേഷ ദിവസത്തിലും ഞങ്ങളുടെ വീട്ടിൽ ഒരു വഴക്ക് നടക്കും. പൊന്നു പഴയ സാരികൾ അണിയരുതെന്നും അമ്മ പറയും, എന്നാൽ എനിക്ക് വേണ്ടത് അതുമാത്രമാണ്. എനിക്ക് അവ ഒരുപാട് ഇഷ്ടമാണ് ഒപ്പം അമ്മയെയും, അനുപമ കുറിച്ചു.

അനുപമ അണിഞ്ഞതുകൊണ്ട് സാരി കൂടുതൽ മനോഹരമായിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ നിരവധി കമെന്റുകൾ വന്നിട്ടുള്ളത്. തെലുങ്ക് ചിത്രം ’18 പേജസാ’ണ് അനുപമയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. പൽനാടി സൂര്യ പ്രതാപ് സംവിധാനം ചെയ്ത ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായെത്തിയ ‘കുറുപ്പ് ‘ ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.

admin:
Related Post