Home Blog Page 234

ഒരു അഡർ ലവി’ന് ശേഷം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം “മിസ്സിങ്ങ് ഗേൾ”; മെയ് 19ന് തീയേറ്റർ റിലീസിന്

0

മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം ‘മിസ്സിങ് ഗേൾ’ മെയ് 19ന് തീയേറ്റർ റിലീസിന്. ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു. സിദ്ദിഖ് ലാൽ ഉൾപ്പടെ കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ടെക്നീനീഷ്യൻമാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതൽ അവസാന പുറത്തിറങ്ങിയ ‘ഒരു അഡർ ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. ഒരു അഡർ ലവിന് ശേഷം നായകൻ, നായിക, സംവിധാകൻ, തിരക്കഥാകൃത്ത്, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ഔസേപ്പച്ചൻ്റെ 21മത്തെ ഈ ചിത്രം.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്യുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിൽ പുറത്തുറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിൻ സത്യയും കൈകാര്യം ചെയ്യുന്നു. സത്യജിത്തിൻ്റെ വരികൾക്ക് ജയഹരി കാവാലം ആണ് സംഗീതം നൽകിയിരിക്കുന്നത്. കലാസംവിധാനം: ജയ് പി ഈശ്വർ, ഉണ്ണി മണ്ണങ്ങോട്, പ്രൊഡക്ഷൻ കൺട്രോളർ: എം.വി ഫിബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മേക്കപ്പ്: മഹേഷ് ബാലാജി, അസോസിയേറ്റ് ഡയറക്ടർ: ദാസു ദിപിൻ, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, ഡി.ഐ: ബിലാൽ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്, ഡിസൈൻസ്: കിഷോർ ബാബു പി.എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

രാം പൊതിനേനി – പുരി ജഗന്നാഥ്‌ ചിത്രം ” ഡബിൾ ഐ സ്മാർട്”; മാർച്ച് 8, 2024ന് തീയേറ്ററുകളിൽ

0

ബ്ലോക്ക്ബസ്റ്റർ ചിത്രം “ഐ സ്മാർട് ശങ്കർ” തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ രാം പൊതിനേനിയും അംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നു. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമിക്കുന്നത്. രാമിന്റെ പിറന്നാൾ നാളെ വരാനിരിക്കെ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഐ സ്മാർട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ടാണ് ഡബിൾ ഐ സ്മാർട് ഒരുങ്ങുന്നത്. ഡബിൾ ഇരട്ടി മാസും ഡബിൾ ഇരട്ടി എന്റർടൈൻമെന്റും തന്നെ ഇത്തവണ പ്രതീക്ഷിക്കാം. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക മികവ് നിറഞ്ഞ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

ത്രിശൂലങ്ങളിൽ ചോരക്കറ നിറഞ്ഞ് നിൽക്കുന്നതാൻ ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്. ഐ സ്മാർട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ട് ഒരുങ്ങുന്നതിന്റെ സൂചനകൾ പോസ്റ്ററിലും കാണാം. പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

ബ്ലോക്ക്ബസ്റ്റർ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തിൽ നായകൻ നിവിൻ പോളി

0

ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി – ജൂഡ് ആന്റണി ജോസഫ് കോംബോയിൽ എത്തുന്ന ഡ്രീം പ്രോജക്ട് വരുന്നു. ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്നു. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കാൻ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

2018 ൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്റണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന്റെ ആഘോഷങ്ങൾക്കിടയിൽ ഈ പ്രഖ്യാപനം വീണ്ടും ഒരു ബ്ലോക്ബസ്റ്റർ മലയാള സിനിമയിൽ ഉണ്ടാകുമെന്ന വൻ പ്രതീക്ഷയിലേക്കാണ്.

മതത്തിന് എതിരല്ലാ ഫർഹാന.അപവാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുസ്ലിം സഹോദരങ്ങളോട് സംവിധായകൻ്റെ അഭ്യർഥന!

0

റിലീസിന് മുമ്പേ തന്നെ വിവദത്തിലകപ്പെട്ട തമിഴ് സിനിമയാണ് ” ഫർഹാന “. ഐശ്വര്യാ രാജേഷ്, അനുമോൾ, ഐശ്വര്യാ ദത്ത, സെൽവ രാഘവൻ, ജിത്തൻ രമേഷ്, കിറ്റി എന്നിവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് നെൽസൺ വെങ്കടേശനാണ്. ഡ്രീം വാരിയർ പിക്ചർസ് നിർമ്മിച്ച ഈ സിനിമ നിരോധിക്കണമെന്നും നിർമ്മാതാവിനേയും സംവിധായകനേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യാ രാജേഷ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്നും ഉള്ള മുറവിളികളും ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയതു മുതൽ തുടങ്ങി റീലീസ് കഴിഞ്ഞും തുടരുന്നു. സിനിമ കോടതി കയറുകയും ഉണ്ടായി. സിനിമ റിലീസായതോടെ തമിഴ് നാട്ടിൽ ‘ഫർഹാന’യ്ക്ക് എതിരെയുള്ള മുറവിളികൾക്ക് ആക്കം കൂടിയിരിക്കയാണ്. മുസ്ലിം സമുദായത്തിന് എതിരായ സന്ദേശമാണ് സിനിമ നൽകുന്നത് എന്നാതാണ് ഇവരുടെ വാദം. തമിഴ് നാട്ടിലെ ചില റിലീസ് കേന്ദ്രങ്ങളിൽ ഷോ റദ്ദാക്കി എന്നും വാർത്തകൾ പ്രചരിച്ചു. ഈ സന്ദർഭത്തിൽ ചെന്നൈയിൽ നിർമ്മാതാവ് എസ്. ആർ. പ്രഭുവിൻ്റെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽ വിശദീകരണം നൽകിയിരിക്കയാണ് അണിയറക്കാർ. 

സംവിധായകൻ നെൽസൺ വെങ്കടേശൻപറയുന്നു…

” ഫർഹാന യുടെ സംഭാഷണ രചയിതാവ് പ്രശസ്ത കവി മനുഷ്യപുത്രൻ ഒരു ഇസ്ലാമാണ്.

ഞാൻ ക്രിസ്ത്യാനിയാണ്. നിർമാതാവ് ഹിന്ദുവാണ്.ഞങ്ങൾ മൂവരുടെയും സൃഷ്ടിയാണ് ‘ ഫർഹാന ‘. സിനിമ കണ്ടവർ ‘ ഫർഹാന ‘ നല്ല അനുഭവമാണ് തങ്ങൾക്ക് നൽകിയത് എന്നും, മുസ്ലിം കുടുംബത്തിൻ്റെ നിത്യ ജീവിതത്തെയും അവരുടെ വിഷമങ്ങളെയും പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ഇതെന്നും പറയുന്നു. ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്താൻ തെല്ലും ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, നിർഭാഗ്യവശാൽ ഫർഹാനക്ക് ഒപ്പം റിലീസായ മറ്റു ചിത്രങ്ങളെ കുറിച്ച് ഉണ്ടായ നെഗറ്റീവ് കമൻ്റുകൾ എൻ്റെ സിനിമയേയും ബാധിച്ചു. എൻ്റെ ഇസ്ലാം സുഹൃത്തുക്കളോട് ഞാൻ വിനീതമായി അഭ്യർത്ഥിക്കയാണ്. ആദ്യം ദയവായി സിനിമ കാണൂ, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിച്ചു തരൂ. തെറ്റുണ്ടെങ്കിൽ ഞാൻ തിരുത്താം. 

 ഭൂരിഭാഗം റിവ്യൂകളും ഫർഹാന നല്ല ഉദ്യമവും സിനിമയുമാണെന്ന് പറയുമ്പോൾ സിനിമ കാണാത്ത ഒരു വിഭാഗം ഇത് ഇസ്ലാമിക് വിരുദ്ധ സിനിമയാണെന്ന് നടത്തുന്ന കുപ്രചരണവും അതിനെ മറ പിടിച്ചുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും വളരെ ഖേദകരമാണ്. സാങ്കേതികമായ ചില കാരണങ്ങൾ കൊണ്ട് തമിഴ് നാട്ടിൽ ഒരു തിയേറ്ററിൽ മാത്രം ഒരു ഷോ നടന്നില്ല. എന്നാൽ ചില മാധ്യമങ്ങൾ തമിഴ് നാട്ടിൽ ഒന്നടങ്കം ഷോകൾ റദ്ദു ചെയ്തതായി വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് വളരെ ഖേദകരമാണ്. നേരത്തെ ഒരു മുതിർന്ന സംവിധായകനോട് ഈ കഥ കഥ പറഞ്ഞപ്പോൾ ” എന്തു കൊണ്ട് ഒരു മുസ്ലിം സമുദായത്തിലെ സ്ത്രീയെ കഥാപാത്രമാക്കി ? ” എന്ന് പറഞ്ഞ് എന്നെ ചോദ്യം ചെയ്തു. എന്ത് കൊണ്ട് പാടില്ല…. എൻ്റെ സഹോദരന്മാരെ കുറിച്ചും സഹോദരിമാരെ കുറിച്ചും എനിക്ക് പകരം മറ്റാരാണ് ഉള്ളത് എന്നാണ് ഞാൻ മറുപടി പറഞ്ഞത്. 

ഈ സിനിമക്ക് സംഭാഷണം രചിച്ചത് കവി മനുഷ്യപുത്രനാണ് അദ്ദേഹം ഇസ്ലാമാണ്.ഞാൻ ക്രിസ്ത്യാനിയാണ്. നിർമാതാവ് ഹിന്ദുവാണ്.ഞങ്ങൾ മൂവരുടെയും സൃഷ്ടിയാണ് ‘ ഫർഹാന ‘. സിനിമ കണ്ടവർ ‘ ഫർഹാന ‘ നല്ല അനുഭവമാണ് തങ്ങൾക്ക് നൽകിയത് എന്നും, മുസ്ലിം കുടുംബത്തിൻ്റെ നിത്യ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ഇതെന്നും പറയുന്നു. ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്താൻ തെല്ലും ഞാൻ ഉദ്ദേശിച്ചുമില്ല. പക്ഷേ, നിർഭാഗ്യവശാൽ ഫർഹാനക്ക് ഒപ്പം റിലീസായ മറ്റു ചിത്രങ്ങളെ കുറിച്ച് ഉണ്ടായ നെഗറ്റീവ് കമൻ്റുകൾ എൻ്റെ സിനിമയേയും ബാധിച്ചു. എൻ്റെ ഇസ്ലാം സുഹൃത്തുക്കളോട് ഞാൻ വിനീതമായി അഭ്യർത്ഥിക്കയാണ്. ആദ്യം ദയവായി സിനിമ കാണൂ, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിച്ചു തരൂ. തെറ്റുണ്ടെങ്കിൽ ഞാൻ തിരുത്താം. 

 ഭൂരിഭാഗം റിവ്യൂകളും ഫർഹാന നല്ല ഉദ്യമവും സിനിമയുമാണെന്ന് പറയുമ്പോൾ സിനിമ കാണാത്ത ഒരു വിഭാഗം ഇത് ഇസ്ലാമിക് വിരുദ്ധ സിനിമയാണെന്ന് നടത്തുന്ന കുപ്രചരണവും അതിനെ മറ പിടിച്ചുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും വളരെ ഖേദകരമാണ്.”

സാമുദായിക പ്രസക്തിയുള്ള സിനിമ എന്ന് മാധ്യമങ്ങളുടെ പ്രശംസ നേടി,

ഫർഹാന തമിഴ് നാട്ടിൽ മികച്ച അഭിപ്രായം നേടി മുന്നേറ്റം തുടരുന്നതിനിടെയാണ് സിനിമ നിരോധിക്കണം എന്ന ആവശ്യവുമായി വീണ്ടും ചില മുസ്ലിം സംഘടനകൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അണിയറക്കാർ മാധ്യമങ്ങൾക്കു മുമ്പാകെ മുസ്ലിം സഹോദരങ്ങളോട് അഭ്യർഥനയുമായി എത്തിയത്.

ധ്യാൻ ശ്രീനിവാസൻ ഇന്റെ പുതിയ ചിത്രം ; സൂപ്പർ സിന്ദഗി പൂജ അഞ്ചുമന അമ്പലത്തിൽ വച്ച് നടന്നു

0

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്, സത്താർ പടനേലകത്ത് എന്നിവർ നിർമിച്ച് വിന്റേഷ് സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചി ഇടപ്പള്ളി അഞ്ചുമാന ക്ഷേത്രത്തിൽ വെച്ചായിരുന്നു പൂജ ചടങ്ങുകൾ നടന്നത്. ലാൽ ജോസ് എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

[ ] ധ്യാൻ ശ്രീനിവാസന് പുറമെ പാർവതി നായർ, മുകേഷ്, ജോണി ആന്റണി , സുരേഷ് കൃഷ്ണ, വിനോദ് സാഗർ,ഷാരിക്ക്,ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്,മാസ്റ്റർ മഹേന്ദ്രൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ – പ്രജിത് രാജ്, വിന്റേഷ് , ക്യാമറ – ഉണ്ണികൃഷ്ണൻ പി എം, ക്രിയേറ്റിവ് പ്രൊഡ്യുസർ – സംഗീത് ജോയ്, മ്യുസിക് – സൂരജ് എസ് കുറുപ്പ്, സംഭാഷണം – അഭിലാഷ് ശ്രീധരൻ, എഡിറ്റർ – ലിജോ പോൾ,ചീഫ് അസോസിയേറ്റ് – വിഷ്ണു ഐക്യശ്ശേരി,ഡിജിറ്റൽ പി ആർ – വിവേക് വിനയരാജ്, പി ആർ ഒ – ശബരി

അബുദാബിയിൽ നടന്ന എഐഎം ഗ്ലോബൽ 2023ൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾപ്രദർശിപ്പിച്ചു

0

കേരള സർക്കാരിന്റെ  ഐടി, ടൂറിസം വ്യവസായ മേഖലകളിലെ സെക്രട്ടറിമാരുടെ  അവതരണങ്ങളോടൊപ്പം ,  ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലിയും  കേരളത്തിലെ  നിക്ഷേപ സാധ്യതകളെക്കുറിച്ച്  സംസാരിച്ചു. യുഎഇയിലെ പ്രമുഖകരും  ചടങ്ങിൽ മുഖ്യ ആകർഷകരായി.

 അബുദാബിയിൽ  മേയ് 8 മുതൽ 10 വരെ നടന്ന  എഐഎം ഗ്ലോബൽ 2023ൽ കേരളത്തിന് പുതു പ്രതീക്ഷ.  കേരളത്തിലെ മുതിർന്ന് ഉദ്യോഗസ്ഥരും, വ്യവസായ രംഗത്തെ പ്രമുഖരും  പങ്കെടുത്ത മീറ്റിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള  നിക്ഷേപങ്ങൾക്കുള്ള  സാധ്യതകൾ വർദ്ധിച്ചു.  

അഗ്രോ, ഗ്രീൻ എനർജി, ടൂറിസം, മാനുഫാക്ടറിംഗ്, റിസർച്ച് ആൻഡ് ഡെവല്പമെന്റ്, പുതുസംരംഭങ്ങൾ എന്നിവയിലാണ് മീറ്റിൽ  കേരളം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗിലെ കേരള പവലിയനിൽ വെച്ച് കേരള സർക്കാർ സംഘടിപ്പിച്ച കേരളത്തിലെ വ്യവസായ രംഗത്ത് വിദേശ കമ്പനികൾക്ക്  നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ച്‌ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി സംസാരിച്ചു. നോർക്ക- വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, ടൂറിസം സെക്രട്ടറി ബി. ശ്രീനിവാസ് ഐഎഎസ്, ഐടി സെക്രട്ടറി വി ഖേൽക്കർ ഐഎഎസ്, ലുലു ഫിനാഷ്യൽ ഹോൾഡിംസ് എം ഡി അദീബ് അഹമ്മദ് തുടങ്ങിയവും പങ്കെടുത്തു.  

കേരളം കാലഘട്ടത്തിനുള്ള ആവശ്യാനുസരണം   നിക്ഷേപ സൗഹൃദപരമായ സംസ്ഥാനമാണെന്നും അത് കൊണ്ട് തന്നെ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ കടന്ന് വരുമെന്നും മൂന്ന് ദിവസം നീണ്ട് നിന്ന മീറ്റിൽ മുഴുവൻ സമയവും പങ്കെടുത്ത യുവ ഇന്ത്യൻ സംരംഭകരനും,  ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ്  പറഞ്ഞു.   ഇന്ത്യയിലും, യുഎഇയിലും സാമ്പത്തിക മേഖലയിൽ നിക്ഷേപം ഉള്ള സംരംഭകരനാണ് അദീബ് അഹമ്മദ്. ഇന്ത്യയും- യുഎഇയും തമ്മിൽ വ്യാവസായിക, സാമൂഹിക, സാംസ്കാരിക രംഗത്ത് വർഷങ്ങളായി നല്ല ബന്ധം പുലർത്തുന്നവരാണ്. കൂടാതെ യുഎഇയിൽ നിന്നുള്ള പ്രമുഖകരുടെ നിക്ഷേപ കേന്ദ്രവുമായി മാറാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ വ്യവസായിക മേഖലയിൽ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും, യുഎഇയിലെ  വിദേശ നിക്ഷേപകർക്ക് കേരളത്തിൽ കൂടുതൽ നിക്ഷേപ സാധ്യതയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫുഡ് പ്രോസസിംഗ്, ഗ്രീൻ എനർജി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, തുടങ്ങിയവയിലാണ് കേരളത്തിന് കൂടുതൽ സാധ്യതയെന്നും ഈ രംഗങ്ങളിൽ വിജയിച്ച അദീബ് അഹമ്മദ് വ്യക്തമാക്കി.

സെപ രൂപീകരിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ഇന്ത്യയും, യുഎഇയും തമ്മിൽ  ബിസിനസ് രംഗത്ത് മികച്ച നേട്ടം കൊയ്യാനായെന്ന്  എ ഐ എം ഗ്ലോബൽ 2023 നോട് അനുബന്ധിച്ച്  ഇന്ത്യൻ പവിലയിൽ നടന്ന ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ( സെപ) പ്രാബല്യത്തിൽ വന്നതിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു. 170 രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഭരണ കർത്താക്കൾ, ഉദ്യോഗസ്ഥ പ്രമുഖകർ  ഉൾപ്പെടെയുള്ളവരാണ് അബുബാദിയിൽ വെച്ച് നടന്ന് എഐഎം ഗ്ലോബൽ 2023 ൽ പങ്കെടുത്തത്.

ഫോട്ടോ കാപ്ഷൻ; 1. അബുദാബി ആഗോള നിക്ഷേപ സംഗമത്തിൽ ലുലു ഫിനാഷ്യൽ ഹോൾഡിംസ് എം ഡി അദീബ് അഹമ്മദ് സംസാരിക്കുന്നു.

ഡിനോ ഡെന്നിസ് – മമ്മുട്ടി ചിത്രം ബസൂക്ക; പൂജ

0

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി. ‘കൊച്ചി വെല്ലിംഗ്‌ടൺ ഐലൻ്റിൽ സാമുദ്രിക ഹാളിൽ പൂജ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിർവഹിച്ചു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.

മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്.

സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ “കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹം ഭാഷയും ജോണറുകളും താണ്ടി വർഷങ്ങളായി ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ സ്‌ക്രിപ്റ്റ് മികച്ചതാക്കാനും എല്ലാ പ്രീ-പ്രൊഡക്ഷൻ വിശദാംശങ്ങളും കൃത്യമായി തയ്യാറാക്കാനും സമയം എടുത്തത്. ചിത്രീകരണം തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ.

സംവിധായകൻ ഡീനോ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ “മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് എനിക്ക് അതിനുള്ള അവസരം നൽകിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ ഞാൻ ത്രില്ലിലാണ്. “

സഹ നിർമാതാവ് ജിനു വി എബ്രഹാമിന്റെ വാക്കുകൾ ഇങ്ങനെ “ഇത് ഞങ്ങൾക്ക് വളരെ സവിശേഷമായ ഒരു ചിത്രമാണ്, കാരണം ഞങ്ങൾ മമ്മൂട്ടിയെ പോലെയുള്ള ഒരു ഇതിഹാസത്തിനൊപ്പം പ്രവർത്തിക്കുകയാണ്. കേരളത്തിൽ മാത്രമല്ല, എല്ലാ സ്വീകരിക്കുന്ന ഒരു സിനിമ ഞങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. “

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സഹ നിർമാതാവ് – സഹിൽ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, കലാസംവിധാനം – അനീസ് നാടോടി, എഡിറ്റിങ്ങ് – നിഷാദ് യൂസഫ്. പി ആർ ഒ – ശബരി

വിവാദങ്ങൾക്കിടയിൽ മെയ് 12- ന് ‘ഫര്‍ഹാനാ ‘ എത്തുന്നു

0

തമിഴ് നായികാ താരം ഐശ്വര്യ രാജേഷ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ ഫര്‍ഹാനാ ‘.

ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകൻ. നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരക്കുന്നത്. ചിത്രത്തിൻ്റെ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഒപ്പം തമിഴകത്ത് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിവാദങ്ങളും സമരങ്ങളും അരങ്ങേറി. ഈ പാശ്ചാത്തലത്തിൽ മെയ് 12- ന് ‘ ഫർഹാനാ ‘ പ്രദർശനത്തിനെത്തുകയാണ് .
സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്,ഐശ്വര്യ ദത്ത എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എല്ലാവരെയും ആകർഷിക്കുന്ന, രസിപ്പിക്കുന്ന നിലവാരമുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറ ശിൽപികൾ. സമൂഹത്തിൽ സ്ത്രീകൾ , പ്രത്യേകിച്ച് ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളും മുസ്ലിം പെൺകുട്ടികളും നേരിടുന്ന വൈകാരികമായ പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം എന്ന് ടീസർ സൂചന നൽകുന്നുണ്ട്.

തൻ്റെ ‘ ഫർഹാനാ ‘ യെ കുറിച്ച് സംവിധായകൻ നെല്‍സണ്‍ വെങ്കടേശൻ പറയുന്നു…

” ഒരു സിനിമക്ക് എഴുത്താണ് (കഥ) പ്രധാനം എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. എൻ്റെ മൂന്നാമത്തെ സിനിമ വളരെ വ്യതസ്തമായിരിക്കണം എന്ന് തീരുമാനിച്ചു. ‘ ഫർഹാനാ’ യുടെ കഥ എഴുതുമ്പോൾ ഞാനറിയാതെ തന്നെ അത് ആത്മാവുള്ള ഒരു കഥയായി മാറുകയായിരുന്നു. ചെന്നൈ നഗരത്തിലെ പുതുപ്പേട്ടയിൽ വളർന്നവനാണ് ഞാൻ . വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽക്കുന്ന കടകൾ നിര നിരയായിട്ടുള്ള തെരുവിലാണ് വീട്. മുസ്‌ലിംകൾ അധികം താമസിക്കുന്ന പ്രദേശമാണത്. മുസ്‌ലിം സുഹൃത്തുക്കൾക്കൊപ്പമാണ് വളർന്നത്. അതു കൊണ്ട് ഞാൻ എടുക്കുന്ന സിനിമയുടെ കഥാ പാശ്ചാത്തലം എന്തു കൊണ്ട് ഞാൻ വളർന്ന അനുഭവ പാശ്ചാത്തലമായിക്കൂടാ? ആ സംസ്ക്കാര പാശ്ചാത്തലമായിക്കൂടാ? എന്ന ചിന്തയിൽ നിന്നുമാണ് ‘ ഫർഹാനാ ‘ ജന്മമെടുക്കുന്നത്. ഞാൻ മതവുമായി ബന്ധപ്പെട്ട സിനിമയെടുക്കുന്നു. മത വികാരത്തെ വൃണപ്പെടുത്താൻ പോകുന്നു എന്നൊക്കെ വിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. എൻ്റെ സുഹത്തുക്കളെ കുറിച്ചുളള സിനിമയാണ് ഞാൻ എടുത്തിട്ടുള്ളത്. ഇത് മതവുമായി ബന്ധപ്പെട്ട സിനിമയല്ല… മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട വൈകാരികമായ സിനിമയാണ് എന്ന് ഞാൻ തീർത്തു പറയുന്നു. “

ധീരൻ അധികാരം ഒന്ന്, അരുവി, കൈതി എന്നിങ്ങനെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച് പ്രശസ്തമായ ഡ്രീം വാര്യര്‍ പിക്ചേഴ്സിൻ്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവരാണ് ‘ ഫർഹാനാ ‘ നിർമ്മിക്കുന്നത്. ഗോകുല്‍ ബിനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും സാബു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

     # സി.കെ.അജയ് കുമാർ,

ആദിപുരുഷ് ട്രൈലെർ പുറത്തിറങ്ങി

0

രാമായണത്തെ അടിസ്ഥാനമാക്കി ഇറങ്ങുന്ന ഇന്ത്യൻ ഇതിഹാസ പുരാണ ചിത്രമാണ് ആദിപുരുഷ് .ചിത്രത്തിൽ രാഘവായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.ചിത്രം ജൂൺ 16 ന് തീയേറ്ററുകളിൽ എത്തും .

ഗ്ലാസുകൾ അടിച്ചു തകർക്കുന്ന ദുൽഖർ സൽമാന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്

0

ഗ്ലാസുകൾ അടിച്ചു തകർക്കുന്ന ദുൽഖർ സൽമാന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് . അമേരിക്കന്‍ ടുറിസ്റ്റര്‍ എന്ന കമ്പിനിയുടെ ഏറ്റവും പുതിയ പരസ്യത്തിന്റെ ഷൂട്ടിലായിരുന്നു ദുൽഖർ പാത്രങ്ങളും കുപ്പികളും അടിച്ചു പൊട്ടിക്കുന്നത് .വീഡിയോ കാണാം

ദിനോസറിനെ വിഴുങ്ങുന്ന സ്രാവ് മെഗ് 2 ദ് ട്രെഞ്ചി’ന്റെ ട്രെയ്ലർ പുറത്തിറങ്ങി

0

2018ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രം “ദി മെഗ് ” രണ്ടാം ഭാഗത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. മെഗ് 2 ദ് ട്രെഞ്ചി എന്നാണ് ചിത്രത്തിന്റെ പേര്.

ജൊനാസ് ടെയ്‌ലർ എന്ന കഥാപാത്രമായി ജേസൺ സ്റ്റഥാം തന്നെയാണ് ഈ ചിത്രത്തിലും നായകനായി എത്തുന്നത്. ക്ലിഫ് കർട്ടിസ്, പേജ് കെന്നഡി, സ്കൈലർ സാമുവൽസ്, സെർജിയോ പെരിസ് എന്നിവരാണ് മറ്റ് താരങ്ങൾ

ദിനോസറുകളെ വിഴുങ്ങുന്ന സ്രാവുകളെ കാണിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുന്നത് .

ബീൻ വീറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 4ന് ത്രിഡിയിൽ തിയറ്ററുകളിലെത്തും

ശാന്തമായിരിക്കുന്നതാണ് രൺബീറിന് ഇഷ്ടം, ഞാൻ ശബ്‌ദമുയർത്തുന്നത് ഇഷ്ടമല്ല,ആലിയ

0

ഏറെ ആരാധകരുള്ള താര ദമ്പതിമാരാണ് ആലിയ ഭട്ടും രൺബീർ കപൂറും, ഈ അടുത്ത് ഒരു അഭിമുഖത്തിൽ രൺബീറിന് താൻ ചെയ്യുന്നതിൽ ഇഷ്ട്ടമില്ലാത്ത ഒരു കാര്യം പറയുകയാണ് ആലിയ, എന്തെങ്കിലും നേടിയെടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞാൽ ഞാൻ ഉറക്കെ സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും, ഞാൻ ഇങ്ങനെ ഉച്ചത്തിൽ സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, ദേഷ്യമുള്ള സമയത്തും കൂളായി സംസാരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്, ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിച്ചില്ലെങ്കിൽ ആലിയ ദേഷ്യത്തിലാകുമെന്ന് രൺബീർ പറഞ്ഞിട്ടുണ്ട്.

തനിക്ക് അസൂയ തോന്നുന്ന സ്വഭാവമാണ് രൺബീറിന്റേത് എന്നാണ് ആലിയ പറയുന്നത്, ഏത് സന്ദർഭവും കൂളായി കൈകാര്യംചെയ്യാൻ രൺബീറിന് സാധിക്കും. വ്യായാമം ചെയ്യാനുള്ള തൻ്റെ മടിയെക്കുറിച്ചും,തനിക്ക് അസൂയ തോന്നിയ നിമിഷത്തെക്കുറിച്ചുമെല്ലാം ആലിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

English Summary : Ranbir doesn’t like me raising my voice alia bhatt