Home Blog Page 223

വിമർശകരുടെ വായടപ്പിച്ച്  കിംഗ് ഓഫ് കൊത്തയിലെ നടി റിതിക സിംഗ്

0

ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയിൽ ‘കലാപക്കാരാ’ എന്ന പാട്ടിലെ ഐറ്റം ഡാൻസിലൂടെ മലയാളികളെ വിസ്മയിപ്പിച്ച താരമാണ് റിതിക. റിതിക സിംഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് വയറലാകുന്നത് .

‘തടിയുള്ള അവസ്ഥയോട് വിട. നിങ്ങൾ എന്നെ ‘റി തിക്കാ’ എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ പറയുന്നു.  നിങ്ങൾ എന്നെ അങ്ങനെ വിളിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് ഞാൻ തടികുറച്ച് വീണ്ടും മെലിഞ്ഞിരിക്കുന്നു’ചിത്രങ്ങൾ പങ്കുവച്ച് റിതിക കുറിച്ചു.

ഇരുധി സുട്ര് എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് റിതിക സിംഗ്.

ഒരു മാർഷ്യൽ ആർടിസ്റ്റ് കൂടിയാണ്.  ‘ആണ്ടവൻ കൊമാണ്ടി’, ‘ശിവലിംഗ’, ‘ഓ മൈ ഗോഡ്’, ‘കൊലാ’ തുടങ്ങിയവയാണ് റിതികയുടെ മറ്റു ചിത്രങ്ങൾ.

പുഷ്പ 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അല്ലു അർജുൻ

0

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് ‘പുഷ്പ 2: ദ റൂൾ ‘. സിനിമയുടെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2024 ആഗസ്റ്റ് 15 നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുക.

സുകുമാർ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്. ആദ്യഭാഗത്തെ പോലെ ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രമായ ഭവൻ സിങ് ഷെഖാവത്തിനെ അവതരിപ്പിക്കുന്നത്. പുഷ്പയും പൊലീസ് ഉദ്യോഗസ്ഥനുമായ ഭവൻ സിങ്ങുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാംഭാഗത്തിൽ. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രശ്മികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി) ആണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം- മിറോസ്ലാവ് കുബ ബ്രോസെക്ക്. എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

‘സോമന്റെ കൃതാവ്’’ഒഫീഷ്യൽ പോസ്റ്റർ

0

വിനയ് ഫോർട്ട് നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന”സോമന്റെ കൃതാവ് ” എന്ന കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി.
വ്യത്യസ്തമായ ഗെറ്റപ്പിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോർട്ട് എത്തുന്നു.
കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക.
തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഒപ്പം, ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ‘സോമന്റെ കൃതാവ്’, മാസ്റ്റർ വർക്സ് സ്റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.
‘ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ
സുജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
രഞ്ജിത്ത് കെ. ഹരിദാസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്,കല- അനീഷ് ഗോപാൽ, മേക്കപ്പ്-ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്റ്റിൽസ്-രാഹുൽ എം. സത്യൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ- പ്രശോഭ് ബാലൻ,പ്രദീപ് രാജ്,സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനിൽ നമ്പ്യാർ,ബർണാഡ് തോമസ്,പി ആർ ഒ-എ എസ് ദിനേശ്.

ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

0

മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമായ ‘കാസർഗോൾഡിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

മികച്ചൊരു തീയേറ്റർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് കാസർഗോൾഡ് സമ്മാനിക്കാൻ ഒരുങ്ങുന്നത്. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാസർഗോൾഡ്.’ ട്രെയിലർ സൂചിപ്പിക്കുന്നതുപോലെ തന്നെ ആക്ഷൻ ത്രില്ലർ ചിത്രമാകും. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിശ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ തീയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക.

തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് കാസർഗോൾഡിൽ സംഗീതം നൽകുന്നു. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ – പവി കെ പവൻ . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ. ഡിസൈൻ – യെല്ലോടൂത്‌സ് . പി ആർ ഒ- ശബരി.

നൈഷാദയായി സംയുക്ത ; നന്ദമുരി കല്യാൺ റാമിന്റെ സ്പൈ ത്രില്ലർ ‘ഡെവിൾ’ !

0

നന്ദമുരി കല്യാൺ റാമിന്റെ സ്പൈ ത്രില്ലർ ചിത്രം ‘ഡെവിൾ’ലെ സംയുക്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംയുക്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്റർ സംയുക്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ്. നൈഷാദയായി സംയുക്ത എത്തുന്ന ചിത്രം ‘ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്’ എന്ന ടാഗ് ലൈനിലാണ് പുറത്തിറങ്ങുന്നത്. 2023 നവംബർ 24 ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്

‘ഡെവിൾ’ൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റിന്റെ വേഷമാണ് നന്ദമുരി കല്യാണ് റാം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ‘ബിംബിസാര’യിലൂടെ ശ്രദ്ധേയനായ കല്യാൺ റാം ഈ വർഷം ‘ഡെവിൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാകാൻ ഒരുങ്ങുകയാണ്. തന്റെ കരിയറിന്റെ തുടക്കം മുതലെ അതുല്യമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട നടനാണ് നന്ദമുരി കല്യാൺറാം.

ദേവാൻഷ് നാമ അവതരിപ്പിക്കുന്ന ഈ പീരിയഡ് ഡ്രാമ ‘അഭിഷേക് പിക്‌ചേഴ്‌സ്’ന്റെ ബാനറിൽ അഭിഷേക് നാമയാണ് നിർമ്മിച്ച് സംവിധാനം ചെയ്യുന്നത്. ശ്രീകാന്ത് വിസയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സൗന്ദർരാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജു കൈകാര്യം ചെയ്യും. ഹർഷവർധൻ രാമേശ്വരിന്റെതാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനർ: ഗാന്ധി നദികുടിക്കാർ. പിആർഒ: ശബരി.

എന്റെ ജീവിതത്തിലെ ടർണിംഗ് പോയിന്റ് അതായിരുന്നു: ഇന്ദ്രജിത്ത് വ്ലോഗി

0

“എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു hiv ബാധിച്ച ഒരു ചേട്ടന്റേത്.അതായിരുന്നു എന്റെ ടർണിങ് പോയിന്റ്!”.തന്റെ തനതായ പാലക്കാടൻ ശൈലിയിൽ ഇന്ദ്രജിത്ത് പറഞ്ഞുതുടങ്ങി.
‘ഇന്ദ്രജിത്ത് എന്നുപറഞ്ഞാൽ പലർക്കുമറിയില്ല, ഇന്ദ്രജിത് വ്ലോഗി എന്ന് പറഞ്ഞാലേ കുറച്ചു പേർക്കെങ്കിലും മനസിലാവുള്ളു!”.മനോരമമാക്സ് അവതരിപ്പിക്കുന്ന ‘റീൽ സ്റ്റോറി’-യുടെ അഞ്ചാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ഇന്ദ്രജിത്ത് വ്ലോഗി എന്നാ സോഷ്യൽ മീഡിയ താരത്തിലൂടെയാണ്.

തന്റെ പരിമിതികളിൽ നിന്നുകൊണ്ട് എത്രത്തോളം ആളുകളെ സഹായിക്കാൻ പറ്റും എന്നതാണ് തന്റെ ചിന്ത എന്ന് ഇന്ദ്രജിത്ത് പറയുന്നു.
വ്യത്യാസതമായ ആശയങ്ങൾ പങ്കുവച്ചാണ് ഇന്ദ്രജിത്ത് ജനശ്രദ്ധ ആകർഷിച്ചത്. ഓരോ വീഡിയോസ് ചെയ്യാനുള്ള പ്രചോഥാനത്തെക്കുറിച്ചും അതിൽനിന്നും കിട്ടുന്ന ഓരോ നല്ല നിമിഷങ്ങളെക്കുറിച്ചും, ഇനിയുള്ള തന്റെ ആഗ്രഹങ്ങളെ കുറിച്ചും ഇന്ദ്രജിത്ത് ഈ എപ്പിസോഡിലൂടെ പങ്കുവക്കുന്നു.

12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത്‌ സൗജന്യമായി ആസ്വദിക്കാവുന്നതാണ്. വിഡിയോ കാണാന്‍ ലിങ്കിൽ ക്ലിക്ക് ചെയ്യുക

നാട്ടിൻപുറത്തെ പ്രണയവിശേഷങ്ങളുമായി ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22-ന് തീയേറ്ററുകളിൽ

0

കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ” ആരോമലിന്റെ ആദ്യത്തെ പ്രണയം ” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ നായികയാകുന്നത് അമാന ശ്രീനിയാണ്. കൂടാതെ സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.
സംവിധാനം- മുബീൻ റൗഫ് (Mubeen Rouf), ബാനർ, നിർമ്മാണം – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ്, കഥ, തിരക്കഥ, സംഭാഷണം- മിർഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം- എൽദോ ഐസക്ക്, എഡിറ്റിംഗ്, കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കൈപ്പമംഗലം, അനൂപ് ജി, സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് എസ് നാരായൺ, ആലാപനം – കെ എസ് ഹരിശങ്കർ, ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രീയേറ്റീവ് ഡയറക്ടർ – അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ – റിയാസ് വയനാട്, പശ്ചാത്തല സംഗീതം – ശ്രീകാന്ത് എസ് നാരായൺ, കല- സിദ്ദിഖ് അഹമ്മദ്, ചമയം – ഷിജുമോൻ, കോസ്‌റ്റ്യും – ദേവകുമാർ എസ്, കാസ്റ്റിംഗ് ഡയറക്ടർ – റമീസ് കെ, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫർ – സിഖിൽ ശിവകല, ത്രിൽസ് – സജീർഖാൻ, മരയ്ക്കാർ, കോറിയോഗ്രാഫി – സാകേഷ് സുരേന്ദ്രൻ, സംവിധാന സഹായികൾ – സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – മുഹമ്മദ് ഫയസ്, അശ്വിൻ മോട്ടി, മ്യൂസിക് റിലീസ്-സൈന മ്യൂസിക്സ്, വിതരണം – റിയ2 മോഷൻ പിക്ച്ചേഴ്സ്, ലൊക്കേഷൻ മാനേജർ – അനന്തകൃഷ്ണൻ, സ്‌റ്റുഡിയോ, ഡിഐ – ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി, ഡിസൈൻസ് – മീഡിയ ഫാക്ടറി & അർജുൻ സി രാജ്, സ്റ്റിൽസ് – ബെൻസൺ ബെന്നി, പി ആർ ഓ – അജയ് തുണ്ടത്തിൽ .

ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന നദികളിൽ സുന്ദരി യമുനയുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി

0

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകന്മാരാകുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിൻ്റെ ഏറെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ പോലെ തന്നെ നിരവധി രസകരമായ മുഹൂർത്തങ്ങൾ ഒത്തിണങ്ങിയ ട്രെയിലർ പ്രേക്ഷകർക്ക് വളരെയേറെ പ്രതീക്ഷ പകരുന്ന ഒന്നാണ്. സെപ്റ്റംബർ പതിനഞ്ചിന് ചിത്രം തീയറ്ററുകളിൽ എത്തും. മലയാളി പ്രേക്ഷകർ ഒന്നടങ്കം സുന്ദരിയായ ആ യമുനയെ കാണുവാനുള്ള ആകാംക്ഷയിലാണ്. കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് ചിത്രത്തിലെ നായകൻമാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട്  ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രൊമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്.

ബോളിവുഡിലെ സൂപ്പർ നായിക മന്ദിര ബേദി ഐഡന്റിറ്റിയിലൂടെ മോളിവുഡിലേക്ക്

0

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്.

ബോളിവുദ് സിനിമ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ സഹോയിലെ വില്ലൻ വേഷത്തിലും താരം ഏറെ ശ്രദ്ധേയകർഷിച്ചിരുന്നു.
നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റിയിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് എന്നിവരും അണിനിരക്കുന്നുണ്ട്. 2020 പുറത്തിറങ്ങിയ ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖിൽ പോൾ അനസ് ഖാൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി.  ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകൾ.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ അനസ് ഖാൻ എന്നിവർക്കുള്ള കഴിവ് ഫോറൻസിക് എന്ന ചിത്രത്തിലൂടെ തന്നെ സിനിമ ലോകം അംഗീകാരം നൽകിയതാണ്.

ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. ഇരുനൂറിൽ ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ ഒരു മാസത്തോളം ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. 50 കോടിയിൽ പരം മുതൽമുടക്കിൽ മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൻറെ താരനിരയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

​2023 ലെ ​ഗ്ലോബൽ ഫിൻടെക് പുരസ്കാരം  അദീബ് അഹമ്മദിന്

0

അബുദാബി; 2023 ലെ ​​ഗ്ലോബൽ  ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള  ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എംഡിയും യുവ ഇന്ത്യൻ  വ്യവസായ പ്രമുഖനുമായ അദീബ് അ​ഹമ്മദിന്. മുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ​​ഗ്ലോബൽ ഫിൻടെകിന്റെ ആ​ഗോള തലത്തിലെ ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (GCC) എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും   അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ​ഗൾഫ് രാജ്യത്ത് നിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രം​ഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരി​ഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ​ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സന്നിഹിതയായിരുന്നു.

മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജിസിസി മേഖലകളിൽ ഉൾപ്പെടെ  പത്തോളം രാജ്യങ്ങളിൽ നിന്നും 300 ഓളം ശാഖകൾ വഴി രാജ്യ അതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും, ഡിജിറ്റൽ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും അതിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് നടത്തിയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയവർക്ക്  നന്ദി അറിയിക്കുന്നതായും പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു. ആ​ഗോള തലത്തിൽ തന്നെ ജിസിസി പേയ്മെന്റ് സിസ്റ്റം അതിവേ​ഗം വികസിച്ച് കൊണ്ടിരിക്കുകയാണ്.  ക്രോസ്-ബോർഡർ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം വൺ 97 പ്രസിഡന്റും സിഒഒയുമായ ബവേഷ് ​ഗുപ്ത ഫിൻടെക് ലീഡർ  ഓഫ് ദി ഇയർ പുരസ്കാരവും, വോൾട്ട് ഫൗണ്ടറും സിഇഒയുമായ ടോം ​ഗ്രീൻവുഡ് ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ യൂറോപ്പ്, സെറോദ സിടിഒ കൈലാസ് നാഥ് ഫിൻടെക് സിടിഒ ഓഫ് ദി ഇയർ പുരസ്കാരങ്ങളും ഏറ്റുവാങ്ങി. കൂടുതൽ വിവരങ്ങൾക്ക് : Global Fintech Awards 2023 (globalfintechfest.com).

ഫോട്ടോ കാപ്ഷൻ:  2023 ലെ ​​ഗ്ലോബൽ ഫിൻടെകിന്റെ ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (GCC) , എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും   അദീബ് അഹമ്മദ് ഏറ്റുവാങ്ങുന്നു ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സമീപം.

ജയം രവി – നയൻതാര ചിത്രം ‘ഇരൈവൻ’; ട്രെയിലർ റിലീസായി

0

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഇരൈവൻ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സെപ്റ്റംബർ 28ന് ചിത്രം തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സൈക്കോ ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം എത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ – ഹരി പി വേദനത്, എഡിറ്റർ – മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, ആക്ഷൻ – ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന,  പി ആർ ഒ – ശബരി.

ചന്ദ്രമുഖി 2′; ട്രെയിലർ റിലീസ് ചെയ്തു

0

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ ട്രെയിലർ റിലീസായി. ചന്ദ്രമുഖി എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് . പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടും തിയറ്റർ റിലീസ് ചെയ്യും. മുൻനിര പ്രൊഡക്ഷൻ ഹൗസായ ‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

പി.വാസുവിന്റെ 65-മത്തെ ചിത്രമായ ‘ചന്ദ്രമുഖി 2’ ലൈക്ക പ്രൊഡക്ഷൻസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡായ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി അവ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസാണ് ‘ലൈക്ക പ്രൊഡക്ഷൻസ്’.

വസ്ത്രാലങ്കാരം: പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റിൽസ്: ജയരാമൻ, ഇഫക്റ്റ്സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ: കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ: ശബരി.