Home Blog Page 239

പ്രഭാസ് ചിത്രം വിവാദത്തിൽ

0

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിലൊരാളായ പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ’. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നത് മുതൽ ഒട്ടേറെ വിവാദങ്ങളും വിമർശനങ്ങളുമാണ് നേരിടേണ്ടി വരുന്നത്. വി എഫ് എക് സിന്റെ പേരിൽ ഒട്ടേറെ ട്രോളുകളും ചിത്രത്തിന് വരുന്നുണ്ട്. ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ പ്രഭാസിന്റെ ലുക്കിനെതിരെയാണ് ആരോപണം ഉയരുന്നത്. സിനിമയിൽ നടന്റെ രാമൻ ലുക്ക് മോഷ്ടിച്ചതാണെന്നാണ് ആരോപണം. കൺസെപ്റ്റ് ആർട്ടിസ്റ് പ്രതീക് സംഘറാണ് മോഷണ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. താൻ ചെയ്ത രണ്ട് വർക്കുകൾ ചേർത്തവെച്ചു കൊണ്ടാണ് ആദിപുരുഷിലെ’ രാമനെ നിർമ്മിച്ചതെന്നാണ് പ്രതീക്ക് പറയുന്നു. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നും നഷ്ടപരിഹാരം നൽകിയില്ലെന്നും പ്രതീക്ക് വ്യക്തമാക്കി. കൺസെപ്റ്റ് ആർട്ടിന്റെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് പ്രതീക്ക് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തന്റെ തന്നെ രണ്ടു ആർട്ട്‌ വർക്കുകൾ ചേർത്താണ് ആദിപുരുഷിലെ കഥാപാത്രത്തിന്റെ ലുക്ക്‌ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ആരോപണം. ഈ സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിലിനോട് താല്പര്യമോ സ്നേഹമോ ഇല്ലെന്നും വില കുറഞ്ഞ തന്ത്രങ്ങൾ ഉപയോഗിച്ച് സിനിമ നിർമ്മിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രതീക്ക് പറഞ്ഞു. അതേസമയം പ്രഭാസ് ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആദിപുരുഷ് ‘. രാമായണകഥയെ പ്രമേയമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ഓം – റൗട്ട് പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമാക്കുണ്ട്. പ്രഭാസ് രാമനായി എത്തുമ്പോൾ രാവണയെത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടൻ സണ്ണി സിങ്ങുമെത്തുന്നുണ്ട്.

റെട്രോഫൈൽ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായഗ്രഹണം ഭുവൻ ഗൗഡയും സംഗീത സംവിധാനം രവി ബസ്രുറും എഡിറ്റിംഗ് അപൂർവ്വ മോടിവാലെയും ആഷിഷ് എം ഹത്രയുമാണ് നിർവഹഹിക്കുന്നത്. ഭൂഷൺ കുമാറിനൊപ്പമുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണ് ‘ആദിപുരുഷ് ‘. ഇതൊരു ത്രിടി ചിത്രം കൂടെയാണ്. സിനിമ ജൂൺ പതിനാറിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

‘ഡിയർ വാപ്പി’ ഒടിടിയിലേക്ക്

0

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അനഘ നാരായണൻ. ലാലും അനഘയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ഡിയർ വാപ്പി’. ഷാൻആത്മബന്ധത്തിന്റെ  തുളസിധരനാണ് സംവിധാനം, തിരക്കഥ എന്നിവ നിർവഹിച്ചിരിക്കുന്നത്. ആർ മുത്തയ്യ മുരളിയാണ് നിർമാണം. അച്ഛൻ മകൾ കഥ പറയുന്ന ചിത്രമാണ് ഡിയർ വാപ്പി. അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി പോരാടുന്ന മകൾ എന്നതാണ് പ്രമേയം. ആമിറ എന്ന കഥാപാത്രമായാണ് അനഘ എത്തുന്നത്. ബഷീറായി ലാലുമാണ് വേഷമിടുന്നത്. നിരഞ്ജ് മണിയൻപിള്ള രാജുവും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കിയത് കൈലാസാണ്. ഛായഗ്രഹണം എസ് പാണ്ടികുമാർ, എഡിറ്റിംഗ് ലിജോ പോൾ എന്നിവർ നിർവഹിക്കുന്നു. ഫെബ്രുവരി 17 ന് റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുകയാണ്. ഏപ്രിൽ 13 മുതൽ ചിത്രം മനോരമ മാക്സിൽ കാണാം.

സൽമാൻ ഖാന് വീണ്ടും വധഭീഷണി

0

സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരിൽ നിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ് ഭീഷണിയുമായി എത്തിയത്. മുംബൈ പോലീസ് കണ്ട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി. ഈ മാസം 30 ന് താരത്തെ കൊല്ലുമെന്ന് സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെയായി താരത്തിന് തുടർച്ചയായി വധഭീഷണി ലഭിക്കുന്നുണ്ട്. ‘ ഇന്നലെ പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ, രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഏപ്രിൽ 30 ന് നടൻ സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു ‘മുംബൈ പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസവും സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തനിക്ക് ലഭിച്ച ഭീഷണികൾക്കിടയിൽ സൽമാൻ നിസാൻ പട്രോൾ എസ്യൂവി വാങ്ങി. ഇന്ത്യൻ വിപണിയിൽ ഇതുവരെ ലഭ്യമല്ലാത്തതിനാലാണ് കാർ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ എസ്യൂവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയിൽ നടന്നിട്ടില്ല. സുരക്ഷ ആവശ്യങ്ങൾക്കായാണ് സൽമാൻ ഈ കാർ സ്വന്തമാക്കാൻ തീരുമാനിച്ചത്. നിലവിൽ കിസി കാ ഭായ് കിസി കാ ജാനിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം.

മകളുടെ പേരിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബേസിൽ ജോസഫ്

0

ഫെബ്രുവരി 15 നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ സന്തോഷ വാർത്ത അറിയിച്ചത്. ‘ഹോപ്‌ എലിസബത്ത് ബേസിൽ’ എന്നാണ് മകളുടെ പേര്. “ഞങ്ങളുടെ കുഞ്ഞ് മാലാഖ ഹോപ്‌ എലിസബത്ത് ബേസിലിന്റെ വരവ് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിനകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവർന്നു കഴിഞ്ഞു. അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല” ബേസിൽ കുറിച്ച് ഇങ്ങനെ. കുഞ്ഞിനും ഭാര്യ എലിസബത്തിനുമൊപ്പമുള്ള ചിത്രവും ബേസിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മകൾക്ക് ഹോപ്‌ എന്നു പേര് നൽകാനുള്ള കാരണം പറയുകയാണ് ബേസിൽ. താരത്തിന്റെ ഭാര്യ എലിസബത്താണ് പേര് നൽകിയതെന്ന് ബേസിൽ പറയുന്നു. “ഒരു സീരീസ് കാണുന്നതിനിടെയാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്ട്രൈക്ക് ചെയ്യുന്നത്. ആ സീരിസിൽ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നൽകുന്ന പേരാണ് ഹോപ്പ് എന്നത്. വളരെ പ്രശ്നങ്ങൾക്കിടയിൽ അവർക്ക് പ്രതീക്ഷകൾ നൽകി ജനിക്കുന്ന കുഞ്ഞിനെ അവർ ഹോപ്പ് എന്ന് വിളിച്ചു”, ബേസിലിന്റെ വാക്കുകൾ ഇങ്ങനെ. കുഞ്ഞിനെ കാണാൻ ബേസിലിന്റെ സുഹൃത്തും ക്രിക്കറ്റ്‌ താരവുമായ സഞ്ജു സാംസൺ വന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

“ഒരുപാട് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിൽ വന്നു” എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ബേസിൽ കുറിച്ചത്. ചിത്രത്തോടൊപ്പം സഞ്ജു നൽകി ഒരു ചെറിയ കത്തും ബേസിൽ പങ്കുവെച്ചിരുന്നു. 2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൂക്കാലം’ ആണ് ബേസിലിന്റെ പുതിയ ചിത്രം. ഏപ്രിൽ 8 ന് റിലീസിനെത്തിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിജയരാഘവൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.   

ഏഷ്യാനെറ്റ്‌ മൂവീസും സ്റ്റാർ സ്പോർട്സും കാണാൻ കഴിയുന്നില്ലേ ?

0

എന്നും മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ്‌. ചാനലിൽ വരുന്ന ഓരോ പരിപാടിയും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കുടുംബവിളക്കും സ്വന്തനവും തുടങ്ങി ബിഗ്‌ബോസ് വരെ എത്തിനിൽക്കുന്നു.റേറ്റിംഗിലും ഏഷ്യാനെറ്റ്‌ പരമ്പരകൾ തന്നെയാണ് മുന്നിൽ. ഏഷ്യാനെറ്റ്‌ കൂടാതെ ഏഷ്യാനെറ്റ്‌ പ്ലസും മൂവിസും മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ചാനലുകൾ ആയി മാറികഴിഞ്ഞു. അൺലിമിറ്റഡ് സിനിമകളാണ് ഏഷ്യാനെറ്റ്‌ മൂവിസിന്റെ പ്രേത്യേകത.ഏത് സമയവും സിനിമ കണ്ട് ആസ്വദിക്കാൻ സാധിക്കും.കോവിഡ് – ലോക്ക് ഡൌൺ കാലത്ത് കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആശ്വാസമായിരുന്നു ഏഷ്യാനെറ്റ്‌ മൂവീസ്. അതുപോലെതന്നെയാണ് ഏഷ്യാനെറ്റ്‌ പ്ലസും. പല ജനപ്രിയ പരിപാടികളുടെയും പുന സംപ്രേഷണം ഏഷ്യാനെറ്റ്‌ പ്ലസിലാണ് മലയാളി കാണുന്നത്. കൂടാതെ ഇന്ത്യൻ പ്രിമിയർ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗഉം ഏഷ്യാനെറ്റ്‌ പ്ലസിൽ കാണാം. അതും മലയാളം വിവരണത്തോടെ. ഷൈജു ദാമോദരൻ അടക്കം നിരവധി പ്രമുഖരാണ് ഈ വിവരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.എന്നാൽ പല കേബിൾ നെറ്റ്‌വർക്കുകളിൽ ഏഷ്യാനെറ്റ്‌ പ്ലസും ഏഷ്യാനെറ്റ്‌ മൂവിസും ലഭ്യമല്ല എന്നത് പ്രേക്ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രധാനമായും കേരളവിഷൻ നെറ്റ്‌വർക്കുകളാണ് സേവനം തടസപ്പെട്ടിരിക്കുന്നത്. പല ഉപഭോക്താക്കളും പരാതിപ്പെട്ടിട്ടും ഏഷ്യാനെറ്റ്‌ മൂവിസും ഏഷ്യാനെറ്റ്‌ പ്ലസും കൂടാതെ സ്റ്റാർ സ്പോർട്സ് അടക്കമുള്ള കായിക വിനോദ ചാനലുകളും ഇവർ പ്രേക്ഷകർക്ക് നൽകുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.ഈ ചാനലുകൾ ലഭ്യമാകുന്ന മറ്റ് നെറ്റ്‌വർക്ക് കളിലേക്ക് മാറുമെന്ന #make theswitch ക്യാമ്പയിനും ഉപഭോക്താക്കൾ ആരംഭിച്ചിട്ടുണ്ട്.

English Summary : Can’t watch Asianet channel?

പുതിയ മോഡൽ റേഞ്ച് റോവർ കാർ സ്വന്തമാക്കി മോഹൻലാൽ

0

ലാൻഡ് റോവർ നിരയിലെ ഏറ്റവും പുതിയ മോഡലായ റേഞ്ച് റോവർ കാർ സ്വന്തമാക്കി മോഹൻലാൽ. ഡീസലിലും പെട്രോളിലും ലഭ്യമായ ബ്രിട്ടീഷ് ലക്ഷ്വറി വാഹനത്തിന്റെ മോഡലുകൾക്ക് 2.38 മുതൽ നാല് കോടി വരെയാണ് വില. മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചാണ് ഡീലർമാർ വാഹനം കൈമാറിയത്. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോയിൽ മോഹൻലാലിനൊപ്പം ഭാര്യ സൂചിത്രയുമുണ്ട്. ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനം 33 സെ മീ ടച്ച്‌ സ്ക്രീൻ ആണുള്ളത്.

ടൊയോട്ടയുടെ വെൽഫയർ വാഹനമായിരുന്നു മോഹൻലാൽ സ്ഥിരം യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. 1.15 കോടിയാണ് ഈ വാഹനത്തിന്റെ വില. 2020 ന്റെ തുടക്കത്തിൽ ആയിരുന്നു മോഹൻലാൽ ഈ വാഹനം വാങ്ങിയിരുന്നത്.വെൽഫയർ കൂടാതെ താരത്തിന് ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയ് സർ, മെഴ് സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് എന്നീ ആഡംബര വാഹനങ്ങളുമുണ്ട്. അതെസമയം ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടേ വാലിബൻ’ ആണ് താരത്തിന്റെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ഏറെ ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകർ. ചിത്രത്തിന്റെ ഓരോ പുതിയ വാർത്തകളും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. 

മിസ്റ്ററി ത്രില്ലർ ചിത്രം ‘വിചിത്രം’ ഒടിടിയിലേക്ക്

0

നവാഗതനായ അച്ചു വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വിചിത്രം’. ഷൈൻ ടോം ചാക്കോ, ജോളി ചിറയത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022 ഒക്ടോബർ പതിനാലിനാണ് റിലീസായത്. മിസ്റ്റി ത്രില്ലറിൽ ഒരുങ്ങിയ ചിത്രം ഒടിടിലെത്തുക്കയാണ്. ഒരമ്മയുടെയും അഞ്ചു മക്കളുടെയും ജീവിതത്തിലെ ചില വിചിത്രമായ സംഭവവികാസങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വിചിത്രമായ ചില അനുഭവങ്ങളുള്ള വീട്ടിലേക്ക് ജാസ്മിനും മക്കളുമെത്തുകയാണ്. ചില നിഗൂഡ്ഢതകൾ ആ വീടിനു പിന്നിലോളിഞ്ഞിരിക്കുന്നുണ്ട്. അതെന്താണെന്ന അന്വേഷണമാണ് ചിത്രം.

വിചിത്രവും മനുഷ്യർക്കുള്ള സഹജമായ ഭീതികളെ അഡ്രസ് ചെയ്യുകയും അതുവഴി പ്രേക്ഷകരുമായി കണക്ട് ചെയ്യു ന്നൊരു  ചിത്രമാണ്. ഷൈൻ ടോം, ജോളി ചിറയത്ത് എന്നിവർക്കൊപ്പം ബാലു വർഗീസ്, ലാൽ, ഇരട്ടകളായ ഷിയാൻ – ഷിഹാൻ, വിഷ്ണു ആനന്ദ്, കനി കുസൃതി, കേതകി നാരായൺ, ജെയിംസ് ഏലിയാ, വിഷ്ണു ആനന്ദ് എന്നിവർ ശ്രദ്ധേയമായ പ്രകടനം  കാഴ്ച വെക്കുന്നു. നിഖിൽ രവീന്ദ്രന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ആമസോൺ പ്രൈമിൽ ഉടൻ സ്ട്രീം ചെയ്യാൻ ആരംഭിക്കും.

ബിഗ് ബോസ് ടാസ്ക്കിനിടയിൽ വാക്ക് തർക്കം, ക്ഷുഭിതനായി മോഹൻലാൽ ഷോയിൽ നിന്ന് ഇറങ്ങി പോയി

0

ബിഗ് ബോസ് സീസൺ ഫൈവിന്റെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായികൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ എലിമിനേഷന് വേണ്ടിയുള്ള നോമിനേഷൻ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. ഈസ്റ്റർ ദിവസം ബിഗ് ബോസിൽ വലിയ വാക്ക് തർക്കമായിരുന്നു നടന്നത്. ഇതോടെ ഇത്തവണ നടക്കാനിരിക്കുന്ന എലിമിനേഷൻ മോഹൻലാൽ നടത്താൻ തയ്യാറാകാതെ തിരിച്ച് പോകുകയും ചെയ്തു. മത്സരാർത്ഥികൾക്ക് ഒട്ടേറെ സർപ്രൈസും സമ്മാനങ്ങളുമായി എത്തിയ മോഹൻലാൽ ഷോ

അവസാനിപ്പിച്ചത് ദേഷ്യത്തോടെ ആയിരുന്നു. ഇത്തവണ ബിഗ് ബോസിൽ എലിമിനേഷൻ നടക്കില്ലെന്നും കഴിഞ്ഞ തവണ നടന്നിരുന്ന വോട്ടിങ് വീണ്ടും തുടരണമെന്നുമാണ് മോഹൻലാൽ പറഞ്ഞത്. അതുകൊണ്ട് ഇത്തവണ എലിമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ഏഴു പേർക്കും ഒരാഴ്ച കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബിഗ് ബോസ്സിന്റെ രണ്ടാമത്തെ ആഴ്ച നടക്കേണ്ടിയിരുന്ന എലിമിനേഷൻ നടക്കാതെ പോകുന്നത്. നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ഗോപിക, റിനോഷ്, അനിയൻ മിഥുൻ, റിനിഷ, ലച്ചു, എയ്ഞ്ചലിന, വിഷ്ണു എന്നിവർക്ക് ഇനിയും ഒരാഴ്ച കൂടെ വോട്ട് ലഭിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഈസ്റ്റർ ദിനത്തിൽ ബിഗ് ബോസിലും ആഘോഷങ്ങൾ നടക്കുമെന്നായിരുന്നു മോഹൻലാൽ പറഞ്ഞിരുന്നത്. ഈസ്റ്റർ ദിനത്തിൽ ഓരോരുത്തർക്കും ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം തിരഞ്ഞെടുക്കാനുള്ള അവസരവും മോഹൻലാൽ നൽകിയിരുന്നു. ഈസ്റ്റർ ദിനത്തിൽ ആഘോഷങ്ങൾ നല്ല രീതിയിൽ നടന്നെങ്കിലും ടാസ്ക്കിനിടയിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. ഇതോടെയാണ് താൻ ഷോ അവസാനിപ്പിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞത്.

‘സന്തോഷകരമായ ഈ ഈസ്റ്റർ ദിവസം എത്രയോ മൈലുകൾ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. പക്ഷെ അത് എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറുകയും ചെയ്തു. അതുകൊണ്ട് ഞാൻ ഈ ഷോ ഇപ്പോൾ ഇവിടെ വെച്ച് അവസാനിപ്പിക്കുകയാണ് ‘ മോഹൻലാൽ മത്സരാർത്ഥികളോട് പറഞ്ഞു. മോഹൻലാൽ ക്ഷുഭിതനായി ഷോ അവസാനിപ്പിക്കാൻ തുടങ്ങവേ മത്സരാർത്ഥികൾ ക്ഷമ ചോദിച്ച് രംഗത്ത് എത്തുകയും ചെയ്തു.

വരുൺ ജി. പണിക്കരുടെചിത്രത്തിൽ ഇന്ദ്രജിത്ത്, ബൈജുസന്തോഷ്, അനൂപ് മേനോൻ അണിനിരക്കുന്നു

0

പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്നു.

ഹൈലൈൻ പിക്ചേർസ് ഇൻ അസ്റ്റോസ്സിമേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ്.ജിയും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് വരുൺ സംവിധാനരംഗത്തെത്തുന്നത്.

ഈ ചിത്രത്തിന്റെ ചിത്രീകരണം ഈസ്റ്റർ ദിനമായ ഏപ്രിൽ ഒമ്പത് ഞായറാഴ്ച തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു.

തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് പ്രകാശ്.ജിയുടെ മാതാവ് ശ്രീമതി ശാന്തമ്മ സ്വിച്ചോ ൺകർമ്മം നിർവഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

ഇന്ദ്രജിത്താണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.

സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവർ തന്റെ ഒരാവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. അവിടുത്തെ ചില സംഭവവികാസങ്ങളിൽ അയാൾക്ക് ആ സ്റ്റേഷൻ വിട്ട പോകാൻ പറ്റാത്ത സാഹചര്യത്തിലേക്കെത്തുന്നതുമാണ് തില്ലർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ത്രില്ലറിനൊപ്പം അൽപ്പം ഹ്യൂമർ പശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്

ഇന്ദ്രജിത്തിനൊപ്പം ബൈജു സന്തോഷ്, അനൂപ് മേനോൻ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ആര്യ ( ബ്രഡായി ബംഗ്ളാവ് ഫെയിം) നായികയാകുന്നു.

സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ – സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രചന – അരുൺ കരിമുട്ടം.

സംഗീതം – രാഹുൽ രാജ്’

ചായാഗ്രഹണം – പ്രശാന്ത് കൃഷ്ണ.

എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ.

കലാസംവിധാനം – സാബുറാം.

മേക്കപ്പ് – പ്രദീപ് വിതുര

കോസ്റ്റ്യം ഡിസൈൻ – അസീസ് പാലക്കാട്.

ചീഫ്  അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ – സഞ്ജു അമ്പാടി.

അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ – ബിന്ദു.ജി. നായർ.

ഫിനാൻസ് കൺട്രോളർ – സന്തോഷ്

 ബാലരാമപുരം.

പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട

പ്രൊഡക്ഷൻ കൺടോളർ –

എസ്. മുരുകൻ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ.

തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

ഫോട്ടോ – ജയപ്രകാശ് അതളൂർ.

വാലിബന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത്

0

സിനിമ പ്രേമികൾ ഒന്നടങ്കം ചർച്ച ചെയ്യുന്ന ചിത്രമാണ് ‘മലൈക്കോട്ടെ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായെത്തുന്നത് മോഹൻലാലാണെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ആരാധകരെ ആവേശത്തിലാഴ്ത്തി സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവീട്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏപ്രിൽ പതിനാലിന് പുറത്ത് വിടുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷെഡ്യൂൾ അടുത്തിടെ മോഹൻലാൽ രാജസ്ഥാനിൽ പൂർത്തിയാക്കിയിരുന്നു. 77 ദിവസം നീണ്ട ചിത്രികരണമായിരുന്നു രാജസ്ഥാനിൽ നടന്നിരുന്നത്. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി അവസാന ഘട്ട ചിത്രികരണം മേയിൽ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിലാണ് നടക്കുന്നത്.

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത്, ബുദ്ധിമുട്ടുകൾ ഉണ്ടായ ഘട്ടത്തിലും ഒത്തൊരുമയോടെ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടം വരെ സഹകരിച്ച അണിയറ പ്രവർത്തകർക്ക് ലിജോ ജോസ് പെല്ലിശ്ശേരി നന്ദിയും പറഞ്ഞിരുന്നു. രാജസ്ഥാൻ ലൊക്കേഷനിൽ നിന്നും ലിജോ പാക്കപ്പ് പറയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിദേശതാരങ്ങൾ അടക്കം വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ് ലിമിറ്റഡിനൊപ്പം കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മൊണാസ്ട്രി എന്നിവർ ചേർന്നാണ് നിർമ്മാണം. പി എസ് റഫീക്കിന്റെതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ഛായഗ്രഹണം മധു നീലകണ്ഠൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ പി ആർ ഓ പ്രതീഷ് ശേഖർ.

പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ രണ്ടാമത്തെ ‘ വീര രാജ രാജ ‘ ഗാനം എത്തി

0

ണിരത്നത്തിൻ്റെ  ഡ്രീം പ്രോജക്റ്റായ ‘പൊന്നിയിൻ സെൽവൻ ‘ എന്ന ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ പിഎസ്-2 ‘ വിലെ

രണ്ടാമത്തെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ  അണിയറക്കാർ പുറത്തു വിട്ടു. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീതം നൽകി ശ്രീനിവാസും, ശ്വേതാ മോഹനും ആലപിച്ച

‘ വീര രാജ രാജ

ധീരാ ശൂര ധീര

 വീഴാ ചോള വീര 

പൂർണ ലോകം വാഴാം ‘

 എന്ന  ഗാനമാണ് പുറത്ത് വിട്ടത്. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ തരംഗമായിരിക്കയാണ്.  ജയം രവി അവതരിപ്പിക്കുന്ന അരുൾമൊഴി വർമ്മൻ (പൊന്നിയിൻ സെൽവൻ) , ശോഭിതാ ധൂലിപാല അവതരിപ്പിക്കുന്ന വാനതി എന്നീ കഥാപാത്രങ്ങളുടെ തീവ്രാനുരാഗമാണ് ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത് എന്ന് വീഡിയോ സൂചന നൽകുന്നുണ്ട്.  

 സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത് .  

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കൾ. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ പിഎസ് ‘ ( പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം) ഏപ്രിൽ 28-ന് ലോകമെമ്പാടും ‘  ‘ റിലീസ് ചെയ്യും. ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും . ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിൻ്റെ കേരള വിതരണക്കാർ.

സി.കെ.അജയ് കുമാർ, പി ആർ ഒ

മോഹൻലാൽ പ്രിയദർശൻ മാജിക്കിന് 27 വർഷം

0

സ്വാതന്ത്ര പോരാളികളുടെ ത്യാഗോജ്വാല ജീവിതവും, ഗോവർധന്റെയും പാർവതിയുടെയും പ്രണയസ്വപ്നങ്ങളുടെയും കഥ പറഞ്ഞ പ്രിയദർശൻ മാജിക്കിന് 27 വർഷം. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച ഗോവർദ്ധനന്റെയും മുകുന്ദിന്റെയും അങ്ങനെ ഒട്ടനവധി ധിരാന്മറുടെ കഥ പറഞ്ഞ ചിത്രമാണ്  ‘കാലാപാനി.’ മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമ യെന്ന ചെറിയ ഇൻഡസ്ട്രിക്ക് സാങ്കേതിക മികവ് ഉള്ള ഒരു മികച്ച സിനിമ സംഭാവന ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചുതന്ന പ്രിയദർശൻ ചിത്രം. 1995 ക്രിസ്മസ് റിലീസായാണ് കാലാപാനി ആദ്യം ചാർട്ട് ചെയ്തിരുന്നത്, പിന്നീട് 1996 ഏപ്രിലേക്ക് മാറ്റി… റിലീസിന് മുൻപ് തന്നെ മികച്ച നടൻ ഉൾപ്പെടെ 1995 ലെ സംസ്ഥാന അവാർഡുകൾ കാലാപാനി തൂത്ത് വാരി.

ഒരു സിനിമക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ്സ്‌ തീയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണർത്തുന്ന വാർത്തയായിരുന്നു. മലയാളത്തിലെ ആദ്യ ‘ഡോൾബി സ്ടിരിയോ’ ചിത്രം. കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തീയേറ്ററുകളിലും ഡോൾബി സൗണ്ട് സിസ്റ്റം കൊണ്ടുവരുന്നത്. പ്രീ റിലീസ് പ്രൊമോഷനോടുകൂടെ തന്നെ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു. മോഹൻലാലിൻറെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് കാലാപാനിയിൽ പ്രേക്ഷകന് കാണാൻ സാധിച്ചത്. കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ എന്ന സംവിധായകനിൽ നിന്നുതന്നെയാണ് 1915 ലെ ആൻഡമാൻ ജയിൽ പുള്ളികളുടെ കഥ പറഞ്ഞ കാലാപാനിയെന്ന സീരിസ് സിനിമ ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ചതും.

1995 ലെ 5 നാഷണൽ അവാർഡുകളും 7 സംസ്ഥാന അവാർഡുകളും കാലാപാനി സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിനെ തേടിയെത്തി. 1995-96 കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ് കൂടിയാണ് കാലാപാനി. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലും ഒന്നൊന്നര കോടി രൂപക്ക് നിർമ്മിച്ചിരുന്ന കാലത്താണ് അഞ്ച് കോടിയോളം രൂപക്ക് മോഹൻലാലും ഗുഡ്‌നെറ്റ് മോഹനും കാലാപാനി നിർമിച്ചത്. കാലാപാനിയുടെ ഹിന്ദി പതിപ്പിന്റെ റൈറ്റ്സ് അമിതാഭ് ബാച്ചന്റെ ABCL ഒരു കോടി രൂപക്ക് സ്വന്തമാക്കിയതും വാർത്തയായിരുന്നു. ഈ സിനിമയുടെ ചിത്രികരണത്തിന് പ്രിയദർശന് വേണ്ടിവന്നത് 60 ദിവസങ്ങൾ മാത്രമാണ്. 27 വർഷങ്ങൾക്കിപ്പുറവും കാലാപാനിയെ കുറിച്ച് പ്രേക്ഷകർ പുകഴ്ത്തുന്നുണ്ടെങ്കിൽ അത് പ്രിയദർശന് എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന പാടവവും, സന്തോഷ്‌ ശിവന്റെ ഛായഗ്രഹണ മികവ് കൊണ്ടും, അതിലുപരി മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടുമാണ്.

https://youtu.be/QwAD-pvnr-w