മോഹൻലാൽ പ്രിയദർശൻ മാജിക്കിന് 27 വർഷം

സ്വാതന്ത്ര പോരാളികളുടെ ത്യാഗോജ്വാല ജീവിതവും, ഗോവർധന്റെയും പാർവതിയുടെയും പ്രണയസ്വപ്നങ്ങളുടെയും കഥ പറഞ്ഞ പ്രിയദർശൻ മാജിക്കിന് 27 വർഷം. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച ഗോവർദ്ധനന്റെയും മുകുന്ദിന്റെയും അങ്ങനെ ഒട്ടനവധി ധിരാന്മറുടെ കഥ പറഞ്ഞ ചിത്രമാണ്  ‘കാലാപാനി.’ മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമ യെന്ന ചെറിയ ഇൻഡസ്ട്രിക്ക് സാങ്കേതിക മികവ് ഉള്ള ഒരു മികച്ച സിനിമ സംഭാവന ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചുതന്ന പ്രിയദർശൻ ചിത്രം. 1995 ക്രിസ്മസ് റിലീസായാണ് കാലാപാനി ആദ്യം ചാർട്ട് ചെയ്തിരുന്നത്, പിന്നീട് 1996 ഏപ്രിലേക്ക് മാറ്റി… റിലീസിന് മുൻപ് തന്നെ മികച്ച നടൻ ഉൾപ്പെടെ 1995 ലെ സംസ്ഥാന അവാർഡുകൾ കാലാപാനി തൂത്ത് വാരി.

ഒരു സിനിമക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ്സ്‌ തീയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണർത്തുന്ന വാർത്തയായിരുന്നു. മലയാളത്തിലെ ആദ്യ ‘ഡോൾബി സ്ടിരിയോ’ ചിത്രം. കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തീയേറ്ററുകളിലും ഡോൾബി സൗണ്ട് സിസ്റ്റം കൊണ്ടുവരുന്നത്. പ്രീ റിലീസ് പ്രൊമോഷനോടുകൂടെ തന്നെ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു. മോഹൻലാലിൻറെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് കാലാപാനിയിൽ പ്രേക്ഷകന് കാണാൻ സാധിച്ചത്. കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ എന്ന സംവിധായകനിൽ നിന്നുതന്നെയാണ് 1915 ലെ ആൻഡമാൻ ജയിൽ പുള്ളികളുടെ കഥ പറഞ്ഞ കാലാപാനിയെന്ന സീരിസ് സിനിമ ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ചതും.

1995 ലെ 5 നാഷണൽ അവാർഡുകളും 7 സംസ്ഥാന അവാർഡുകളും കാലാപാനി സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിനെ തേടിയെത്തി. 1995-96 കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ് കൂടിയാണ് കാലാപാനി. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലും ഒന്നൊന്നര കോടി രൂപക്ക് നിർമ്മിച്ചിരുന്ന കാലത്താണ് അഞ്ച് കോടിയോളം രൂപക്ക് മോഹൻലാലും ഗുഡ്‌നെറ്റ് മോഹനും കാലാപാനി നിർമിച്ചത്. കാലാപാനിയുടെ ഹിന്ദി പതിപ്പിന്റെ റൈറ്റ്സ് അമിതാഭ് ബാച്ചന്റെ ABCL ഒരു കോടി രൂപക്ക് സ്വന്തമാക്കിയതും വാർത്തയായിരുന്നു. ഈ സിനിമയുടെ ചിത്രികരണത്തിന് പ്രിയദർശന് വേണ്ടിവന്നത് 60 ദിവസങ്ങൾ മാത്രമാണ്. 27 വർഷങ്ങൾക്കിപ്പുറവും കാലാപാനിയെ കുറിച്ച് പ്രേക്ഷകർ പുകഴ്ത്തുന്നുണ്ടെങ്കിൽ അത് പ്രിയദർശന് എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന പാടവവും, സന്തോഷ്‌ ശിവന്റെ ഛായഗ്രഹണ മികവ് കൊണ്ടും, അതിലുപരി മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടുമാണ്.

https://youtu.be/QwAD-pvnr-w

By admin