Home Blog Page 222

”ലാ ടൊമാറ്റിനാ(ചുവപ്പുനിലം)” സെപ്തംബർ 22 ന്

0

ടൊവീനോയുടെ ആദ്യ ചിത്രമായ”പ്രഭുവിന്റെ മക്കൾ” എന്ന സിനിമക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ് ലാ ടൊമാറ്റിന(ചുവപ്പുനിലം).
ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്
മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ്.
സർക്കാരിനു തലവേദനയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിടുന്ന ഒരു യൂടൂബ് ചാനൽ മാധ്യമപ്രവർത്തകനെ നിശ്ശബ്ദനാക്കാനും ചാനലിന്റെ സംപ്രേക്ഷണം നിർത്തിവെപ്പിക്കാനുമായി ഒരു രഹസ്യാന്വേഷണ സംഘം നിയോഗിക്കപ്പെടുന്നതിൽ നിന്നുമാണ്
ലാ ടൊമാറ്റിന എന്ന സിനിമ തുടങ്ങുന്നത്.

വർത്തമാനകാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ
വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ,
മരിയ തോപ്സൺ(ലണ്ടൻ)
ശിവരാമൻ വയനാട്, ഹരിലാൽ രാജഗോപാൽ . ശ്രീവത്സൻ അന്തിക്കാട് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവ്വഹിക്കുന്നു. ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു.
എഡിറ്റർ- വേണുഗോപാൽ,
കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ,
വസ്ത്രം – ഇന്ദ്രൻസ് ജയൻ
സ്റ്റില്‍സ്-നരേന്ദ്രൻ കൂടാൻ,
ഡിസൈന്‍സ്- ദിലീപ് ദാസ്,
ഓൺലൈൻ ഡിസൈൻ – ഷൈൻ ചവറ,
സൗണ്ട്-കൃഷ്ണനുണ്ണി,
ഗ്രാഫിക്സ്-മജു അൻവർ,
കളറിസ്റ്റ്-യുഗേന്ദ്രൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-
കൃഷ്ണ,
പി ആർ ഒ-എ എസ് ദിനേശ്.

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

0

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ് തന്നെ പ്രി പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ തന്നെ ആരംഭിക്കും.

ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. സായി പല്ലവി നായികയായി എത്തുന്നു. ‘ലവ് സ്റ്റോറി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. പുതിയ ചിത്രത്തിൽ ഇരുവരും മികച്ച ജോഡികളായി തന്നെ സ്‌ക്രീനിലെത്തും.

NC23 നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും സിനിമ ജീവിതത്തിലെ ഏറ്റവും ബഡ്ജറ്റേറിയ ചിത്രമാണ്. മികച്ച അണിയറപ്രവർത്തകരോട് കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രി പ്രൊഡക്ഷൻ ജോലികൾക്കായി മാത്രം വലിയൊരു തുക തന്നെയാണ് നിർമാതാക്കൾ ചിലവാക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. പി ആർ ഒ – ശബരി

‘വോയിസ് ഓഫ് സത്യനാഥൻ’ സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ

0

കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് – റാഫി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ്, ‘വോയിസ് ഓഫ് സത്യനാഥൻ’ സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സംവിധായകൻ റാഫി തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ദിലീപിനെ കൂടാതെ വീണ നന്ദകുമാർ, സിദ്ദിഖ്, ജോജു ജോർജ്, രമേഷ് പിഷാരടി, ജോണി ആൻറ്റണി, വിജയരാഘവൻ, ജൂഡ് ആൻറ്റണി ജോസഫ്, ജഗപതി ബാബു, ജാഫർ സിദ്ദിഖ്, അനുപം ഖേർ തുടങ്ങി ഒരു കൂട്ടം പ്രേക്ഷകപ്രിയ താരങ്ങളും ചിത്രത്തിൽ ഒന്നിക്കുന്നു.

അസ്ഥാനത്ത് നാവ് പിഴക്കുമ്പോൾ ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങൾ, അതീവ രസകരമായി ചിത്രത്തിൽ ആവിഷ്ക്കരിച്ചരിക്കുന്നു. ചിരിയോടൊപ്പം, ചില അപ്രതീക്ഷിത കഥാ വഴിതിരിവുകളും, ത്രില്ലിംഗ് രംഗങ്ങളും നിറഞ്ഞ ‘വോയിസ് ഓഫ് സത്യനാഥൻ’ ഒരു സമ്പൂർണ്ണ എൻറ്റർടെയ്നറാണ്.

‘വോയിസ് ഓഫ് സത്യനാഥൻ’ ഉൾപ്പെടെ 400ൽ അധികം സൂപ്പർഹിറ്റ് മലയാളം സിനിമകളും, ഒറിജിനൽസും, ഷോസും, വെറും 99 രൂപക്ക് ആസ്വദിക്കാൻ, പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്യാം.

ഗോളം ഒരുങ്ങുന്നു

0

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും, സജീവും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം ഗോളത്തിന്റെ പൂജ വൈക്കത്ത് നടന്നു.

ചടങ്ങിൽ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, അലൻസിയർ, ഡയറക്ടർ ബ്ലെസ്സി, വിജയ് ബാബു,തുടങ്ങിയവർ പങ്കെടുത്തു.

സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ സംജാദ് ആണ് .

മൈക്ക് ,ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും പ്രധാന കഥാപാത്രമായെത്തും . സിദ്ദിഖ് , അലൻസിയർ ,ചിന്നുചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം പതിനെഴോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ
തിരക്കഥ ഒരുക്കിയിരിക്കുന്നത് .

2023 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം .

സസ്പെൻസ് ത്രില്ലർ ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് കൃഷ്ണൻ ഗോളത്തിന്റെ ഛായാഗ്രാഹകനാവുമ്പോൾ
നെയ്മർ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമേഷ് താനൂർ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു .

എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രനാണ്.

ചിത്രത്തിൻ്റെ കാസ്റ്റിംഗ് ഡയറക്ടർ ആക്ടറായ ബിനോയ് നമ്പാലയും, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ യുമാണ്.

മേക്കപ്പ് -രഞ്ജിത്ത് മണാലിപറമ്പിൽ , സ്റ്റീൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്.

വൈക്കം എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കുന്ന ഗോളം 2024 ജനുവരി 26 ന് തിയറ്ററുകളിൽ എത്തും. പി ആർ ഒ ദിനേശ്, ശബരി.

ശങ്കർ ടിഒരുക്കുന്നഹൊറർ സിനിമ”എറിക് “

0

മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന
ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പ്രശസ്ത നടനും നിർമ്മാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു.
കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.
“എറിക് ” എന്ന പേരിൽ ക്യൂ സിനിമാസ് ഒരുക്കുന്ന ആദ്യ ചിത്രം പ്രശസ്ത നടൻ ശങ്കർ ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
തെന്നിന്ത്യൻ താരം
ഗീതിക തിവാരി, ഹേമന്ത് മേനോൻ,പ്രേം പ്രവീൺ,മനു കുരിശിങ്കൽ,കിരൺ പ്രതാപ്,ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭൂരിഭാഗവും യു കെ യിൽ ചിത്രീകരിക്കുന്ന “എറിക് ” എന്ന ചിത്രത്തിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു.
ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ
ക്യൂ സിനിമാസിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി, ശങ്കർ ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവ്വഹിക്കുന്നു.
കഥ- മുരളി രാമൻ,സംഭാഷണം-എം കെ ഐ സുകുമാരൻ, പ്രസാദ്, സംഗീതം-ഗിരീഷ് കുട്ടൻ,എഡിറ്റർ-ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-ബിജു കടവൂർ,കല-അനിഷ് ഗോപാൽ,മേക്കപ്പ്-
ഷാജി പുൽപ്പള്ളി,
കോസ്റ്റ്യൂംസ്-ആരതി ഗോപാൽ,സ്റ്റിൽസ്-മോഹൻ സുരഭി,
ഡിസൈൻസ്-വില്ല്യംസ് ലോയൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത്
ഭാസി, അസോസിയേറ്റ് ഡയറക്ടർ-സനീഷ്,
വിഎഫ്എക്സ്-ഡിജിറ്റൽ കാർവിംങ്,ആക്ഷൻ-റോബിൻ ജോൺ, പ്രൊഡക്ഷൻ മാനേജർ-വിമൽ വിജയ്,
പി ആർ ഒ- എ എസ് ദിനേശ്.

ഗ്രേസ് ആന്റണിയേയും സ്വാസികയേയും ചേർത്ത് നിർത്തി ഷൈൻ ടോം ചാക്കോ..! കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

ഒന്നിനൊന്ന് വ്യത്യസ്ഥവും ഭാവാത്മകവുമായ ചലച്ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍ കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്, നിവിൻ പോളി, മംമ്ത മോഹൻദാസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഷൈനിനോടൊപ്പം ഗ്രേസ് ആന്റണിയും സ്വാസികയും ചേർന്ന് നിൽക്കുന്ന ഒരു സ്റ്റില്ലാണ് പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ്‌ – കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട്‌ ഡയറക്ടര്‍ – ഇന്ദുലാല്‍, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായണൻ, പി.ആര്‍.ഒ – വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

‘ഭ്രമയുഗം’; ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി

0

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ചിത്രീകരണം പുരോ​ഗമിക്കുന്ന പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. ചിത്രത്തിലെ മമ്മുട്ടിയുടെ ഭാ​ഗങ്ങൾ ഇന്ന് വിജയകരമായി പൂർത്തിയാക്കിയ വിവരം ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്’ സന്തോഷത്തോടെ അറിയിച്ചു. ഓ​ഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായി പുരോ​ഗമിക്കുകയാണ്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരടങ്ങുന്ന ബാക്കി ഭാഗങ്ങൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാകും.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേർന്ന് നിർമ്മിച്ച ‘ഭ്രമയുഗം’ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സിനിമയാണ്. മമ്മൂട്ടിയെ നായകനായെത്തുന്ന ഈ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. ടി ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങൾ.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റ്റ്റ്യൂംസ് : മെൽവി ജെ എന്നിവർ നിർവഹിക്കുന്നു. ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ‘ബ്രഹ്മയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി

നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം ‘ഹായ് നാണ്ണാ’; ആദ്യ ഗാനം ‘സമയമാ’ റിലീസായി

0

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഹായ് നാണ്ണാ’യുടെ ആദ്യ ഗാനം പുറത്ത്. ‘സമയമാ’ എന്നുള്ള ഗാനം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ഗാനമായി മാറാൻ ഒരുങ്ങുന്നു. അനന്ത ശ്രീരാമിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

അതിഗംഭീര ട്യൂണിൽ മുഴുങ്ങി ഇരിക്കുന്ന പ്രേക്ഷകർക്ക് വരികളിലേക്ക് കൂടി ശ്രദ്ധ തിരിക്കുന്ന തരത്തിലാണ് അനന്ത ശ്രീറാം പ്രവർത്തിച്ചിരിക്കുന്നത്. ലിറിക്കൽ വീഡിയോയിൽ നാനിയും മൃണാൾ താക്കൂറും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ പോലും ഇരുവരുടെയും കെമിസ്ട്രി മനോഹരമായി സ്‌ക്രീനിൽ കാണാൻ കഴിയും.

തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ ‘ഹായ് നാണ്ണാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ ‘ഹായ് പപ്പ’ എന്നാണ് പേര്. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്ന് തീർച്ച. എല്ലാ ഭാഷകളിലും ഉള്ളവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ – പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ വി വി സതീഷ്, പി ആർ ഒ – ശബരി

‘’സോമന്റെ കൃതാവ്’’ട്രെയിലർ

0

വിനയ് ഫോർട്ട് നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന”സോമന്റെ കൃതാവ് ” എന്ന കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത ചലച്ചിത്ര താരം ദുൽഖർ സൽമാൻ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വ്യത്യസ്തമായ ഗെറ്റപ്പിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോർട്ട് എത്തുന്നു.
കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക.
തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്,ജയൻ ചേർത്തല,നന്ദൻ ഉണ്ണി,
റിയാസ് നർമ്മകല, രമേശ് കുറുമശ്ശേരി, അനീഷ് ഗോപാൽ,
ആർജെ മുരുകൻ, അനീഷ് എബ്രഹാം,
ജയദാസ്,ജിബിൻ ഗോപിനാഥ്,സുശീൽ,
ശ്രുതി സുരേഷ്,
സീമ ജി. നായർ,പൗളി വത്സൻ,ദേവനന്ദ,ഗംഗ ജി നായർ,പ്രതിഭ രാജൻ, രമ്യ അനി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഒപ്പം, ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ‘സോമന്റെ കൃതാവ്’, മാസ്റ്റർ വർക്സ് സ്റ്റുഡിയോസ്,രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.
‘ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ
സുജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
രഞ്ജിത്ത് കെ. ഹരിദാസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്,കല- അനീഷ് ഗോപാൽ, മേക്കപ്പ്-ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്റ്റിൽസ്-രാഹുൽ എം. സത്യൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ- പ്രശോഭ് ബാലൻ,പ്രദീപ് രാജ്,സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനിൽ നമ്പ്യാർ,ബർണാഡ് തോമസ്,പി ആർ ഒ-എ എസ് ദിനേശ്.

മുത്തച്ഛന്റെയും കൊച്ചു മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പ് സെപ്റ്റംബർ 22 ന്

0

തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ . റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22 ന് തീയേറ്ററുകളിലെത്തുന്നു.
എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ് നായികയെ അവതരിപ്പിക്കുന്നത്. ബിജോയ് കണ്ണൂർ, ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ – ശ്രീമുരുകാ മൂവി മേക്കേഴ്സ് , തിരക്കഥ, സംവിധാനം – ശ്രീഭാരതി , നിർമ്മാണം – സുരേഷ് സി എൻ , ഛായാഗ്രഹണം – റിജു ആർ അമ്പാടി, എഡിറ്റിംഗ് – ശ്യാം സാംബശിവൻ, കഥ -ബിജോയ് കണ്ണൂർ, സംഭാഷണം – ദേവിക എൽ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സജി അടൂർ , അസ്സോസിയേറ്റ് ഡയറക്ടർ – നന്ദൻ , പ്രൊഡക്ഷൻ മാനേജർ – എസ് ആർ ശിവരുദ്രൻ , ഗാനരചന – ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം – ജോജോ കെൻ (ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ്), ആലാപനം – ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു , വിതരണം – ശ്രീമുരുകാ മൂവി മേക്കേഴ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

ലൈക പ്രൊഡക്ഷൻസിന്റെ ബിഗ് ബജറ്റ് ചിത്രം ‘ചന്ദ്രമുഖി 2’ ! ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി

0

സ്റ്റാർ കൊറിയോഗ്രാഫർ, നടൻ, നിർമ്മാതാവ്, സംവിധായകൻ, എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ലെ ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി. ശ്രുതിമധുരമായ സംഗീതവും അർത്ഥവത്തായ വരികളും അടങ്ങുന്ന ലിറിക്കൽ വീഡിയോ പ്രേക്ഷകരിൽ ആകർഷണം ചെലുത്തുന്നതാണ്. ഭുവനചന്ദ്ര വരികൾ ഒരുക്കിയ ഗാനം ഹരി ചരണും അമല ചെമ്പോലുവും ചേർന്നാണ് ആലപിച്ചിരിക്കുന്നു. രാഘവ ലോറൻസും വടിവേലുവുമാണ് ഈ ഗാനത്തിലെ പ്രത്യേക ആകർഷണം.

ബോളിവുഡ് സ്റ്റാർ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയർ ഡയറക്ടർ പി.വാസുവാണ് സംവിധാനം ചെയ്യുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് ‘ചന്ദ്രമുഖി 2’. മുൻനിര പ്രൊഡക്ഷൻ ഹൗസായ ‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. വേട്ടയിൻ രാജ ആയി രാഘവ ലോറൻസ് പ്രത്യക്ഷപ്പെടുന്ന ചിത്രം സെപ്റ്റംബർ 28 റിലീസ് ചെയ്യും.

18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

‘ചന്ദ്രമുഖി 2’ന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്. ഹൊറർനോടൊപ്പം നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. പിആർഒ: ശബരി.

നാച്ചുറൽ സ്റ്റാർ നാനിയുടെ ‘ഹായ് നാന’ ! ഫസ്സ് സിംഗിൾ ‘സമയം’ സെപ്റ്റംബർ 16ന് റിലീസ്

0

നാച്ചുറൽ സ്റ്റാർ നാനിയുടെ പാൻ ഇന്ത്യാ ചിത്രം ‘ഹായ് നാന’യുടെ ഫസ്സ് സിംഗിൾ ‘സമയം’ സെപ്റ്റംബർ 16ന് പുറത്തിറങ്ങും. പോസ്റ്ററിൽ കാണുന്ന പോലെ മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് ‘സമയം’. ഹിഷാം അബ്ദുൾ വഹാബിന്റെതാണ് സംഗീതം. നാനിയുടെ സമീപകാല സിനിമകൾ പോലെ ‘ഹായ് നാന’യിലും ഒരു ചാർട്ട്ബസ്റ്റർ ആൽബം ഉണ്ടാകും.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. മൃണാൽ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഹായ് നാന’ ഒരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ. പിആർഒ: ശബരി.