കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിന്റെ പേര് ദുരുപയോഗിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഒാൺലൈൻ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നല്കി.
കല്യാൺ ജൂവലേഴ്സിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് 22 കാരറ്റ് സ്വർണം സമ്മാനമായി നേടാം എന്ന് പറഞ്ഞ് വാട്ട്സ് ആപിലും സോഷ്യൽ മീഡിയയിലും സന്ദേശങ്ങളയച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ഒാരോന്നായി ആവശ്യപ്പെടുകയാണ്.
ഇൗ സമ്മാന പദ്ധതിയുമായി കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന് യാതൊരു ബന്ധമൊന്നുമില്ലെന്ന് കല്യാൺ ജൂവലേഴ്സ് വ്യക്തമാക്കി. ഇൗ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂർ പോലീസിലെ സൈബർ കൈ്രം വിഭാഗത്തിൽ കമ്പനി പരാതി നല്കുകയും അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തിയുടെ സ്വകാര്യ, സാമ്പത്തികവിവരങ്ങൾ തട്ടിയെടുക്കുന്ന ഫിഷിംഗിലേയ്ക്കും ഒാൺലൈൻ ആക്രമണത്തിലേയ്ക്കും നയിക്കാവുന്ന പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന്റെ അപകടത്തേക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്.
സിനിമ പാരമ്പര്യ മുള്ള കുടുംബത്തിൽ നിന്നും സിനിമയുടെ സാങ്കേതിക മേഖലയിൽ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ – സംവിധാന രംഗത്തേക്കും ചുവടു വെച്ച താരമാണ് സുഹാസിനി. അനേകം സിനിമകളിൽ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സുഹാസിനി. ഒരു തെരുവ് ഗായകനെ പരിചയപ്പെടുത്തികൊണ്ട് സുഹാസിനി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
“തെരുവ് ഗായകനായ ശിവ് റെഡ്‌ഡിയുടെ ആലാപനം എനിക്കും മണിക്കും ഇഷ്ടമാണ്. ഇന്ന് രാവിലെ അവനെ കണ്ടതും ഞാൻ ഭാഗ്യത ലക്ഷ്മി ഭാർമ്മ പാടാൻ അഭ്യർത്ഥിച്ചു. ഇത് അവന്റെ വേർഷനാണ്, ” സുഹാസിനി കുറിച്ചു. അതേസമയം മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ്സിനൊരുങ്ങുകയാണ്. കൽക്കിയുടെ ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര സാക്ഷത്കരമാണ് പൊന്നിയിൻ സെൽവൻ. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, പ്രഭു, റഹ്‌മാൻ, പ്രഭു, ജയറാം, ശരത്കുമാർ, ഐശ്വര്യ ലക്ഷ്മി, ജയച്ചിത്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. റഫീഖ് അഹമ്മദും ഏ ആർ റഹ്മനുമാണ് ഗാന ശില്പികൾ. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഏപ്രിൽ 28 നാണ് റിലീസ്.
രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘തുറമുഖം’. 2019 ൽ ചിത്രികരണം കഴിഞ്ഞ ചിത്രം നാലു വർഷങ്ങൾക്ക് ശേഷമാണ് റിലീസിനെത്തിയത്. മാർച്ച് 10 ന് തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്ര തികരണങ്ങളാണ് നേടിയത്. നിവിൻ പോളി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മട്ടാഞ്ചേരിയുടെ പോരാട്ടചരിത്രത്തെ സത്യസന്ധമായി സമീപ്പിക്കുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചിയിൽ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനായി പതിറ്റാണ്ടുകളോളം തൊഴിലാളികൾ നടത്തിയ പോരാട്ടവുമാണ് ചിത്രം പറയുന്നത്.
കൊച്ചി തുറമുഖത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒരു പറ്റം തൊഴിലാളികളുടെയും അവരുടെ ചെറുത്തുനിൽപ്പിന്റെയും കഥയ്ക്ക് സമാന്തരമായി തുറമുഖത്തെ തൊഴിലാളികളിൽ ഒരാളായ മട്ടാഞ്ചേരി മൊയ്തുവിന്റെയും കുടുംബത്തിന്റെയും കഥയും പറഞ്ഞുപോവുകയാണ് ചിത്രം. ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, ഇന്ദ്രജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവർ ചേർന്നാണ് നിർമാണം. റിലീസിനെത്തി ഒരു മാസം പിന്നിടുമ്പോൾ ചിത്രം ഒടിടിയിലെത്തുകയാണ്. ഏപ്രിൽ 28 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പിഎസ്-2 ‘വിലെ ശിവോഹം,ശിവോഹം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. ആദി ശങ്കരൻ്റെ ശിവോഹം എന്ന മന്ത്രം ഏ. ആർ.റഹ്മാന്റെ മാസ്മരിക സംഗീതത്തിൽ ഭക്തി നിർഭരമായി ആലപിച്ചത് സത്യപ്രകാശ്, ഡോക്ടർ നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, ശെൻബകരാജ്, ടി.എസ്.അയ്യപ്പൻ എന്നിവരാണ് . മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റായ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിലെ ഈ ഗാന രംഗത്തിൽ മധുരാന്തകൻ എന്ന മർമ പ്രധാനമായ കഥാപാത്രമായി റഹ്മാൻ എത്തുന്നു. ചിത്രത്തിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന കഥാപാത്രമാണ് മധുരാന്തകൻ. ഈ കഥാപാത്രം രാജാവായി അവരോധിക്കപ്പെടുന്ന സൂചന നൽകുന്ന ഗാനരംഗമാണിത്.
പിതാവ് കണ്ഠരാദിത്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പിൻഗാമിയും ചോള സാമ്രാജ്യത്തിന്റെ കിരീട അവകാശിയും മകൻ മധുരാന്തക ഉത്തമ ചോളനാണ്. കണ്ഠരാദിത്യന്റെ മരണ വേളയിൽ മധുരാന്തകൻ ശിശുവായിരുന്നു. അതു കൊണ്ട് കണ്ഠരാദിത്യൻ സഹോദരൻ സുന്ദര ചോളനെ രാജാവായി വാഴിക്കുന്നു. സുന്ദര ചോളന്റെ മക്കളാണ് ആദിത്യ കരികാലൻ, ഇളയ റാണി കുന്ദവൈ, അരുൾമൊഴി വർമ്മൻ എന്ന പൊന്നിയിൻ സെൽവൻ എന്നിവർ. ശിവ ഭക്തനായ കണ്ഠരാദിത്യന്റെ അന്ത്യാഭിലാഷം തന്റെ പുത്രൻ ഒരിക്കലും അധികാര മോഹി ആവരുത് അവൻ തികഞ്ഞൊരു ശിവ ഭക്തനായി വളരണം എന്നതായിരുന്നു. പിതാവിന്റെ മരണ ശേഷം സെമ്പിയിൻ മാദേവിയുടെ വാക്ക് വേദ വാക്കായി സ്വീകരിച്ച് ശിവ യോഗിയായി ദേശാഠനതതിലായിരുന്നു. എന്നാൽ പഴുവൂർ ഇളയ റാണി നന്ദിനിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മധുരാന്തകന്റെ മനസ്സു മാറി. കിരീടത്തിനും ചെങ്കൊലിനും വേണ്ടിയുള്ള അവകാശവാദവുമായി മധുരാന്തകൻ തിരിച്ചെത്തുന്നു. ഇത് ചോള നാടിനെ പ്രതിസന്ധി യിലാക്കുന്നു. പിന്നീടുള്ള വൈകാരികവും സംഘർഷാത്മകവുമായ മുഹൂർത്തങ്ങളിലൂടെയാണ് പൊന്നിയിൻ സെൽവന്റെ കഥ പരിസമാപ്തിയിലെത്തുന്നത്.
സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ജനപ്രിയ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ രണ്ടു ഭാഗങ്ങളിലായി ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത് .
വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ,ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര, റഹ്മാൻ,ജയറാം, പ്രഭു,ശരത് കുമാർ, പാർത്ഥിപൻ,വിക്രം പ്രഭു ,ബാബു ആൻ്റണി,ലാൽ, റിയാസ് ഖാൻ,കിഷോർ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,മോഹൻ റാം, എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ പിഎസ്2 ‘ ( പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം) ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കെ.സുബാസ്ക്കരന്റെ ലൈക്കാ പ്രൊഡക്ഷൻസും മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നത്.
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന ടൊവിനോ ത്രില്ലർ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ആദ്യ ഷെഡ്യുൾ പൂർത്തിയായി. 35 ദിവസം നീണ്ടുനിന്ന ഷെഡ്യുളിൽ കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ടോവിനോയോടൊപ്പം പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, സാദിഖ് ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ 50 ദിവസം നീണ്ടുനിൽക്കുന്ന രണ്ടാമത്തെ ഷെഡ്യുൾ കോട്ടയത്ത് മെയ് മാസം ആരംഭിക്കും. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്.
മാർച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു.എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട് പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.തങ്കത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. എഡിറ്റിംഗ്- സൈജു ശ്രീധർ,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, പി ആർ ഒ : ശബരി
സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റെ വിവാഹ സൽക്കാരത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2022 മാർച്ചിലായിരുന്നു വിവാഹം. മാർച്ച് 7 ന് വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷം സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമായി റീസെപ്ഷനും നടത്തിയിരുന്നു. വിവാഹ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിൽ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ചുറ്റും നിന്നവരെ പൊട്ടിചിരിപ്പിക്കുന്നുണ്ട്. “ഇവർക്ക് മമ്മൂട്ടിയും മോഹൻലാലും വരുന്നത് പ്രേശ്നമല്ല, ഫോട്ടോഷൂട്ട് വേണം” എന്നാണ് സിദ്ധിഖ് പറയുന്നത്. താരത്തിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫേഴ്സ്.
ഫോട്ടോഷൂട്ട് ലേറ്റാകും, കറന്റ് ഉണ്ടാകില്ല എന്നൊക്കെയാണ് ഇവർ പറയുന്നത് സിദ്ധിഖ് കൂട്ടിച്ചേർത്തു. ഡോക്ടർ അമൃത ദാസ് ആണ് ഷഹീന്റെ ജീവിത സഖിയായത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ അനവധി താരങ്ങൾ വിവാഹസൽക്കാരത്തിന് എത്തിയിരുന്നു. ‘പത്തേമാരി’യെന്ന സിനിമയിലൂടെയാണ് ഷഹീൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകന്റെ വേഷമാണ് ഷഹീൻ ചെയ്തത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ലോഗ്, വിജയ് സൂപ്പറും പൗർണ്ണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നടി നർത്തകി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് ആശ ശരത്. ‘കുങ്കുമപൂവ് ‘ എന്ന സീരിയലിലൂടെ സുപരിചിതയായി മാറിയ താരം. പിന്നീട് സിനിമ ലോകത്താണ് സജ്ജീവമായത്. ഫ്രൈഡേ, കർമ്മയോദ്ധ, അർദ്ധനാരി, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജിത്തു ജോസെഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൃശ്യ’ ത്തിലൂടെയാണ് ആശയുടെ കരിയർ ഗ്രാഫ് ഉയരുന്നത്. പതിനെട്ടാം വയസ്സിൽ വിവാഹിതയായ ആശ, ഭർത്താവ് ശരത്തിനൊപ്പം ദുബൈയിലെത്തിയ ശേഷം നൃത്ത വിദ്യാലയം ആരംഭിക്കുകയായിരുന്നു. ഉത്തര, കീർത്തന എന്നീ രണ്ടു മക്കളും ഇവർക്കുണ്ട്. മാർച്ച് 18 നായിരുന്നു ഉത്തരയുടെ വിവാഹം.
ഗംഭീര ചടങ്ങുകളോടെയായിരുന്നു വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകൾ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. സംഗീത് നെറ്റിൽ ആശ ശരത്തും ഭർത്താവും ചെയ്ത നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈറൻ മേഘം എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെക്കുന്നത്. ഈ ഗാനം തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാന്യമുള്ള ഒന്നാണെന്ന് ആശ നേരത്തെ പറഞ്ഞിട്ടുണ്ട്.
ചില പാട്ടുകൾ കേൾക്കുമ്പോൾ ഓർമ്മവരും. ’18 വയസ്സിൽ വിവാഹം കഴിച്ച ആളാണ് ഞാൻ. ടിവിയിലൂടെ ഒരു ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടൻ ആലോചനയുമായി വരുന്നത്. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുൻപ് മാത്രമാണ് ഞങ്ങൾ നേരിട്ട് കണ്ടത്. കാണുന്നതിന് മുൻപ് അദ്ദേഹം ആദ്യമായി കാസറ്റിൽ ഈ പാട്ട് പാടി മസ്കറ്റിൽ നിന്നും അയച്ചു തന്നിരുന്നു. അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷെ ആ പാട്ടിൽ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസുണ്ടായിരുന്നു’ ആശയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. മകളുടെ സംഗീത നെറ്റിൽ യുവ മിഥുനങ്ങളെ പോലെ അച്ഛനും അമ്മയും തകർത്താടുകയാണ്. രണ്ടു പേരും അടിപൊളി എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന ആരാധകരുടെ കമെന്റുകൾ.
സിനിമയിൽ അരങ്ങേറ്റം കുറിക്കും മുൻപ് തന്നെ മോഡലിംഗിൽ തുടക്കം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ. ചൊവ്വായഴ്ച വൈകുന്നേരമാണ് ഒരു സൗന്ദര്യവർദ്ധക ബ്രാൻഡിന്റെ ‘സ്‌ക്വാഡ് ‘ അംഗങ്ങളിൽ ഒരാളായി സുഹാന പ്രഖ്യാപ്പിക്കപ്പെട്ടത്. സോയ അക്തറിന്റെ ‘ദി ആർച്ചീസ് ‘ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സുഹാനയുടെ കരിയറിലെ ഈ പുതിയ ചുവടുവെപ്പ്.
സുഹാന ഖാന്റെ ആദ്യ ഔദ്യോഗിക മീഡിയ അപ്പിയറൻസ് ആണിത്. ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആവേശം പ്രകടിപ്പിക്കുന്ന സുഹാനയുടെ ഒരു വീഡിയോയും വൈറലാവുകയാണ്. ബ്രാൻഡ് അംബാസഡറായി തനിക്ക് അഭിമാനമുണ്ടെന്ന് സുഹാന പറഞ്ഞു. സുഹാനയെ കൂടാതെ പ്രശസ്ത ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധു, എം ടി വി സൂപ്പർ മോഡൽ ഓഫ് ദി ഇയർ എക്ഷാ ജെറുങ്, ഗായിക അനന്യ ബിർള എന്നിവരെയും പുതുമുഖങ്ങളായി പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നിന്നും അഭിനയപരിശീലനം നേടിയ സുഹാന ‘ദ ആർച്ചീസ് ‘ എന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പമാണ് അഭിനയിക്കുന്നത്. ഖുഷി കപൂർ, അഗസ്ത്യ നന്ദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടാകും. ചിത്രത്തിന് ശേഷം സുഹാനയും, അഗസ്ത്യയും ഡേറ്റിംഗിലാണെന്ന അഭ്യുഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇരുവരും അതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
Thiruvananthapuram: The non-availability of Asianet Plus and Asianet Movies on cable networks is causing a lot of trouble for viewers. Mainly Keralavision networks have disrupted the service. Despite the complaints of many customers, they do not provide Asianet Movies and Asianet Plus as well as sports and entertainment channels including Star Sports to the audience. There is also strong protest against this. Consumers have also started the #make theswitch campaign to switch to other networks where these channels are available.
Apart from Asianet, Asianet Plus and Movies have become indispensable channels for Malayalis. Meanwhile, the channels are not available. Unlimited movies are the specialty of Asianet Movies. Viewers can enjoy watching movies anytime. Asianet Movies was a relief for children and youth alike during the covid-lockdown period.
അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് കുടുംബവുമായി അവധി ആഘോഷിക്കുകയാണ് ടോവിനോ. ആഫ്രിക്കയിൽ ആണ് ടോവിനോയിപ്പോൾ. അവിടെ വച്ചു തന്നെയാണ് താരം ഈസ്റ്ററും ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ടോവിനോ യാത്രചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിംഹം തന്റെ പുറകിൽ കൂടി നടന്നു നീങ്ങുന്നതിന്റെ വീഡിയോയാണ് ടോവിനോ പങ്കുവെച്ചത്. ‘സിങ്ക പെണ്ണെ’ എന്ന ഗാനവും പശ്ചാത്തലമായി കേൾക്കാം. ‘സെൽഫി വിത്ത് സിംഹം’ എന്നാണ് വീഡിയോയ്ക്ക് താഴെ ടോവിനോ കുറിച്ചത്. വീഡിയോയ്ക്ക് താഴെ രസകരമായ കമെന്റുകളും പറയുന്നുണ്ട്.
സിങ്കത്തിന് അറിയില്ലലോ മിന്നൽ മുരളിയാണെന്ന്, ഇത് കൊള്ളാലോ, പുഷ്പ റീലോഡഡ് ആണോ, പുഷ്പ ആ വഴിയേങ്ങാനും പോയായിരുന്നോ തുടങ്ങിയ കമെന്റുകൾ പോസ്റ്റിനു താഴെ കാണാം. ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ആണ് ടോവിനോയുടെ പുതിയ ചിത്രം. ഏപ്രിൽ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെ ‘2018’ ലും ടോവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രിൽ 21 ന് തീയേറ്ററുകളിൽ എത്തും.
ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി എം’ നായി തമിഴ് ഇൻഡസ്ട്രിയിലെ ഓരോരുത്തരും കാത്തിരിപ്പിലാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ നിർമാതാവായ വിജയ് ഹസിഗയുടെ വാക്കുകൾ ഇങ്ങനെ “ഷൂട്ടിങ്ങിന്റെ അവസാന ഷെഡ്യുളിലാണ് എത്തി നിൽക്കുന്നത്. ഉടൻ തന്നെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങും. ഞങ്ങളിടെ തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള സുന്ദരമായ വരവിനെ തുടക്കം കുറിക്കുന്നത് ചിത്രമാണ്. ഇതുവരെയുള്ള അനുഭവങ്ങൾ മനോഹരമായിരുന്നു.”
ക്രിയേറ്റിവ് പ്രൊഡ്യുസർ പ്രിയാൻഷു ചോപ്രയുടെ വാക്കുകൾ ഇങ്ങനെ “ചിത്രത്തിൽ നിരവധി സർപ്രൈസ് എലമെന്റ്സുണ്ട്. ചിത്രത്തിന്റെ കാസ്റ്റും ക്രുവും അത്രമേൽ പ്രഗത്ഭരാണ്. അവരുടെ കഴിവിന്റെ പരമാവധി സിനിമയ്ക്കായി ഓരോരുത്തരും പുറത്തെടുക്കുന്നുണ്ട്. സന്തോഷത്തോടെയുള്ള ഷൂട്ടിങ്ങ് പ്രോസസിലാണ് ഞങ്ങൾ കടന്ന് പോകുന്നത്”.
ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ ‘എൽ ജി എം’ ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി ആർ ഒ – ശബരി.
ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് ഇത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിൻ തന്നെയാണ് നടക്കുന്നത്. ‘ഫ്രം സ്ക്രാച്ച്’ എന്ന പേരിൽ പ്രീ – പ്രൊഡക്ഷൻ സമയത്ത് നടന്ന വർക്കുകളുടെ വീഡിയോ പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ.
ആദ്യ എപ്പിസോഡ് ‘റി ഇൻവെന്റിങ്ങ് ദി വീൽ’ എന്ന വീഡിയോ ഒരു പ്രത്യേക ഡിസൈനിലുള്ള വീൽ നിർമിക്കുന്നതായിരുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി. ഇപ്പോഴിതാ പ്രോജക്ട് കെ ടീം രണ്ടാമത്തെ എപ്പിസോഡ് ‘അസ്സെംബ്ലിങ് ദി റെയ്ഡേഴ്‌സ്’ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വില്ലന്റെ യൂണിഫോം ആർമിയാണ് റെയ്‌ഡേഴ്‌സ്. നിർമാതാവിന്റെ വാക്കുകൾ പ്രകാരം സിനിമയുടെ ഏറ്റവും ചെലവേറിയ ഭാഗവും ഇത് തന്നെയാണ്.
വേൾഡ് – ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.
ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു.
ദീപിക പദുക്കോൺ ചിത്രത്തിൽ നായികയായി എത്തുമ്പോൾ ബിഗ് ബി അമിതാബ് ബച്ചൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി