Home Blog Page 263

ലെന പോലീസ് വേഷത്തിലെത്തുന്ന ‘വനിത’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

0

ചിത്രം ജനുവരി 20ന് റിലീസിനെത്തും

ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വനിത’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ഷട്ടർ സൗണ്ട് എൻ്റർടെയിൻമെൻ്റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജനുവരി 20 ന് റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. വനിത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ലെനയുടെ സിനിമാ ജീവിതത്തിലെ തന്നെ ശക്തമായ കഥാപാത്രമായിരിക്കും ‘വനിത’ എന്ന് നിസംശയം പറയാം.

ലെനയെ കൂടാതെ സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ഒരു കൂട്ടം യഥാർത്ഥ പോലീസ്കാരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് ഹംസയും, പ്രൊജക്ട് ഡിസൈനർ സമദ് ഉസ്മാനും ആണ്. എഡിറ്റിംങ്: മെൻ്റോസ് ആൻ്റണി, സംഗീതം: ബിജിപാൽ, കോസ്റ്റ്യൂം: അബ്ബാസ് പാണാവള്ളി, മേക്കപ്പ്: ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി: എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷറഫ് കരുപ്പടന്ന, സൗണ്ട് ഡിസൈനർ: വിക്കി – കൃഷ്ണൻ, ലൊക്കേഷൻ മാനേജർ: സജീവ് കൊമ്പനാട്, വി.എഫ്.എക്സ്:  ജിനീഷ് ശശിധരൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈനിങ്: രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഡോ.അജിത് പെഗാസസിൻ്റെ പുതിയ ചിത്രം ‘ആഗസ്റ്റ്  27’; ടീസർ റിലീസായി

0

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ജെബിത അജിത് നിർമിക്കുന്ന ദ്വിഭാഷാ ചിത്രം ‘ആഗസ്റ്റ്  27’ൻ്റെ ടീസർ റിലീസായി. സൗന്ദര്യമത്സരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഡോ. അജിത് രവി പെഗാസസാണ്  ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൻ്റേതായി അടുത്തിടെ പുറത്തിറങ്ങിയ  ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ജനപ്രീതി നേടിയിരുന്നു. കുമ്പളത്ത് പദ്മകുമാർ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിവ്വഹിച്ചിരിക്കുന്നത് കൃഷ്ണ പി.എസ് ആണ്.

ഷിജു അബ്‌ദുൾ റഷീദ്, ജസീല, റിഷാദ്,  സുഷ്മിത ഗോപിനാഥ്‌ , എം .ആർ ഗോപകുമാർ, സജിമോൻ പാറയിൽ, നീന കുറുപ്പ്, താര കല്യാൺ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ കഥയാണ്  ചിത്രത്തിൻ്റെ ഇതിവൃത്തം. ശാന്തി അലൻ, അമൽ വിജയ്, വള്ളിക്കോട് രമേശൻ, മധു മുണ്ഡകം എന്നിവരുടെ വരികൾക്ക് അഖിൽ വിജയ്, സാം ശിവ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാനന്ദ് ജോർജ്ജ് ആണ്. കലാസംവിധാനം: ഗ്ലാട്ടൻ പീറ്റർ, സഹസംവിധായകർ: സബിൻ. കെ. കെ, കെ. പി അയ്യപ്പദാസ്. മേക്കപ്പ്: സൈജു, എഡിറ്റിങ്: ജയചന്ദ്ര കൃഷ്‌ണ, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജബ്ബാർ മതിലകം, ജിതിൻ മലയിൻകീഴ്, കളറിസ്റ്റ്: മഹാദേവൻ, സൗണ്ട് ഇഫക്ട്സ്: രാജ് മാർത്താണ്ഡം, സ്റ്റിൽസ്: ജിനീഷ്, ഡിസൈൻ: ഷിബു പത്തുർ(പെഗാസസ്), പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം മാർച്ച് മാസത്തിൽ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

‘മാളികപ്പുറം’ ഡിസംബർ 30ന് തീയേറ്ററുകളിൽ

0

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘മാളികപ്പുറം’. ഡിസംബർ 30 ന് ‘മാളികപ്പുറം’ തീയേറ്ററുകളിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ മീഡിയായിലൂടെ പങ്കുവെച്ചിരിക്കുന്നു.

തുടക്കംതന്നെ ചിത്രത്തിന്റെ ഗാനങ്ങളും ട്രൈലറുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എട്ടു വയസുകാരി കല്യാണിയും അവളുടെ അയ്യപ്പനുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇന്ദ്രൻസ്, സമ്പത്ത് റാം, ദേവാനന്ദ രമേശ്‌ പിഷാരടി, മനോജ്‌ കെ ജയൻ, സൈജു കുറുപ്പ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

വിഷ്ണു നമ്പൂതിരി ഛായഗ്രഹണം, രചന അഭിലാഷ് പിള്ള, സംഗീതം രഞ്ജിൻ, സുരേഷ് കൊല്ലം കലസംവിധാനം, മേക്കപ്പ് ജിത്ത് പയ്യനൂർ,വസ്ത്രലങ്കാരം അനിൽ ചെമ്പൂർ. സംവിധായാകാൻ തന്നെ എഡിറ്റിംഗും ചെയുന്നു. ചിത്രത്തിന്റെ നിർമ്മാണം ആൻ മെഗാ മീഡിയയും കാവ്യാ ഫിലിം കമ്പനി എന്നി ബാനറിൽ നീത പിന്റോയും പ്രിയ വേണുവുമാണ്.

കാപ്പ തീയേറ്ററുകളിൽ വൻ വിജയം

0

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കാപ്പ’. ഈ വർഷത്തെ കടുവ എന്ന ആക്ഷൻ ചിത്രത്തിനു ശേഷം മറ്റൊരു ചിന്താഗതിയും ശൈലിയിലുമാണ് കാപ്പ എന്ന ചിത്രത്തെ അവതാരിപ്പിച്ചിട്ടുള്ളത്. തുടക്കം മുതലേ വളരെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ആക്ഷനും ഇമോഷനും തിരക്കഥയുമെല്ലാം ഉൾകൊള്ളിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി ഗുണ്ടയുടെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.

പ്രമീള എന്ന പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുവരുകയും പിന്നീട് ആ നാട് വിറപ്പിക്കുന്ന ഗുണ്ടയായി മാറുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. നടന്റെ യുവത്വവും മധ്യവയസ്സുമെല്ലാം വളരെ തനിമയത്തോടെയാണ് കാഴ്ചവെച്ചിരിക്കുന്നത്.

ആസിഫ് അലി, ജഗദീഷ്, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. ഈ വർഷത്തെ ആസിഫ് അലിയുടെ ശ്രെദ്ധേയമായ ഒരു കഥാപാത്രം കൂടിയാണ്. ജി. ആർ ഇന്ദു ഗോപൻ ന്റെ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കി തയാറാക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തെ നല്ല രീതിയിൽ തന്നെ ഉൾപെടുത്തിയിരിക്കുന്നു. സപ്തമശ്രീ തസ്കര, അമർ അക്ബർ അന്തോണി, ബാച്‌ലർ പാർട്ടി എന്നി ചിത്രങ്ങൾക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒരുമിച്ച് അഭിനയിച്ചതും അപർണ ബാലമുരളിയും പൃഥ്വിരാജും ആദ്യമായി ഒരുമിച്ചു അഭിനയിക്കുന്ന ചിത്രംകൂടിയാണ്. ഛായഗ്രഹകാൻ ജോമോൻ ടി ജോണിന്റെ ക്യാമറയും ഡോൺ വിൻസെന്റിന്റെ സംഗീതവുമാണ്.

മോഹൻലാന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ടു 5 മണിക്ക്

0

സിനിമാ പ്രേമികളുടെ എക്കാലത്തെയും നായകനാണ് മോഹൻലാൽ. അന്നും ഇന്നും എന്നും ഇദ്ദേഹത്തെ ആരാധിക്കാത്ത ഒരു കുഞ്ഞുപോലും ഉണ്ടാവില്ല. മോഹൻലാൽ നായകനായി വരുന്നു ചിത്രത്തിന്റെ തലകെട്ടിനായി കാത്തിരിക്കുകയാണ് പ്രേഷകർ.

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിനു ഇന്ന് (ഡിസംബർ 23) വൈകിട്ട് 5 മണിക്ക് ടൈറ്റിൽ  ഔദ്യോഗികമായി പ്രഖ്യാപനം നടത്തും പ്രേഷകരെല്ലാം കാത്തിരുന്ന ഒരു നിമിഷമാണ്. ആമേൻ മൂവി മോൺസ്റ്ററി, മാക്സ് ലാബ് സിനിമാസ്, ജോൺ മേരി ക്രീയേറ്റീവ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ടൈറ്റിൽ തയാറാകുന്നതിനായി മോഹൻലാൽ വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഒരുപാട് പേരുകളുമായി ആരാധകാരും എത്തിയിരുന്നു. വാലിഭൻ, ഒടിയൻ 2, ഭീമൻഎന്നിങ്ങന്നെ അനേകം പേരുകളുമായിട്ടാണ്.

കാന്തര രണ്ടാം ഭാഗം ഉടൻ എന്ന് സംവിധായകൻ

0

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രം ‘കാന്തര’ കന്നഡയിൽ ഈ വർഷം വൻഹിറ്റായി കൊണ്ടിരിക്കുന്നു. പ്രേഷകർ ചിത്രത്തിന് ഇത്രയും സ്വീകാര്യത നൽകിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നിർമ്മാതാകളായ ഹൊംബാലെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരങന്ദുർ പറഞ്ഞു.

കാന്തരയുടെ രണ്ടാം ഭാഗവും ഉടനെ കാണുമെന്നു അദ്ദേഹം കൂട്ടിചേർത്തു. പുരാണങ്ങളുടെയും പ്രാദേശിക സംസ്കാരത്തെയുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഷനിൽ ഗുരു, പ്രദീപ്‌ ഷെട്ടി, അച്യുത് കുമാർ, മാനസി സുധീർ പുഷ്പ രാജ് ബോല്ലറ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

പഠാനിലെ രണ്ടാമത്തെ ഗാനവും ഹിറ്റ്‌

0

നീണ്ട ഇടവേളയ്ക്കു ശേഷം പഠാൻ എന്ന ചിത്രത്തിലൂടെ സജ്ജിവമാക്കുയാണ് നടൻ ഷാരുഖ് ഖാൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോണും ജോൺ എബ്രഹാമും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഈ ചിത്രത്തിന്റെ നിർമ്മാണം യാഷ് രാജ് ഫിലിമാണ് 2023 ജനുവരി 25 ന് റിലീസ് ചെയ്യും. ഈ ചിത്രത്തിൽ ഷാരുഖ് ഉം ദീപിക യും ഒരുമിച്ച് അഭിനയിച്ച ബെഷറം രംഗ് എന്ന ഗാനത്തിലെ ദീപികയുടെ കാവി ബിക്കിനി യെ കുറിച്ച് ഒരുപാട് വിവാദങ്ങൾ വന്നിരുന്നു.

എന്നാൽ അതിന്നെ എല്ലാം മറികടന്നു ആ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ്സായി മിനി ട്ടിനുള്ളിൽ തന്നെ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. 57-ആം വയസ്സിലും ഫിറ്റ്നസ് നിലനിർത്തുന്നതിനെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ചചെയ്യപ്പെട്ടു.

മക്കൾ സെൽവൻ വിജയ് സേതുപതി – എൽ രാമചന്ദ്രൻ കൂട്ടുകെട്ട് “ദി ആർട്ടിസ്റ്റ്” എന്ന ചിത്രത്തിലൂടെ ഹാട്രിക്കിലേക്ക്

0

മക്കൾ സെൽവൻ വിജയ് സേതുപതി – എൽ രാമചന്ദ്രൻ കൂട്ടുകെട്ട് “ദി ആർട്ടിസ്റ്റ്” എന്ന ചിത്രത്തിലൂടെ ഹാട്രിക്കിലേക്ക്.

അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ എൽ രാമചന്ദ്രൻ, എല്ലാ വർഷവും വളരെ വ്യത്യസ്തമായ ഒരു തീം തിരഞ്ഞെടുത്ത്, തന്റെ സ്വതസിദ്ധമായ സമീപനത്തിലൂടെ അത് വളരെ മികച്ചതാക്കാറുണ്ട്.. അദ്ദേഹം തന്റെ കോസ്‌മോപൊളിറ്റൻ ടച്ച് ഉപയോഗിച്ച് അതിശയിപ്പിക്കുന്ന മികച്ച ചിത്രങ്ങൾ നിരവധി തവണ സൃഷ്ടിച്ചിട്ടുണ്ട്.. ആ ചിത്രങ്ങളിൽ പലതും അദ്ദേഹം പ്രതിമാസ കലണ്ടറുകളിലേക്ക് മാറ്റാറുണ്ട്.

കുറച്ചു നാളുകൾക്ക് മുൻപ് എൽ രാമചന്ദ്രനും വിജയ് സേതുപതിയും ചേർന്ന് ‘ഹ്യൂമൻ’, ‘കലൈജ്ഞൻ’ എന്നീ തീം ഉൾപ്പെടുത്തി കഴിഞ്ഞ വർഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ , തുടർച്ചയായ മൂന്നാം വർഷവും, എൽ രാമചന്ദ്രൻ 2023 കലണ്ടറിന്റെ പ്രമേയമായ ‘ദ ആർട്ടിസ്റ്റ്’ എന്ന ക്രിയേറ്റീവ് തീംമിൽ വിജയ് സേതുപതിയെ അവതരിപ്പിച്ച് ഹാട്രിക് നേടുകയാണ്.

ഇതിനായി, എൽ രാമചന്ദ്രൻ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പെയിന്റിംഗ് ആർട്ടിസ്റ്റ്, ശിൽപി, ഗ്രാഫിറ്റി ആർട്ടിസ്റ്റ് തുടങ്ങിയ ഒരു രസകരമായ മാനങ്ങളിലാണ് 2023-ലെ വർണ്ണാഭമായ കലണ്ടറിലേക്ക് ഉള്ള തീം ക്രീയേറ്റ് ചെയ്തിരിക്കുന്നത്..

ഇത് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി, നൂറുകണക്കിന് ആളുകൾ പത്ത് ദിവസത്തിലധികം കഠിന പരിശ്രമം നടത്തി 12 ഓളം സെറ്റുകൾ നിർമ്മിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.

ഇതിനെപറ്റി എൽ രാമചന്ദ്രൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു;, “കലയും ഭാവനയും കൂടാതെ ഇതിൽ നിരവധി സാമൂഹിക പരിവർത്തനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; നിരവധി സംരംഭങ്ങളുടെ അടിത്തറയായി അത് നന്നായി പ്രവർത്തിച്ചിട്ടുണ്ട്; അനേകം ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഓരോ സ്രഷ്ടാക്കൾക്കുമായി ‘ദ ആർട്ടിസ്റ്റ്’ സമർപ്പിക്കുന്നു,” തിരക്കേറിയതുമായ പല ഷെഡ്യൂളുകൾക്കിടയിലും ഈ സവിശേഷമായ ആശയം ഉൾക്കൊണ്ട് അതിനായി ഞങ്ങൾക്കൊപ്പം നിന്ന മക്കൾ സെൽവൻ വിജയ് സേതുപതിയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ഈ തവണത്തെ ഈ ശേഖരം വളരെ വ്യത്യസ്തമായ ശൈലിയിലൂടെയും തിളക്കത്തിലൂടെയും മുൻ വർഷങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണ്. ഓരോ മാസവും രണ്ട് ചിത്രങ്ങളോടെ, അന്താരാഷ്ട്ര ചാരുതയോടെ 2023 ലെ മനോഹരമായ കലണ്ടറിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന 24 ചിത്രങ്ങൾ നിങ്ങളുടെ ഹൃദയം കീഴടക്കുകയും നിങ്ങളുടെ വീടുകൾ അലങ്കരിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല. അദ്ദേഹം പറഞ്ഞു..

മാത്രമല്ല , ഈ കലണ്ടറിന്റെ വിറ്റുവരവ് വിജയ് സേതുപതി ചാരിറ്റബിൾ ട്രസ്റ്റിലെ ആളുകളുടെ സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന സന്തോഷവും നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് കൂടുതൽ അഭിമാനമുണ്ട്.

2023 ഓസ്കാർ പട്ടികയിൽ ‘ഛെല്ലോ ഷോയും’, ‘ആർ ആർ ആർ ഉം’

0

ലോകത്തിൽ ഏറ്റവും അധികം ആളുകൾ വിക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാനചടങ്ങാണ് ഓസ്കാർ. 2023-ലെ ഓസ്കാറുകൾക്ക് അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ് സയൻസാണ് 10 വിഭാഗത്തിലേക്ക് ഷോർട്ട് ലിസ്റ്റുകൾ തയാറാക്കിയത്. ഇന്ത്യയിൽ നിന്നും ഛെല്ലോ ഷോയും ആർ ആർ ആർ റുമാണ് ഓസ്‌കാറിനു ഇടം നേടിയത്. ജനുവരി 12 മുതൽ 17 വരെയാണ് അവാർഡിനായുള്ള നാമനിർദ്ദേശ വോട്ടെടുപ്പ് നടക്കുന്നത്.

95-മത് അക്കാദമി അവാർഡ് ചടങ്ങുകൾ മാർച്ച്‌ 12ന് ഹോളിവുഡ് ഡോൾബി തീയേറ്റർലാകും നടക്കുക. 81 ഗാനങ്ങളിൽ നിന്ന് 15 ഗാനങ്ങളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഷോർട്ട് ലിസ്റ്റിലുള്ള മറ്റു ഗാനങ്ങളാണ് ബ്ലാങ്ക് പാന്തർ : വക്കാണ്ട ഫോർ എവർ എന്നത്തിലെ ലിഫ്റ്റ് മി അപ്പ്, അവതാർ രണ്ടാം ഭാഗത്തെ നത്തിംഗ് ഈസ്‌ ലോസ്റ്റ്‌, ടോപ്പ് ഗൺ :മവെറിക്ക് എന്നതിലെ ഹോൾഡ് മൈ ഹാൻഡുമാണ്

എംപയർ മാസികയിൽ ഇടം നേടി ഷാരുഖ് ഖാൻ

0

കോടികണക്കിന് ആരാധകരുള്ള ഒരു താരമാണ് ഷാരുഖ് ഖാൻ. ഇപ്പോൾ ഇതാ ബ്രിട്ടണിലുള്ള എംപയർ മാസികയിൽ ഇടം താരം. ലോകത്തുള്ള 50 താരങ്ങളുടെ ഇടയിൽ നിന്നാണ് ഇന്ത്യയിൽ നിന്നും ഷാരുഖ് ഖാൻ മാസികയിൽ ഇടം പിടിച്ചത്.ജാക്ക് നിക്കോൾസൺ, ടോം ഹാങ്ക്സ്, ഡെൻസെൽ വാഷിംഗ്ടൺ, മർലോൻ ബ്രാൻഡോ, മെറിൽ സ്ട്രിപ്പ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു താരങ്ങൾ.

ഒരിടവേളക്ക്ശേഷം വീണ്ടും താരം  സിനിമയിലേക്ക് സജ്ജിവമാകുകയാണ്.  പഠാൻ എന്ന ചിത്രത്തിലൂടെ ദീപിക പദുക്കോൺ നായികയായി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയുന്ന ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തിലെ നായികയുടെ വേഷത്തെകുറിച്ചാണ് വിവാദങ്ങൾ ഉന്നയിക്കുന്നത്. ഇദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളായ സ്വദേശ്, ദേവദാസ്, മൈ നെയിം ഈസ്‌ ഖാൻ ഇതിനെക്കുറിച്ചു മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സംവിധായകൻ ടോം ഇമ്മട്ടി കേന്ദ്രകഥാപാത്രമാകുന്ന “ഈശോയും കള്ളനും”; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

0

ഒരു മെക്സിക്കൻ അപാരത, ദി ഗാംബ്ലർ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ടോം ഇമ്മട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഈശോയും കള്ളനും’. നവാഗതനായ കിഷോർ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സംവിധായകൻ തന്നെ കഥയെഴുതി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം മിറർ റോക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുരേഷ് ഗോപുവാണ്. മാറ്റിനി.ലൈവ് ആണ് സഹ നിർമ്മാണം. ടോം ഇമ്മട്ടിയെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത് നിനോയ് വർഗീസ് ആണ്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

തിരുവനന്തപുരത്തെ ലുലു മാളിൽ ‘ഐമാക്സ്’ തീയേറ്റർ തുടക്കം കുറിച്ചു

0

തലസ്ഥാന നഗരിയിൽ ഷോപ്പിംഗ് വസന്തം തീർത്ത ലുലു മാൾ ഒരു വർഷം പിന്നിട്ടപ്പോൾ അടുത്ത സന്തോഷം  നൽകിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മാൾ കൂടിയായ  തിരുവനന്തപുരം ലുലു മാളിൽ ഐമാക്സ് തീയേറ്റർ എത്തിക്കഴിഞ്ഞു. രാജ്യത്തെ രണ്ടാമത്തെ ഐ മാക്സ് തീയേറ്റർ കൂടിയാണ് തിരുവനന്തപുരത്തു തുറന്നിരിക്കുന്നത്.

അവതാർ : ദി വേ ഓഫ് വാട്ടർ പ്രദർശിപ്പിച്ചുകൊണ്ടാണ് ഡിസംബർ 21ന് കേരളക്കരയുടെ പ്രേഷകർക്കു വിസ്മയം തീർതിരിക്കുന്നത്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐമാക്സ് തീയേറ്റർ കൂടിയാണ്. 830,930 മുതലാണ് ടിക്കറ്റ് നിരക്കുകൾ.

ഇന്ത്യയിൽ മുംബൈയിലുള്ള വഡാലയിലാണ് 1999ൽ ആദ്യമായി ഐമാക്സ് തീയേറ്റർ ഒരുക്കിയത്. നൂതനമായ മുഴുവൻ സാധ്യതാകളും പ്രേഷകർക്കു സിനിമയിലുള്ള ഓരോ കാഴ്ചകളും നേരിട്ട് അനുഭവിക്കുന്ന രീതിയിലാണ്. തിയേറ്ററിൽ സിനിമാകാണാനായി വൻതിരക്കാണ് ഓൺലൈൻനിൽ അനുഭവപെടുന്നത്. സിനിമാ അനുഭവത്തിന്റെ മറ്റൊരു ലോകത്തേക്കാണ് സ്ക്രീനുകളും സ്റ്റേഡിയം സിറ്റിംഗുമൊക്കെ സജ്ജീകരിച്ചിരിക്കുന്നത്.