Home Blog Page 250

വിജയ് നായകനായ ദളപതി 67 ന്റെ ടൈറ്റിൽ എത്തി: ലിയോ എന്നാണ് ചിത്രത്തിന്റെ പേര്

0

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. “ലിയോ” എന്നാണ് ചിത്രത്തിന്റെ പേര്. ഓരോ അഭിനേതാക്കളുടെ പേരുകൾ  പുറത്ത് വന്നപ്പോഴും പ്രേക്ഷകർ ആവേശത്തിലായിരുന്നു. തൃഷ, സഞ്ജയ്‌ ദത്ത്, അർജുൻ, മിഷ്കിൻ, പ്രിയ ആനന്ദ്, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവർക്ക് പുറമെ മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്. മാസ്റ്റർ, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ദളപതി

വിജയിനോടൊപ്പം വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ സംവിധാനം മാസ്റ്റർ ക്രാഫ്‌റ്റ്സ്മാനായ ലോകെഷ് കനകരാജ്‌ ആണ് നിർവഹിക്കുന്നത്. എസ് എസ് ലളിത കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2 ന് ചിത്രികരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിലാണ് നടക്കുന്നത്. ബോക്സ്‌ ഓഫീസിൽ വിജയക്കോടിപാറിച്ച മാസ്റ്ററിനു ശേഷം ദളപതി വിജയുടെയും ലോകേഷ് കനകരാജിന്റെയും റിയൂണിയൻ ചിത്രമാണിത്. ദളപതി വിജയ് ചിത്രങ്ങളായ കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നിവയിൽ ഹിറ്റ്‌ ഗാനങ്ങൾ ഒരുക്കിയ റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദർ നാലാമത്തും അദ്ദേഹത്തിനോടൊപ്പം ഒരുമിക്കുന്ന പ്രൊജക്റ്റ്‌ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ദുൽഖർ സൽമാന്റെ ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്തയിലെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ റിലീസായി

0

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സിനിമ അഭിനയ രംഗത്തു പതിനൊന്നു വർഷങ്ങൾ പൂർത്തിക്കരിച്ച പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ബ്രഹ്മാണ് ഡാ ചിത്രം കിംഗ് ഓഫ് കൊത്തയിലെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ റിലീസായി. സെക്കന്റ്‌ ഷോ റിലീസ് ചെയ്ത് പതിനൊന്നു വർഷങ്ങൾ പിന്നിടുമ്പോൾ സെക്കന്റ്‌ ലുക്കിൽ വേറിട്ട ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവ്. സീ സ്റ്റുഡിയോസും വേഫേ റർ ഫിലിംസും ചേർന്നു നിർമിക്കുന്ന ഹൈ ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്നാട്ടിൽ കാരെക്കുടിയിൽ പുരോഗമിക്കുകയാണ്. വാണിജ്യപരമായും നിരൂപകമായും വിജയിച്ച ഇന്ത്യൻ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലെ നായകനായ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. വളരെ കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ അഭിപ്രായപെടുന്നു. ശാരീരിക വെല്ലുവിളികൾ നിറഞ്ഞ ഒരു സിനിമയാണെന്നും ദുൽഖർ ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ചിത്രികരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരൊക്കെയാണ്. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്‌, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു. ഛായഗ്രഹണം നിമിഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, സീതാറാം, കുറുപ്പ്, ചുപ്പ് എന്നി സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ സമാനതകളില്ലാത്ത വിസ്മയം തീർക്കുമെന്നുറപ്പാണ്.  ചിത്രം 2023 ഓണത്തിന് തീയേറ്ററുകളിൽ എത്തും .

സംവിധായകനും നടനുമായ കെ വിശ്വനാഥ് അന്തരിച്ചു

0

സംവിധായകനും നടനും കെ വിശ്വനാഥ് (കസിനഡുനി വിശ്വനാഥ് -92) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലാണ് അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സായിലായിരുന്നു അദ്ദേഹം. വിഖ്യാത ഇന്ത്യൻ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകനാണ് കെ വിശ്വനാഥ്. വാണിജ്യചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള  സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയ തലത്തിൽ വലിയ ഖ്യാതി

നേടിക്കൊടുത്ത സംവിധായകനാണ് അദ്ദേഹം. അമ്പതിൽപരം ചിത്രങ്ങൾ സംവിധാനം ചെയ്തു.

തെലുങ്ക് നുപുറമെ ആറ് ഹിന്ദിസിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമ പുരസ്‌ക്കാരമായ ദാദാസാഹെബ്‌ ഫാൾക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകികൊണ്ട് രാജ്യം ആദരിച്ചു. അഞ്ചു ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന നന്ദി അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിംഫെയർ അവാർഡ് തുടങ്ങിയവ ലഭിച്ചു. 1992 ൽ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാർഡ് നൽകി ആദരിച്ചു. തെലുങ്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പെഡപുലിവാറുവിൽ കസിനഡുനി സുബ്രാഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930 ലാണ് ജനനം. ജയലക്ഷ്മിയാണ് ഭാര്യ. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്ര നാഥ് എന്നിവർ മക്കളാണ്.

കൊച്ചിൻ ഹനീഫയില്ലാതെ മലയാള സിനിമ 13 വർഷം പിന്നിടുന്നു

0
നർമ്മംനിറഞ്ഞ വർത്തമാനങ്ങളിലൂടെ നന്മനിറഞ്ഞ ജീവിതത്തിലൂടെ മലയാളചലച്ചിത്രലോകത്ത് ഒൗപചാരികതകളില്ലാതെ സഞ്ചരിച്ച പ്രതിഭയായിരുന്നു കൊച്ചിൻഹനീഫ. കൊച്ചിൻഹനീഫയില്ലാതെ മലയാളസിനിമ 13 വർഷംപിന്നിടുന്നു. ഹാസ്യാത്മകമായ ആ മനസുംചിന്തയും അഭിനയവും ഇന്നും മലയാളസിനിമയിൽജീവിക്കുന്നു. വെറുമൊരുസാധാരണക്കാരനായിരുന്നു ഹനീഫിക്ക. തിരക്കഥാകൃത്തിന്റെയോ, സംവിധായകന്റെയോ ഗമയൊന്നും ആ മുഖത്ത്‌ ലവലേശം തെളിഞ്ഞിരുന്നുമില്ല. ക്യാമറയ്ക്ക്മുന്നിലും പിന്നിലും, ജീവിതത്തിലും, പച്ചയായമനുഷ്യൻതന്നെയായിരുന്നു അദ്ദേഹം. നിഷ്കളങ്കമായ ഹാസ്യമായിരുന്നു കൊച്ചിന്‍ഹനീഫയുടെ മുഖമുദ്ര. “ആസാനേ… ” എന്ന ആവിളി. അംഗവിക്ഷേപങ്ങളില്ലാതെ, അതിഭാവുകത്വമില്ലാതെ ഹനീഫപകര്‍ന്നുതന്നഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍സമ്മാനിച്ചു. വില്ലനായിവന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായിരുന്നു. “വാത്സല്യം”പോലൊരു മെഗാഹിറ്റ്സിനിമയുടെ സംവിധായകനാണ് എന്നമേല്‍വിലാസത്തിലല്ല ഹനീഫ കൊമേഡിയനായി തിളങ്ങിയത്. അതിനുംമുമ്പ് പക്കാവില്ലന്‍വേഷങ്ങളില്‍നിന്ന് സംവിധായകനായി മാറിയപ്പോഴും ഇതായിരുന്നു

റിമയുടെ ചിത്രങ്ങൾക്ക് ‘മോഹം’ എന്നാണ് പേര് നൽകിയിരിക്കുന്നത്

0

ശ്യാമ പ്രസാദിന്റെ ‘ഋതു’ വിലൂടെ തുടക്കം കുറിച്ച മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്ര വിശേഷങ്ങളും റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് റിമ. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് റിമ ഷെയർ ചെയ്തത്. നടൻ രീതിയിലുള്ള വസ്ത്രമണിഞ്ഞു ചങ്ങാടത്തിലിരിക്കുകയാണ് റിമ. മോഹം എന്നാണ്  ചിത്രങ്ങൾക്ക് റിമ നൽകിയിരിക്കുന്ന പേര്.

മോഡേൺ ശകുന്തള തുടങ്ങിയ കമെന്റുകളുമായി ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്. ഐശ്വര്യ അശോകനാണ് ചിത്രം പകർത്തിയിരിക്കുന്നത്. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. അഭിനേത്രി, നർത്തകി, നിർമാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാന്നിരിക്കുന്നത്.

കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ തുറന്നു പറഞ്ഞു പല പ്രമുഖ നടിമാരുടെ വെളിപ്പെടുത്തൽ

0

കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ തുറന്നു പറഞ്ഞ് പല പ്രമുഖ നടിമാരും രംഗതെത്തിയിട്ടുണ്ട്. സിനിമയിലെ കാസ്റ്റിങ് കൗച്ച് പലപ്പോഴും ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ തനിക്കും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന വെളിപ്പെടുത്താൽ നടത്തിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര. ഒരു അഭിമുഖത്തിനിടെയാണ് കാസ്റ്റിങ് കൗചിനെക്കുറിച്ച് നയൻ‌താര തുറന്നു പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. ഒരു സിനിമയിൽ പ്രധാനപ്പെട്ട വേഷം തരാമെന്നും അതിന് ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്നും തന്നോട് ആവശ്യപെട്ടിട്ടുണ്ടെന്നും നയൻ‌താര പറഞ്ഞു. എന്നാൽ സ്വന്തം കഴിവിൽ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും നയൻ‌താര വ്യക്തമാക്കി.

യാതൊരു സിനിമ പാരമ്പര്യമില്ലാതെ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയ നടിയാണ് നയൻ‌താര. മലയാളത്തിൽ തുടക്കം കുറിച്ച പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് നയൻ. ഷാരുഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. നേരത്തെ നടി  അനുഷ്ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗതെത്തിയിരുന്നു. അഭിനയിക്കാനുള്ള കഴിവ് കണക്കിലെടുക്കാതെ ചിലർ നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്നായിരുന്നു അനുഷ്ക ഷെട്ടി വെളിപ്പുടുത്തി

തിയറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

0

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് റിലീസിനെത്തും. സെൻസറിങ് പൂർത്തിയ ചിത്രത്തിന് യു/എ സർട്ടിഫിക്കേറ്റ് ലഭിച്ചത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ശരത്ത് കുമാർ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൾ, ജസ്റ്റിൻ, കലേഷ്, അതിഥി രവി ,വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, സൗണ്ട് ഡിസൈന്‍ നിധിന്‍ ലൂക്കോസ്, കളറിസ്റ്റ് ഷണ്‍മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ തുടങ്ങിയവരാണ് ചിത്രം അണിയറയിലെത്തിക്കുന്നത്.

സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളത്തിലെ “യേലേലോ യേലേലോ” ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

0

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിൻ്റെ പുതിയ ഗാനം പുറത്തിറങ്ങി. “യേലേലോ യേലേലോ” എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ എത്തും.. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്..

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി ആർ ഓ ശബരി

100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം

0

അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിൽ ആഗോള കളക്ഷനിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു ഉണ്ണി

മുകുന്ദൻ നായകനായ മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. റിലീസ് ചെയ്ത് നാല്പാതം ദിവസമാണ് മാളികപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ്‌ ചിത്രം കൂടിയാണ് മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, തമിഴ് മൊഴിമാറ്റ പതിപ്പുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘നന്ദി, സന്തോഷം, അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ… മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’ എന്നാണ് സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറച്ചത്. സൈജു കുറുപ്പ്, ടി ജി രവി, രമേഷ് പിഷാരടി തുടങ്ങിവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളിപ്പുറം സംവിധാനം ചെയ്തത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കൊറോണ ജവാന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

0

ഒരു മുഴുനീള കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹൻരാജ് ആണ് നിർവഹിക്കുന്നത്. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ

ബാനറിൽ ജെയിംസും ജെറോമും നിർമ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ ജവാന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ധർമ്മജൻ ബോൾഗാട്ടി, ലുക്മാൻ, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായഗ്രഹണം ജെനീഷ് ജയാനന്ദൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരുൺ പുരയ്‌ക്കൽ, വിനോദ് പ്രസന്നൻ,റെജി മാത്യൂസ്. സംഗീതം റിജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, എഡിറ്റിംഗ് അജീഷ് ആനന്ദ്.

ഉത്തരാഖണ്ഡിൽ നിന്നുള്ള ട്രെക്കിംഗ് ചിത്രങ്ങളുമായി വിരാടും അനുഷ്കയും

0

മകളെ തോളിലെടുത്തു കുന്നും മലയും കാടും താണ്ടുന്ന വിരാടിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അനുഷ്ക. മകൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് വിരാട് കോഹ്ലിയും അനുഷ്കയും ശർമ്മയും. ഉത്തരാഖണ്ഡിലേക്കായിരുന്നു വിരാട് അനുഷ്ക ദമ്പതികളുടെ ട്രെക്കിംഗ്. പതിവുപോലെ മകളുടെ മുഖം മറഞ്ഞിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അനുഷ്ക പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്നാൽ ഇതുവരെ മകളുടെ മുഖം ആരാധകർ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുഞ്ഞിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് കോഹ്ലിയും അനുഷ്കയും പങ്കു വെക്കാറുള്ളത്.

കഴിഞ്ഞ ദിവസം, സ്വാമി ദയാനന്ദ ഗിരി ആശ്രമത്തിൽ അനുഷ്കയും വിരാടും സന്ദർശനം നടത്തിയിരുന്നു. സ്പോർട്സ് ഡ്രാമയായ ചക്ദ എക്സ്പ്രസ്സ്‌ ആണ് അനുഷ്ക ശർമ്മയുടെ അടുത്ത ചിത്രം. ഇന്ത്യൻ ക്രിക്കറ്റ്‌ താരം ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. പ്രൊസിത് റോയ് സംവിധാനം ചെയുന്ന ചിത്രം ഒ ടി ടി പ്ലാറ്റഫോമായ നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും.

ബോർഡർ ഗവാസ്കർ ട്രോഫി 2023 എന്നറിയപ്പെടുന്ന ഓസ്ട്രേലിയയ്ക്കെതിരായ നാല് മത്സരങ്ങളുള്ള ടെസ്റ്റ്‌ പരമ്പരയ്ക്ക് വിരാട് കോഹ്‌ലി നേതൃത്വം നൽകും. പരമ്പര ഫെബ്രുവരി 9 ന് നാഗ്പൂരിൽ 

ആരംഭിക്കുമ്പോൾ, ഏകദിന പരമ്പര മാർച്ച്‌ 17 ന് മുംബൈയിൽ ആരംഭിക്കും.

സാരി അണിഞ്ഞു കൊണ്ടുള്ള ഒരു റീൽ വീഡിയോയുമായി ‘അനുപമ പരമേശ്വരൻ

0

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കാലെടുത്തു വെച്ചത് പിന്നീട് തെലുങ്ക് ചലച്ചിത്ര മേഖലയിൽ സജീവമായ നടിയാണ് അനുപമ പരമേശ്വരൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ ആണ് അനുപമയുടെ ആദ്യ ചിത്രം. കരിയർ തുടങ്ങിയിട്ട് ഏഴു വർഷമായെങ്കിലും മലയാളത്തിൽ അധികം സിനിമകൾ അനുപമ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെയധികം സജിവമായ താരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. സാരി അണിഞ്ഞുള്ള ഒരു റീൽ വീഡിയോയാണ് താരം ഇപ്പോൾ ഷെയർ ചെയുന്നത്.

അമ്മയുടെ സാരിയാണ് അനുപമ അണിഞ്ഞിരിക്കുന്നതെന്നു അടിക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ശനിയാഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുന്ന 7-8 വയസുള്ള എന്നെയാണ് ഇപ്പോൾ ഓർമ വരുന്നത്. കാരണം അന്ന്  അമ്മ ഓഫീസിലായിരിക്കും. അമ്മയുടെ അലമാരയിൽ നിന്ന് സാരികളെടുത്തു ഞാൻ അണിയും. എന്നിട്ട് റാമ്പ് വാക്ക് ചെയ്യും, അതുകൊണ്ടാണെന്ന് തോന്നുന്നു ഇപ്പോഴും ഈ സാരികളോടുള്ള പ്രിയം എനിക്ക് മാറാത്തത്. ഓണം, വിഷു അങ്ങനെ ഏതു വിശേഷ ദിവസത്തിലും ഞങ്ങളുടെ വീട്ടിൽ ഒരു വഴക്ക് നടക്കും. പൊന്നു പഴയ സാരികൾ അണിയരുതെന്നും അമ്മ പറയും, എന്നാൽ എനിക്ക് വേണ്ടത് അതുമാത്രമാണ്. എനിക്ക് അവ ഒരുപാട് ഇഷ്ടമാണ് ഒപ്പം അമ്മയെയും, അനുപമ കുറിച്ചു.

അനുപമ അണിഞ്ഞതുകൊണ്ട് സാരി കൂടുതൽ മനോഹരമായിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ നിരവധി കമെന്റുകൾ വന്നിട്ടുള്ളത്. തെലുങ്ക് ചിത്രം ’18 പേജസാ’ണ് അനുപമയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. പൽനാടി സൂര്യ പ്രതാപ് സംവിധാനം ചെയ്ത ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായെത്തിയ ‘കുറുപ്പ് ‘ ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.