Home Blog Page 256

കാത്തിരിപ്പു അവസാനിപ്പിച്ചുകൊണ്ട് ഫഡ്ജും സുശാന്തിന്റെ അരികിൽ

0

കാത്തിരിപ്പിനൊടുവിൽ ഫഡ്ജും സുശാന്തിന്റെ അരികിലേക്ക് എത്തിയിരിക്കുന്നു.  അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളർത്തുനായ ആരാധകർക്കിടയിലും പ്രിയങ്കരനാണ്.സുശാന്തിന്റെ മരണവേളയിൽ, സുശാന്ത് പോയതറിയാതെ യജമാനനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെ കണ്ണും മനസ്സും നിറയിച്ചതായിരുന്നു. “ഫഡ്ജ്, ഒടുവിൽ നീ നിന്റെ സുഹൃത്തിനൊപ്പം സ്വർഗത്തിൽ ചേർന്നിരിക്കുന്നു” എന്നാണ് സുശാന്തും ഫഡ്ജും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗ് കുറിച്ചത്. സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗ് തന്നെയാണ് ഫഡ്ജിന്റെ മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.

സുശാന്തിന്റെ നിരവധി ആരാധകരും ഫഡ്ജിനു ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. നിത്യശാന്തി ഫഡ്ജ് ഒന്നും പറയാനില്ല. ഇത് ഞങ്ങൾക്കെല്ലാവർക്കും ഹൃദയം തകർക്കുന്ന വാർത്തയാണ്. പക്ഷെ ഫഡ്ജ് സുശാന്തിന്റെ യഥാർത്ഥ സുഹൃത്താണ്, എന്നേക്കും അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ സുഹൃത്തിന്റെ അടുത്തേക്ക് പോയി, എന്നാണ് ആരാധകരുടെ കമെന്റുകൾ. 2020 ജൂണിൽ സുശാന്തിന്റെ മരണശേഷം സുശാന്തിന്റെ പിതാവ് ഫഡ്ജിനെ പാറ്റ്നയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനുശേഷം സുശാന്തിന്റെ സഹോദരിപുത്രി മല്ലിക സിംഗിനോടൊപ്പമായിരുന്നു ഈ ബ്ലാക്ക് ലാബ്രഡോറിന്റെ താമസം. സുശാന്തിന്റെ മരണത്തിനു കുറച്ചുദിവസങ്ങൾക്ക് ശേഷം, ഓരോ തവണയും വാതിൽ തുറക്കുമ്പോഴും അവൻ പ്രതീക്ഷയോടെ നോക്കുന്നു, എന്നുള്ള കുറിപ്പോടെ മല്ലിക ഫഡ്ജിന്റെ ചിത്രം പങ്കുവെച്ചിരുന്നു.

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക്

0

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ പാൻ ഇന്ത്യൻ താരമായി മാറുകയാണ്. ഹിന്ദി ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും മഞ്ജു ഇതു വരെ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ പേർളി മാണിക്ക്‌ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഷാരുഖ് ഖാന്റെ അടുത്ത ചിത്രത്തിലെ നായിക മഞ്ജു വാര്യറാണെന്നു പറയുന്നല്ലോ, അറിഞ്ഞില്ലേ എന്ന് പേർളി ചോദിച്ചു. ‘ആണോ, ഞാൻ അറിഞ്ഞിരുന്നില്ല ‘ അതു സസ്പെൻസാക്കി വെച്ചിരിക്കുകയാണ് ‘ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. സോഷ്യൽ മീഡിയയിൽ കണ്ടത് ഞാൻ വിശ്വസിച്ചുപോയെന്നു പേർളി പറഞ്ഞപ്പോൾ, അങ്ങനെ സോഷ്യൽ മീഡിയയിൽ കണ്ടതൊന്നും വിശ്വസിക്കരുതെന്നും മഞ്ജു മറുപടി നൽകി.

വാർത്ത കേൾക്കാൻ നല്ല  സുഖമുണ്ടെങ്കിലും ഇക്കാര്യം കിംഗ് ഖാൻ അറിയെണ്ടെന്നും തമാശയിലൂടെ മഞ്ജു പേർളിയോട്  പറഞ്ഞു. ഇതിനു പിന്നാലെ തന്റെ ഹിന്ദി ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു. ഷൂട്ടിംഗ് പകുതി കഴിഞ്ഞു, ബാക്കി പകുതി ഷൂട്ട്‌ ചെയ്യാനുമുണ്ട്. കിംഗ് ഖാൻ അല്ല നായകൻ, മാധവനാണ് നായകനെന്നും മഞ്ജു പറഞ്ഞു. “അമേരികി പണ്ഡിറ്റ്‌ ” എന്നാണ് മഞ്ജുവിന്റെ ഹിന്ദി ചിത്രത്തിന്റെ പേര്.

നടൻ മിഥുൻ മുരളി വിവാഹിതനാകുന്നു, തകർപ്പൻ നൃത്തവുമായി നടിയും സഹോദരിയുമായ മൃദുല മുരളി

0

നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാക്കുന്നു. എഞ്ചിനീയറും മോഡലുമായ കല്യാണി മേനോനാണ് വധു.ഇരുവരും പത്തു വർഷത്തോളമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാവിലെ കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിലാണ് ഇരുവരുടെയും വിവാഹം. ‘വജ്രം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ്  മിഥുൻ സിനിമയിൽ തുടക്കം കുറിച്ചത്. ബഡ്ഡി, ആന മയിൽ ഒട്ടകം, ബട്ടർഫ്‌ളൈ എന്നി ചിത്രങ്ങളിലും മിഥുൻ വേഷമിട്ടുണ്ട്.

മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ അനിയത്തിയാണ് കല്യാണി. സ്കൂളിൽ പഠിക്കുമ്പോൾ മിക്കപ്പോഴും മീനാക്ഷിയുടെ വീട്ടിൽ ഒന്നിച്ചിരുന്നു കബൈൻഡ് സ്റ്റഡി നടത്തുമായിരുന്നുവെന്നും ഇതിലൂടെയാണ് ഇവരുടെ പ്രണയം പുതുലഞ്ഞതെന്നും മൃദുല കുറിപ്പിൽ പറഞ്ഞിരുന്നു. എന്റെ കബൈൻഡ് സ്റ്റഡി ഗുണകരമായതു മിഥുനും കല്യാണിക്കുമാണ്, താൻ സ്റ്റഡി ചെയ്യുന്നത് ഏറ്റവും കൂടുതൽ വെറുത്തിരുന്ന ഒരു പെൺകുട്ടിക്ക് ഇനി ഇപ്പോൾ എപ്പോഴും എന്റെ മുഖം കാണുക എന്നല്ലാതെ അവൾക്കു വേറെ വഴികളില്ല എന്ന് മൃദുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

വിവാഹത്തിന്റെ മുന്നേയുള്ള ആഘോഷചടങ്ങിനിടെ നൃത്തചുവടുകളുമായി വേദിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് സഹോദരിയും നടിയുമായ മൃദുല. മൃദുലാക്കൊപ്പം അവതാരകനും നടനുമായ ജീവയുടെ ഭാര്യയും മോഡലുമായ അപർണ തോമസിനെയും വീഡിയോയിൽ കാണാം. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

“വാലിബൻ” ന്റെ ചിത്രികരണം ജനുവരി 18ന് രാജസ്ഥാനിൽ തുടക്കം കുറിക്കുന്നു

0

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ  ‘മലൈക്കോട്ടെ വാലിബൻ ‘ ന്റെ ചിത്രികരണം ജനുവരി 18ന് ആരംഭിക്കുമെന്ന് പ്രൊഡക്ഷൻ ഹൗസായ ജോൺ ആൻഡ് മേരി ക്രീയേറ്റീവ് അറിയിച്ചു. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും  ആദ്യമായി ഒന്നിക്കുന്ന ചിത്രം കുടിയാണിത്. “വാലിബൻ തന്റെ യാത്ര 18ന് ആരംഭിക്കുന്നു, ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക,” ജോൺ ആൻഡ് മേരി ക്രീയേറ്റീവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജനുവരി 18 മുതൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ മലൈക്കോട്ടായി വാലിബന്റെ ചിത്രികരണത്തിൽ പങ്കെടുക്കാനായി മോഹൻലാൽ തയാറെടുക്കുന്നു” എന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വിറ്റ് ചെയുന്നു. ആ സിനിമകാണാൻ ഞാൻ അതീവ ആവേശത്തിലാണ്, സത്യം പറഞ്ഞാൽ ഞാൻ ഒരു ലാലേട്ടന്റെ ആരാധകനനെങ്കിലും, എന്നെ ഏറ്റവും കൂടുതൽ ആവേശത്തിൽ  കൊള്ളിക്കുന്ന വസ്തുത അത് ലിജോയുടെ സിനിമ എന്നതുകൊണ്ട്. ഇതൊരു വെല്ലുവിളി നിറഞ്ഞ ചിത്രമാണ്. അതെസമയം ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ജനുവരി 19ന് തീയേറ്ററുകളിൽ എത്തുകയാണ്. 

മക്കൾക്കൊപ്പമുള്ള പൊങ്കൽ ചിത്രങ്ങളുമായി നയൻ‌താര യും വിഘ്‌നേഷും

0

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സൂപ്പർ സ്റ്റാർ കുടുംബമാണ് നയൻ താരയും വിഘ്‌നേഷ് ശിവനും. ഇപ്പോൾ ആരാധകർക്കു പൊങ്കൽ ആശംസകൾ നേർന്നു കൊണ്ടാണ് വിഘ്‌നേഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പതിവുപോലെ കുട്ടികളുടെ മുഖം മറച്ചു കൊണ്ടാണ് ചിത്രം. കഴിഞ്ഞ വർഷം വിഘ്‌നേഷ് ശബരിമലയിലേക്ക് പോയ ചിത്രവും ഷെയർ ചെയ്തിരുന്നു.

നയനും ഞാനും അമ്മയും അപ്പയുമായി. ഇരട്ടകുട്ടികളാൽ അനുഗ്രഹപെട്ടിരിക്കുന്നു, ഞങളുടെ പ്രാർത്ഥനകളും പൂർവികരുടെ അനുഗ്രഹവും, നന്മകളും ചേർന്ന്, അനുഗ്രഹിതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉയിർനും എല്ലാവരുടെയും അനുഗ്രഹം വേണം, ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ് എന്നതാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.

ഒക്ടോബർ 9 നാണ് തങ്ങളുടെ ഉയിരിനെയും ഉയിറിനെയും സമൂഹമാധ്യമങ്ങളിലൂടെ പരിജയപെടുത്തിയിരിക്കുന്നത്.

വിറ്റിലിഗോയോട് പോരാടുകയാണ് മമ്ത മോഹൻദാസ്

0

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് മമ്ത മോഹൻദാസ്. പരീക്ഷണങ്ങൾ അവസാനിക്കുന്നിലെന്നും പുതിയൊരു അസുഖവുമായിട്ടുള്ള പോരാട്ടത്തിലാണെന്നും തുറന്നു പറയുകയാണ് മമ്ത ഇപ്പോൾ. രണ്ടു തവണ കാൻസറിനെ അതിജീവിച്ചു ജീവിതം തിരിച്ചു പിടിച്ച നടിക്കൂടിയാണ്. അപാരമായ മനകരുത്തോടെ ക്യാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെ ജീവിതത്തെ തന്റെ വരുത്തിയിലാക്കുകയായിരുന്നു. വ്യായാമം തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാന്യം നൽകുന്നു എന്നത് പലപ്പോഴും ഇൻസ്റ്റാഗ്രാമിലൂടെയും ഷെയർ ചെയ്തിട്ടുണ്ട്.

തനിക്കു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് അല്ലെങ്കിൽ വെള്ളപാണ്ട് എന്ന ത്വാക്ക് രോഗമാണെന്നാണ്  മമ്ത വെളിപ്പെടുത്തിയിരിക്കുന്നത്. ‘പ്രിയപ്പെട്ട സൂര്യൻ, മുൻപേങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു. എനിക്കു നിറം നഷ്ടപെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മുടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നെക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ, നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും. തന്റെ മേക്കപ്പില്ലാത്ത ചിത്രം ഷെയർ ചെയ്തു കൊണ്ടാണ് മമ്ത കുറിച്ചിരിക്കുന്നത്. മമ്തയുടെ ഫോറെൻസിക്, ജനഗണമന , മ്യാവൂ, ലാൽ ബാഗ് എന്നി ചിത്രങ്ങളിലാണ് പോയ വർഷത്തെ. ജൂതൻ, രാമസേതു, അൺലോക്ക്, പ്രിത്വിരാജ് നായകനായ മഹേഷും മാരുതിയും തുടങ്ങിയ മലയാള ചിത്രങ്ങളും ഏതാനും തമിഴ്, തെലുങ്ക് ചിത്രങ്ങളും മമ്തയുടെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.

മഞ്ജു വാര്യർക്ക് ഇനി ബൈക്ക് ഓടിക്കാം

0

സിനിമ താരം മഞ്ജു വാര്യർ bike ഒടുവിക്കാനുള്ള licence സ്വന്തമാക്കി. എറണാകുളം കാക്കനാട് RT ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറയുകയുണ്ടായി. അതിന്റെ ആദ്യപടി എന്നോണം ആണ് താരം ഈ ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.

ബെൻസി പ്രൊഡക്ഷൻസിന്റെ രണ്ട് ചിത്രങ്ങൾ . സംവിധാനം ടി എസ് സുരേഷ് ബാബു . ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

0

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച്, ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി എൻ എ , ഐ പി എസ് , തുടങ്ങിയ ചിത്രങ്ങളുടെ ടൈറ്റിൽ – ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി എറണാകുളത്ത് നിർവ്വഹിച്ചു. ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിലൊരുക്കുന്ന ഡി എൻ എ യിൽ അസ്കർ സൗദാൻ നായകനാകുന്നു. ചിത്രം ജനുവരി 26 – ന് എറണാകുളത്തും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കും. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ബാനർ – ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം – കെ വി അബ്ദുൾ നാസർ, സംവിധാനം – ടി എസ് സുരേഷ് ബാബു, രചന – ഏ കെ സന്തോഷ്, എഡിറ്റിംഗ് – ഡോൺ മാക്സ് , ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും – നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് – അനന്തു എസ് കുമാർ , പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ

ആകാശ് സെൻ നായകനായ ‘അറ്റ് ‘ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

0

‘ആകാശ് സെൻ ‘ നായകനാകുന്ന ‘അറ്റ് (At)’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നു. ‘ദ ഹണ്ട് ഈസ്‌ ഓൺ ‘ എന്നക്യാപ്‌ഷനും, വാളുമായി നിൽക്കുന്ന ആകാശുമാണ് പോസ്റ്ററിലുള്ളത്. ഹിറ്റ്‌ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ഡോൺ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റ്. ഇന്റർനെറ്റിലെ ഡാർക്ക്‌ വെബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥാ പറയുന്നത്. മലയാളത്തിനു അത്ര പരിചിതമല്ലാത്ത ടെക്‌നോ ത്രില്ലർ ചിത്രം കൂടി.

ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും വളരെ ശ്രദ്ധനേടിയിരുന്നു. പത്തു കല്പനകൾ എന്ന ചിത്രത്തിന് ശേഷം ഡോൺ മാക്സ് സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷൻസാണ്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്റ്റർ ക്യാമറയിൽ പൂർണമായി ചിത്രികരീച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും അറ്റിനുണ്ട്.

റേച്ചൽ ഡേവിഡ്, ശരൺജിത്ത്, സഞ്ജന ദോസ്, നയന എൽസ, ആരാധ്യ ലക്ഷ്മൺ, ബിബിൻ പെരുബള്ളി, സുജിത് രാജ്‌ എന്നിവർ മറ്റു കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചിത്രത്തിന്റെ സംഗീതം ഹുമറും, ഷാജഹാനും ചേർന്നാണ്.

നാട്ടു നാട്ടു നൃത്തചിത്രികരണത്തിന്റെ പിന്നിലെ കഥകൾ പ്രേം രക്ഷിത് പറയുന്നു

0

ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ നേടിയ ‘നാട്ടു നാട്ടു ‘ എന്ന ന്യത്ത ചിത്രികരണത്തിന്റെ പിന്നിലെ കഥകൾ വെളിപ്പെടുത്തി നൃത്തസംവിധായകൻ പ്രേം രക്ഷിത് . നടന്മാരായ ജൂനിയർ എൻ ടി ആറിനും നാട്ടു നാട്ടിന്റെ ഷൂട്ടിംഗ് പുർ ത്തിയാക്കാൻ ഏകദേശം 20 ദിവസമെടുത്തു. അവർ നൃത്തചിത്രികരണം നടത്തിയത് ബ്രേക്കില്ലാതെയാണെന്ന് പ്രേം രക്ഷിത് പറയുന്നു. ഗാനത്തിന്റെ ഹൂക്ക് സ്റ്റെപ് കൊറിയോഗ്രാഫി  ചെയ്യാൻ എഞ്ചിനീയറിംഗ് ചെയ്യാനുമായി താൻ രണ്ടു മാസത്തോളമെടുത്തു.

ആ പ്രഖ്യാപനം വന്നപ്പോൾ ഞാൻ ബ്ലാങ്ക് ആയി, ഒന്നര മണിക്കുറിലധികം ഞാൻ എന്റെ ശുചിമുറിയിൽ കയറി കരഞ്ഞു. രാജാമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. ഞാൻ വളരെ സന്തോഷവന്നാണ്. രണ്ടു കഴിവുള്ള നായകന്മാരുടെയും കുറിച്ചു പ്രേം പറയുന്നു. കീരവാണിയുടെ സംഗീതം അതിനു മറ്റു കൂട്ടി നിരവധി ബ്ലോക്ക്‌ബസ്റ്റർ തെലുങ്ക് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രേം, ഗാനം ഗോൾഡൻ ഗ്ലോബ്  നേടിയതിന്റെ സന്തോഷത്തിലാണ്.

ഷൂട്ടിംഗിന് മുന്നേ എന്നോട് രാജാമൗലിസാർ പറഞ്ഞു എന്ത് തരം 

പാട്ടാണ്, എന്താണ് ആശയം, അങ്ങനെ എല്ലാം. നൃത്തത്തിനു ചുവടു ഒരുക്കാൻ പ്രേം 2 മാസം ചെലവഴിച്ചു. അഭിനേതാക്കൾ ഇടവേള ചോദിച്ചില്ല കാരണം അവരുടെ അർപ്പണബോധമാണ്. പാക്ക് അപ്പ്‌ കഴിഞ്ഞു രാജാ മൗലിസാർ ഞങ്ങളോടൊപ്പം റിഹേഴ്സൽ ചെയ്യാറുണ്ടായിരുന്നു.രാവിലെ 6മണിക്ക് ഉണരുക്കയും രാത്രി 10 മണിക്ക് ഉറങ്ങുകയും ചെയ്യുന്ന ഷെഡ്യൂൾ ആയിരുന്നു. വളരെ വലിയ കഠിനാദാനം ചെയ്താണ് ആ ഗാനം ഉണ്ടാക്കിയത്.

റംമും ജൂനിയർ എൻ ടി ആറും അവരുടെ നൃത്തവൈദഗ്ധ്യത്തിനു പേര് കേട്ടവരാണ്. ഒരാൾ സിംഹവും മറ്റേആൾ ചീറ്റയുമാണ്. അവർ രണ്ടു പേരും നല്ല നർത്തകരുമാണ്. ജനുവരി 24 ന് ഓസ്കാർ നോമിനേഷൻ പ്രഖ്യാപിക്കാൻ ഇരിക്കെയാണ്, വലിയ ലക്ഷ്യങ്ങളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് മൗലിയും ടീമും. ഒരു ഇന്ത്യകാരാനെന്നുള്ളത്തിൽ എനിക്കു അഭിമാനമുണ്ട്. ഇപ്പോ ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചു. ഞങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് പോകണമെന്നു  എനിക്കു തോനുന്നു എന്ന് പ്രേം പറയുന്നു.

സന്നിധാനം പി ഒ ” എന്ന സിനിമയുടെ പൂജ മകര ജ്യോതി ദിവസം ശബരിമല സന്നിധാനത്ത് നടന്നു

0

യോഗി ബാബു , പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന ” സന്നിധാനം പി ഒ ” എന്ന സിനിമയുടെ പൂജ മകര ജ്യോതി ദിവസം ശബരിമല സന്നിധാനത്ത് നടന്നു. പ്രമുഖ സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവ ഫസ്റ്റ് ക്ലാപ് അടിച്ചു. സ്വിച് ഓൺ കർമ്മം തിരിവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ അനന്തഗോപൻ നിർവഹിച്ചു . ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ്‌ വൈദ്യ യാണ്. സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദൻ റാവു, ഷബീർ പത്താൻ എന്നിവരാണ് നിർമ്മാണം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമ പൂജ നടക്കുന്നത് സിനിമ ചരിത്രത്തിൽ ആദ്യമായാണ്. ഇതേ ദിവസം തന്നെ ഷൂട്ടിംഗ് ആരംഭിച്ചു.

ശബരിമലയും, അവിടെ ഡോലി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ്‌ ഓഫീസും ആണ് കഥയുടെ പശ്ചാത്തലം.

തിരക്കഥ – രാജേഷ് മോഹൻ , ക്യാമറ – വിനോദ് ഭാരതി എ , സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ് , സ്റ്റിൽസ് – നിദാദ് കെ എൻ , ഡിസൈൻ – ആദിൻ ഒല്ലൂർ , PRO –  ശബരി

‘ഇന്ന് എന്റെ കുഞ്ഞുരാജകുമാരിക്ക് പിറന്നാൾ ‘ എന്ന അടിക്കുറിപ്പോടെ ദിവ്യാ ഉണ്ണി

0

മികച്ച ക്ലാസിക്കൽ നർത്തകിയും അഭിനേത്രിയുമായ താരമാണ് ദിവ്യ ഉണ്ണി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിലും അവർ ശ്രദ്ധനേടിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് ദിവ്യാ ഉണ്ണീടെ ഇളയ  മകൾ  ഐശ്വര്യയുടെ ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.

വിവാഹശേഷം കുടുംബത്തോടൊപ്പം യു എസിലാണ് ദിവ്യാ ഉണ്ണി താമസം. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി thirakhilanu ദിവ്യാ. ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് 2018 ഫെബ്രുവരി 4 നായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഭർത്താവ് അരുണിന്നും ദിവ്യക്കും 2020 ലാണ് ഒരു പെണ്ണ് കുഞ്ഞു ജനിക്കുന്നത്. ദിവ്യയുടെ ആദ്യ വിവാഹത്തിലുള്ള മക്കളായ മീനാക്ഷിയും അർജുനും ഇവർക്കൊപ്പമാണ് താമസം.

‘ഞങ്ങളുടെ കുഞ്ഞു രാജകുമാരി ഐശ്വര്യയുടെ ജന്മദിനത്തിൽ എല്ലാവരുടെയും അനുഗ്രഹവും തേടുന്നു ‘എന്നിങ്ങനെയുള്ള കുറിപ്പോട് കൂടിയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിരകളിലുള്ള നായകന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.