Home Blog Page 261

ആസിഫ് അലിയുടെയും ഭാര്യയുടെയും യാത്ര സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

0

മലയാള സിനിമയിലെ യുവനടന്മാരിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഇപ്പോൾ ആസിഫ് അലിയും ഭാര്യ സമയും അംസ്റ്റർഡാമിൽ പ്രണയ പ്പൂർവം ഒരു തടാകത്തിന്റെ അരികിൽ ഇരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അംസ്റ്റർഡാമിൽ വെച്ച് പ്രണയം തോന്നിയവർ ‘ഒന്ന് കയ്യ് പോക്കു’ എന്ന കുറിപ്പോടെയാണ് ആസിഫ് മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രമാണ് ആസിഫ് അവസാനമായി അഭിനയിച്ചത്. ജൂഡ് ആന്റണി സംവിധാനം ചെയ്‌ത ‘2018’ ആണ് ആസിഫിന്റെ പുതിയ ചിത്രം.

തലസ്ഥാനത്തെ വസന്ത നാളുകള്‍ക്ക് ഇന്ന് സമാപനം

0

തിരുവനന്തപുരം: ക്രിസ്മസിനെയും  പുതുവത്സരത്തെയും വരവേൽക്കാനായി തലസ്ഥാനത്ത് ഒരുക്കിയ നഗരവസന്തം ഇന്ന് സമാപിക്കും. രണ്ടാഴ്ചത്തോളമായി  നീണ്ടുനിന്നിരുന്ന നഗരവസന്തത്തെ ജനലക്ഷങ്ങളാണ് വരവേറ്റത്.

തിരുവനന്തപുരത്തെ പതിവ് പുഷ്പമേളക്കാഴ്ചകളില്‍ നന്നും വ്യത്യസ്ഥമായാണ് നഗരവസന്തം സംഘടിപ്പിച്ചത്. രാത്രി ഒരു മണിവരെനീളുന്ന ആഘോഷങ്ങള്‍ നൈറ്റ് ലൈഫ് ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരുന്നു.

ആദ്യമായാണ് നൈറ്റ് ലൈഫിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു മേള സംഘടിപ്പിക്കപ്പെടുന്നത്. 

രണ്ടാഴ്ചയായി തലസ്ഥാനത്തിന് ഉത്സവഭംഗി പകര്‍ന്ന നഗരവസന്തത്തിന് ഇന്നു സമാപനം. ഡിസംബര്‍ 21ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത നഗരവസന്തം കാഴ്ചയുടെയും സംഗീതത്തിന്റേയും രുചിയുടെയും എല്ലാം വസന്തമായി തലസ്ഥാന ജനത ഏറ്റെടുത്തിരുന്നു.  തലസ്ഥാന നഗരത്തില്‍ . സമാപന ദിവസമായ നാളെയും രാത്രി ഒരു മണിവരെ നഗരവസന്തത്തിലെ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കും. അതിനു ശേഷം അടുത്ത വര്‍ഷം വീണ്ടും വരാമെന്ന പ്രതീക്ഷയില്‍ വസന്തം പടിയിറങ്ങും. ക്രിസ്തുമസ് ദിനത്തിലേതുപോലെ നഗരവസന്തത്തോടൊപ്പം പുതുവത്സരപ്പിറവിയാഘോഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. സൗന്ദര്യം നിറയുന്ന പൂച്ചെടികളുടെയും അലങ്കാരച്ചെടികളുടേയും ബോണ്‍സായ് വൃക്ഷങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദര്‍ശനം കണ്ടും, ട്രേഡ് ഫെയറില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിയും ഫുഡ്‌കോര്‍ട്ടിലെ സ്വാദ് നുകര്‍ന്നും പുതുവര്‍ഷം പിറക്കുന്നതുവരെ ജനസാഗരം നഗര വസന്തവേദിയില്‍ത്തുടര്‍ന്നു. ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ കേരള പൊലീസിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ഗായത്രി അശോകും ശ്രീരഞ്ജിനിയും ചേര്‍ന്നവതരിപ്പിച്ച കര്‍ണാടിക്, ഗസല്‍ കണ്‍സേര്‍ട്ടുമുണ്ടായിരുന്നു. തുടര്‍ന്ന് കനല്‍ ബാന്‍ഡിന്റെ നാടന്‍പാട്ടിന്റെ താളത്തിനൊപ്പം നൃത്തംവെച്ചാണ് നഗരവസന്തത്തിലെത്തിയവര്‍ പുതുവര്‍ഷത്തിലേക്ക് കടന്നത്. പുതുവര്‍ഷത്തിലെ ആദ്യ ദിവസമായ ഇന്നലെയും വന്‍ ജനത്തിരക്കായിരുന്നു. ഞായറാഴ്ചയായതിനാല്‍ ഇന്നലെ പതിവിലും അധികം പേര്‍ പുഷ്‌പോത്സവം കാണാനെത്തി. നിശാഗന്ധിയില്‍ നാടന്‍പാട്ടു കലാകാരി ശൈലജയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും പിന്നണി ഗായിക ദിവ്യയുടെ സംഗീത നിശയും അരങ്ങേറി. സമാപന ദിനമായ ഇന്നും നഗരവസന്തത്തിലെ പതിവു വിഭവങ്ങളെല്ലാം ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗര വസന്തം സംഘടിപ്പിച്ചത്.

ലോറിയും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണന്ത്യം

0

മലപ്പുറം: ചേളാരി പരപ്പനങ്ങാടി റൂട്ടിൽ തയ്യിലക്കടവിൽ ലോറിയും സ്കൂട്ടറും അപകടത്തിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ചേളാരി   ചെനക്കാലങ്ങാടി സ്വദേശി മലയിൽ  അഹമ്മദ് ഷെരീഫ് 57വയസ്സ് അധി ദാരുണമായി മരണപ്പെട്ടു ഇന്ന് രാവിലെ 10.15 ഓടെ ആണ് അപകടം നടന്നത്.

ചേളാരിയിൽ നിന്ന്   ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ തട്ടി ബൈക് യാത്രക്കാരൻ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.ലോറി ദേഹത്ത് കൂടി കയറിയിറങ്ങിയതിനാൽ തൽഷണം മരണം.

മോഹൻലാലിന്റെ കൂടെ പുതുവർഷതുടക്കം കുറിച്ച് ഭദ്രൻ

0

ഭദ്രന്റെയും മോഹൻലാലിന്റെയും  പുതുവത്സരാഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. നാൽപതു വർഷങ്ങൾ സിനിമ ലോകത്തു പിന്നിട്ട ഒരു ചലച്ചിത്ര പ്രവർത്തകനാണ് ഭദ്രൻ. ഇദ്ദേഹത്തിന്റെ മിക്ക സിനിമകളും മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.

പൂമുഖ പടിയിൽ നിന്നെയും കാത്ത്, അങ്കിൾ ബൺ, അയ്യർ ദി ഗ്രേറ്റ്‌, സ്‌ഫടികം എന്നിങ്ങനെ നിരവധി സിനിമകൾ ഭദ്രന്റെ സംവിധാനത്തിൽ ഒരുക്കിട്ടുണ്ട്. എന്റെ പുതുവർഷം ലാലിന്റെ നാവിൽ ഇരട്ടി മധുരമുള്ള കേക്ക് നൽകി കൊണ്ടാവട്ടെ എന്നാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ടു പേരും കേക്ക് മുറിക്കുന്നതും   കുടുംബങ്ങളുടെ ഫോട്ടോസും ഉൾപെടുത്തിട്ടുണ്ട്.

ഭദ്രന്റെ ചിത്രമായ സ്‌ഫടികത്തിന്റെ 

റിലീസിംഗിന്റെ 25 ആം വാർഷികത്തോടനുബന്ധിച്ചു പ്രെമുഖ തീയേറ്ററുകളിൽ ചിത്രത്തിന്റെ 4കുറച്ചു version പ്രദർശിപ്പിക്കുമെന്നു പറഞ്ഞിരുന്നു. ഫെബ്രുവരി 9 ന് സ്‌ഫടികം തീയേറ്ററുകളിൽ വീണ്ടും എത്തുന്നതാണ്. സ്‌ഫടികം ചിത്രത്തിലെ ‘ഏഴുമല പുഞ്ചോല്ല’ എന്ന ഗാനം വളരെ ശ്രെദ്ധനേടിയ ഒന്നാണ്. മോഹൻലാൽ പാടുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളം ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ

0

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ എത്തും.. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്..

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി ആർ ഓ ശബരി

നാനിയുടെ നായികയായി മൃണാള്‍ താക്കൂര്‍, ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്

0

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘നാനി 30’ എന്ന വിളിപ്പേരിലായിരിക്കും ചിത്രം താല്‍ക്കാലികമായി അറിയപ്പെടുക. നവാഗതനായ ഷൗര്യൂവ് ആണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‍സും പുറത്തുവിട്ടിട്ടുണ്ട്.

സീതാ രാമം’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് നാനിയുടെ നായികയാകുക. ഇതാദ്യമായിട്ടാണ് നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഒരൊറ്റ ചിത്രംകൊണ്ടു മലയാളികളുടെ അഭിമാനമായി മാറിയ ഹീഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം.. പിആർഓ ശബരി

രൺബീർ കപൂർ – സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

0

രൺബീർ കപൂർ – രശ്മിക മന്ദാന ഒന്നിക്കുന്ന സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.. അർജുൻ റെഡ്ഡി എന്ന ആദ്യചിത്രം കൊണ്ടുതന്നെ ഏറെ ജനപ്രീതി നേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ.. അതിന്റെ തന്നെ റീമേക്കായ കബീർ സിങ്ങിലൂടെ വളരെ വലിയ ബ്ലോക്ക്ബസ്റ്റർ വിജയവും അദ്ദേഹം നേടുകയുണ്ടായി. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ കൂടിയായ സന്ദീപ് റെഡ്ഡി തന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രവുമായി എത്തുകയാണ്.. ബോളിവുഡ് സൂപ്പർസ്റ്റാർ രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനിമൽ… ടി സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ്.. ആക്ഷനും ഇമോഷനും പ്രാധാന്യം നൽകിയാണ് സന്ദീപ് റെഡ്ഡി വംഗ ഈ ചിത്രം ഒരുക്കുന്നത്… മാസ്സ് ലുക്കിൽ ഉള്ള രൺബീറിന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുന്നത്.. പോസ്റ്റർ ഇതിനോടകം വലിയ രീതിയിൽ വൈറൽ ആയിട്ടുണ്ട്..

രൺബീറിന്റെ നായികയായി ചിത്രത്തിൽ രശ്മിക മന്ദാന എത്തുന്നു.. അനിൽ കപൂറും ഒരു പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നു. 2023 ഓഗസ്റ്റ് 11-ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.. പിആർഒ:  ശബരി.

പുതുവർഷത്തെ കുറിച്ച് കാളിദാസ്

0

സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ടു താരദമ്പതികൾ കൂടിയാണ് ജയറാമും പാർവതിയും. ഇപ്പോൾ അവരുടെ കുടുംബത്തെ കുറിച്ചുള്ള വാർത്ത യാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.

മകൻ കാളിദാസും പ്രേക്ഷകരുടെ ഇഷ്ടപെട്ട നായകൻ കൂടിയാണ്. സിനിമ മേഖലയിൽ സജ്ജീവമാണ്‌. ഇപ്പോൾ മകൾ മാളവികയും സിനിമ മേഖലയിൽ ചുവടുവെക്കാൻ ഒരുങ്ങുകയാണ്.

ഒരുപാട് നല്ല സർപ്രൈസുകൾ നിറഞ്ഞ വർഷമായിരുന്നു ഈ കടന്നു പോകുന്ന നാളുകൾ. ഇനി വരുന്ന വർഷത്തിൽ എങ്ങനെ ആണെന്ന്  അറിയില്ല. നടന്നു വന്ന വഴികൾ തിരിഞ്ഞു നോക്കുക അപ്പോൾ നിങ്ങൾക്ക് കാണാം നമ്മൾ പിന്നിട്ടവഴികളെന്നു കാളിദാസൻ കൂട്ടിച്ചേർത്തു.

ഒരു കല്യാണത്തിന്റെ ഹൽധി ചടങ്ങിനു ജയറാമും കുടുംബവും പങ്കെടുത്തിരുന്നു. മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൽ സെൽവൻ’ നാണു ജയറാം അവസാനമായി അഭിനയിച്ച ചിത്രം. വിവാഹ ശേഷം പാർവതി സിനിമയിൽ സജ്ജീവമല്ലെങ്കിലും നൃത്ത വേദികളിലും ടിവി പരിപാടികളിലും ഇടയ്ക്ക് വന്നു പോകാറുണ്ട്.

”ഒരു അഡർ ലവി”ന് ശേഷം പുതുമുഖങ്ങളുമായി ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം “മിസ്സിങ്ങ് ഗേൾ

0

മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം “മിസ്സിങ് ഗേൾ”ൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവാഗതനായ അബ്ദുൾ റഷീദ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. സിദ്ദിഖ് ലാൽ ഉൾപ്പടെ കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ടെക്നീനീഷ്യൻമാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതൽ അവസാന പുറത്തിറങ്ങിയ ‘ഒരു അഡർ ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. ഒരു അഡർ ലവിന് ശേഷം നായകൻ, നായിക, തിരക്കഥാകൃത്ത്, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും തൻ്റെ 21മത്തെ സിനിമയെന്ന് ഔസേപ്പച്ചൻ വ്യക്തമാക്കി. ഒത്തിരി നല്ല ഗാനങ്ങൾ നൽകിയ മുൻ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങൾക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയാക്കി ഉടൻ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

മാളികപ്പുറം ചിത്രത്തെ കുറിച്ച് എം പദ്മകുമാർ പറയുന്ന വാക്കുകൾ

0

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറം’ ത്തെ കുറിച്ച് എം പദ്മകുമാറിന്റെ വാക്കുകൾ. ഹീറോ പദവിയിലേക്ക് ചുവടുകൾ വെക്കുന്ന ഉണ്ണി മുകുന്ദനു അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.

ഒരു സിനിമയുടെ വൻവിജയത്തിനുള്ള വാക്യമാണെങ്കിൽ മാളികപ്പുറം എന്ന ചിത്രം അതിന്റെ ഉദാഹരണമാണ്. എട്ടു വയസുകാരിയായ കല്യാണിക്കു ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്ന ഒറ്റലക്ഷ്യത്തിലാണ് ജീവിച്ചതും എന്നാൽ ഏത് രൂപത്തിൽ വരുന്ന ദൈവമാണെങ്കിലും അവളെ ആ ലക്ഷ്യത്തിൽ എത്തിക്കുന്നു.

എന്നാൽ അത് അവളുടെ മനോബലത്തെയാണ് അവിടെ കാണിക്കുന്നത്. സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണുവും ഈ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലേക്കു കൈപിടിച്ച് നയിച്ച രഞ്ജിനും, ഷമീറിനും, അഭിലാഷിനും, വേണു സാറിനും, ആന്റോക്കും മറ്റെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

കൊടുംകുറ്റകൃത്യങ്ങൾക്കെതിരെയുള്ള ജാഗ്രത മുന്നറിയിപ്പുമായി ഇവൻ അഗ്നി പൂർത്തിയായി

0

അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ യും തുടർന്ന് അവർ അനുഭവിക്കുന്ന ദുരന്തത്തിന്റെയും ആത്മസംഘർഷങ്ങളുടെയും പിന്നീടുള്ള സമൂഹത്തിന്റെ പ്രതികരണവും പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രമാണ് ” ഇവൻ അഗ്നി “. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂർ ആണ് ചിത്രത്തിന്റെ സംവിധായകൻ. തിരുവനന്തപുരം കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. നേരത്തെ ചിത്രത്തിന്റെ പൂജാചടങ്ങ് ദൂരദർശൻ റിട്ടേയർഡ് അസിസ്റ്റന്റ് ഡയറക്ടറും ദേശീയ പുരസ്ക്കാര ജേതാവുമായ കെ.ടി. ശിവാനന്ദൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് നിർമ്മാതാവും നടനുമായ കെ പി സത്യകുമാർ ആണ്. ചിത്രത്തിൽ അഗ്നിപ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠവും സുനിത എന്ന കേന്ദ്ര കഥാപാത്രത്തെ ചലച്ചിത്ര , സീരിയൽ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ഒപ്പം ആനി വർഗ്ഗീസ്, റസിയ. ബി, രഘുനാഥ് ടി സി, കെ പി സത്യകുമാർ , വിപിൻരാജ് ആർ എസ് , ഷിൻസൺ കളപ്പുരയിൽ, ഹുസൈൻ കേച്ചേരി, രാജീവ് പിഷാരടി, ശരത് ഗുരുവായൂർ , സന്നിധ കുര്യൻ, ഷേർലി ലോബൽ , മാസ്റ്റർ അഖിൽ, ബേബി അർച്ചിത , ഗോപിക മനു, ജോഷിന എം തരകൻ, സുമി സനൽ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – ചിത്രരേഖ പ്രൊഡക്ഷൻസ്, സംവിധാനം – പ്രേമദാസ് ഇരുവള്ളൂർ, നിർമ്മാണം – കെ പി സത്യകുമാർ , ശാന്തകുമാർ കടുകംവെള്ളി, രഘുനാഥ് ടി സി, ഷീന ശാന്തകുമാർ , തിരക്കഥ – വിപിനേഷ് കോഴിക്കോട്, സംഭാഷണം , സഹസംവിധാനം – ബിജു പുന്നുക്കാവ്, ഛായാഗ്രഹണം – എസ് എൽ സമ്പന്നൻ , എഡിറ്റിംഗ് – അവിനാഷ് ലെൻസ്ഫോക്കസ് , പ്രോജക്ട് ഡിസൈനർ – വിജി എം, പ്രൊഡക്ഷൻ കൺട്രോളേഴ്സ് – ആന്റണി ഏലൂർ, ജിനു ഫാബ്സ് , ചമയം – രൂപേഷ് ഗിരി, റഫിൽ രഞ്ജിത്ത്, ആദം ജാക്ക് , സംവിധാന സഹായികൾ – ശശി ഗുരുവായൂർ , അംബിക റൂബി, ലീഗൽ അഡ്വൈസർ – അഡ്വ. ബിജു ഏരൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ

രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അഭ്യൂഹം’; പുതിയ പോസ്റ്റര്‍ പുറത്ത്

0

നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യൻ, വെഞ്ച്‌സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറക്കിയ ടൈറ്റില്‍ പോസ്റ്ററും, ഫസ്റ്റ്ലുക്ക് പോസ്റ്ററും. സംവിധായകൻ അഖില്‍ ശ്രീനിവാസിൻ്റേതാണ് ചിത്രത്തിന്റെ കഥ. ആനന്ദ് രാധാകൃഷ്ണൻ, നൗഫൽ അബ്ദുള്ള എന്നിവർ ചേർന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. റഫീക് ഇബ്രാഹിമാണ് ചിത്രത്തിൻ്റെ കോ-ഡയറക്ടര്‍. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖില്‍ ആന്റണി എന്നിവർ സഹനിർമ്മാതാക്കളാകുന്ന ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സല്‍മാന്‍ അനസ്, റുംഷി റസാഖ് എന്നിവരാണ്.

ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, ബാല മുരുഗന്‍, എഡിറ്റിംഗ്- നൗഫല്‍ അബ്ദുള്ള, ജിത്ത് ജോഷി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ഡയറക്ടര്‍- സാബു റാം, മേക്കപ്പ്- റോണി വെള്ളത്തൂവല്‍- കോസ്റ്റ്യൂം- അരുണ്‍ മനോഹർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്. മുരുഗന്‍, സംഘട്ടനം- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- വിക്കി കിഷൻ, മിക്സിങ്- അജിത് എ ജോർജ്, പി.ആർ.ഒ- പി.ശിവപ്രസാദ്, മാർക്കറ്റിങ്- 1000 ആരോസ്, സ്റ്റില്‍സ്- നിതിന്‍, ഡിസൈന്‍- എസ്‌.കെ.ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.