Home Blog Page 236

രണ്ടു ദിവസം കൊണ്ട് നൂറു കോടി താണ്ടി കുതിക്കുന്ന പൊന്നിയിൻ സെൽവൻ 2

0

ഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത സംവിധായകൻ മണിരത്നത്തിൻ്റെ സ്വപ്ന സാക്ഷാത്കാരമായ ‘ പൊന്നിയിൻ സെൽവൻ ‘ രണ്ടാം ഭാഗത്തിന് ലോകമെമ്പാടും സിനിമാ പ്രേമികളിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്ന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഒന്നാം ഭാഗമായ ‘ പി എസ് 1 ‘- നേക്കാൾ പ്രേക്ഷക പ്രീതി നേടി വിജയ കുതിപ്പ് നടത്തുകയാണ് ‘ പി എസ് 2 ‘. ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് തന്നെ ആഗോള തലത്തിൽ കളക്ഷനിൽ നൂറു കോടി പിന്നിട്ട് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കയാണ് ‘ പി എസ് 2 ‘. നോർത്ത് അമേരിക്കയിൽ പ്രീമിയർ ഷോ ഉൾപ്പെടെ രണ്ടു ദിവസത്തെ ഗ്രോസ് കളക്ഷൻ മാത്രം 2.5 മില്ല്യൻ ഡോളറിന് മുകളിലാണെന്ന് നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും തങ്ങളുടെ ട്വിറ്റർ പേജിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി. ലോകത്താകമാനമായി രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷൻ 109.6 കോടിയാണ്. ഇതോടെ ‘പി എസ് 2‘ നൂറു കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. ഇന്ത്യയിൽ മാത്രം രണ്ടു ദിവസത്തെ കളക്ഷൻ 57.9 കോടിയാണ്. ഇതിൽ തമിഴ് നാട്ടിലെ കളക്ഷൻ 36 ൽ പരം കോടിയാണ്. കേരളത്തിലെ രണ്ടു ദിവസത്തെ ഗ്രോസ്സ് 5.5 കോടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതു വെച്ച് നോക്കുമ്പോൾ കേരള ബോക്സ് ഓഫീസിൽ വിജയ് യുടെ ‘ വാരിസു ‘വിന് ശേഷം    ഈ വർഷത്തെ ‘ബിഗ്ഗസ്റ്റ് ഓപ്പണിങ് മൂവി ‘ എന്ന ബഹുമതിക്ക് അർഹമാവുകയാണ് ‘ പിഎസ്2 ‘. വേനലവധി തുടങ്ങിയതോടെ ചിത്രം സർവകാല റിക്കാർഡുകൾ ഭേദിക്കും എന്നാണു ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തൽ.

‘ പി എസ് 1’ നെ അപേക്ഷിച്ച് ചടുലമായ കഥാ ഉള്ളടക്കം , ആഖ്യാനം , സാങ്കേതിക മികവ് , മണിരത്നത്തിൻ്റെ മാസ്മരികമായ ദൃശ്യാവിഷ്‌ക്കാര ചാരുത എന്നിവ കൊണ്ട്  ആരാധകരെ വിസ്മയിപ്പിച്ചിരിക്കയാണ് ‘ പിഎസ്2‘ എന്ന ബ്രഹ്മാണ്ഡ ഇതിഹാസ സൃഷ്ടി. തമിഴ് , മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത് .

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ,ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ജയറാം,റഹ്മാൻ, പ്രഭു,ശരത് കുമാർ, പാർത്ഥിപൻ,വിക്രം പ്രഭു ,ബാബു ആൻ്റണി, ലാൽ, റിയാസ് ഖാൻ, കിഷോർ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,മോഹൻ റാം, എന്നിവരാണ് ‘പിഎസ്2 ‘ ലെ പ്രധാന അഭിനേതാക്കൾ.

റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് മലയാളം ‘ പി എസ്-2 ‘ ൻ്റെ ഗാന ശില്പികൾ. സംവിധായകൻ ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്. രവി വർമ്മൻ ഛായഗ്രഹണവും, 

 തോട്ടാധരണി കലാ സംവിധാനവും ,ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പി ആർ ഒ : സി.കെ.അജയ് കുമാർ.

കെ.സുഭാസ്ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘,

(പിഎസ്2) ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പുതിയ മാനം സൃഷ്ട്ടിക്കുമെന്നാണ് കണക്ക് കൂട്ടൽ. ശ്രീ ഗോകുലം 

മൂവീസാണ് കേരളത്തിൽ പിഎസ്2 റിലീസ് ചെയ്തിരിക്കുന്നത്.

സി.കെ.അജയ് കുമാർ, പി ആർ ഒ

പൊന്നിയിൻ സെൽവൻ 2′ ഇന്ന് തീയേറ്ററുകളിൽ, പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്

0

പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ 2’. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്നാട്ടിൽ പുലർച്ചെ ആദ്യ ഷോ ഇല്ലാത്തതിനാൽ രാവിലെ 9 മണിക്കാണ് തുടങ്ങിയത്, എന്നാൽ കേരളത്തിൽ പുലർച്ചെ തന്നെ ഷോ തുടങ്ങിയിരുന്നു. സാഹിത്യക്കാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിൻ സെൽവൻ’ തയാറാക്കിയിരിക്കുന്നത്.

ആദ്യ ഭാഗം വമ്പൻ ഹിറ്റായതിനാൽ രണ്ടാം ഭാഗവും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളും പറയുന്നതാണ് പൊന്നിയിൻ സെൽവനിലെ കഥ. എ ആർ റഹ്മാന്റെ സംഗീതവും രവി വർമ്മന്റെ ഛായഗ്രഹണവും ഈ ചിത്രത്തിലെ ആകർഷക ഘടകമാണ്. പൊന്നിയിൻ സെൽവൻ 2 തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും എത്തുന്നുണ്ട്. കാർത്തി, ജയം രവി, ഐശ്വര്യ റായ്, ജയറാം, വിക്രം, തൃഷ, ബാബു ആന്റണി, പ്രഭു, റിയാസ് ഖാൻ, ശരത് കുമാർ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ. 

‘ പൊന്നിയിൻ സെൽവൻ ‘ നോവലിൽ ഇല്ലാത്ത വിഷയങ്ങളും സിനിമയിലുണ്ട് ! -സംവിധായകൻ മണിരത്നം

0

     

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെയും അതിലുപരി ആവേശത്തോടെയും കാത്തിരിക്കുന്ന പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം (പി എസ് 2) ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വെള്ളിത്തിരയിൽ തെളിയും.കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്നം ദൃശ്യ സാക്ഷാത്കാരം നൽകിയ പൊന്നിയിൻ സെൽവൻ (രണ്ടാം ഭാഗം) ലോക സിനിമയുടെ മുമ്പാകെ, ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ നാഴിക്കല്ലായിരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു ഒട്ടേറെ പഠനങ്ങൾ നടത്തിയ ശേഷമാണ് മണിരത്നം തൻ്റെ സ്വപ്ന പദ്ധതിയായ ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയതും ദൃശ്യാ വിഷ്‌ക്കാരമേകിയതും. അതു കൊണ്ടു തന്നെ നോവലിൽ ഇല്ലാത്ത ചില സംഭവങ്ങളും സിനിമയിലുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അതിനെ കുറിച്ചും പ്രതിസന്ധികളെ അതി ജീവിച്ച് സിനിമ പൂർത്തീകരിച്ച അനുഭവത്തെ കുറിച്ചും മണിരത്നം മനസ്സു തുറക്കുന്നു. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിലൂടെ….

” ആദ്യ ഭാഗത്തിന് കിട്ടിയ വിജയവും അംഗീകാരവും നില നിർത്തണം എന്നതു കൊണ്ട് രണ്ടാം ഭാഗത്തിനായി പഴുതുകളില്ലാതിരിക്കാൻ അവിശ്രമം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് രണ്ടാം ഭാഗത്തെ കുറിച്ച് ഒരു ഗണിപ്പും മുൻ വിധിയും ഉണ്ടായിരിക്കും. ജനങ്ങൾ പൊന്നിയിൻ സെൽവനെ ഒരുപാട് സ്നേഹിക്കന്നു എന്നതിൻ്റെ ദൃഷ്ടാന്തമാണ് സിനിമക്ക് ലഭിച്ച മഹാ വിജയം.പടം പുറത്തു വരുന്നതിനു മുമ്പു തന്നെ അവർ ആഘോഷിക്കാൻ തുടങ്ങി. ഈ അംഗീകാരത്തിൻ്റെയും വിജയത്തിൻ്റെയും വലിയ  പങ്കും സൃഷ്ടാവ് കൽക്കിക്ക് അവകാശപ്പെട്ടതാണ് . അദ്ദേഹത്തിൻ്റെ രചനയിൽ നിന്നും ആവശ്യമുള്ള അളവിൽ മാത്രം എടുത്തു കൊണ്ട് പോയി മറ്റൊരു മീഡിയത്തിൽ ചെയ്യേണ്ടതുണ്ടായിരുന്നു. ആദ്യ ഭാഗത്തിൽ പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, ഒരോരുത്തരും പ്രയാണം ചെയ്യുന്ന രീതി വിവരിച്ച് തുടങ്ങി വെച്ചു. രണ്ടാം ഭാഗത്തിൽ കഥയുണ്ട്. അവരുടെ (കഥാപാത്രങ്ങളുടെ) ബന്ധങ്ങൾ, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ എല്ലാം വിവരിക്കുന്നത് രണ്ടാം ഭാഗത്തിലാണ്. തീർച്ചയായും നല്ല രീതിയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും പൂർണത കൈ വന്നിട്ടുണ്ടെന്നും ആത്മവിശ്വാസത്തോടെ പറയാനാവും.”

ഒരു ഐതിഹാസികമായ മഹത് രചന സിനിമയാക്കുക എന്നത് ഒരു വെല്ലുവിളിയല്ലേ. ?

” അതെ, അഞ്ചു ഭാഗങ്ങളുള്ള മഹാ ഗ്രന്ഥമാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ. ഒട്ടനവധി കഥാപാത്രങ്ങൾ അതിലുണ്ട്. അത്രയധികം കഥാപാത്രങ്ങൾ സൃഷിട്ടിക്കാനുള്ള ധാരാളം സമയവും എഴുതാനുള്ള മനസ്സും ഭാവനയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സിനിമ പൂർണമായും വേറിട്ട, വ്യത്യസ്തമായ മറ്റൊരു മീഡിയമാണ്. വെറുതെ വാക്കുകളാലുള്ള വിവരണം കൊണ്ട് കഥ പറയാനാവില്ല.

സിനിമയിൽ കുറച്ചു സമയത്തിനുള്ളിൽ ഒട്ടേറേ കാര്യങ്ങൾ വിവരിക്കണം. കഥ അവർ (കാണികൾ) നേരിട്ട് കാണണം … അനുഭവിക്കണം. ഒന്നിച്ച് കണ്ട് ഒരു കഥ പറയാൻ കഴിഞ്ഞ സംതൃപ്തി ലഭിക്കണം. ഇതിൽ പ്രശ്നം ഉണ്ടാവുക തിരക്കഥ എഴുതുന്ന വേളയിലാണ്. അതും തൃപ്തികരമായി പൂർത്തിയാക്കിയാൽ അതിനെ അതേ പടി പ്രാവർത്തികമാക്കാം. അങ്ങനെ നോക്കുമ്പോൾ നല്ല രീതിയിൽ വന്നിട്ടുണ്ട്. നോവലിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ടായിരിക്കും. എല്ലാം ചേർത്ത് കോർത്തിണക്കി വരുമ്പോൾ കഥയി (നോവലിൽ)ൽ ഇല്ലാത്ത ചില വിഷയങ്ങളും ചേർക്കേണ്ടതായി വന്നു. സിനിമയ്ക്ക് അവസാനം, ക്ലൈമാക്സ് എന്നത് വേറെ. നോവൽ ഏതു വിധത്തിൽ എങ്ങനെ വേണമെങ്കിലും എഴുതാം. എന്നാൽ സിനിമയിൽ ക്ലൈമാക്സ് ഉച്ചത്തിൽ വന്നു നിൽക്കണം. സിനിമയുടെ ഭാഷക്ക് ഇത് കടുത്ത വെല്ലവിളി തന്നെ. എല്ലാം ശരിയാക്കി ഒരു രൂപത്തിൽ എത്തിച്ചിട്ടുണ്ട്. കൽക്കിയുടെ രചനയിലെ നല്ല മുഹൂർത്തങ്ങൾ ഒന്നും ഒഴിവാക്കിയിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.

നോവലിലെ ചില കഥാപത്രങ്ങൾ, ചില രംഗങ്ങൾ, ചില സ്ഥലങ്ങൾ എന്നിവയെ കുറിച്ച് സിനിമയിൽ പ്രതിപാദിക്കുന്നില്ല എന്ന വസ്തുത നിഷേധിക്കുന്നില്ല… ഉപ കഥകൾ കുറയ്ക്കേണ്ടതായി വന്നു. ആധാരമായ മൂല കഥയെ കോർത്തിണക്കി പറയാൻ നന്നേ മിനക്കെടേണ്ടി വന്നു. കൽക്കി ഒരു കാര്യം വിവരിച്ച് വരുമ്പോൾ “അവിടെ പോയിട്ടു വരാം” എന്ന് പറഞ്ഞു പോകുന്നു. സ്ക്രീനിൽ അങ്ങനെ പോയിട്ട് വരാൻ പറ്റില്ല. അങ്ങനെ പോയാലും അത് മനസിലാക്കി കൊടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. തീർച്ചയായും നീതിപൂർവ്വം ചില മാറ്റങ്ങളുണ്ട് … എന്നാൽ കൽക്കി രചിച്ച പൊന്നിയിൻ സെൽവൻ്റെ ആത്മാവും ജീവനും തീർച്ചയായും സിനിമയിലുണ്ട്. സിനിമ കണ്ട ശേഷം നിങ്ങളും അത് പറയും.”

കൊറോണ കാലത്ത് പ്രതിസന്ധികളിലും നൂറ്റി മുപ്പതു ദിവസം കൊണ്ട് രണ്ടു ഭാഗങ്ങളുടേയും ചിത്രീകരണം പൂർത്തിയാക്കിയല്ലോ. ആ വെല്ലുവിളിയെ എങ്ങനെയാണ് അതി ജീവിച്ചത്…? 

” കോവിഡ് കാലത്ത് നൂറു പേർ മാത്രമേ ജോലി ചെയ്യാവൂ, എന്ന പ്രോടോകോൾ ഉണ്ടായിരുന്നു. ഓരോ ദിവസവും കൊറോണ വാർത്തകൾ ഉണ്ടാക്കിയ ഭീതി ഇപ്പോഴും ഓർക്കാൻ വയ്യാ. പേപ്പറിൽ എഴുതി വെച്ചതിനുമപ്പുറം എങ്ങനെ മികവോടെ ചിത്രീകരിക്കാം?.. നടീ നടന്മാരെ ക്യാമറക്ക് മുന്നിൽ കൊണ്ട് വന്ന് നിറുത്തി, പാശ്ചാത്തലത്തിൽ മ്യുസിക് എങ്ങനെ വരും ? എന്നൊക്കെയുള്ള ഒട്ടേറേ ചിന്താ കുഴപ്പങ്ങളും പേടിയുമോക്കെ വേട്ടയാടിയിരുന്നു. ഏതിലാണ് പ്രഷർ ഇല്ലാത്തത്. ഒരു ക്രിയേറ്ററുടെ ടെൻഷൻ എപ്പോഴും ഒരേ പോലെയാണ്. വലിയ യുദ്ധ രംഗമാണെങ്കിലും, രണ്ടു പേർ തമ്മിൽ സംസാരിക്കുന്ന വൈകാരികമായ ഒരു രംഗം ചിത്രീകരിക്കയാണെങ്കിലും ശരി, ചുറ്റുമുള്ള കാര്യങ്ങൾ മാറും എന്നല്ലാതെ ടെൻഷൻ ഒന്നു തന്നെയാണ്. പേപ്പറിലുള്ളത് ക്യമറക്കുള്ളിലേക്ക് വരുമ്പോൾ അത് ഇനിയും വളരണം,വികസിക്കണം, തിളങ്ങണം അതാണ് പ്രധാനം. സിനിമയിൽ സമയം പ്രധാനമാണ്… വിലപ്പെട്ടതാണ്. ചില സമയത്ത് നടീ നടന്മാരിൽ നിന്നും പ്രതീക്ഷിച്ച പെർഫോമൻസ് കിട്ടാൻ താമസം വന്നേക്കാം. അതിനിടയിൽ നമ്മൾ എടുക്കുന്ന ആ വിഷയത്തിൽ ‘സംതിങ്ങ് സ്പെഷൽ ‘ വരണം… അതിനൊരു ജീവൻ നൽകണം എന്ന് തുടിക്കുമ്പോൾ ടെൻഷൻ ഒഴിവാക്കാൻ ആവില്ല.”

പി എസ് 1 നു ലഭിച്ച സ്വീകരണത്തിൽ താങ്കൾ തൃപ്തനാണോ… ? 

” മറ്റാരെങ്കിലും എടുത്തിരുന്നെങ്കിൽ ഞാനും ഒരു പ്രേക്ഷകൻ്റെ സ്ഥാനത്ത് നിന്നു കൊണ്ട് വിമർശിച്ചിട്ടുണ്ടാവും. പൊന്നിയിൻ സെൽവൻ എല്ലാവർക്കും ഇഷ്ടപ്പെട്ട കഥയാണ്. എല്ലാവരും അവരവരുടെ മനസ്സിലുള്ള സങ്കല്പം വെച്ചാണ് കണ്ടത്. ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ടു എന്നാണ് ഞാൻ അറിഞ്ഞത്. എനിക്ക് ഒറ്റ ലക്ഷ്യമേ ഉളളൂ. പൊന്നിയിൻ സെൽവൻ വായിച്ചപ്പോൾ എന്നെ ആകർഷിച്ചതെന്തോ, എനിക്ക് എന്ത്  ഇഷ്ടപ്പെട്ടുവോ   ആ ഫ്ലേവർ മാറാതെ കൊണ്ടു വരണം എന്ന് ആഗ്രഹിച്ചു. മുഴുവൻ കഥയും കൈക്കുള്ളിൽ അടങ്ങാതെ വെച്ച് ഈ സിനിമ എടുക്കാനേ കഴിയില്ലാ.നല്ല അഭിനേതാക്കളെ വെച്ച് 

 വിശ്വസനീയമായ രീതിയിൽ വന്നാൽ തന്നെ മതി എന്നു കരുതി. എന്നാൽ ഇത് വലിയൊരു ഉത്തരവാദിത്വവും ജോലിയുമാണെന്ന് എഴുതുമ്പോഴും ചിത്രീകരിക്കുമ്പോഴും മനസിലായി. ഇതൊരു വ്യാജ കഥയല്ല,ഫാൻ്റസിയും അല്ല.ഒരു സൂപ്പർ ഹീറോ എന്തു വേണമെങ്കിലും ചെയ്യും എന്നില്ല. കപടതയും സിനിമാ ശൈലിയിലുള്ള അതിഭാവുകത്വവും തല പൊക്കരുത്. കഥയിലെ ഈ സംഭവങ്ങളെല്ലാം നടന്നിട്ടുണ്ടാവും എന്ന് വിശ്വസിപ്പിക്കണം. ആ ഉത്തരവാദിത്വം നിറവേറ്റി എന്നാണ് ഞാൻ കരുതുന്നത് ” മണിരത്നം പറഞ്ഞു.

റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് ‘ പി എസ്-2 ‘ ൻ്റെ ഗാന ശില്പികൾ. സംവിധായകൻ ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്. രവി വർമ്മൻ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നു.

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ,ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ജയറാം,റഹ്മാൻ, പ്രഭു,ശരത് കുമാർ, പാർത്ഥിപൻ,വിക്രം പ്രഭു ,ബാബു ആൻ്റണി,ലാൽ, റിയാസ് ഖാൻ,കിഷോർ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,മോഹൻ റാം, എന്നിവരാണ് ‘പിഎസ്2 ‘ ലെ പ്രധാന അഭിനേതാക്കൾ.

കെ.സുബാസ്ക്കരന്റെ ലൈക്കാ പ്രൊഡക്ഷൻസും മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തു ന്നു. 

സി.കെ.അജയ് കുമാർ, പി ആർ ഒ

ശുനകർക്കിടയിൽ യുവരാജനായി നെയ്മർ’; പ്രേക്ഷകമനസ് കീഴടക്കി ‘നെയ്മർ’ സിനിമയിലെ ആദ്യ ഗാനം പുറത്ത്

0

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘നെയ്മർ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ശുനക യുവരാജനിവൻ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുസൃതിത്തരങ്ങൾ കാട്ടി ചിരിപ്പിക്കുന്ന നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. അന്‍വര്‍ സാദത്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ബ്രസീൽ ഫുട്ബോൾ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളർത്തുനായയാണ് സിനിമയിലെ ‘നെയ്മർ’. കുസൃതിത്തരം മാത്രം കയ്യിലുള്ള കുട്ടിക്കുറുമ്പൻ. അയൽ വീട്ടിലെ തേങ്ങ ഉടമയുടെ വീട്ടിലെത്തിക്കുന്നതും അവിടുത്തെ കോഴി ഇട്ടോടിക്കുന്നതുമെല്ലാം നെയ്മറിൻ്റെ കുസൃതിത്തരങ്ങളിലെ നിസാര സംഭവങ്ങൾ മാത്രം.

എൺപത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നായക്കുട്ടിയെ ഒത്തിരി തിരിഞ്ഞുനടന്നാണ് അണിയറ പ്രവർത്തകർ കണ്ടെത്തിയത്. രണ്ടര മാസം പ്രായമുള്ള നാടൻ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരീച്ചിരിക്കുന്നത്. മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ,ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.

വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും പൂർത്തീകരിച്ചിരിക്കുന്നത്.
മലയാളം – തമിഴ് പശ്ചാത്തലത്തിൽ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ചത് ആദർശും പോൾസനും ചേർന്നാണ്. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കോറിയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ സ്റ്റിൽസ് ജസ്റ്റിൻ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഉദയ് രാമചന്ദ്രനാണ് എക്സിക്യുട്ടിവ് പ്രൊഡ്യൂസർ.

‘ശുനക യുവരാജനിവന്‍’ വീഡിയോ സോങ് :

2023 ഏപ്രിൽ 28-ന് ‘പകലും പാതിരവും’ ZEE5 ഇൽ റിലീസ് ചെയ്യും

0

2023 ഏപ്രിൽ 28-ന് ‘പകലും പാതിരവും’ ZEE5 ഇൽ റിലീസ് ചെയ്യും

പാപ്പൻ, മേ ഹൂം മൂസ, പ്രണയവിലാസം തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ മലയാള സിനിമകൾക്ക് ശേഷം വിനോദവും ആകർഷകവുമായ ഉള്ളടക്കവും കൊണ്ടുവരാൻ ഒരുങ്ങുകയാണ് ZEE5. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ, ഗുരു സോമസുന്ദരം, മനോജ് കെ.യു. സീത എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, ചിത്രം ഒരു ഫാമിലി ത്രില്ലറാണ്.

അജയ് വാസുദേവ് ​​സംവിധാനം ചെയ്ത് ഗോകുലം ഗോപാലൻ നിർമ്മിച്ച പകലും പാതിരവും, കൊച്ചിയിൽ നിന്ന് വയനാട് വഴി മൈസൂരിലേക്കുള്ള വഴിയിൽ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഒരു വീട്ടിൽ നിന്ന ശേഷം സംഭവിക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം.

അസാധാരണമായ പ്രകടനങ്ങളും ഇറുകിയ പ്ലോട്ടും ഭയപ്പെടുത്തുന്ന പശ്ചാത്തല സ്‌കോറും ഉള്ള ‘പകലും പാതിരവും’ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഫാമിലി ത്രില്ലറാണ്.ഏപ്രിൽ 28-ന് ZEE5-ൽ വേൾഡ് ഡിജിറ്റൽ പ്രീമിയർ നടക്കുന്നതോടെ, 190-ലധികം രാജ്യങ്ങളിലെ കാഴ്ചക്കാർക്ക് ചിത്രം ലഭ്യമാകും.

ഇപ്പോൾ ZEE5-ൽ അതിന്റെ ഡിജിറ്റൽ റിലീസിനൊപ്പം, OTT പ്ലാറ്റ്‌ഫോമുകളിൽ ത്രില്ലർ വിഭാഗത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് പകലും പാതിരവും എത്തിച്ചേരും എന്ന് വിശ്വസിക്കുന്നു.

“പകലും പാതിരവും എന്ന ചിത്രത്തിന് തിയറ്ററിൽ മികച്ച അഭിപ്രായം കിട്ടിയതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു.. ഒരു മികച്ച ഫാമിലി ത്രില്ലർ പ്രേക്ഷകർക്ക് സമ്മാനിക്കാനുള്ള മികച്ച ജോലിയാണ് അജയ് ചെയ്തത്. ഞങ്ങളെല്ലാം ചിത്രത്തിന് ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്, ZEE5-ൽ ഡിജിറ്റൽ റിലീസായതോടെ ഇത് ലോകമെമ്പാടുമുള്ള നിരവധി കാഴ്ചക്കാരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.”

പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വലായി അനാച്ഛാദനം ചെയ്തു

0

തൃശൂര്‍: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും സ്ഥാപിച്ചതിലൂടെ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രം ചരിത്രത്തില്‍ ഇടംനേടി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അനാച്ഛാദനച്ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയും വിശ്വാസികളോട് ലൈവായി പ്രസംഗിക്കുകയും ചെയ്തു.

പാരമ്പര്യവും ആത്മീയതയും ഉത്സവങ്ങളും കലകളും സംഗമിക്കുന്ന സ്ഥലമായ തൃശ്ശൂരിനെ പണ്ടുമുതലേ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായാണ് കണക്കാക്കുന്നതെന്നും ഈ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ സാക്ഷ്യപത്രമാണ് ശ്രീ സീതാരാമസ്വാമി ക്ഷേത്രമെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന്സീതാരാമന്‍അയ്യപ്പന്‍ശിവന്‍ എന്നിവര്‍ക്ക് സ്വര്‍ണ്ണ സോപാനം സമര്‍പ്പിക്കുന്നത് എനിക്ക് വലിയ സന്തോഷം നല്‍കുന്നു. കുംഭാഭിഷേകം ആഘോഷിക്കുമ്പോള്‍ശ്രീ സീതാരാമന്‍ ഉള്ളിടത്ത് ഹനുമാനും ഉണ്ടെന്നുംഇന്ന് നമ്മള്‍ അനാച്ഛാദനം ചെയ്യുന്ന 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ തീര്‍ച്ചയായും ഭക്തരെ അനുഗ്രഹിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്നു. ഈ സന്തോഷകരമായ അവസരത്തില്‍എല്ലാവര്‍ക്കും പ്രത്യേകിച്ച് ശ്രീ ടി എസ് കല്യാണരാമനും കല്യാണ്‍ കുടുംബത്തിനും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി എസ് കല്യാണരാമന്‍ ഗുജറാത്തില്‍ എന്നെ സന്ദര്‍ശിച്ചപ്പോഴാണ് ഈ ക്ഷേത്രത്തെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രത്തിന്‍റെ ആത്മീയ ഊര്‍ജത്തെയും ശക്തിയെയും കുറിച്ച് അന്ന് അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. ഇന്ന്ഈ ശുഭമുഹൂര്‍ത്തത്തില്‍ക്ഷേത്രത്തിന്‍റെ സത്ത ഞാന്‍ നിങ്ങളോടൊപ്പമുണ്ടായിരുന്നതുപോലെ അനുഭവപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈബ്രിഡ് രീതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളും വന്‍തോതില്‍ വിശ്വാസികളും പങ്കെടുത്തു. ചരിത്രം സൃഷ്ടിച്ച ഹനുമാന്‍ പ്രതിമയുടെയും 22 കാരറ്റ് സ്വര്‍ണ സോപാനത്തിന്‍റെയും അനാച്ഛാദനച്ചടങ്ങില്‍ കേരളത്തില്‍നിന്നും വിദേശത്തുനിന്നുമുള്ളവര്‍ ഓണ്‍ലൈനായി പങ്കാളികളായി. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും അനാച്ഛാദനം ചെയ്യുന്നതിനോട് അനുബന്ധിച്ച് രാമായണത്തെ അടിസ്ഥാനമാക്കി ആകര്‍ഷകമായ ലേസര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും സംഘടിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്ന് ഊഷ്മളമായ പ്രതികരണം ലഭിച്ച ലേസര്‍ ഷോ തൃശൂര്‍ പൂരം വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് നടത്തും.

കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും  വാസ്തുവിദ്യാശൈലികള്‍ സംയോജിപ്പിച്ച് നിര്‍മ്മിച്ച ശ്രീ സീതാരാമസ്വാമി ക്ഷേത്രം ഒറ്റക്കല്ലില്‍ തീര്‍ത്ത 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും 18 കിലോഗ്രാം സ്വര്‍ണത്തിലുള്ള സോപാനവും സ്ഥാപിച്ചതോടെ പുതിയ ഉയരങ്ങളിലേയ്ക്കെത്തി. വിപുലമായ ശില്‍പവേലകളും രൂപകല്‍പ്പനകളുമുള്ള സോപാനം ഇന്ത്യന്‍ കലാരൂപങ്ങളും കരവിരുതും പരിരക്ഷിക്കുന്നതിനുള്ള ക്ഷേത്രത്തിന്‍റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്. പന്ത്രണ്ട് കോടി രൂപ മൂല്യമുള്ള 22 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ സോപാനം അതിഗംഭീരമായ പ്രൗഢി വിളിച്ചോതുന്നതാണ്.

ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതും സീതാരാമസ്വാമി ക്ഷേത്രത്തിന്‍റെ ജനപ്രിയതയും പ്രാധാന്യവും വിളിച്ചോതുന്നതുമായിരുന്നു ചടങ്ങുകള്‍. ഇന്ത്യയുടെ സമൃദ്ധമായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സംസ്കാരികചരിത്ര പ്രാധാന്യമുള്ള കേന്ദ്രമാണ് ശ്രീ സീതാരാമസ്വാമി ക്ഷേത്രം.

ചടങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സീതാരാമസ്വാമി ക്ഷേത്ര വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക.

മദർ തെരേസ ആൻഡ് മി

0

കമാൽ മുസലെയാണ് ചിത്രം രചന നടത്തി സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന അഭിനേതാക്കൾ. ബനിതസന്തു. ജാക്കിലിൻ ഫ്രിട്സി കൊർന്നാസ്. ദീപ്തി നവൽ എന്നിവരാണ്. മെയ് 5ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു. സറിയ ഫൗണ്ടേഷൻ& മി രിയഡ് പിച്ചേഴ്സ് ആണ് ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ അവതരണം. മദർ തെരേസ ആൻഡ് മി എന്ന ചിത്രത്തിന്റെ പ്രമേയം ഇതാണ്.

ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആധുനിക യുവതിയായ കവിതയെ സംബന്ധിച്ചിടത്തോളം പ്രണയം ഒരു മിഥ്യയാണ്. തൃപ്തികരമല്ലാത്ത പ്രണയബന്ധങ്ങൾക്കിടയിൽ. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് അവളെ വിവാഹം കഴിപ്പിക്കാനുള്ള അവളുടെ മാതാപിതാക്കളുടെ പദ്ധതികളും അപ്രതീക്ഷിത ഗർഭധാരണവും, കവിതയെ ആന്തരിക സംഘർഷങ്ങളാൽ കീറിമുറിച്ചു. അവൾ തന്റെ കുഞ്ഞിനെ ഗർഭഛിദ്രം ചെയ്യണോ വേണ്ടയോ?

സമൂലമായ മെഡിക്കൽ നടപടി സ്വീകരിക്കാൻ കഴിയുന്നില്ല. കുട്ടിക്കാലത്ത് തന്നെ പരിപാലിച്ച ദീപാലിയുടെ – ഇപ്പോൾ പ്രായമായ അവളുടെ ആയ –യുടെ കരങ്ങളിൽ ആശ്വാസം കണ്ടെത്തുന്നതിനായി കവിത തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിക്കുന്നു.

1948-ൽ ചേരിയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ മദർ തെരേസ ഒരു കുട്ടിയായി ദീപാലിയെ ദത്തെടുത്തു. ദീപാലി തന്റെ ഭൂതകാല കഥകൾ വിവരിക്കുന്നത് പോലെ. കൽക്കട്ടയിലെ ചേരികളിൽ തെരേസയുടെ ജീവിതത്തിന്റെ തുടക്കം കവിത വീണ്ടും അനുഭവിക്കാൻ തുടങ്ങുന്നു.

യുവ മദർ തെരേസയെ സംബന്ധിച്ചിടത്തോളം, യേശുവിന്റെ ശബ്ദം കേൾക്കുമ്പോൾ അവളുടെ ജീവിതം നാടകീയമായി മാറുന്നു: ചേരികളിലെ പാവപ്പെട്ടവർക്കായി ജോലി ചെയ്യാൻ അവൻ അവളോട് കൽപ്പിക്കുന്നു. യേശുവിനോടുള്ള അവളുടെ സ്നേഹവും വികലാംഗരോടും ദരിദ്രരോടും ഉള്ള അവളുടെ അനുകമ്പയും എല്ലാം അർത്ഥമാക്കുന്നതിനാൽ അവൾ ഈ അഗ്നിപരീക്ഷയെ ചോദ്യം ചെയ്യുന്നില്ല. കോളിനെ തുടർന്ന്, അവൾ തന്റെ മുൻകാല ജീവിതത്തോട് പുറം തിരിഞ്ഞ് കൽക്കട്ടയിലെ ചേരികളിലെ പാവപ്പെട്ടവർക്കായി സ്വയം സമർപ്പിക്കുന്നു.

എന്നാൽ അവളുടെ പുതിയ ക്രമം സൃഷ്ടിച്ച ഉടൻ, “മിഷനറീസ് ഓഫ് ചാരിറ്റി”. തെരേസയ്ക്ക് തന്റെ പ്രിയപ്പെട്ട യേശുവിന്റെ ശബ്ദം ഇനി കേൾക്കാനാവില്ല. കാമുകൻ, ഭർത്താവ്, വഴികാട്ടി എന്നിവരാൽ അവൾ കൂടുതൽ കൂടുതൽ ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്നു …

ദൈവത്തിന്റെ അസ്തിത്വത്തെ അവൾ സംശയിക്കുന്നു. അവൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു.

വിശ്വാസികളുടെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ അവളുടെ വേദന മറയ്ക്കുന്നു. ജീവിതകാലം മുഴുവൻ തെരേസ സംശയത്തിലായിരുന്നു; എങ്കിലും പാവപ്പെട്ടവരിൽ ഏറ്റവും ദരിദ്രർക്കുവേണ്ടിയുള്ള സമ്പൂർണ്ണ സമർപ്പണത്തോടെ അവൾ തന്റെ ജോലി തുടർന്നു. അതിൽ തന്നെയുള്ള ഒരു വിശ്വാസ പ്രവർത്തനം. തന്റെ മരണശേഷം മാത്രം പരസ്യമാക്കിയ കത്തുകൾ, വർത്തമാനകാലത്ത് കവിത അറിയുന്ന കത്തുകൾ, കുമ്പസാരിക്കുന്ന ദമ്പതികൾക്ക് എഴുതിക്കൊണ്ടാണ് അവൾ തന്റെ നഷ്ടം പങ്കുവെച്ചത്.

മദർ തെരേസയുടെ യഥാർത്ഥ മനുഷ്യകഥ കവിതയെ അവളുടെ ഗർഭധാരണം, അവളുടെ ജീവിതം, അവളുടെ കാമുകന്മാർ, അവളുടെ കുടുംബം എന്നിവ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെ കുറിച്ച് നgല്ല രീതിയിൽ പ്രചോദിപ്പിക്കുന്നു. അവൾ സഹാനുഭൂതി കണ്ടെത്തുന്നു. അവൾ സന്തോഷം കണ്ടെത്തുന്നു.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ ചിത്രത്തിന്റെ സംവിധായകൻ
കമാൽ മുസലെ. നായികയായ ബനിതസന്തു. പ്രധാന വേഷം ചെയ്യുന്ന ജാക്കിലിൻ ഫ്രിട്സി കൊർന്നാസ് എന്നിവരാണ്.

പി ആർ ഒ എം കെ ഷെജിൻ.

മാമുക്കോയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

0

ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച രാത്രി പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലർച്ചയോടെ, മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ ഐ സി യു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെയാണ് മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് എത്തിച്ചത്. മാമുക്കോയയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് പേരക്കുട്ടി ഹിബ റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായും ഹിബ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിന് ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

0

തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേർന്ന് മോദിക്ക് നൽകിയത്. പ്രധാന മന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനായത്തിന്റെ സന്തോഷം വിഷ്ണു മോഹൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നടന്നത് സ്വപ്നമാണോ യാഥാർത്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്. വിവാഹത്തിന്റെ ആദ്യ ക്ഷണകത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക്ക് ഉണ്ടായി.

കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമിക്കും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ  വാക്കുകൾ തരുന്ന ഊർജം ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രെമിക്കും( i will try my best to attend) ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ, നന്ദി മോഡിജി – വിഷ്ണു മോഹൻ കുറിച്ചു. ബി ജെ പി നേതാവ് എ. എൻ രാധകൃഷ്ണന്റെ മകൾ അഭിരാമിയാണ് വിഷ്ണുവിന്റെ വധു. 

സ്റ്റൈലൻ ഗെറ്റപ്പിൽ മാസ്സായി ദിലീപ്; അരുൺ ഗോപി ചിത്രം ‘ബാന്ദ്ര’ ടീസർ

0

രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന ‘ബാന്ദ്ര’യുടെ ടീസർ പുറത്ത്. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായികയായി തമന്നയും എത്തുന്നു. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ടീസർ വൈറലായി മാറിയിരിക്കുകയാണ്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. തമന്നയുടെ പിറന്നാൾ ദിനത്തിൽ ബാന്ദ്ര ടീം പുറത്തുവിട്ട പോസ്റ്റർ കൂടുതൽ ഹൈപ്പ് നൽകുകയും ചെയ്തിരുന്നു. റോയൽ ലുക്കിൽ രാജകുമാരിയെ പോലെയായിരുന്നു തമന്ന പോസ്റ്ററിൽ. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്.

അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ – ശബരി

തീ.. കാട്ടുതീ..; മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ‘ഏജന്റ്’ ട്രെയിലർ പുറത്ത്

0
https://youtu.be/kPWVAiqZYOg

സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. അഖിലിന്റെ നായികയായി സാക്ഷി വൈദ്യ എത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു.

ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. അഖിലിന്റെ സ്വാഗും മമ്മൂട്ടിയുടെ മികച്ച പ്രകടനവും കൊണ്ട് രോമാഞ്ചം തരുന്നതാണ് ട്രെയിലർ. ആക്ഷൻ പാക്ക്ഡ് ട്രെയിലർ എന്ന് നിസംശയം പറയാം. മമ്മൂട്ടിയും അഖിലും ആദ്യമായി ഒന്നിക്കുമ്പോൾ മെഗാ ബ്ലോക്ക്ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

ആദ്യ രണ്ട് ഗാനങ്ങൾ പോലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാമ കൃഷ്ണ എന്ന മൂന്നാമത്തെ ഗാനവും ഹിറ്റ് ചാർട്ടിലേക്ക് മാറിയിരിക്കുകയാണ്. റസൂൽ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പിആർഒ: ശബരി

വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റെക്കോർഡ് തീർത്ത് രാം ചരൻ – ഉപാസന വീഡിയോ

0

ലോകമെമ്പാടും ആരാധകർ കൊണ്ട് സമ്പന്നനായ നടനാണ് രാം ചരൻ. ഇപ്പോഴിതാ രാം ചരൻ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റിലീസായ ‘ ആർ ആർ ആർ താരം രാം ചരൻ ഓസ്കറിനായി തയ്യാറെടുക്കുന്നു’ എന്ന വീഡിയോ 65 ലക്ഷം യൂട്യൂബ് വ്യൂസ് കഴിഞ്ഞ് കുതിക്കുകയാണ്. ചാനലിൽ തന്നെ ഏറ്റവും അധികം വ്യൂസുള്ള വീഡിയോയായി മാറിയിരിക്കുകയാണ്. രാം ചരണും ഭാര്യ ഉപാസനയും ഒന്നിച്ചുള്ള വീഡിയോ ഇരുവരുടെയും ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ കാണിക്കുകയും ചെയ്യുന്നു.

ഉപാസനയുടെ മുടിയിൽ ഹെയർ സ്പ്രേ അടിക്കുന്ന രാം ചരണിൽ നിന്നുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഇരുവരുടെയും സ്വകാര്യ ജീവിതത്തിലേക്കാണ് വീഡിയോ പോകുന്നത്. രാം ചരണിന്റെ മുറിയുടെ ഉള്ളിലേക്ക് കടക്കുന്ന വീഡിയോ ഭക്തിയുടെ അന്തരീക്ഷത്തിലേക്ക് മാറുന്നുണ്ട്. രാം ഓസ്കർസിന് പോകാൻ തയ്യാറായതിന് ശേഷം കിടിലം ഗെറ്റപ്പിലാണ് കാണുന്നത്. ഉപാസന അടിപൊളി സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് കാണുന്നത്. രണ്ട് പേരും റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കാണാൻ തന്നെ രസകരമാണ്.

വീഡിയോ ഇത്രയധികം വൈറലാവനുള്ള കാരണം രാം ചരണിന്റെ സിനിമയെപോലെ തന്നെ അദ്ദേഹത്തെ ജീവിതത്തിലും സ്നേഹിക്കുന്ന ആരാധകർ കാരണം തന്നെയാണ്. സിനിമ മേഖലയിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ് രാം ചരൻ. ഇനിയും പുതിയ ചരിത്രങ്ങൾ തിരുത്തിക്കുറിക്കാൻ തയ്യാറെടുക്കുകയാണ് താരവും ആരാധകരും. ഒരുപാട് ഹൃദയങ്ങൾ കീഴടക്കി രാം ചരണും ഭാര്യയും ജീവിതത്തിൽ മുന്നേറുകയാണ്.