Home Blog Page 233

സോഷ്യൽ മീഡിയകളിൽ വൈറലായി ഇതിഹാസതാരങ്ങൾ ! കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ തരംഗമാവുന്നു

0

ഇന്ത്യയ്ക്ക് ആദ്യമായി വേൾഡ് കപ്പ് സമ്മാനിച്ച ഇതിഹാസ താരം കപിൽ ദേവും ഇന്ത്യൻ സിനിമ ലോകത്തെ തലൈവർ രജനീകാന്ത് ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് ഒരുക്കുന്ന ലാൽസലാം എന്ന സിനിമയുടെ മുംബൈയിലെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രമാണ് സൂപ്പർതാരം രജനികാന്ത് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ കപിൽ ദേവും എത്തുന്നുണ്ട്. ചിത്രം തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ട് രജനികാന്ത് ഇപ്രകാരം കുറിച്ചു,
“ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസവും ഏറ്റവും ആദരണീയനുമായ കപിൽദേവ്ജിക്കൊപ്പം പ്രവർത്തിക്കുന്നത് തീർച്ചയായും എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്”. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കൂടിയാണ് ലാൽസലാം. ക്രിക്കറ്റിനോടുള്ള തലൈവരുടെ സ്നേഹം സിനിമാ ലോകത്തിനും ഏറെ പരിചിതമാണ്.
പോയ ദിവസങ്ങളിൽ മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുൺ ചക്രവർത്തിയും വെങ്കിടേഷ് അയ്യരും രജനിയെ സന്ദർശിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം – എ ആർ റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ് ഭാസ്‌കർ, പി ആർ ഒ – ശബരി

തീ പാറും.. പക തീർക്കാനായി അവൻ; വൈറലായി പുഷ്പ 2 വിലെ ഫഹദിന്‍റെ ലൊക്കേഷൻ പിക്

0

പുഷ്പ 2വിന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ‘ഭന്‍വര്‍ സിങ്ങ് ഷെഖാവത് എവിടെ’ എന്ന ആകാംഷയിലായിരുന്നു. പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഫഹദ് ഫാസില്‍ ലൊക്കേഷനില്‍ നില്‍ക്കുന്ന ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പോലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത “പുഷ്പ 2: ദ റൂൾ” ആദ്യഭാഗമായ “പുഷ്പ 1: ദി റൈസ്” എന്ന ചിത്രത്തിന് ശേഷം അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും മലയാളം താരം ഫഹദ് ഫാസിലിന്‍റെ കഥാപാത്രമായ ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും പോസ്റ്ററും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്.
അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

ടൈഗറിനെ മലയാളികളെ പരിചയപ്പെടുത്താൻ ദുൽഖർ സൽമാൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത് അഞ്ചു ഭാഷകളിൽ അഞ്ചു സൂപ്പർസ്റ്റാറുകൾ

0

വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവു വമ്പന്‍ സ്കെയിലിലാണ് ഒരുങ്ങുന്നത്. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ച് സൂപ്പര്‍സ്റ്റാര്‍സ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിടും എന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്‍റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ മേയ് 24ന് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിടുമെന്ന കാര്യം അറിയിച്ചിരിക്കുന്നു. മുന്‍പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക്ക്‌ അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രേക്ഷകപ്രതീക്ഷ. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങി തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്‌ടിച്ച അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ കൂടിയാണ് ടൈഗര്‍ നാഗേശ്വര റാവു.

സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന ഭീകരനായൊരു തസ്കരന്‍റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു രവി തേജജെയായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിന്‍ഘാനിയയാണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസര്‍.

ദസറയോടുകൂടിയാണ് ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ബോക്സോഫീസ് വേട്ട ആരംഭിക്കുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന ‘എഗൈൻ ജി.പി.എസ് ‘; മെയ്‌ 26ന് തീയറ്ററുകളിലേക്ക്

0

പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രം ‘എഗൈൻ ജി.പി.എസ്’ എന്ന ചിത്രം മെയ്‌ 26ന് റിലീസിന് എത്തുന്നു. സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൽ റാഫി തന്നെയാണ് പ്രധാന കഥാപാത്രമാവുന്നത്. കൂടാതെ ചിത്രത്തിൽ
അജീഷ്‌ കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്‌, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ്‌ വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ്‌ മറ്റ് അഭിനേതാക്കൾ.

ടി. ഷമീർ മുഹമ്മദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്. രാഗേഷ്‌ സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങ്ങൾ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ്‌ സ്വാമിനാഥൻ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ്‌ സ്വാമിനാഥൻ, പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാം രാമചന്ദ്രൻ, സ്റ്റണ്ട്: കുങ്ഫു സജിത്ത്, മേക്കപ്പ്: ഷൈൻ നെല്ലങ്കര, വസ്ത്രലങ്കാരം: അൻവർ, സ്പോട് എഡിറ്റർ: നിധിൻ സുരേഷ്, പ്രൊജക്റ്റ്‌ ഡിസൈനർ: ഷൗക്കത്ത് മന്ദലാംകുന്ന്, പ്രൊഡക്ഷൻ മാനേജർ: സുരേഷ് പണ്ടാരി, പി.ആർ.ഒ: പി ശിവപ്രസാദ്‌, ഡിസൈൻസ്: സന്ദീപ് പി എസ്, ആർ.സെഡ് ഡിസൈൻ കെകെഎം, സ്റ്റിൽസ്: ഷാനി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ആരോമലിന്റെ ആദ്യത്തെ പ്രണയo രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

0

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൈന മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിദ്ധിഖ് സമാൻ, അമാന ശ്രീനി തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. “ഇനീ രാവിൽ ” എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് ജിയാണ്. സംഗീതം ശ്രീകാന്ത് എസ് നാരായൺ നിര്‍വ്വഹിച്ചിരിക്കുന്നു. കെ. എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ആരോമലിന്റെ ആദ്യത്തെ പ്രണയം സിനിമയിലെ പുറത്തു വന്ന ഗാനവും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുബീൻ റൗഫാണ് ഈ സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവും തുടർ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ വീഡിയോകളില്‍ നിന്ന് വ്യക്തമായിരുന്നു.

ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ച്ചർസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ് സമാൻ , അമാന ശ്രീനി, സലിം കുമാർ , വിനോദ് കോവൂർ എന്നിവർക്ക് പുറമേ ഋഷി സുരേഷ്, അഭിലാഷ് ശ്രീധരൻ റമീസ് കെ, ഹബീന, ഇന്ദു ഹരിപ്പാട്, രവി, അക്ഷയ് അശോക്, മെൽബിൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ മിർഷാദ് കൈപ്പമംഗലം ഛായാഗ്രഹണം എൽദോ ഐസക്, ക്രിയേറ്റീവ് ഡയറക്ടർ അമരിഷ് നൗഷാദ് കലാസംവിധാനം സിദ്ധിഖ് അഹമ്മദ് പശ്ചാത്തല സംഗീതം ശ്രീകാന്ത് എസ്. നാരായൺ ഗാനരചന രശ്മി സുശീൽ, മിർഷാദ് കൈപ്പമംഗലം, അനൂപ് ജി സംഗീതം ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് & കളറിസ്റ് അമരീഷ് നൗഷാദ് , പി ആര്‍ ഒ അജയ് തുണ്ടത്തിൽ.

ഇന്ദ്രൻസും ലുക്‌മാനും നേർക്ക്നേർ; ജാക്സൺ ബസാർ യൂത്ത്‌ ടീസർ പുറത്തിറങ്ങി

0

ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിന്റെ ടീസർ പുറത്തിറങ്ങി. ‘വിരട്ടിയോടിക്കാൻ നിക്കണ്ട സാറെ… നടക്കില്ല’ എന്ന ലുക്മാൻ അവറാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ്‌ ലൈനായി അവതരിപ്പിച്ചായിരുന്നു ടീസർ അണിയറ പ്രവർത്തകർ പുറത്ത്‌ വിട്ടത്‌.
മെയ്‌ 19നു റിലീസാവുന്ന ചിത്രത്തിലെ ട്രൈലെറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്‌.

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ രചന ഉസ്മാൻ മാരാത്ത് നിർവഹിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

സഹനിർമാണം – ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ), ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം – ഗോവിന്ദ്‌ വസന്ത, വരികൾ – സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ – അനീസ് നാടോടി, സ്റ്റീൽസ് – രോഹിത്ത് കെ എസ്, മേക്കപ്പ് – ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ – പോപ്‌കോൺ, പരസ്യകല – യെല്ലോ ടൂത്ത്, സ്റ്റണ്ട് – ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം – സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ – ആതിര ദിൽജിത്, എ എസ്‌ ദിനേശ്.

ജൂനിയര്‍ എന്‍ടിആറിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിടാനൊരുങ്ങി #NTR30യുടെ അണിയറപ്രവര്‍ത്തകര്‍

0

ഹൈദരാബാദ്: ജൂനിയര്‍ എന്‍.ടി.ആര്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍ 30യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ മേയ് 19ന് പുറത്തിറങ്ങും. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാഹ്നവി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. ജനതാ ഗാരേജിന് ശേഷം എന്‍ടിആറുമായി ചേര്‍ന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

എന്‍.ടി.ആര്‍ ആര്‍ട്സിന്‍റെ ബാനറില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നന്ദമുരി കല്യാണ്‍ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. എന്‍ടിആറിനെയും ജാഹ്നവി കപൂറിനെയും കൂടാതെ ബോളിവുഡ് താരം സൈഫ് അലി ഖാനും തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജും ചിത്രത്തിലുണ്ട്.

ചിത്രം 2024 ഏപ്രില്‍ 5-ന് റിലീസ് ചെയ്യും. ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.

2016 ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.

ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ജൂനിയര്‍ എന്‍.ടി.ആറിന്‍റെതായി റിലീസ് ചെയ്ത ചിത്രം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന “ദീർഘദർഷി”; മെയ് 19 മുതൽ കേരളത്തിൽ റിലീസ്

0

അജ്മൽ അമീർ, സത്യരാജ്, വൈ ജി മഹേന്ദ്രൻ, ശ്രീമൻ, ദുഷ്യന്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന “ദീർഘദർഷി” തമിഴ്‌നാട്ടിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. പ്രകടന മികവ് കൊണ്ടും ടെക്നിക്കൽ മികവുകൊണ്ടും കയ്യടികൾ വാരുകയാണ് ചിത്രം. സുന്ദർ എൽ പാണ്ടി, പി ജി മോഹൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലെ മാസ്സ് സൂപ്പർഹിറ്റ് സംവിധായകൻ ഹരിയുടെ അസോസിയേറ്റ്‌സ് ആയിരുന്നു ഇരുവരും.

തമിഴിൽ തരംഗം സൃഷ്ടിച്ച ദീർഘദർഷി ഇപ്പോൾ കേരളത്തിലേക്ക് റിലീസിനായി ഒരുങ്ങുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. സംഗീത സംവിധായകൻ അനിരൂദിന്റെ സഹായിയായിരുന്ന ബാലസുബ്രഹ്‌മണ്യം ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തിലെ പോലീസ് കാരൻ, അണ്ഡം ആടാ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ക്യാമറാമാൻ – ലക്ഷ്മൻ

തമിഴ്‌നാട്ടിൽ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസിനെ ആസ്പദമാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് വർഷങ്ങളിൽ നടന്ന നിരവധി ക്രൈം വാർത്തകളും സിനിമയിൽ സംവിധായകർ സംസാരിക്കുന്നുണ്ട്. ആദിത്യ ഐപിഎസ് എന്ന പോലീസ് ടീമിന്റെ മേധാവി വേഷത്തിലാണ് അജ്മൽ അമീർ എത്തുന്നത്.

ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘സ്പൈ’; ന്യു ഡൽഹിയിൽ സുഭാഷ് ചന്ദ്ര ബോസ് സ്റ്റാച്യുവിന് സമീപം ടീസർ ലോഞ്ച് നടന്നു

0

നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം ‘സ്പൈ’ മറഞ്ഞിരിക്കുന്ന കഥയും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്.

ഡൽഹിയിൽ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ചരിത്രത്തിൽ ആദ്യമായി ഈ വേദിയിൽ വെച്ച് നടക്കുന്ന ആദ്യ ടീസർ ലോഞ്ച് ചടങ്ങ് കൂടിയാണ് ഇത്.

ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂണ് 29ന് ചിത്രം തീയേറ്ററിൽ എത്തും.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ – അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക് – ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട് – അർജുൻ സുരിഷെട്ടി  പി ആർ ഒ – ശബരി

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന “#ബോയപതിരാപോ”; മോഷൻ ടീസർ പുറത്ത്

0

രാം പൊതിനേനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന “#ബോയപതിരാപോ”യുടെ മോഷൻ ടീസർ റിലീസായി. ടീസർ അത്യധികം ഗംഭീരമായി തുടക്കം കുറിക്കുകയും പിന്നീട് രാം പൊതിനേനിയുടെ ഏറ്റവും മാസ്സ് വരവും കാണാം. സദർ ഉത്സവത്തിന് ഒരു വലിയ പോത്തിനെ കൊണ്ടുവരുകയും അവിടെ ഗുണ്ടകളോട് അടിയുണ്ടാക്കുന്നതുമാണ് കാണുന്നത്. ഓരോ ഫ്രെയിമിലും ബോയപതിയുടെ ട്രേഡ്മാർക്കും രാമിന്റെ മികച്ച സ്‌ക്രീൻ പ്രെസെൻസും കാണാം. ചിത്രത്തിൽ ശ്രീലീല പ്രധാന വേഷത്തിലെത്തുന്നു.

വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററിൽ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ – സന്തോഷ് ദെതകെ, മ്യുസിക് – തമൻ, എഡിറ്റിങ്ങ് – തമ്മു രാജു, ചിത്രം ഒക്ടോബർ 20 ദസറ നാളിൽ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആർ ഒ- ശബരി

വീണ്ടും പാൻഇന്ത്യൻ ഹിറ്റടിച്ച് ഹിഷാം; 20 മില്യൺ കടന്ന് ‘ഖുഷി’യിലെ മണിരത്നം ട്രിബ്യൂട്ട് ഗാനം

0

ഇരുപതു മില്യൺ കാഴ്ചക്കാരുമായി ‘ഖുഷി’യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഹിഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘ഖുഷി’ സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.

‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം പീറ്റര്‍ ഹെയിന്‍സ്, കോ റൈറ്റര്‍ സുരേഷ് ബാബു പി.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

മാസ് മഹാരാജ രവി തേജയും വംശിയും ഒന്നിക്കുന്നു; അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഫസ്റ്റ് ലുക്ക് 24ന്

0

വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവു വമ്പന്‍ സ്കെയിലിലാണ് ഒരുങ്ങുന്നത്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങി തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്‌ടിച്ച അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ കൂടിയാണ് ടൈഗര്‍ നാഗേശ്വര റാവു.
അതേസമയം ടൈഗറിന്‍റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 24ന് പ്രേക്ഷകരെ ത്രസിപ്പിക്കാനായി ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ വന്നെത്തും എന്നാണ് ചിത്രത്തിന്‍റെ പിന്നണിയിലുള്ളവര്‍ അറിയിക്കുന്നത്. മുന്‍പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക്ക്‌ അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രതീക്ഷ. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ച് സൂപ്പര്‍സ്റ്റാര്‍സാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിടുന്നത്.

സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന ഭീകരനായൊരു തസ്കരന്‍റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു രവി തേജജെയായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിന്‍ഘാനിയയാണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസര്‍.

ദസറയോടുകൂടിയാണ് ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ബോക്സോഫീസ് വേട്ട ആരംഭിക്കുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.