Home Blog Page 237

പഴയ രീതിയിലുള്ള പ്രൊമോഷനുമായി നീലവെളിച്ചം

0

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ‘നീലവെളിച്ചം’ കഥയെ അടിസ്ഥാനമാക്കി എ വിൻസെന്റ് 1964 ൽ ഒരുക്കിയ ഭാർഗ്ഗവിനിലയത്തിന്റെ റീമേക്കാണ് നീലവെളിച്ചം. റിമ കല്ലിങ്കൽ, റോഷൻ മാത്യു, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴയകാലത്തിന്റെ കഥ പറയുന്ന ചിത്രത്തിനും വേറിട്ട രീതിയിലുള്ള പ്രൊമോഷനാണ് അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത്.

ജീപ്പിൽ സ്പീക്കർ കെട്ടിവെച്ചു മൈക്കിലൂടെ ചിത്രത്തെ കുറിച്ച് വിളിച്ചു പറയുന്നതാണ് പണ്ടത്തെ പ്രൊമോഷൻ രീതി. അതെ രീതി തന്നെ പിന്തുടർന്നിരിക്കുകയാണ് നീലവെളിച്ചം ടീം. മെട്രോ നഗരമായ കൊച്ചിയിലൂടെ ബഷീറിന്റെ നീലവെളിച്ചത്തിന്റെ റിലീസ് പ്രഖ്യാപ്പിച്ചു കൊണ്ട് നീങ്ങിയ ജീപ്പ് വളരെ കൗതുകത്തോടെയാണ് പ്രദേശവാസികൾ നോക്കിയത്. ചിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ നോട്ടീസും നാട്ടുകാർക്ക് വിതരണം ചെയ്തു. “ഇതു കാണാതെ മറ്റെന്തു കാണാൻ?” എന്ന അടിക്കുറിപ്പോടെ റിമ കല്ലിങ്കൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രൊമോഷൻ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ഇതിനും നല്ലൊരു പ്രൊമോഷൻ രീതി വേറെയില്ലെന്നാണ് ആസ്വാദകർ കമന്റ്‌ ബോക്സിൽ പറയുന്നത്.

ലുലു എക്സ്ചേഞ്ച് കുവൈറ്റിൽ വിപുലമാകുന്നു

0

കൊച്ചി;  ആഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന്റെ ആഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും,  കറൻസികൾ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്സ്ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്.  കുവൈറ്റിലെ പൗരൻമാർക്കും, അവിടെ  ബിസിനസ് പരമായും, ജോലി സംബന്ധമായും ഇടപഴകുന്നവർക്കും ലുലു എക്സചേഞ്ചിന്റെ സേവനം സഹായകരമാകും.

ലുലു എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയായ കുവൈറ്റിൽ 278 മത്തെ ശാഖ തുറക്കാനായത് സന്തോഷകരമാണെന്ന് ബ്രാ‍ഞ്ച് ഉദ്ഘാടനം ചെയ്ത ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റ് ഡിജിറ്റൽരംഗത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്.   ആ സാഹചര്യത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ട പ്രധാന്യം നൽകിയാണ് തങ്ങളുടെ പ്രവർത്തനമെന്നും അദീബ് അഹമ്മദ് പറഞ്ഞു.

കമ്പനിയുടെ ഡിജിറ്റൽ മണി ട്രാൻസ്ഫർ ആപ്പായ ലുലു മണി, മികച്ച സുരക്ഷാ സൗകര്യമുള്ളതും, ഉയർന്ന റേറ്റിംഗ് ഉള്ളതുമായ ആപ്പാണ്. അത് ഉപയോഗിച്ച് ലളിതമായി പണമിടപാടുകൾ നടത്താനും സാധിക്കും.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ISO 9001:2015 അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ ഭാഗമാണ് ലുലു എക്‌സ്‌ചേഞ്ച്. ഒമാൻ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ് ങ്കോങ് തുടങ്ങി നിരവധി ജിസിസി രാജ്യങ്ങളിലായി 278 ശാഖകളും ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളും ഗ്രൂപ്പിന്റെ ഭാഗമായി  പ്രവർത്തിക്കുന്നു.

എന്റെ പ്രിയപ്പെട്ട താരം ഇനി കള്ളകടത്ത് നടത്തേണ്ട ആവശ്യമില്ല

0

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ വെബ് സീരീസായ സിറ്റാഡെലിന്റെ ആദ്യ പ്രദർശനം ചൊവ്വാഴ്ച ലണ്ടനിൽ നടന്നു. താരത്തിന്റെ ഭർത്താവും ഗായകനുമായ നിക്ക് ജൊനാസ്, അമ്മ മധു സഹതാരങ്ങളായ റിച്ചാർഡ് മേഡൻ, സ്റ്റാൻലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചുവപ്പ് നിറത്തിലുള്ള റോയൽ ഗൗൺ അണിഞ്ഞാണ് പ്രിയങ്ക എത്തിയത്. അനവധി ഇന്ത്യൻ സിനിമാസ്വാദകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചോദ്യോത്തരവേളയിൽ ഒരു ആരാധകൻ പ്രിയങ്കയെ നോക്കി ‘ഡേസി ഗേൾ ‘ എന്ന ഗാനം ആലപിച്ചു. ഇതു കേട്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന പ്രിയങ്കയെ വീഡിയോയിൽ കാണാം. ‘ഐ ലൗ യു പ്രിയങ്ക, ആശംസകൾ’ എന്ന് ആരാധകൻ പറഞ്ഞപ്പോൾ അദ്ദേഹത്തോട് നന്ദി പറയാനും താരം മറന്നില്ല. പ്രിയങ്കയുടെ ഫാൻസ് പേജുകളിൽ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്.

നിരവധി ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ദോസ്താന ചിത്രത്തിലെ ദേസി ഗേൾ എന്ന ഗാനം ബോളിവുഡിലെ തന്നെ ഹിറ്റ്‌ ഡാൻസ് നമ്പറുകളിലൊന്നാണ്. ചടങ്ങിനിടയിൽ വളരെ രസകരമായ സമ്മാനവും പ്രിയങ്കയെ തേടിയെത്തി. കഴിഞ്ഞ ദിവസം ‘ഒളിച്ചുകടത്തുന്ന മാമ്പഴങ്ങൾ’ എന്ന് കുറിച്ച് പ്രിയങ്ക ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്റെ പ്രിയപ്പെട്ട താരം ഇനി കള്ളകടത്ത് നടത്തേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട് ഒരു ആരാധിക മാമ്പഴങ്ങൾ പ്രിയങ്കയ്ക്ക് സമ്മാനമായി നൽകി. മാമ്പഴം നിറച്ച പാക്കറ്റുമായി ചിത്രങ്ങൾക്ക് പ്രിയങ്ക പോസ് ചെയ്യുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ബാഗിനുള്ളിൽ മാമ്പഴവും പാസ്സ്പോർട്ടും അടങ്ങിയ ഒരു ചിത്രം പ്രിയങ്ക ഷെയർ ചെയ്തത്. ‘മാമ്പഴം കടത്ത് നിയമപരമായി തെറ്റാണോ? ആരെങ്കിലുമൊന്ന് പറഞ്ഞു തരൂ ‘ എന്നാണ് പ്രിയങ്ക ചിത്രത്തിനൊപ്പം കുറിച്ചത്. 

English Summary: Priyanka chopra, My beloved star no longer needs to smuggle

ചെറുപ്പം മുതലേ കല്യാണം കഴിക്കുന്നതിനോട് തനിക്ക് താല്പര്യംമില്ലെന്ന് ഹണി റോസ്

0

കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാർട്ണർ ജീവിതത്തിൽ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി റോസ്. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഹണി മനസ്സുതുറന്നത്. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്‌നമാക്കുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്നും ഹണി റോസ് പറയുന്നു. ആരും ആസ്വദിച്ചിട്ടല്ല വിവാഹം കഴിക്കുന്നത്. കുറെ പൈസയുള്ളത് കാണിക്കാൻ വേണ്ടി ചെയ്യുന്നത് മാത്രമാണ് വിവാഹം.

ഫാമിലിയിൽ ആരോടും ഞാൻ ഐ ലൗ യു എന്ന് പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് ഞാൻ ഐ ലൗ യു പറഞ്ഞിട്ടുള്ളത്. കുറെ പേരോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറെ ഇൻസിഡൻറ്റ് ഉണ്ടായിട്ടുണ്ട്. ഞാൻ അങ്ങോട്ട് പോയിട്ട് ഇഷ്ടം പറഞ്ഞതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. ഇങ്ങോട്ട് പറഞ്ഞപ്പോൾ സ്വാഭാവികമായും ഞാൻ കലിപ്പ് മോഡിൽ ആയിരുന്നു.

കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം എനിക്കില്ല. ചെറുപ്പം മുതലേ ആ ആഗ്രഹം എനിക്കില്ല. പാർട്ണർ ലൈഫിൽ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. എപ്പോഴും അതിൽ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറെ ആളുകൾ, ബഹളങ്ങൾ, ക്യാമറകൾ അതിനിടയിൽ നിൽക്കുന്നു. കുറെ പൈസയുള്ളത് കാണിക്കാൻ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. 

English Summary : Honey Rose says she is not interested in getting married

നക്ഷത്ര രാവ് തീർക്കാൻ ചോള പട നാളെ കൊച്ചിയിൽ, പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ 350 – ൽ പരം തിയേറ്ററുകളിൽ റിലീസ് !

0

പിഎസ്2 വിൻ്റെ റിലീസിങ്ങിൻ്റെ മുന്നോടിയായി, പ്രചരണാർത്ഥം   പൊന്നിയിൻ സെൽവനിലെ താരങ്ങൾ ഏപ്രിൽ 20 ന് നാളെ, വ്യാഴാഴ്ച കൊച്ചിയിൽ എത്തും. ഉച്ചക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകീട്ട് 6 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന വിവിധ പൊതു പരിപാടികളിൽ ചോളപ്പട ( താരങ്ങൾ) ആരാധകരെ അഭിസംബോധന ചെയ്യും. ഈ പരിപാടിയിലൂടെ ഉത്സവ പ്രതീതിയേകുന്ന ഒരു നക്ഷത്ര രാവ് കൊച്ചിക്ക് സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകരും വിതരണക്കാരും.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗമായ പി എസ്-2 ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. 350 -ൽ പരം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.

 പ്രേക്ഷകരുടെ സൗകര്യാർത്ഥം മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക.ഇതിൽ മുന്നൂറിൽ പരം തിയേറ്ററുകളിൽ മലയാളം പിഎസ്2 വാണ് പ്രദർശിപ്പിക്കുക. മലയാളികളുടെ പ്രിയ താരങ്ങളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ,ജയറാം, ബാബു ആൻ്റണി എന്നിവരുടെ കേരളാ ഫാൻസും ചിത്രം മഹാ വിജയമാക്കി തീർക്കാനുള്ള പ്രയത്നത്തിലും പ്രവർത്തനങ്ങളിലും വ്യാപൃതരായിരിക്കുന്ന പാശ്ചാത്തലത്തിൽ തിയറ്ററുകാരും പിഎസ് 2 തങ്ങളുടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ വലിയ ആവേശമാണ്  പ്രകടിപ്പിക്കുന്നതെന്ന്  ശ്രീ ഗോകുലം മൂവിസ് വക്താക്കൾ അറിയിച്ചു.ഒപ്പം തന്നെ തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും 28- ന് പുലർച്ചെ 4 മണിക്ക് ആദ്യ പ്രദർശനം നടത്താനുള്ള അനുവാദം തേടിയിരിക്കയാണ ത്രെ വിതരണക്കാർ . 

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്. ഇത് മണിരത്നത്തിൻ്റെ വളരെ കാലമായിട്ടുള്ള സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമാണ്. ഏ.ആർ.റഹ്മാൻ്റെ മാന്ത്രിക സംഗീതവും, തോട്ടാധരണിയുടെ അത്ഭുത പ്പെടുത്തുന്ന കൂറ്റൻ സെറ്റുകളുടെ പാശ്ചാത്തലവും, രവിവർമ്മൻ്റെ ക്യാമറ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളും, കാണികൾക്ക് പുതിയ അനുഭവവും അത്ഭുതവുമായിരിക്കും. ഒന്നാം ഭാഗത്തിൽ കഥാപാത്രങ്ങളെ മാത്രം പരിചയപ്പെടുത്തി ‘ പൊന്നിയിൻ സെൽവനായ അരുൺമൊഴി വർമ്മന് എന്തു സംഭവിച്ചു ? ‘ എന്ന ജിജ്ഞാസ നില നിർത്തി കാണികളെ ആകാംഷയുടെ മുനമ്പിൽ നിർത്തിയിരിക്കുന്ന മണിരത്നം രണ്ടാം ഭാഗത്തിൽ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കഥ പൂർണതയിലെത്തിക്കുന്നു. വൈകാരികവും അതിലുപരി സംഘർഷാത്മകവുമായ മുഹൂർത്തങ്ങളിലൂടെയാണ് പിഎസ് 2 ൻ്റെ പ്രയാണം. സാങ്കേതിക മികവാർന്ന ദൃശ്യവൽക്കണം കൊണ്ടും ചടുലവും ചാരുതയാർന്നതുമായ അവതരണ ശൈലി കൊണ്ടും ലോക സിനിമക്ക് മുമ്പാകെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ നാഴിക്കല്ലും വഴിത്തിരിവുമായിരിക്കും ഈ മണിരത്നം സൃഷ്ടി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ,ജയറാം,ബാബു ആൻ്റണി,റിയാസ് ഖാൻ , ലാൽ,പ്രഭു, ശരത് കുമാർ, വിക്രം പ്രഭു , പാർത്ഥിപൻ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ 

‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്ടിച്ചത് . 

ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. സി.കെ.അജയ് കുമാറാണ് പിആർഒ. 

സി.കെ.അജയ് കുമാർ, പി ആർ ഒ

English Summary : ponniyin selvan team will be in Kochi tomorrow

ആഫ്രിക്കയിലെ നെൽസൺ മണ്ടേല സ്‌ക്വായറിൽ നിന്ന് ടോവിനോയും കുടുംബവും

0

ആഫ്രിക്കൻ ട്രിപ്പിലായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസും കുടുംബവും. അവധി ആഘോഷത്തിനിടെ ടോവിനോ പകർത്തിയ പെൺ സിംഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വെള്ളചാട്ടങ്ങളിൽ ഒന്നായ വിക്റ്റൊറിയ ഫാൾസിന് മുകളിൽ നിന്ന് ബഞ്ചി ജമ്പിങ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. മകൾക്കൊപ്പം ചെയ്ത സിപ്പ് ലൈനിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഒരു കുടുംബചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ നാല് പേരും പ്രത്യക്ഷപെടുന്നത്.

ആഫ്രിക്കയിലെ നെൽസൺ മണ്ടേല സ്‌ക്വയറിൽ നിന്നാണ് ചിത്രം പകർത്തിയത്. നെൽസൺ മണ്ടേലയുടെ വാക്കുകൾ തന്റെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ടോവിനോ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഒന്നിനോടും ഭയമില്ലാത്തവാനല്ല യഥാർത്ഥ ബുദ്ധിമാൻ, മറിച്ച് അവൻ തന്റെ ഭയത്തെ അതിജീവിക്കുന്നവനാണ്, ഈ വലിയ മനുഷ്യൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. എന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളിലും ഞാൻ വാചകം ഈ ഉപയോഗിച്ചിട്ടുണ്ട്.സിപ്പ് ലൈനിൽ കയറുന്നതിനു മുൻപ് ഞാനെന്റെ മകളോട് പറഞ്ഞതും ഇതേ വാചകം തന്നെയാണ്. അവൾ അത് വളരെ ധൈര്യമായി നേരിടുകയും ചെയ്തു, ടോവിനോ കുറിച്ചു. ആഷിഖ്  അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ആണ് ടോവിനോയുടെ പുതിയ ചിത്രം. ഏപ്രിൽ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെ ‘2018’ ലും ടോവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രിൽ 21 ന് തീയേറ്ററുകളിൽ എത്തും. 

English Summary : Tovino and family from Nelson Mandela Square, Africa

“800”; മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

0

ലോക ക്രിക്കറ്റിൽ തന്നെ വിക്കറ്റ് നേട്ടങ്ങൾ കൊണ്ട് റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മുത്തയ്യ മുരളീധരൻ. മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ മുരളീധരന്റെ ജീവചരിത്രം “800”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു.

എം എസ് ശ്രീപതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സ്ലംഡോഗ് മില്യണേർ താരം മധുർ മിട്ടൽ മുത്തയ്യ മുരളീധരനായി എത്തുന്നു. മധി മലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ എത്തുന്നു. വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശ്രീപതി 2010ൽ ‘കനിമൊഴി’ എന്ന ചിത്രം സംവിധാനം ചെയ്താണ് തുടങ്ങിയത്.

ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി ചിത്രീകരിച്ച് ഷൂട്ടിങ്ങ് അവസാനിച്ചു. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനായി തയ്യാറെടുക്കുന്നത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സഹ നിർമാതാവ് – വിവേക് രംഗാചരി, ഛായാഗ്രഹണം – ആർ ഡി രാജശേഖർ, സംഗീതം – ജിബ്രാൻ , എഡിറ്റർ – പ്രവീണ് കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ – വിദേശ്, പി ആർ ഒ – ശബരി

ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ “താങ്കലാൻ “; മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു

0

വിക്രമിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താങ്കലാന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആരെയും ഞെട്ടിക്കുന്ന ആകാംഷയോടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തം. മേക്കിങ്ങ് വിഡിയോ പുറത്ത് വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.

പാർവതി തിരുവോത് ആണ് നായിക.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. കെ.ജി.എഫ് കമലഹാസൻ ചിത്രം വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പി.ആർ.ഒ ശബരി

പാൻ ഇന്ത്യൻ ചിത്രം “സന്നിധാനം P. O”; യോഗി ബാബു ജോയിൻ ചെയ്‌തു

0

ഗോകുൽ സുരേഷ്, യോഗി ബാബു , പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന ” സന്നിധാനം പി ഒ ” എന്ന മലയാളം – തമിഴ് സിനിമയുടെ ചിത്രീകരണം തുടരുകയാണ്. സെറ്റിൽ യോഗി ബാബു ജോയിൻ ചെയ്‌തിരിക്കുകയാണ്. , ഋതിക്, മിത്ര കുര്യൻ, മേനക സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പാൻ ഇന്ത്യൻ തലത്തിൽ നിർമിക്കുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളിലാണ് റിലീസിന് എത്തുന്നത്.

ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ്‌ വൈദ്യ യാണ്. സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷൻസ്, വിവികെ എന്റർടൈന്മെന്റ്സ് എന്നീ ബാനറുകളിൽ മധു റാവു, ഷബീർ പത്താൻ, വി വിവേകാനന്ദൻ എന്നിവരാണ് നിർമ്മാണം. ശബരിമലയും, അവിടെ ഡോലി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ്‌ ഓഫീസും ആണ് കഥയുടെ പശ്ചാത്തലം. തിരക്കഥ – രാജേഷ് മോഹൻ , ക്യാമറ – വിനോദ് ഭാരതി എ , സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ് , സ്റ്റിൽസ് – റെനി , ഡിസൈൻ – ആദിൻ ഒല്ലൂർ , PRO –  ശബരി

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റ്’; ‘ ദി ഗോഡ്’ ആയി ഡിനോ മോറിയ എത്തുന്നു

0

സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. അഖിലിന്റെ നായികയായി സാക്ഷി വൈദ്യ എത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു.

ചിത്രത്തിൽ ഡിനോ മോറിയ കൂടി എത്തുന്നു എന്നതാണ് പുറത്തുവരുന്ന അപ്‌ഡേറ്റ്. ‘ദി ഗോഡ്’ എന്ന കഥാപാത്രമായിട്ടാണ് ഡിനോ എത്തുന്നത്. റാസ്‌, അക്‌സർ, ജൂലി തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ താരത്തിന്റെ പുതിയ പോസ്റ്റർ പുരത്തിവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കയ്യിൽ മെഷീൻ ഗൺ പിടിച്ചുനിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. നീളൻ മുടിയും നരച്ച താടിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖത്ത് മുറിവുകൾ കൂടി കാണാം. ഇങ്ങനെയുള്ള കഥാപാത്രമായിരിക്കും എന്ന ആകാംഷയിലാണ് പ്രേക്ഷകർ.

ആദ്യ രണ്ട് ഗാനങ്ങൾ പോലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാമ കൃഷ്ണ എന്ന മൂന്നാമത്തെ ഗാനവും ഹിറ്റ് ചാർട്ടിലേക്ക് മാറിയിരിക്കുകയാണ്. റസൂൽ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പിആർഒ: ശബരി

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’യുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയിൽ നടന്നു

0

പാപ്പൻ എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ആന്റണി’ എന്നു പേരിട്ടു. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവരാണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ വിജയം നേടിയ ആയിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

‘കാന്താര’യിലെ വരാഹരൂപത്തിന് വിലക്ക്

0

കാന്താര ചിത്രം ജനമനസുകളിൽ ഉണ്ടാക്കിയ ഓളം വളരെ വലുതാണ്. ചിത്രത്തിലെ വരാഹ രൂപമെന്ന ഗാനം വീണ്ടും വിലക്കിൽ കുരുങ്ങിയിരിക്കുകയാണ്. ഗാനം തീയേറ്ററുകളിലും ഒടിടി പ്ലാറ്റ് ഫോമിലും പ്രദർശിപ്പിക്കുന്നത് കോഴിക്കോട് ഫസ്റ്റ് അഡിഷണൽ ജില്ല ജഡ്ജി കെ.ഇ സാലിഹ്   

താത്കാലികമായി തടഞ്ഞു. ഗാനത്തിൽ പ്രഥമദൃഷ്ട്യാ പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണിത്. ഈ ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.

മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ നവരസം ഗാനത്തിന്റെ പേരിലുള്ള വാണിജ്യതർക്കമായിരുന്നു കോടതിയിലെത്തിയത്. നവരസം ഗാനത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വരാഹരൂപത്തിന്റെ സംഗീത സംവിധായകൻ സമ്മതിച്ചിട്ടുണ്ട്. ഹർജിക്കാരൻ ചൂണ്ടികാട്ടിയത് പോലെ ഗാനത്തിലെ സാദൃശ്യം പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും കോടതി നീരീക്ഷിച്ചു. പകർപ്പവകാശ നിയമം സെക്ഷൻ 64 പ്രകാരം പോലീസിന് രേഖകൾ പിടിച്ചെടുക്കാമെന്നും കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുന്നില്ലെന്ന മാതൃഭൂമിയുടെ പരാതിയിലാണ് വീണ്ടും കോടതി നിർദേശമുണ്ടായത്. പകർപ്പവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ ഡിജിറ്റൽ ഓഡിയോ വർക്ക്‌ സ്റ്റേഷൻ പരിശോധിച്ചു അതിന്റെ അസൽ പകർപ്പും പ്ലേറ്റുകളും തർക്കത്തിന് ആധാരമായതെല്ലാം പിടിച്ചെടുക്കണമെന്നും കോടതി അന്വേഷണോദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു. സംഗീത സംവിധായകൻ പകർപ്പവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ ഡിജിറ്റൽ ഓഡിയോ വർക്ക്‌ സ്റ്റേഷൻ പരിശോധിച്ചിരുന്നു.