HomeMoviesപ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിന് ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിന് ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേർന്ന് മോദിക്ക് നൽകിയത്. പ്രധാന മന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനായത്തിന്റെ സന്തോഷം വിഷ്ണു മോഹൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നടന്നത് സ്വപ്നമാണോ യാഥാർത്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്. വിവാഹത്തിന്റെ ആദ്യ ക്ഷണകത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക്ക് ഉണ്ടായി.

കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമിക്കും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ  വാക്കുകൾ തരുന്ന ഊർജം ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രെമിക്കും( i will try my best to attend) ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ, നന്ദി മോഡിജി – വിഷ്ണു മോഹൻ കുറിച്ചു. ബി ജെ പി നേതാവ് എ. എൻ രാധകൃഷ്ണന്റെ മകൾ അഭിരാമിയാണ് വിഷ്ണുവിന്റെ വധു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular