‘ചതുരം’ ഇന്ന് അർദ്ധരാത്രി മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യും

Chathuram movie release date

റോഷൻ മാത്യു, സ്വാസിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’. ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ സ്ട്രീം ചെയ്യും. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. സൈന പ്ലേ ആണ് ചതുരത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നവംബറിലാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. സെൻസർ ബോർഡ്‌ എ സർട്ടിഫിക്കറ്റ് നൽകി ചിത്രത്തിനെതിരെ വലിയ

 വിമർശനങ്ങൾ ഉയർന്നിരുന്നു.

ഗ്ലാമറസ് റോളിലേക്ക് ചുവടുമാറ്റിയ സ്വാസികയ്ക്ക് എതിരെ യാണ് ഏറ്റവും കൂടുതൽ സൈബർ ആക്രമണം ഉണ്ടായത്.അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2019 ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർർടൈൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റെ ടീസറിനും ട്രെയ്ലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഛായഗ്രഹണം പ്രദീഷ് വർമ, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റർ ദീപു  ജോസഫ്, വസ്ത്രലങ്കാരം സ്റ്റേഫി സേവ്യർ.

admin:
Related Post