Home Blog Page 262

രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അഭ്യൂഹം’; പുതിയ പോസ്റ്റര്‍ പുറത്ത്

0

നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യൻ, വെഞ്ച്‌സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറക്കിയ ടൈറ്റില്‍ പോസ്റ്ററും, ഫസ്റ്റ്ലുക്ക് പോസ്റ്ററും. സംവിധായകൻ അഖില്‍ ശ്രീനിവാസിൻ്റേതാണ് ചിത്രത്തിന്റെ കഥ. ആനന്ദ് രാധാകൃഷ്ണൻ, നൗഫൽ അബ്ദുള്ള എന്നിവർ ചേർന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. റഫീക് ഇബ്രാഹിമാണ് ചിത്രത്തിൻ്റെ കോ-ഡയറക്ടര്‍. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖില്‍ ആന്റണി എന്നിവർ സഹനിർമ്മാതാക്കളാകുന്ന ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സല്‍മാന്‍ അനസ്, റുംഷി റസാഖ് എന്നിവരാണ്.

ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, ബാല മുരുഗന്‍, എഡിറ്റിംഗ്- നൗഫല്‍ അബ്ദുള്ള, ജിത്ത് ജോഷി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ഡയറക്ടര്‍- സാബു റാം, മേക്കപ്പ്- റോണി വെള്ളത്തൂവല്‍- കോസ്റ്റ്യൂം- അരുണ്‍ മനോഹർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്. മുരുഗന്‍, സംഘട്ടനം- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- വിക്കി കിഷൻ, മിക്സിങ്- അജിത് എ ജോർജ്, പി.ആർ.ഒ- പി.ശിവപ്രസാദ്, മാർക്കറ്റിങ്- 1000 ആരോസ്, സ്റ്റില്‍സ്- നിതിന്‍, ഡിസൈന്‍- എസ്‌.കെ.ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഡോ. പി ജി വര്‍ഗ്ഗീസ് ഒരുക്കുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പ്രേക്ഷകരിലേക്ക്

0

കൊച്ചി : 14 വർഷങ്ങൾക്കു മുൻപ് വിവാഹബന്ധം വേർപിരിഞ്ഞു പോയ ഒരു ഭാര്യയും, ഭർത്താവും വീണ്ടും ഒരുമിക്കുന്നു. കേൾക്കുമ്പോൾ തന്നെ ആശ്ച്ചര്യം തോന്നാമെങ്കിലും സംഭവം സത്യമാണ്‌. കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്‍റെയും മൂല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പറയുന്നത് ആ കഥയാണ്. കാഞ്ഞിരപ്പള്ളിക്കാരൻ ടോമിയുടെയും, ഭാര്യ ബിന്ദുവിന്റേയും യഥാർത്ഥ ജീവിത കഥ. ചിത്രം ഇപ്പൊൾ യൂ ട്യൂബിൽ ഫെയ്‌ത് ടുഡേ എന്ന ചാനലിൽ ലഭ്യമാണ്. ഹാർവെസ്റ്, പവർ വിഷൻ, ജീവൻ എന്നീ ചാനലുകളും ചിത്രം ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു. വലിയ പ്രതികരണമാണ് ഹൃദയസ്പർശിയായ ഈ കഥയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡോ. പി ജി വര്‍ഗ്ഗീസ് നേതൃത്വം നൽകി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യൻ ഇവാൻജെലിക്കൽ ടീം (IET) ന്റെ തന്നെ മറ്റൊരു ശാഖയായ ഫെയ്‌ത് ടുഡേ ആണ് ചിത്രത്തിന്റെ നിർമ്മാണം. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു സമൂഹത്തിലേക്ക് ആശയങ്ങൾ എത്തിക്കുന്ന രീതികളും മാറണമെന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും, IET യുടെ സ്ഥാപകനുമായ ഡോ. പി ജി വര്‍ഗ്ഗീസിനു നിര്ബന്ധമുണ്ടായിരുന്നു. അത്തരമൊരു ആശയത്തിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു ചിത്രം പിറന്നത്. മുൻപും ദൃശ്യമാധ്യമ രംഗത്ത് പല സംഭാവനകളും നൽകിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയ ക്യാൻവാസിൽ ബൃഹത്തായ ഒരു പ്രോജക്ടിന് IET മുൻകൈയെടുക്കുന്നത്. ഇന്ന് നിസ്സാരകാര്യങ്ങളില്‍ പോലും ദമ്പതികള്‍ വിവാഹ മോചിതരാകുന്നു. ഇവിടെ ദാമ്പത്യത്തിന്‍റെ പവിത്രത നഷ്ടപ്പെടുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ഒരു കഥയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പി. ജി. വർഗീസ് പറഞ്ഞു. കാരണം, ഇത്‌ ജീവിതമാണ്.. യഥാർത്ഥ അനുഭവമാണ്… സത്യമായ കാര്യങ്ങളാണ്…. ആ അനുഭവം തീർച്ചയായും ചിലരെ എങ്കിലും സ്പർശിക്കും. എന്തെങ്കിലും തരത്തിലുള്ള ലാഭേച്ഛയോടെ നിർമ്മിച്ച ചിത്രമല്ല ഇത്‌. പരമാവധി ആളുകളിലേക്ക്‌ ചിത്രം എത്തുക, പരമാവധി പേർ കാണുക എന്നത് മാത്രമാണ് ലക്‌ഷ്യം. അതിനായി ഏറ്റവും നല്ല ടെക്നിക്കൽ പെർഫെക്ഷനോടെയാണ് ബെറ്റർ ഹാഫ് ഒരുക്കിയിരിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം തികച്ചും സൗജന്യമായിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക. നിർമാണത്തിലെ ക്വാളിറ്റിയും, ആത്മാർത്ഥതയും പറയുന്ന കഥയ്ക്കും വേണമായിരുന്നു. അത്തരമൊരു ചിന്തയുമായി നടക്കുന്ന നാളുകളിലാണ് യാദൃശ്ചികമായി ഒരു ഭാര്യയെയും, ഭർത്താവിനെയും കണ്ടു മുട്ടുന്നത്. ടോമിയും, ബിന്ദുവും.. അവരുടെ ജീവിതം എന്നെ സ്പർശിച്ചു.. തീർച്ചയായും അവരുടെ കഥ പരമാവധി ആളുകളിലേക്ക്‌ എത്തിക്കണമെന്ന് എനിക്ക് തോന്നി. കാരണം വല്ലാത്തൊരു ഇൻസ്പിറേഷൻ സ്വഭാവം അതിനുണ്ട്. കാലങ്ങളായുള്ള തന്റെ ആഗ്രഹം പോലെ ആ ക്വാളിറ്റി ഫിലിമിനുള്ള സബ്ജക്റ്റ് ആണ് ടോമിയുടെയും, ബിന്ദുവിന്റേയും ജീവിതമെന്ന് തോന്നി. പി. ജി. വര്‍ഗ്ഗീസ് പറഞ്ഞു. ഈ ചിത്രം ആയിരക്കണക്കിന്.. പതിനായിരക്കണക്കിന്.. അല്ല, ലക്ഷക്കണക്കിന് ആളുകളിൽ മാറ്റം വരുത്തട്ടെ എന്ന് താന്‍ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെന്നു അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനും ആഡ് ഫിലിം മേക്കറുമായ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ് 2 ഫിലിംസ് ആണ് ഫെയ്‌ത് ടുഡേയ്ക്ക് വേണ്ടി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അതേ ഭാവ തീവ്രതയോടെയാണ് സൂരജ് ടോമും, സംഘവും ഈ ചിത്രത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഫെയ്‌ത് ടുഡേ ഒരു ക്രിസ്ത്യൻ ഓർഗനൈസേഷൻ ആണെങ്കിലും ഒരിക്കലും ഒരു തനി ക്രിസ്തീയ ചിത്രമായല്ല, ബെറ്റർ ഹാഫ് ഒരുക്കിയിരിക്കുന്നത്‌. മറിച്ച്‌ എല്ലാത്തരം ആളുകളിലേക്കും ഒരുപോലെ സംവദിക്കുന്ന തരത്തിൽ ഉള്ള ഒരു സമീപനമാണ് ഇതിന് വേണ്ടി അവർ സ്വീകരിച്ചിരിക്കുന്നത്. സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന പരസ്യചിത്രങ്ങളുടെയും, സിനിമകളുടെയും ഇടയിൽ സമൂഹത്തിലേക്ക് വെളിച്ചം പകരാന്‍ കഴിയുന്ന ഇത്തരമൊരു സന്ദേശം ഒരു ചിത്രമായി ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ സൂരജ് ടോം പറഞ്ഞു. ഒരു കൊമേഴ്സ്യല്‍ ചിത്രത്തിന്‍റെ എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയ ബെറ്റര്‍ ഹാഫ് എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമാണെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു.

പാവ, വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്‍റേതാണ് തിരക്കഥ. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ, പാസ്സ് ബോസ്സ് (തമിഴ്) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ്‍ കോട്ടൂരിന്‍റേതാണ് ബെറ്റര്‍ ഹാഫിന്റെ പശ്ചാത്തല സംഗീതം. ഗാനരചന, സംഗീതം റോണാ കോട്ടൂർ, പാടിയത് അഭിജിത് കൊല്ലം

പാ.വ, മേരാനാം ഷാജി, മംഗല്യം തന്തുനാനേ, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോന്‍ കെ ജോണ്‍ ആണ് ബെറ്റര്‍ ഹാഫിലെ നായകന്‍. ഒരു ഞായറാഴ്ച, ഭീമന്റെ വഴി, ഹൃദയം, ഭാരത സർക്കസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ജനപ്രിയ ചിത്രത്തിലൂടെ സിനിമയിലെത്തിയ കോട്ടയം രമേശന്‍, ഡോ. റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് അഭിനേതാക്കള്‍.
ബാനര്‍ ഫെയ്‌ത് ടുഡേ, നിര്‍മ്മാണം ഡോ. പി.ജി വര്‍ഗ്ഗീസ്, സാക്ഷാത്കാരം സ്റ്റെപ് 2 ഫിലിംസ്, രചന അജീഷ് പി തോമസ്, ഛായാഗ്രഹണം സാഗര്‍ അയ്യപ്പന്‍, ഗാനരചന, സംഗീതം റോണ കോട്ടൂര്‍, പശ്ചാത്തല സംഗീതം സാംസണ്‍ കോട്ടൂർ,‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമ്പിളി, എഡിറ്റിങ് രാജേഷ് കോടോത്ത്, ആര്‍ട്ട് അഖില്‍ കുമ്പിടി, അനീഷ് സോനാലി, കോസ്റ്റ്യും ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, പി. ആര്‍. ഒ. പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് അരവിന്ദന്‍, സൗണ്ട് ഡിസൈന്‍ മനോജ് മാത്യു, സ്റ്റില്‍സ്സ്‌ സിജോ വര്‍ഗ്ഗീസ്, പോസ്റ്റര്‍ ഡിസൈന്‍ ആര്‍ട്ടോകാര്‍പസ്, കളറിസ്റ്റ് ബിപിൻ വർമ്മ, സ്റ്റുഡിയോ ടീം മീഡിയ കൊച്ചി എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)

അദിവി ശേഷ് പാൻ ഇന്ത്യ മൂവി ജി 2 ജനുവരി 9 ന് ഓൾ ഇന്ത്യ ലോഞ്ച് ചെയ്യുന്നു

0

സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്ത കൾ കൊണ്ടും ഏറെ ശ്രദ്ധേയമായ താരമാണ് അദിവി ശേഷ്. തെലുങ്ക് സിനിമയിൽ നാഴികകല്ലായുള്ള ചിത്രമായിരുന്നു അദിവി നായകനായി എത്തിയ ഗുഡാചാരി. ശശി കിരൺ ടിക്ക ഒരുക്കിയ ചിത്രം തെരുവിലെ തന്നെ വമ്പൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഗൂഢാചാരിയുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം മേജർ എന്ന ചിത്രത്തിലൂടെ ശശി കിരൺ ടിക്കയുമായി അദിവി വീണ്ടും ഒന്നിച്ച് ബ്ലോക്ക് ബസ്റ്റർ വിജയം ആവർത്തിച്ചിരുന്നു. താരത്തിന്റെ അവസാനമായി ഇറങ്ങിയ ഹിറ്റ് 2വും വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പൊൾ ഗുഡ്ഹാചാരിയുടെ തുടർച്ചയായ “ജി 2” പ്രഖ്യാപിച്ചിരിക്കുകയാണ്.

ജനുവരി 9 ന് അണിയറ പ്രവർത്തകർ “പ്രീ വിഷൻ” വീഡിയോ റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ്.
മേജറിന്റെ എഡിറ്ററായ വിനയ് കുമാർ സിരിഗിനീഡി ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ശേഷ് തന്നെയാണ് കഥ എഴുതിയിരിക്കുന്നത്. ഈ വമ്പൻ ബജറ്റ് പാൻ ഇന്ത്യ ചിത്രത്തിനായി മൂന്ന് ജനപ്രിയ പ്രൊഡക്ഷൻ ഹൗസുകൾ ചേരുന്നു. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കറുത്ത സ്യൂട്ടിൽ കയ്യിൽ മെഷീൻ ഗണ്ണും പിടിച്ചിരിക്കുന്ന അദിവി ശേഷ് ആക്ഷൻ ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് സൂചിപ്പിക്കുന്ന ചിത്രത്തിന്റെ കൺസെപ്റ്റ് പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടു. ഗൂഢാചാരിയുടെ മുഴുവൻ കഥയും ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആയിരുന്നെങ്കിൽ, G2 അന്തർദേശീയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ഗുഡ്ഹാചാരി ആൽപ്സ് പർവതനിരകളിൽ അവസാനിച്ചിടത്ത് നിന്നാണ് ഗുഡ്ഹാചാരി രണ്ടാം ഭാഗം ആരംഭിക്കുന്നത്. നിരവധി പുതിയ കഥാപാത്രങ്ങൾ ഇതിനകം നിലവിലുള്ള സ്റ്റാർ കാസ്റ്റിനൊപ്പം ചേരുന്നു. കഥയുടെ സ്‌പാൻ, മേക്കിംഗ്, സാങ്കേതിക നിലവാരം, അന്തർദേശീയ സംഘം എന്നിവയുടെ കാര്യത്തിൽ ഇത് വളരെ വലുതായിരിക്കും. ജനുവരി 9-ന് ആരംഭിക്കുന്ന വലിയ “പ്രീ വിഷൻ” നായി കാത്തിരിക്കുക.

അഭിനേതാക്കൾ: അദിവി ശേഷ്

സംവിധായകൻ: വിനയ് കുമാർ സിരിഗിനീടി
കഥ: അദിവി ശേഷ്
നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ
ബാനറുകൾ: പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടൈൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
 പിആർഒ: ശബരി

ചരിത്രം ആവർത്തിക്കാൻ വീണ്ടും പൊന്നിയിൻ സെൽവൻ

0

ചരിത്രം  ആവർത്തിക്കാൻ വീണ്ടും പൊന്നിയിൻ സെൽവൻ !

പിഎസ്-2 ഏപ്രിൽ 28 ന്, മോഷൻ പോസ്റ്റർ പുറത്ത് വിട്ടു !!!

ണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ രണ്ടു ഭാഗങ്ങളുള്ള  പൊന്നിയിൻ സെൽവൻ്റെ ആദ്യ ഭാഗമായ പിഎസ്-1 കഴിഞ്ഞ സെപ്റ്റംബർ 30 നാണ് ലോക വ്യാപകമായി റീലീസ്  ചെയ്തത്. ഇന്ത്യൻ സിനിമയുടെ തന്നെ ഇതു വരെയുള്ള റെക്കോർഡ് തകർത്തു കൊണ്ട്  പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ആഗോള തലത്തിൽ ബോക്സ് ഓഫീസിൽ കളക്ഷൻ തൂത്തു വാരിയ സിനിമയാണിത്.മണിരത്നത്തിൻ്റെ ഡ്രീം പ്രോജേക്റ്റായ ഈ ചിത്രത്തെ കുറിച്ചുള്ള ചൂടു പിടിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ഇന്നും തുടരുകയാണ്. താര നിബിഡമായ പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗമായ പിഎസ്- 2 നെ പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത് . ഇത്തരുണത്തിൽ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ച്, റിലീസിനു മുന്നോടിയായി മോഷൻ പോസ്റ്റർ പുറത്തിറക്കി പ്രേക്ഷകരുടെ ആകാംഷയും പ്രതീക്ഷയും ഇരട്ടിയാക്കിയിരിക്കയാണ്  നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ്  ടാക്കീസും. ഏപ്രിൽ28 നാണ് പിഎസ്-2 പ്രദർശനത്തിനെത്തുക. സിനിമയുടെ ഇന്നേ വരെയുള്ള ചരിത്രത്തിൽ ജന പ്രീതിയുടെ കാര്യത്തിൽ സർവ്വകാല റെക്കോർഡാണ് പിഎസ്-1 തിരുത്തി കുറിച്ചത്. കേരളത്തിലും പിഎസ്-1 ആവേശകരമായ  ഉജ്ജ്വല  വിജയം നേടി. കേരളത്തിൽ നിന്നു മാത്രം ചിത്രം ഇരുപത്തിയഞ്ച്  കോടിയോളം രൂപയുടെ കളക്ഷൻ നേടിയതായിട്ടാണ് റിപ്പോർട്ട്.ശ്രീ ഗോകുലം മൂവീസാണ്  ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്.

കോവിഡാനന്തരം സിനിമയുടേയും തിയറ്ററുകളുടെയും ഭാവി ആശങ്കയിലാണ് എന്ന് കരുതിയ വേളയിൽ  കുട്ടികൾ മുതൽ തൊണ്ണൂറു പിന്നിട്ട വൃദ്ധരെ വരെ തിയറ്ററുകളിലേക്ക് ആകർഷിച്ച് ചരിത്രം തിരുത്തി കുറിച്ചു പൊന്നിയിൻ സെൽവൻ-1. ഇനി രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ ഭാഗത്തിൽ നാല്പത്തി എട്ടിൽ പരം വരുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഇനി രണ്ടാം ഭാഗത്തിലാണ് യഥാർത്ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ,  റഹ്മാൻ, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി, ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ അവതരിപ്പിക്കുന്ന  കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയത്രെ രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം.ഏ. ആർ.റഹ്മാൻ്റെ സംഗീതവും , രവി വർമ്മൻ്റെ  ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ  കലാ സംവിധാനവും പൊന്നിയിൻ ശെൽവനിലെ ആകർഷക ഘടകങ്ങളാണ് . 

സി.കെ.അജയ് കുമാർ, പി ആർ ഒ 

അപ്പാനി ശരത് നായകനാവുന്ന പോയൻ്റ് റേഞ്ച് ചിത്രീകരണം പൂർത്തിയായി

0

സൈനു ചാവക്കാടന്റെ പോയിൻ്റ് റേഞ്ച് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പൂർത്തിയായി.

ഡിഎം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്.

കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. സഹ നിര്‍മ്മാണം സുധീർ 3D ക്രാഫ്റ്റ്.

ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള,മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ , ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ ( ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്,സുമി സെൻ , ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമായി..

മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക്
ബോണി അസ്സനാർ തിരക്കഥ രചിച്ചിരിക്കുന്നു.

ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ :
ഹോച്ചിമിൻ കെ സി

ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേർന്നാണ്.

കലാസംവിധാനം:
ഷെരീഫ് CKDN

മ്യൂസിക് :
പ്രദീപ് ബാബു
ബിമൽ പങ്കജ്
സായി ബാലൻ

ആക്ഷൻ:
റണ്‍ രവി

പിആർഒ : 
ശബരി

`ക്രിസ്റ്റഫർ`ലെ വില്ലൻ വിനയ് റായ് ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്….

0

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തെന്നിന്ത്യൻ താരം വിനയ് റായ്  അവതരിപ്പിക്കുന്ന സീതാറാം ത്രിമൂർത്തി എന്ന വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. “ദി ആൻ്റഗോണിസ്റ്റ് ”  എന്ന ടാഗ് ലൈനിൽ ഉള്ള വില്ലൻ്റെ മുഖം വെളിപ്പെടുത്താതെയുള്ള കഥാപത്രത്തെ പോസ്റ്ററിൽ കാണാം. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ടിതിന്. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, കളറിസ്റ്റ്: ഷൺമുഖ പാഡ്യൻ, ഡി.ഐ: മോക്ഷ പോസ്റ്റ്, പി.ആർ.ഒ: പി ശിവപ്രസാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വിജയ് ദേവര കൊണ്ടയുടെ ക്രിസ്മസ് സർപ്രൈസ് ആരാധകർക്ക്‌

0

പ്രേക്ഷകരുടെ ഇഷ്ടപെട്ട താരം കൂടിയാണ് വിജയ് ദേവരകൊണ്ട. അഞ്ചു  വർഷമായി ഇദ്ദേഹം ഓരോ  ക്രിസ്മസിനും വിജയ് ആരാധകർക്ക് സമ്മാനം നൽകാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല 100 പേർക്കാണ് തന്റെ ചെലവിൽ ഒരു ഹോളിഡേ ട്രിപ്പ്‌ പ്ലാൻ ചെയ്തിരിക്കുന്നത്

ആരാധകർക്കു ഒരു പോൾ നടത്തികൊണ്ടാണ് വിജയ് സർപ്രൈസ്  ഒരുക്കിയിരിക്കുന്നത്. എവിടെ പോകണമെന്ന് സ്ഥലവും ആരാധകർക്കു തന്നെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കാം എന്ന പ്രേത്യേകതകൂടി ഉണ്ടായിരുന്നു.

ഇന്ത്യയിലെ കടൽതീരങ്ങൾ, മലനിരകൾ, കൾചറൽ ട്രിപ്പ്‌, ഇന്ത്യയിലെ മരുഭൂമികൾ എന്നാണ് ഓപ്ഷനുകൾ നൽകിയത്. ഇതിൽ 42 ശതമാനം ആളുകളും വോട്ട് നൽകിയത് ഇന്ത്യയിലെ മലനിരകളിൽ പോകാനായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ‘കുശി’ യാണ് സാമന്ത നായികയാകുന്ന ചിത്രം കൂടിയാണ്.

അവതാർ രണ്ടാം ഭാഗം റെക്കോർഡ് നേട്ടത്തിലേക്ക്

0

ജെയിംസ് കമാറൂൺ സംവിധാനം ചെയ്ത അവതാർ : ദി വേ ഓഫ് വാട്ടർ വൻ വിജയം നേടികൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരുന്ന അവതാർ രണ്ടാം ഭാഗത്തെ അത്ഭുതത്തോടെയാണ് വരവേറ്റത്.

അവതാറിന്റെ ആദ്യഭാഗം 2009 ൽ പുറത്തിറങ്ങി പതിമൂന്ന് വർഷത്തിനു ശേഷമാണ് അവതാർ ദി വേ ഓഫ് വാട്ടർ ഡിസംബർ 16 ന് പുറത്തിറങ്ങിയത്. 7000 കോടി ബോക്സ്‌ ഓഫീസ് പിന്നിട്ട ചിത്രം കൂടിയാണ്. ഈ അടുത്തിടെ ഇന്ത്യയിൽ ഇറങ്ങിയ സർക്കസ് എന്ന ചിത്രത്തെ പിൻതള്ളികൊണ്ടാണ് അവതാർ രണ്ടാം ഭാഗം തീയേറ്ററിൽ ഓടുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

നൂറിൻ ഷെരീഫിന്റെ വിവാഹ നിശ്ചയ വീഡിയോ

0

പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട നായികയാണ് കൊല്ലം സ്വദേശിയായ നൂറിൻ ഷെരിഫ്. ഇപ്പോൾ നൂറിൻ ഷെരീഫിന്റെ വിവാഹ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.തിരക്കഥകൃത്തും നടനുമായ ഫഹിം സഫറാണ് വരൻ. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. ബേക്കലിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഒരു അഡർ ലൗ എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരിഫ് . കൈയിലെ മെഹന്ദിയുടെ ചിത്രമാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘മലൈകോട്ടെ വാലിബൻ’ എന്നാണ് മോഹൻലാൽ ചിത്രത്തിനു പേര് നൽകിയത്

0

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലിജോ ജോസ് പല്ലിശ്ശേരിസംവിധാനം ചെയ്ത് മോഹൻലാൽ ചിത്രത്തിനു  പേര് പ്രഖ്യപിച്ചു. ‘മലൈകോട്ടെ വാലിബൻ’ എന്നാണ് പേര് നൽകിയത്.

ആമേൻ മൂവി മോൺസ്റ്ററി, മാക്സ് ലാബ് സിനിമാസ്, ജോൺ മേരി ക്രീയേറ്റീവ് ലിമിറ്റേഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നൻ പകൽ മയക്കം എന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി അവസാനമായി ചെയ്തത്. ഈ ചിത്രത്തിൽ ചെമ്പോത്ത് സൈമൺ എന്ന ഗുസ്തികാരനായിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്.

ദൃശ്യം 2, ത്വൽത്ത്മാൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും ലിജോ ജോസും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ഈ ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രവും ചിത്രത്തിന്റെ പേരിനും ഒരുപാട് സാദൃശ്യമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

പരാജയമാകാന്‍ ‘സര്‍ക്കസ്

0

2022-ൽ ബോളിവുഡ്ലെ സർക്കസ് എന്ന ചിത്രത്തിനു മോശപ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത്.രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗാണ്  നായകൻ. പഴയ കഥയെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

രൺവീർ സിംഗിന്റെ ഇരട്ടവേഷവും അനാവശ്യ ഗാന രംഗങ്ങളുമാണ് ഈ ചിത്രത്തിൽ ബോറാക്കിയിരിക്കുന്നത് എന്ന് പ്രേക്ഷകർ. ഈ ചിത്രത്തെ ഒരുക്കിയിരിക്കുന്നത് ഷേക്സ്പിയറിന്റെ കോമഡി ഓഫ് ഡ്രാമ എന്ന നാടകത്തിനെ ആസ്പദമാക്കിയാണ്.ദീപിക പദുകോൺ  കാമിയോ റോളിൽ എത്തുന്നുണ്ട്.ജോണി ലിവർ, വരുൺ ശർമ്മ, പൂജാ ഹെഗ്ഡേ എന്നിവരും കഥാപാത്രങ്ങളായി വരുന്നുണ്ട്.

ഭാര്യയ്ക്ക് വിവാഹ വാർഷികം ആശംസിച്ചുകൊണ്ട് ദുൽഖർ സൽമാൻ

0

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനും മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ സൽമാൻ. സിനിമപ്രേമികളുടെ ഇഷ്ട താരവുമായ ദുൽഖർ സൽമാന്റെയും ഭാര്യ അമാലിന്റെയും പതിനൊന്നം വിവാഹവാർഷികമായിരുന്നു വ്യാഴാഴ്ച. ഭാര്യയ്ക്കു ആശംസകൾ അറിയിച്ചു കൊണ്ടും ഏറെ വൈകിപ്പോയ വാർത്തയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

2011 ഡിസംബർ 11നാണ് ഇരുവരുടെയും വിവാഹം നടന്നത്. മറിയം അമീറാ സൽമാൻ എന്ന മകളുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്,hindi എന്നിങ്ങനെ നിരവധി ഭാഷകളിലും അഭിനായിച്ചിട്ടുണ്ട്. സെക്കന്റ്‌ ഷോ എന്ന ചിത്രത്തിൽ കൂടെയാണ് അഭിനയത്തിലേക്കു കാലെടുത്തുവെച്ചത്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചാർളി എന്ന ചിത്രത്തിലൂടെ ലഭിച്ചു.

പതിനൊന്നു വർഷം ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു നാഴിക്കല്ലാനെന്നും അവൾ അമ്മയായപ്പോൾ എന്റെ താടി നരച്ചപ്പോഴും  ഞങ്ങൾ വീട് വാങ്ങിയതും എല്ലാം ഓർക്കുമ്പോൾ ഒരു കഥപോലെ തോന്നുന്നുയെന്നും പങ്കുവെച്ചു.