കാർത്തിയുടെ  പുതിയ ചിത്രം മെയ്യഴകൻ ഫസ്റ്റ് ലുക്ക്

ടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ പേര് ‘ മെയ്യഴകൻ ‘ എന്നാണ് സിനിമയുടെ പേര് .കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കി. മെയ് 25- നാണ് താരത്തിൻ്റെ ജന്മ ദിനം. കാർത്തിയുടേയും അരവിന്ദ സാമിയുടടെയും, കാർത്തിയുടെ  ഒറ്റക്കുമുള്ള പോസ്റ്ററുകളുമാണ് യാഥാക്രമം പുറത്തു വിട്ടത് . മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ വൈറലായി . ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം  2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി അരവിന്ദ സാമി,ശ്രിദിവ്യ, എന്നിവർക്കൊപ്പം   രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 

സി. കെ. അജയ് കുമാർ, പി ആർ ഓ

admin:
Related Post