കരിക്ക് യൂട്യൂബ് വെബ് സീരീസിലൂടെ ശ്രദ്ധേയനായ താരം അർജുൻ രത്തൻ വിവാഹിതനായി, ശിഖ മനോജ് ആണ് വധു, ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. വടകര സ്വദേശിയാണ് ശിഖ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.
വിശ്വക് സെൻ – നിവേദപേഥുരാജ് ചിത്രം ‘ദാസ് കാ ധാമ് കി ‘ -വാൻ മയ ക്രിയേഷൻസിൻ്റേയും വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ 2023 ഫെബ്രുവരിയിൽ, ലോകമാകമാന പ്രദർശനത്തിന് ഒരുങ്ങുന്നു. യുവത്വത്തിൻ്റെ ഹരമായ വിശ്വക് സെൻ, തൻ്റെ മുൻ ചിത്രമായ ‘ഫലക് നുമ ദാസി ‘ലൂടെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ്. വാൻമയ ക്രിയേഷൻസിൻ്റേയും, വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ, കരാട്ടേ രാജു നിർമ്മിക്കുന്ന ‘ദാസ് കാ ധാമ്കി’ യിൽ വിശ്വക് സെൻ ശീർഷക റോളിൽ അഭിനയിക്കുന്നു. നിവേദ പേഥുരാജാണ് നായിക. തിരക്കഥയും സംവിധാനവും വിശ്വക് സെൻ നിർവഹിച്ചിരിക്കുന്ന ‘ദാസ് കാ ധാ മ്കി ” യുടെ സംഭാഷണം പ്രസന്നകുമാറിൻ്റേതാണ്. ഇന്ന് പ്രകാശിതമായിരിക്കുന്ന “ദാസ് കാ ധാമ്കി “യുടെ ആദ്യ പോസ്റ്ററിൽ ,സ്റ്റൈലിഷും, കാർക്കശ്യവുമായ വിശ്വക് സെൻ മാസ്- ആക്ഷൻ കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന കാര്യം. “ദാസ് കാ ധാമ്കി ” എന്ന ആക്ഷൻ ത്രില്ലർ സിനിമ പ്രേക്ഷകർക്ക് നവ്യാനുഭൂതി പ്രദാനം ചെയ്യുമെന്നതിൽ സംശയമേതുമില്ല. ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ സിനിമയുടെ വിസ്മയിപ്പിക്കുന്ന ആക്ഷൻ സീനുകൾ ഒരുക്കിയിരിക്കുന്നത്, ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററായ ടൊഡോർ ലാസ റോവ് – ജുജി ആണ്.കൂടാതെ ഹരിഹര മല്ലു ഒരുക്കിയിരിക്കുന്ന ക്ലൈമാക്സ് ആക്ഷൻ സീനുകൾ, ആക്ഷൻ മൂവി പ്രേമികളായ പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരിക്കും. ബിംബി സാര ആക്ഷൻ കോറിയോഗ്രാഫർ രാമകൃഷ്ണ മാസ്റ്ററ്റും, വെങ്കട് മാസ്റ്ററും “ദാസ് കാ ധാമ്കി “യുടെ ഭാഗമായിരിക്കുന്നു എന്ന സവിശേഷതയുo എടുത്തു പറയേണ്ടതാണ്. ദിനേഷ്.കെ.ബാബു ഛായാഗ്രഹണവും, ലിയോൺ ജയിംസ് സംഗീതവും, അൻവർ അലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി 2023 ഫെബ്രുവരിയിൽ ദാസ് കാ ധാമ്കി പ്രദർശനത്തിനൊരുങ്ങുന്നു. അഭിനേതാക്കൾ: വിശ്വക് സെൻ, നിവേദപേഥുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥിരാജ്. സാങ്കേതിക വിദഗ്ദ്ധർ: സംവിധായകൻ: വിശ്വക് സെൻ.നിർമ്മാതാവ്: കരാട്ടേ രാജു. ബാനർ: വാൻ മയ ക്രിയേഷൻസ് & വിശ്വക് സെൻ സിനിമാസ്.കഥ: പ്രസന്നകുമാർ ബസവാഡ .ഛായാഗ്രഹണം: ദിനേഷ്.കെ.ബാബു . സംഗീതം: ലിയോൺ ജയിംസ്. എഡിറ്റർ: അൻവർ അലി കലാസംവിധാനം: എ.രാമാൻജനേയുലു. ഫൈറ്റ്: ടൊഡോർ ലാസ റോവ് -ജു ജി ,ദിനേഷ് കെ.ബാബു ,വെങ്കട്. പി. ആർ. ഓ: ശബരി.
നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ “സിഗ്നേച്ചർ” എന്ന ചിത്രത്തിൽ പാടിയ ‘അട്ടപ്പാടി സോങ്ങ് ‘ ജനപ്രിയ നായകൻ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പൻ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. എറണാകുളത്തു വെച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ് പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചതിനുശേഷമാണ് നഞ്ചിയമ്മയും ദിലീപും ചേർന്ന് പാട്ട് റിലീസ് ചെയ്തത്.
നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടെന്ന് സിഗ്നേച്ചർ ടീമംഗങ്ങളോട് പറഞ്ഞു.
കാർത്തിക് രാമകൃഷ്ണൻ,ടിനി ടോം,ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന “സിഗ്നേച്ചർ”നവംബർ 18-ന് തീയറ്ററുകളിലേക്ക് എത്തും
1744 വൈറ്റ് ആൾട്ടോ, പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൈറ്റ് ആൾട്ടോ കാറാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം.
ജനപ്രീതിയും നിരവധി അവാർഡുകളും കരസ്ഥമാക്കിയ തിങ്കളാഴ്ച നിശ്ചയം സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. ഷറഫുദ്ധീൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രം നർമത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ്. ഷറഫുദ്ധീൻ ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്ത കഥാപാത്രമാണിതെന്ന് പറയുന്നു, ഒപ്പം കഥയുടെ പരിസരവും സന്ദർഭങ്ങളും വ്യത്യസ്തത നിറഞ്ഞതാണെന്ന് ടീസറിലൂടെ കാണാം. കാഞ്ഞങ്ങാട് പശ്ചാത്തലമാകുന്ന ചിത്രത്തിൽ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുരിയൻ, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.നവംബർ 18ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. പി.ആർ. ഒ – ശബരി
ഈ വർഷം തമിഴ് സിനിമയിൽ ‘ വിരുമൻ ‘, ‘ പൊന്നിയിൻ സെൽവൻ ‘ , ‘ സർദാർ ‘ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാൻ്റെ ചിത്രീകരണം തൂത്തു ക്കുടിയിൽ ദ്രുത ഗതിയിൽ നടന്നു വരുന്നതിനോടൊപ്പം തന്നെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കയാണ് അണിയറക്കാർ. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാൻ‘ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. അല്ലു അർജുൻ്റെ ‘ പുഷ്പ ‘ യിൽ ‘ മംഗളം സീനു ‘ എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ എന്നതും ശ്രദ്ധേയമാണ്. അതു പോലെ ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.
സംവിധായകൻ രാജു മുരുകൻ – ഛായഗ്രാഹകൻ രവിവർമ്മൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് എന്നീ പ്രഗല്ഭ കൂട്ട് കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ‘ ജപ്പാൻ ‘ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം, കേരളവും ‘ ജപ്പാൻ ‘ സിനിമയുടെ ലൊക്കഷനാണ്.
വേ ടൂ ഫിലിംസ് എന്റർടൈൻമെന്റ്സ്ന്റെ ബാനറിൽ കെ ഷെമീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ജാതി മനുഷ്യൻ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഡിസംബർ 2ന് തീയേറ്റർ റിലീസ്സായാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ കരുത്തുറ്റ അഭിനേതാക്കളോടൊപ്പം പുതുമുഖ താരങ്ങങ്ങളും അണി നിരക്കുന്ന,’ഒരു ജാതി മനുഷ്യൻ ‘എന്ന സിനിമ, ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ സമൂഹത്തിലെ മാറ്റങ്ങൾ യുവ തലമുറയിൽ പല രീതിയിലും മാറ്റം വരുത്തുന്നു എന്ന ആശയമാണ് സിനിമയിലൂടെ പറയുക.
ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നിവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തന്നു. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് U/A സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ, ഗാനങൾ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ദിക്ക്, ഡോ.ജാസ്സി ഗിഫ്റ്റ്,
അൻവർ സാദത്ത്, എന്നിവരും ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.
കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ
പേരിലെ പുതുമ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചടുത്ത പുതുമയുള്ള സിനിമയാണ് ‘വിവാഹ ആവാഹനം’. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ തന്നെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ റിലീസായി.മലയാളത്തിലെ പ്രമുഖ താരങ്ങളുടേയും ടെക്നീഷ്യൻമാരുടേയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
അന്തവിശ്വാസങ്ങളും ദുരചാരങ്ങളും മനുഷ്യ ജീവിതത്തെ കാര്യമായി ചതിക്കുന്ന ഈ സാമൂഹിക സമകാലിക പ്രശ്നങ്ങളിൽ ഓർമപ്പെടുത്തികൊണ്ട് കോമഡി രൂപേണ പറയുന്ന സിനിമാ പുനർചിന്തക്കും ശരിയായ അവബോധങ്ങൾക്കും ഉതകുംവിധമാണ് ഫാന്റസി ചിത്രീകരിച്ചിരിക്കുന്നത്. തികച്ചും യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് കുടി ആണ് ‘വിവാഹ ആവാഹനം’. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.
എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സംവിധായകൻ തുളസീ ദാസ്, നിർമ്മാതാവ് എൻ.എം ബാദുഷ, മൻരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൻസ് ലാഞ്ച് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ നവാഗത സംവിധായകനും പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുമായ സുധൻരാജ്, ലക്ഷ്മി ദേവൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘കമ്പം’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. നാട്ടുമ്പുറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവരായ ചന്ദ്രൻ പിള്ള എന്ന കഥാപാത്രമായി തുളസീദാസ് എത്തുമ്പോൾ, സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന പോലീസ് കഥാപാത്രമായി ബാദുഷയും ചിത്രത്തിൽ വേഷമിടുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.
തുളസീദാസ്, എൻ.എം ബാദുഷ, മൻരാജ് എന്നിവരെ കൂടാതെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ എൽദോ സെൽവരാജ്, ശ്യാം തൃപ്പൂണിത്തറ, ഹർഷൻ പട്ടാഴി, താരങ്ങളായ അരുൺ മോഹൻ, തിരുമല ചന്ദ്രൻ, മനോജ് വലംചുഴി, ഗോപകുമാർ, ശിവമുരളി, നിഖിൽ എൽ, ലാൽജിത്ത്, ശ്രീകല ശ്രീകുമാർ, ലക്ഷമി ദേവൻ, ബിബിയ ദാസ്, കന്നഡ താരം നിമാ റായ്, മാസ്റ്റർ അഭിനവ് തുടങ്ങിയവരും ചിത്രത്തിലെ വേഷമിടുന്നു. ഗ്രാമ പശ്ചാത്തലത്തിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും സസ്പെൻസും കോർത്തിണക്കി ത്രില്ലർ മൂഡിൽ ആണ് കമ്പം ഒരുക്കുന്നത്. നാട്ടിലെ ഒരുത്സവത്തിൻ്റെ കമ്പക്കെട്ടിനിടയിൽ അരങ്ങേറുന്ന ഒരു മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ തേടുകയാണ് ഈ ചിത്രം. അതിലൂടെ അപ്രതീക്ഷിതമായ പല ദുരൂഹതകളുടേയും മറനീക്കപ്പെടുന്നു.
ബെൻ തിരുമലയുടെ വരികൾക്ക് ഷാജി റോക്ക്വെൽ, സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ബിന്ദു ഹരിദാസ്, ശരത് സുധൻ, ആനന്ദ് ശ്രീ, ഛായാഗ്രാഹണം: പ്രിയൻ, എഡിറ്റിംഗ്: വിഷ്ണു വേണുഗോപാൽ, അയ്യൂബ്, കലാസംവിധാനം: മനോജ് മാവേലിക്കര, പ്രൊഡക്ഷൻ കൺട്രോളർ: ജോയ് പേരൂർക്കട, കോസ്റ്റ്യൂം ഡിസൈനർ: റാണ പ്രതാപ്, മേക്കപ്പ്: ഒക്കൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സനൂപ് സത്യൻ, ഗിരീഷ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: രഞ്ജിത്ത് രാഘവൻ, സ്റ്റൻഡ്: റൺ രവി, അഷ്‌റഫ് ഗുരുക്കൾ, പ്രോജക്‌ട് ഡിസൈനർ: ഉണ്ണി പേരൂർക്കട, എൽ.പി സതീഷ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പി.ശിവപ്രസാദ്, സ്റ്റിൽസ്: അരുൺ പള്ളിച്ചൽ, പോസ്റ്റർ ഡിസൈനർ: അതിൻ ഒല്ലൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ 9 ന് തീയേറ്ററുകളിലേക്ക് ഒരുങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പായുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംവിധാനം-ഷാജി കൈലാസ് നിർമ്മാതാക്കൾ- ഡോൾബിൻ കുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായർ തിരക്കഥ – ജി ആർ ഇന്ദുഗോപൻ ഛായാഗ്രഹണം- ജോമോൻ ടി ജോൺ എഡിറ്റർ-ഷമീർ മുഹമ്മദ് പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ കലാസംവിധാനം- ദിലീപ് നാഥ് വസ്ത്രാലങ്കാരം- സമീറ സനീഷ് മേക്കപ്പ്- സജി കാട്ടാക്കട സ്റ്റിൽസ്-ഹരി തിരുമല പി.ആർ.ഒ – ശബരി
ഇന്ദ്രന്‍സ്,ഹരീഷ് പേരടി,പ്രദീപ് നളന്ദ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”പ്രതി നിരപരാധിയാണോ?”എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ഇടവേള ബാബു,ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണന്‍ പട്ടാമ്പി,നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര,ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍,നാസ്സർ വളാഞ്ചേരി,സുഭാഷ് മേനോൻ,നീന കുറുപ്പ്,കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്,ആവണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. ആലാപനം-വിനീത് ശ്രീനിവാസന്‍,അരുണ്‍ രാജ്,സിത്താര കൃഷ്ണകുമാര്‍. എഡിറ്റര്‍-ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോടി, ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ-ശശീന്ദ്രൻ മാളിൽ,സി ഉദയചന്ദ്രൻ.കല-രഞ്ജിത്ത് കൊതേരി,മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, പരസ്യകല-മനോജ് ഡിസൈൻ, പശ്ചാത്തല സംഗീതം-എസ് പി വെങ്കിടേഷ്, ആക്ഷന്‍-ബ്രൂസിലി രാജേഷ്,നൃത്തം- കുമാര്‍ ശാന്തി, വി എഫ് എക്‌സ്-രാജ് മാര്‍ത്താണ്ടം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കനം,നവംബർ ഇരുപത്തി അഞ്ചിന് ”പ്രതി നിരപരാധിയാണോ?” പ്രദർശനത്തിനെത്തുന്നു.പി ആര്‍ ഒ-എ എസ് ദിനേശ്.
കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ പുതിയ ചിത്രം ‘പെര്‍ഫ്യൂം’ 18 ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെര്‍ഫ്യൂമിലേത്. ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് പെർഫ്യൂം. മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂം ആവിഷ്ക്കരിക്കുന്ന കഥാപശ്ചാത്തലം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
മോത്തി ജേക്കബ് പ്രൊഡക്ഷൻസിൻ്റെയും.വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന പെർഫ്യൂം നിർമ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേർന്നാണ്. പാട്ടുകൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. 2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാർഡ് പി കെ സുനിൽകുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ ‘നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ് .സൻഹ ആർട്സ് ചിത്രം തിയേറ്ററിലെത്തിക്കും. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് – വോക്ക് മീഡിയ,നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, രാജേഷ് ബാബു കെ ശൂരനാട്, രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ,ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്സ് ശരത്ത് ഗോപിനാഥ്,, സുധി , ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍. പി.ആർ.സുമേരൻ.