വിജയ് നായകനായ ദളപതി 67 ന്റെ ടൈറ്റിൽ എത്തി: ലിയോ എന്നാണ് ചിത്രത്തിന്റെ പേര്

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. “ലിയോ” എന്നാണ് ചിത്രത്തിന്റെ പേര്. ഓരോ അഭിനേതാക്കളുടെ പേരുകൾ  പുറത്ത് വന്നപ്പോഴും പ്രേക്ഷകർ ആവേശത്തിലായിരുന്നു. തൃഷ, സഞ്ജയ്‌ ദത്ത്, അർജുൻ, മിഷ്കിൻ, പ്രിയ ആനന്ദ്, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവർക്ക് പുറമെ മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്. മാസ്റ്റർ, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ദളപതി

വിജയിനോടൊപ്പം വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ സംവിധാനം മാസ്റ്റർ ക്രാഫ്‌റ്റ്സ്മാനായ ലോകെഷ് കനകരാജ്‌ ആണ് നിർവഹിക്കുന്നത്. എസ് എസ് ലളിത കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2 ന് ചിത്രികരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിലാണ് നടക്കുന്നത്. ബോക്സ്‌ ഓഫീസിൽ വിജയക്കോടിപാറിച്ച മാസ്റ്ററിനു ശേഷം ദളപതി വിജയുടെയും ലോകേഷ് കനകരാജിന്റെയും റിയൂണിയൻ ചിത്രമാണിത്. ദളപതി വിജയ് ചിത്രങ്ങളായ കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നിവയിൽ ഹിറ്റ്‌ ഗാനങ്ങൾ ഒരുക്കിയ റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദർ നാലാമത്തും അദ്ദേഹത്തിനോടൊപ്പം ഒരുമിക്കുന്ന പ്രൊജക്റ്റ്‌ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

admin:
Related Post