HomeMoviesമോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ 'സ്‌ഫടികം' റീ മാസ്റ്റർ ചെയ്ത 4കെ പതിപ്പിന്റെ ട്രൈയ്ലർ പുറത്തിറക്കി

മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘സ്‌ഫടികം’ റീ മാസ്റ്റർ ചെയ്ത 4കെ പതിപ്പിന്റെ ട്രൈയ്ലർ പുറത്തിറക്കി

‘സ്‌ഫടികം’റീ മാസ്റ്റർ ചെയ്ത ഫോർ കെ പതിപ്പിന്റെ ട്രെയ്ലർ പുറത്തിറക്കി. മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ്‌ ചിത്രം ‘സ്‌ഫടികം’ 28 വർഷങ്ങൾക്കു ശേഷം 4കെ ദൃശ്യ മികവിൽ തീയേറ്ററുകളിൽ റീ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിലെ ഹിറ്റ്‌ ഡയലോഗുകളും സീനുകളും കൂട്ടിയിണക്കി 4കെ യിലാണ് ട്രെയ്ലറും റിലീസ് ചെയ്തിരിക്കുന്നത്. ആടുതോമ വീണ്ടും സ്ക്രീനിലെത്തുന്ന  ആവേശത്തിലാണ് പ്രേക്ഷകർ. 1995 ലാണ് ഭദ്രൻ സംവിധാനം ചെയ്ത സ്‌ഫടികം റിലീസ് ചെയ്തത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചർച്ചയായ സിനിമയായിരുന്നു സ്‌ഫടികം. ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ എല്ലാ ചേരുവകളും ചേർത്തുകൊണ്ടാണ് ചിത്രം റീ റിലീസിനെത്തുന്നത്. എട്ടര മിനിറ്റ് ദൈർഖ്യം കൂടിയ ചിത്രമാണ് പ്രേക്ഷകർ കാണാൻ പോകുന്നതെന്ന് ഭദ്രൻ പറഞ്ഞിരുന്നത്.

1995 ലെ ബോക്സ്‌ ഓഫീസിൽ എട്ടു കോടിയിലധികം കളക്ഷൻ നേടിയ സ്‌ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. രണ്ടു കോടി രൂപയോളം നിർമ്മാണ ചിലവുമായാണ് സ്‌ഫടികം 4 കെ പതിപ്പ് തയാറായത്. പഴയതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്‌മോസ് മിക്സിലാണ് സ്‌ഫടികം എത്തുന്നത്. ചെന്നൈയിൽ പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വെച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂർത്തിയായത്. ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ സൗണ്ട് ഡിസൈനർ രാജകൃഷ്ണനാണ് ശബ്‍ദ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 1995 ൽ മോഹൻലാൽ നായകനായെത്തിയ സ്‌ഫടികം മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു.

ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആടുതോമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ നായക വേഷം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മാസ് കഥാപാത്രമാണ്. തിലകൻ, രാജൻ പി ദേവ്, ഉർവശി, ഇന്ദ്രൻസ്, കെ പി എസ് സി ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചാക്കോ മാഷായി തിലകനും

തോമാചനായി മോഹൻലാലും മത്സരിച്ചു അഭിനയിച്ച ചിത്രം ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളും സ്നേഹബന്ധങ്ങളുടെ ഊഷ്മളതയും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular