Home Blog Page 235

‘ബിയോഡ് സിനിമ ക്രിയേറ്റീവ്സി’ന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു; ആദ്യ ചിത്രം ‘റോമ: 6’ ജൂൺ റിലീസിന്

0

ബിയോഡ് സിനിമ ക്രിയേറ്റീവ്സ് (Beyond Cinema Creatives) എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു. എറണാകുളം കളമശ്ശേരിയിലാണ് ഓഫീസ്. പ്രശസ്ത പി.ആർ.ഒ പി.ശിവപ്രസാദിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കമ്പനിയാണ് ഇത്. പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ഔസേപ്പച്ചൻ വാളക്കുഴി, സെബാസ്റ്റ്യൻ (ടൈം ആഡ്സ്), സംവിധായകരായ സജിൻ ലാൽ, കെ.ഷമീർ, പ്രൊഡക്ഷൻ കൺട്രോളർമാരായ ശ്യാം തൃപ്പൂണിത്തുറ, വിനോദ് പറവൂർ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘റോമാ:6’ ആണ് ബിയോഡ് സിനിമ ക്രിയേറ്റീവ്സിൻ്റെ ആദ്യ ചിത്രം. ചിത്രം ജൂൺ മാസത്തിൽ റിലീസിനെത്തും. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ഫാൻ്റസി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന
പുതിയ ചിത്രമാണ് ബിയോഡ് സിനിമ ക്രിയേറ്റീവ്സിൻ്റെ രണ്ടാമത്തെ സിനിമ. ആക്ഷൻ സൈക്കോ ത്രില്ലർ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിൻ്റെ സംവിധായകൻ കെ.ഷമീറാണ്. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്.

പ്രേക്ഷകപ്രശംസ നേടി പാൻ ഇന്ത്യൻ സിനിമ സിന്ദൂരം

0

ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ ചിത്രം ” സിന്ദൂരം” ആമസോൺ പ്രൈമിൽ പ്രേക്ഷക പ്രശംസ നേടി സ്ട്രീമിംഗ് തുടരുന്നു. തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഹൃദ്യമായൊരു പ്രണയകഥയാണ് സിന്ദൂരം.

പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടം ശ്രീരാമഗിരി ഏജൻസി പ്രദേശത്തുകാർക്ക് തീരാതലവേദനയാണ്. അതിനെ ചൊല്ലിയാണ് സിംഗണ്ണദളിന്റെ സമരവും. ആ പോരാട്ടത്തിന് ശാശ്വത പരിഹാരം കാണാനാണ് സിരിഷ റെഡിയുടെ വരവ്. അവളോടൊപ്പം അവളുടെ കോളേജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇൻഫോർമറായിരുന്നു. അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ജ്യേഷ്ഠൻ ഈശ്വരയ്യ മരിച്ചതിനാൽ സിരിഷയ്ക്ക് ആ ഇലക്ഷനിൽ മത്സരിക്കേണ്ടി വരുന്നു. എന്നാൽ അവൾ മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടർന്ന് സിംഹപ്പട സിരിഷയെ എന്തു ചെയ്തു? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് എന്താണ്? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ്? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സിന്ദൂരത്തിന്റെ തുടർയാത്ര.

പ്രവീൺറെഡി ജംഗ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം തുമ്മലപ്പള്ളിയാണ്. കിഷോർ ശ്രീകൃഷ്ണയും എം സുബ്ബറെഡിയും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് കേശവയാണ്. ഹൃദ്യമായ പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഗൗര ഹരിയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ .

നിലവാരമില്ലാത്ത സിനിമകൾ എടുക്കേണ്ടെന്ന് ‘ഫിയോക് ‘

0

നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന് തീയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക് ‘. ഒരുപാട് സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യാപ്പെടുകയും ഒരെണ്ണം പോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക് ഇങ്ങനെയുള്ള കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തീയേറ്ററുകൾക്ക് വാടക നൽകേണ്ടി വരും. തീയേറ്ററുകൾ നഷ്ടം സഹിച്ചുകൊണ്ടാണ് സിനിമകൾ ഓടിക്കുന്നത്. ഏതൊക്കെ സിനിമകൾ ഓടും, ഏതൊക്കെ ഓടില്ല എന്ന് തീയേറ്റർ നടത്തുന്നവർക്ക് അറിയാം. അത്കൊണ്ട് തങ്ങളുടെ കണക്കുകൂട്ടലിൽ ഓടുന്നതെന്ന് തോന്നുന്ന സിനിമമാത്രം പ്രദർശിപ്പിച്ചാൽമതിയെന്ന ആലോചനയിലാണ്.

തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾമാത്രമേ എടുക്കൂവെന്നാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ നിബന്ധന. പത്തുവർഷം മുൻപ് കേരളത്തിൽ 1250 ൽ അധികം സ്ക്രീനുകളുണ്ടായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു 670 എണ്ണം മാത്രം. 15 ഓളം തീയേറ്ററുകൾ ജപ്തിഭീഷണിയിലാണ്. 

ഹാസ്യ കഥാപാത്രം കൈക്കാര്യം ചെയ്യുന്ന നടൻ മനോബാല അന്തരിച്ചു

0

തമിഴിലും മലയാളത്തിലും നിരവധി ഹാസ്യകഥാപാത്രങ്ങൾ കൈക്കാര്യം ചെയ്ത നടനും സംവിധായകനുമായ  മനോബാല അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 35 വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ ഏഴുനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി.

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമ മേഖലയിൽ എത്തിയ മനോബാല 1982 ൽ ‘ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വാതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്.  പിതാമഗൻ, ചന്ദ്രമുഖി, തമിഴ് പടം, യാരടീ നീ മോഹിനി തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം ചെയ്ത ഹാസ്യവേഷങ്ങൾ മറക്കാൻ സാധിക്കില്ല. ശിവാജി ഗണേശന്റെ ‘പറമ്പറിയം’ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഊർക്കാവലൻ, സത്യരാജിന്റെ ‘മല്ലുവെട്ടി മൈനർ’ പിന്നീട് മോഹൻലാൽ തുടങ്ങി 40 ഓളം ചിത്രങ്ങൾ ഭാരതിരാജയുടെ സഹസംവിധായകനായ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്. 

റിഹേഴ്‌സലിന് ഇടയിൽ വിക്രമിന് പരിക്ക് ; തങ്കലാൻ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ വൈകും

0

പിഎസ് 2 എന്ന ചിത്രത്തിലും ആദിത്യ കരികാലൻ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ട് പോവുകയാണ്. സ്‌ക്രീനിൽ വിക്രം ചെയ്ത മാജിക്കിൽ അക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. എന്നാൽ വിക്രം ആരാധകർക്ക് നിരാശയുണ്ടാകുന്ന വാർത്തയാണ് വരുന്നത്.

റിഹേഴ്‌സലിനിടയിൽ വിക്രമിന് പരിക്ക് സംഭവിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. വാരിയെല്ലിന് ഒടിവ് സംഭവിച്ചിരിക്കുകയാണ് താരത്തിന്. തങ്കലാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തടി കുറയ്ക്കുകയും ബോഡി ട്രാൻസ്‌ഫോർമേഷനും ചെയ്യുകയായിരുന്നു വിക്രം. എന്നാൽ പരിക്ക് സംഭവിക്കുന്നതോടെ സിനിമയുടെ ചിത്രീകരണത്തിന് വിക്രം ജോയിൻ ചെയ്യാൻ വൈകും. തനിക്ക് നൽകുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നും ഉടൻ തന്നെ ഷൂട്ടിങ്ങ് ആരംഭിക്കാൻ തയ്യാറെടുപ്പുകൾ നടത്തുമെന്നും വിക്രമിന്റെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

16 മണിക്കൂർ കൊണ്ടൊരു സിനിമ …ലോക റെക്കോർഡുമായി എന്ന് സാക്ഷാൽ ദൈവം

0

തിരക്കഥ മുതൽ റിലീസ് വരെയുള്ള സകല കാര്യങ്ങളും വെറും 16 മണിക്കൂറിൽ പൂർത്തീകരിച്ച ” എന്ന് സാക്ഷാൽ ദൈവം” എന്ന സിനിമ ലോക റെക്കോർഡുകൾ കൈപ്പിടിയിലൊതുക്കി മലയാളസിനിമാപ്പെരുമയ്ക്ക് തിളക്കമേറ്റിയിരിക്കുകയാണ്. യു ആർ എഫ് ( യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളിൽ 16 മണിക്കൂർ കൊണ്ട് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഡബ്ള്യു എഫ് സി എൻ (WFCN), സി ഓ ഡി ( COD), മൂവി വുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. മുഴുവൻ ചിത്രീകരണവും തിരുവനന്തപുരത്തായിരുന്നു നടന്നത്.

സാക്ഷാൽ ദൈവം എന്നറിയപ്പെടുന്ന യുട്യൂബ് വ്ളോഗറിനു അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വരുന്നു. ആരതി എന്ന പേരുള്ള ഒരു യുവതി ആത്മഹത്യ ചെയ്തു എന്നതാണ് വാർത്ത. എന്നാൽ അത് ആത്മഹത്യ അല്ലെന്നും സ്ത്രീധനപീഡന കൊലപാതകമാണന്നും കോൾ ചെയ്ത യുവാവ് പറയുന്നു. ഏതു വാർത്തയുടെയും സത്യാവസ്ഥ പുറത്ത് കൊണ്ട് വരികയാണ് സാക്ഷാൽ ദൈവം എന്ന വ്ളോഗറുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ മരണം നടന്ന വീട്ടിലേക്ക് അയാൾ തന്റെ ക്യാമറ കണ്ണുകളുമായെത്തുന്നു. മരണത്തിനു പിന്നിലെ ദുരൂഹത തേടിയെത്തുന്ന വ്ളോഗറും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദർശനൻ റസ്സൽപുരം, ശരൻ ഇൻഡോകേര, അഭിഷേക് ശ്രീകുമാർ, ജലതാ ഭാസ്കർ, റ്റി സുനിൽ പുന്നക്കാട്, സജിലാൽ, അഭിജിത്, സുരേഷ്കുമാർ , ജയചന്ദ്രൻ തലയൽ, വിപിൻ ഹരി എന്നിവർ അഭിനയിക്കുന്നു.

ബാനർ – ഇൻഡിപെൻഡന്റ് സിനിമാ ബോക്സ്, കഥ, എഡിറ്റിംഗ് , ചായാഗ്രഹണം, സംവിധാനം – എസ് എസ് ജിഷ്ണുദേവ്, നിർമ്മാണം – ശ്രീവിഷ്ണു ജെ എസ്, ജിനു സെലിൻ, സ്നേഹൽ റാവു, ദീപു ആർ എസ്, ശിവപ്രസാദ്, സിങ്ക്സൗണ്ട്, സൗണ്ട് ഡിസൈൻ & മിക്സിംഗ് – ശ്രീവിഷ്ണു ജെ എസ്, സഹസംവിധാനം – അഭിഷേക് ശ്രീകുമാർ , ടെക്നിക്കൽ കോ ഓർഡിനേറ്റർ – സേതുലക്ഷ്മി, പബ്ളിസിറ്റി ഡിസൈൻസ് – വിനിൽ രാജ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

അരിക്കൊമ്പനെ കാണാനില്ല

0

കുമളി ∙ അരികൊമ്പന്റെ കഴുത്തിൽ കടിപ്പിച്ചിരുന്ന സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

മരങ്ങളുള്ള കൂടുതൽ ഉള്ള വനത്തിനുള്ളിലായാൽ ആണ് സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ പറയുന്നത്. ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്.

ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് ആണ്അ അരിക്കൊമ്പൻ‌ .ആനയെ ഇറക്കിവിട്ട സന്യാസിയോടയിൽ‌ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് ഈ സിഗ്നലിൽ നിന്ന് മനസിലാകുന്നത്.

അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെമുൻ കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ.കൃഷ്ണൻ കുട്ടി (90)അന്തരിച്ചു

0

ചാലക്കുടി : അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും തമിഴ്നാട്ടിലെ തോട്ടം തൊഴിലാളി യൂണിയൻ സ്ഥാപക നേതാവുമായിരുന്ന സി.കെ.കൃഷ്ണൻ കുട്ടി (90) നിര്യാതനായി..

തൃശ്ശൂർ ജില്ലയിലെ നാട്ടിക ചെമ്മാപ്പിള്ളിയിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിട്ടായിരുന്നു തുടക്കം.
പാർട്ടി പ്രവർത്തനത്തിനിടയിൽ ഒളിവിൽ പോകേണ്ടി വന്നതിനെ തുടർന്ന് പ്രവർത്തന മേഖല തമിഴ്നാട്ടിലേക്ക് മാറ്റി. വാൽപ്പാറ പ്രദേശങ്ങളിൽ തോട്ടം മേഖലയിൽ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകി. അമ്പതുകളിൽ നാടു വിട്ട് തമിഴ് നാട്ടിലെ വാൽപ്പാറ പ്രദേശങ്ങളിൽ തോട്ടം മേഖലയിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പത്ര പ്രവർത്തകനും സിനിമാ പി ആർ ഒ യുമായ സി.കെ.അജയ് കുമാറിൻ്റെ പിതാവാണ് .
തിങ്കളാഴ്ച രാത്രി 8.30 നു ഹൃദയാഘാതം മൂലം ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
നാട്ടിക സ്വദേശിയായ കൃഷ്ണൻ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി യൂണിയന് അസ്ഥിവാരമിട്ടു കൊണ്ട് പാർട്ടിയെ വളർത്താൻ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ച് അക്കാലത്ത് വൽപാറയിൽ റേഡിയോ ബിസിനസ്സ് നടത്തി പോരുന്ന സമയത്ത്’ വേളയിൽ തൻ്റെ അഭ്യുദയാകാംക്ഷിയായ കമ്മ്യൂണിസ്റ്റ് നേതാവ് സി. അച്യുത മേനോൻ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കരുതെന്നും ഏതു പക്ഷ ആശയത്തോട് യോജിക്കാൻ കഴിയുമോ അവിടെ ചേർന്ന് സജീവമാകാൻ ആവശ്യപ്പെട്ടു. 1970 -ൽ മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന കൃഷ്ണൻ കുട്ടി 1972 – ൽ ഏ.കെ.ജി യുടെ സാന്നിധ്യത്തിൽ തമിഴ് നാട്ടിലെ തേയില തോട്ടം മേഖലകളിൽ വാൽപ്പാറ കേന്ദ്രീകരിച്ച് സി ഐ ടി യു വിൻ്റെ പോഷക സംഘടനകളായി പ്ലാൻ്റേഷൻ യൂണിയനുകൾ സ്ഥാപിച്ചു. തമിഴ് നാട്ടിൽ പാർട്ടിയുടെയും വളർച്ചയ്ക്കായി പ്രയത്നിച്ചു. 1975- ൽ അടിയന്തിരാവസ്ഥ കാലത്ത് അന്നത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ തൻ്റെ സഹ യാത്രികർ ആർ. ഉമാനാഥ്, കെ. രമണി, പി. രാമമൂർത്തി, ജെ. ഹേമ ചന്ദ്രൻ എന്നിവർക്കൊപ്പം ഒന്നര വർഷം ഒളിവിൽ കഴിഞ്ഞു.1990 വരെ ഈ യൂണിയനുകളുടെ സ്ഥാപക സെക്രട്ടറി ആയിരുന്നു. അതിനു ശേഷം ചാലക്കുടിയിൽ വിശ്രമ ജീവിതം നയിക്കയായിരുന്നൂ. ജാനകിയാണ് ഭാര്യ,
അജയകുമാർ , ജയനേന്ദ്രൻ, അജിത, ഗീത, ഷാജികുമാർ എന്നിവർ മക്കൾ. സംസ്കാരം ഇന്ന് (2/05/2023) ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചാലക്കുടി നയാരങ്ങാടിയിലെ വീട്ടുവളപ്പിൽ നടക്കും.

ഒ ബേബി’യുടെ ഫസ്റ്റ് ലുക്ക്‌ പുറത്ത്

0

‘ഒ ബേബി’ എന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ നായകനാക്കുന്നതിനോപ്പം നിർമ്മാതവുമാക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമാ പ്രവർത്തകരിൽ പ്രമുഖരായ രഞ്ജൻ പ്രമോദും, ദിലീഷ് പോത്തനും കൂടി ചേർന്നാണ് ചിത്രം ഒരുക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. രക്ഷാധികാരി ബൈജു എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഒ ബേബി’. ദിലീഷ് പോത്തൻ, പ്രമോദ് തേവർപള്ളി, അഭിഷേക് ശശിധരൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഷിനു ശ്യാമളൻ, ഹാനിയ നസീഫാ, നടൻ എം ജി സോളമന്റെ മകനായ സജി സോമൻ, വിഷ്ണു അഗസ്ത്യ, അതുല്യ ഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

ഏക്കാലത്തേയും ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സിനിമാ പ്രേമികൾ ഇവരുടെ കൂട്ടുകെട്ടിനെ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് എന്നാണ് പോസ്റ്ററിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കുന്നത്. അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. ചിത്രത്തിന്റെ ഗാനങ്ങൾക്ക് ഈണം നൽകുന്നത് പ്രണവ് ദാസാണ്.

ടോവിനോ കുടുംബത്തോടൊപ്പം ഫിൻലാൻഡിൽ

0

മലയാളികളുടെ പ്രിയപ്പെട്ട താരമായ ടോവിനോ തോമസും കുടുംബവും ഇപ്പോൾ ഫിൻലാൻഡ് യാത്രയിലാണ്. താരം ഒറ്റക്കല്ല അച്ഛനമ്മമാരും സഹോദരനും സഹോദരിയും കുടുംബങ്ങളുമെല്ലാം ഈ യാത്രയിലുണ്ട്. സോഷ്യൽ മീഡിയയയിൽ സജീവമായ താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു കുടുംബ ചിത്രമാണ് ആരാധകർക്കായി . “ഒരുമിച്ചുള്ളപ്പോൾ എല്ലാം  മികച്ചതായിരിക്കും ” എന്നാണ് ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം പോയ ആഫ്രിക്കൻ ട്രിപ്പ്‌ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

ടോവിനോയുടെ അപ്പന്റെയും അമ്മയുടെയും 40 ആം കല്യാണവാർഷികത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് ടോവിനോ പോസ്റ്റ്‌ ചെയ്തിരുന്നു. ’40 വർഷങ്ങൾക്ക് മുൻപ് അവർ തുടങ്ങിയ പ്രസ്ഥാനം ഇപ്പോൾ വളർന്നു പന്തലിച്ചു’ എന്നാണ് ടോവിനോ കുറിച്ചിരിക്കുന്നത്. ടോവിനോ പോയ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. നടി അഹാന കൃഷ്ണ പോയ നോർത്തേൺ ലൈറ്സ് കാണണമെന്ന് കമന്റ്‌ ഇട്ടപ്പോൾ അത് തന്നെയാണ് പ്ലാൻ എന്ന് മറുപടിയും കൊടുത്തു. ടോവിനോ അവസാനമായി അഭിനയിച്ച് റിലീസ് ആയ ചിത്രമാണ് നീലവെളിച്ചം. 


Tovino In Finland with the family

ആലിയ ഭട്ടും മെറ്റ് ഗാലയിൽ

0

ബോളിവുഡിലെ താരസുന്ദരിയായ ആലിയ ഭട്ട് ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ എക്സിബിഷൻ കൂടിയായ മെറ്റ് ഗാലയിൽ തിളങ്ങി. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവർക്ക് പിന്നാലെയാണ് ആലിയ ഭട്ട് മെറ്റ് ഗാലയിൽ പങ്കെടുത്തത്. ആലിയ മെറ്റ് ഗാലയുടെ ഭാഗമാക്കുന്നത് ആദ്യമായാണ്. ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ മെട്രോപോളിറ്റാൻ മ്യൂസിയം ഓഫ് ആർട്സ് കോസ്റ്റും ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ഈവന്റാണ് മെറ്റ് ഗാല. മെയ്‌ ഒന്നിമായിരുന്നു മെറ്റ് ഗാല നടന്നത്.

മെറ്റ് ഗാലയിൽ ആലിയ ഭട്ട് വെള്ള ഗൗൺ അണിഞ്ഞാണ് എത്തിയത്. ലോക പ്രശസ്ത ജർമൻ ഫാഷൻ ഡിസൈനെറും ഫാഷൻ ഐക്കണായ കാൾ ലാഗർഫെൽഡിനോടുള്ള ആദര സൂചകമായാണ് വെള്ള ഗൗണിൽ ആലിയ എത്തിയത്. കാഴ്ചയിൽ സിമ്പിൾ ലുക്ക്‌ തോന്നിയെങ്കിലും ഈ ഗൗണിന് പ്രത്യേകത ഉണ്ട്. ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ചതാണ് ഗൗൺ. പ്രബൽ ഗുരുങ്ങാണ് വസ്ത്രം രൂപകല്പനചെയ്തിരിക്കുന്നത്. ഡയമണ്ട് കമ്മലുകളും വളകളുമാണ് ആലിയ അണിഞ്ഞിരിക്കുന്നത്.  

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. കഴിഞ്ഞ നവംബർ ആറിനായിരുന്നു ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ആലിയ ഭട്ട് അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ബ്രഹ് മാസ്ത്ര’. ആ ചിത്രത്തിലെ നായകനായി വേഷമിട്ടത്  രൺബീർ കപൂർ തന്നെയായിരുന്നു. അയൻ മുഖർജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്ര’യിൽ ആലിയയും രൺബീറും ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയാണ്. സമീപകാലത്തെ ബോളിവുഡ് ചിത്രങ്ങളെയെല്ലാം ബോക്സ്‌ ഓഫീസ് കളക്ഷനിൽ മറികടന്നു കൊണ്ടാണ്  ബ്രഹ്മാസ്ത്ര നേടിയത്. അയൻ മുഖർജിയും ഹുസൈൻ ദലാലും ചേർന്നാണ് തിരക്കഥ എഴുതിയത്.

എൻടിആറിന്റെ നൂറ് വർഷത്തിന്റെ ആഘോഷപരിപാടിയിൽ ബാലയ്യയെ കുറിച്ച് രജനികാന്ത്

0
Rajinikanth Felicitates Writer Kalaignanam

(എൻ ടി ആർ) നന്ദമുരി താരക രാമ റാവുവിന്റെ നൂറ് വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി നടൻ രജനികാന്ത് പരിപാടിയിൽ പങ്കെടുത്തിരുന്നു. എൻടിആർ ന്റെ മകന്റെ പേരാണ് നന്ദമുരി ബാലകൃഷ്ണൻ ഇദ്ദേഹത്തിന്റെ മറ്റൊരു പേര് കൂടിയാണ് ബാലയ്യ എന്നത്. തനിക്കോ അമിതാഭ് ബച്ചനോ ചെയ്യാൻ പറ്റാത്ത പലതും ബാലയ്യക്ക് ചെയ്യാൻ കഴിയുമെന്ന് രജനി കാന്ത് പറഞ്ഞു. “ബാലയ്യയുടെ ഒറ്റ നോട്ടം മതി എല്ലാം അടിപൊളിയാ ക്കാൻ. ഒരു ചെറിയ കണ്ണിറുക്കൽ കൊണ്ട് വാഹനം പൊട്ടിതെറിപ്പിക്കാനും അത് പറപ്പിക്കാനും അദ്ദേഹത്തിന് സാധിക്കും. അത് ഇപ്പോൾ സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, രജനി കാന്ത് ആരുവിചാരിച്ചാലും അവരെ കൊണ്ട് സാധ്യവുമല്ല അത് ജനങ്ങൾ ആരും അംഗീകരിക്കുകയുമില്ല, രജനികാന്ത് കൂട്ടി ചേർത്തു.

ബാലയ്യ ചെയ്യുന്ന ഏതൊരു കാര്യവും ജനങ്ങൾ അംഗീകരിക്കുന്നതിന്റെ കാരണം പ്രേക്ഷകർ സ്‌ക്രീനിൽ കാണുന്നത് അദ്ദേഹത്തിന്റെ അച്ഛൻ എൻ ടി ആറിനെയാണ്. രജനികാന്ത് ബാലയ്യയെ കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹം അത് വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് കേട്ടിരിക്കുകയാണ്. അദ്ദേഹം നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ്.  രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ തന്നെ അദ്ദേഹത്തിന് ശോഭിക്കാൻ കഴിയട്ടെ യെന്ന് പ്രാർത്ഥിക്കുന്നു രജനി പറഞ്ഞു. ക്രിഷ് ജഗർലമുടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ എൻടിആർ ന്റെ ആത്മകഥയുടെ രണ്ടു ഭാഗത്തിലും അഭിനയിച്ചത് ഇദ്ദേഹമായിരുന്നു. ബാലയ്യ അവസാനമായി അഭിനയിച്ച ചിത്രമാണ് ‘വിര സിംഹ റെഡ്‌ഡി’. ‘എൻബികെ 108’ ന്റെ തിരക്കിലാണ് ബാലയ്യ ഇപ്പോൾ.