സൂപ്പർഹിറ്റ് ചിത്രം ‘ജയ് ഗണേഷ്’ മെയ് 24 മുതൽ മനോരമമാക്‌സിൽ

യുവ താരങ്ങളിൽ ശ്രദ്ധേയരായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ജയ് ഗണേഷ്’ മെയ് 24 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ജോമോൾ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ജയ് ഗണേഷ്’. അശോകൻ, നന്ദു, ഹരീഷ് പേരടി തുടങ്ങിയ ജനപ്രിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം, എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഹിറ്റ്‌മേക്കർ രഞ്ജിത് ശങ്കറാണ്.

ചെറുപ്പത്തിൽ സംഭവിച്ച ഒരു അപകടത്തിനാൽ ജീവിതം വീൽചെയറിൽ ചിലവഴിക്കേണ്ടി വരുന്ന ഗണേഷ് ഗംഗാധരൻ എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് ‘ജയ് ഗണേഷ്’ പറയുന്നത്. ജീവിതത്തോട് പോരാടി നിലകൊള്ളുന്ന ഗണേഷിന് കൗതുകകരമായ നിരവധി കഴിവുകളുണ്ട്. ആ കഴിവുകൾ അയാളെ കൊണ്ട് ചെന്നെത്തിക്കുന്ന ചില അസ്വാഭാവിക മുഹൂർത്തങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രസകരമായ പ്രണയവും, ത്രില്ലടിപ്പിക്കുന്ന സംഘട്ടനവും, വികാരനിർഭരമായ നിമിഷങ്ങളും നിറഞ്ഞ ‘ജയ് ഗണേഷ്’ കുടുംബപ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

‘ജയ് ഗണേഷ്’ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

admin:
Related Post