Home Blog Page 212

ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി ഭക്തരിൽ നിയന്ത്രണം

0

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ ഭക്തരിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഈ തീരുമാനം.

ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനമെടുത്തത്. സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും സാരമായി ബാധിക്കും.

ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതമായി ദർശനം ഒരുക്കുന്നതിലേക്കായി 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

14-ാം തീയതി വെർച്വൽ ക്യാബുക്കിംഗ് പരിധി 50000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ.

14, 15 എന്നീ തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വ ബോർഡ് വ്യക്തമാക്കി.

Restrictions on devotees ahead of Makarvilak 2023 at Sabarimala

ജപ്പാനിൽ വൻഭൂചലനം; സുനാമി മുന്നറിയിപ്പ്

0

ടോക്യോ, ജനുവരി 1, 2024 – ഇന്ത്യൻ സമയം ജനുവരി 1-ന് ഉച്ചയോടെ ജപ്പാനിലെ ഇഷികാവ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തുടർന്ന് വിവിധയിടങ്ങളിൽ തുടർചലനങ്ങളും അനുഭവപ്പെട്ടു.

ഭൂചലനത്തെത്തുടർന്ന് ജപ്പാനിലെ നൈഗാട്ട, ടൊയാമ, ഇഷികാമ തുടങ്ങിയ പ്രവിശ്യകളിലേക്കുള്ള സുനാമി മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലെ തീരദേശ മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.

ഭൂചലനമുണ്ടായി പത്തുമിനുട്ടിനുശേഷം തീരദേശ മേഖലകളിൽ സുനാമി തിരമാലകൾ അടിച്ചു. 1.2 മീറ്റർ ഉയരത്തിലുള്ള സുനാമി ജപ്പാനിലെ വജിമ നഗരത്തിലെ തീരപ്രദേശത്തടിച്ചതായി റിപ്പോർട്ടുണ്ട്. അഞ്ച് മീറ്റർ വരെ ഉയരത്തിലുള്ള സുനാമി തീരങ്ങളിൽ അടിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഭൂചലനത്തിൽ പലയിടത്തെയും റോഡുകൾ ഉൾപ്പെടെ തകർന്നു. നിരവധി വീടുകളും തകർന്നു, 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു.

ഭൂചലനത്തിൽ മരണമോ പരിക്കേറ്റവരോ ഉണ്ടോ എന്ന് ഉറപ്പില്ല. അധികൃതർ പരിശോധനകൾ നടത്തുകയാണ്.

ആരാധകർക്ക് പുതുവത്സര സമ്മാനമായ് ‘ഭ്രമയുഗം’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു മെ​ഗാസ്റ്റാർ‍ മമ്മൂട്ടി

0

ഒരോ പുതുവർഷവും പ്രതീക്ഷയോടെയാണ് നമ്മൾ നോക്കികാണുന്നത്. 2024-ന്റെ ആരംഭത്തിൽ തന്നെ ആരാധകർക്ക് പുതുവത്സര സമ്മാനമായ് ‘ഭ്രമയുഗം’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മെ​ഗാസ്റ്റാർ‍ മമ്മൂട്ടി. ‘The Age of Madness’ എന്ന Taglineനോടെ ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലെത്തിയ പോസ്റ്റർ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു.

രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് നിർമ്മിക്കുന്നത്. സെപ്റ്റംബറിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.

പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലെ പെട്രോൾ പമ്പുകൾ അടച്ചു പ്രതിഷേധം

0

കേരളത്തിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെയുളള അതിക്രമങ്ങളെത്തുടർന്ന്, പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് എട്ട് മണി മുതൽ മറ്റന്നാൾ രാവിലെ ആറ് മണി വരെ പെട്രോൾ പമ്പുകൾ അടച്ചു പ്രതിഷേധിക്കും.

ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.

ശബരിമലയിൽ മണ്ഡല പൂജ നാളെ

0

പത്തനംതിട്ട: 2023 ഡിസംബർ 26 ന് ശബരിമലയിൽ മണ്ഡല പൂജ നടക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നുള്ള തങ്കയങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.

ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാം പടി ചവിട്ടിയവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. 1,00,337 പേരാണ് ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത്. ശബരീപീഠം മുതൽ സന്നിധാനം മുതൽ ഘട്ടം ഘട്ടമായാണ് തീർഥാടകരെ കടത്തിവിടുന്നത്.

ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം – നിവിന്‍ പോളി ചിത്രം ‘ഏഴു കടൽ ഏഴു മലൈ’

0

ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാമും നിവിന്‍ പോളിയും ഒന്നിക്കുന്ന “ഏഴു കടല്‍, ഏഴു മലൈ” ലോകപ്രശസ്തമായ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്ക്രീൻ കോമ്പറ്റിഷൻ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമാണ് ഇത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്.

ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച NK ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം – മതി വി എസ്, ആക്ഷന്‍ – സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി – സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് ചമയം.

ഐശ്വര്യ രജനികാന്തിന്റെ ‘ലാൽ സലാം’ ! ‘തേർ തിരുവിഴ’ ലിറിക്കൽ വീഡിയോ പുറത്ത്

0

രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്ന ‘ലാൽ സലാം’ലെ ‘തേർ തിരുവിഴ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. വിവേക് വരികൾ ഒരുക്കിയ ഗാനം ശങ്കർ മഹാദേവൻ, എ ആർ റൈഹാന, ദീപ്തി സുരേഷ്, യോഗി ശേഖർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകരുന്ന ഗാനം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു.

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്താണ് ‘ലാൽ സലാം’ സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സിനിമ സംസാരിക്കുന്നുണ്ട്.

‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് രജനികാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് 2024 പൊങ്കൽ ദിനത്തിൽ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.

‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’.

ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ, പിആർഒ: ശബരി.

പൂർണമായും കടലിൽ ചിത്രീകരിച്ച ആക്ഷൻ-പൊളിറ്റിക്കൽ-കോമഡി ചിത്രം ‘ബോട്ട്’ ! ടീസർ റിലീസായി

0

യോഗി ബാബു, ഗൗരി ജി കിഷൻ, വിജയ്, ശ്രീദേവി, കിച്ച സുധീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിമ്പു ദേവൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ബോട്ട്’ന്റെ ടീസർ റിലീസായി. പൂർണമായും കടലിൽ ചിത്രീകരിച്ച ഈ സിനിമ മാലി ആൻഡ് മാൻവി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ പ്രഭ പ്രേംകുമാറാണ് നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായ് ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.

1940-ൽ ജപ്പാൻ ചെന്നൈയിൽ ബോംബ് സ്‌ഫോടനം നടത്തുന്നു. ബോട്ടിൽ സഞ്ചരിക്കുന്ന 10 പേർ ജീവൻ ഭയന്ന് ബോട്ടിൽ നിന്ന് കടലിൽ ചാടുന്നു. ബോട്ടിലെ ദ്വാരത്തിലൂടെ വെള്ളം കയറുകയും പതുക്കെ മുങ്ങുകയും ചെയ്യുന്നു. ഒരു വലിയ സ്രാവ് ബോട്ടിനെ വളയുന്നു. ബോട്ടിലുള്ളവർ എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വടിവേലുവിനെ നായകനാക്കി ‘ഇംസൈ അരസൻ 23-ആം പുലികേശി’ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ചിമ്പു ദേവൻ. വിജയ്, ശ്രീദേവി, കിച്ച സുധീപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പുലി’, പ്രകാശ് രാജ്, സന്താനം, ഗഞ്ച കറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അരൈ എന്ന 305-ൽ കടവുൾ’, രാഘവ ലോറൻസിനെ പുതിയ മാനത്തിൽ അവതരിപ്പിച്ച ‘ഇരുമ്പുകോട്ടൈ മുരട്ടു സിങ്കം’ എന്നിവ ചിമ്പു ദേവന്റ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ ‘കസടത്തപ്പാറ’ എന്ന ചിത്രം മികച്ച തിരക്കഥക്കുള്ള നിരവധി അവാർഡുകളാണ് കരസ്ഥമാക്കിയത്. ഹിസ്റ്റോറിക്കൽ, ഫാന്റസി തുടങ്ങിയ വിഭാഗങ്ങളിൽ വിജയകരമായ ചിത്രങ്ങൾ ഒരുക്കിയ ചിമ്പു ദേവൻ ഇത്തവണ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുന്നത്.

ജിബ്രാൻ സംഗീതം പകരുന്ന ‘ബോട്ട്’ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് മധേഷ് മാണിക്കമാണ്. ചിത്രസംയോജനം ദിനേശനും കലാസംവിധാനം ടി സന്താനവും കൈകാര്യം ചെയ്യും. പിആർഒ: ശബരി.

തമ്പി സാർ തന്ന ജീവിതം , 2018 വഴിത്തിരിവ്

0

ലയാള സിനിമയിലെ  പ്രഗൽഭനായ നിർമ്മാണ സംഘാടകനാണ് ശ്രീകുമാർ ചെന്നിത്തല. ശ്രീകുമാരൻ തമ്പി യാണ് ശ്രീകുമാറിനെ അനുഗ്രഹിച്ച് സിനിമാ രംഗത്തേക്ക് ആനയിച്ചത്. തൊണ്ണൂറുകളിൽ തൻ്റെ സുഹൃത്തായ അജിത്തിനൊപ്പം ചേർന്ന് ഒരു സിനിമ നിർമ്മിക്കാനുള്ള മോഹവുമായിട്ടാണ് ശ്രീകുമാർ തമ്പിയെ സമീപിച്ചത്. നാനയുടെ ലേഖകൻ സി.കെ. അജയ് കുമാറാണ് ശ്രീകുമാറിനെ തമ്പിക്ക് പരിചയപ്പെടുത്തുന്നത് .എന്നാൽ പണവുമായി തന്നെ തേടി എത്തിയ ശ്രീകുമാറിനും സുഹൃത്തിനും മുൻ പരിചയം ഇല്ലാതെ സിനിമയിലേക്ക് എടുത്തു ചാടി പൈസ കളയരുത് ആദ്യം സിനിമയെ കുറിച്ച് മനസ്സിലാക്കി വരൂ എന്ന ഉപദേശമാണ്  തമ്പി നൽകിയത്. ആ സമയത്ത് ‘ അക്ഷയപാത്രം ‘ എന്ന സീരിയൽ നിർമ്മിച്ച് സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിൽ കൂടിയായിരുന്നു ശ്രീകുമാരൻ തമ്പി. അനുഭവം നേടാനായി തന്നേയും ഒപ്പം കൂട്ടണമെന്ന  ശ്രീകുമാറിൻ്റെ അഭ്യർത്ഥന ശ്രീകുമാരൻതമ്പി സ്വീകരിച്ചു.അങ്ങനെ എതാനും വർഷം തമ്പിക്കൊപ്പം നിന്ന് അനുഭവം നേടിയ ശേഷമാണ് ശ്രീകുമാർ ചെന്നിത്തല സിനിമയിലെത്തുന്നത്. തമ്പിയാണ് പേരിനൊപ്പാം ചെന്നിത്തല എന്ന സ്ഥലപ്പേരു കൂടി ചേർത്ത് ശ്രീകുമാറിന് ഐഡൻഡിറ്റി നൽകുന്നത്.

 ഷാജി തൈക്കാടിൻ്റെ സംവിധാനത്തിൽ  മിനി നായർ അഭിനയിച്ച  ‘ മദർ തെരേസ ‘ എന്ന സിനിമയിലൂടെയാണ് ശ്രീകുമാർ പ്രൊഡക്ഷൻ കൺട്രോളറായി സിനിമാ രംഗത്ത് ചുവട് വെച്ചത്. ശേഷം ‘ ശിക്കാരി ശംഭു ‘, ‘ സഖാവ് ‘, ‘ ഭയ്യാ ഭയ്യാ ‘, സ്ട്രീറ്റ് ലൈറ്റ്’, ‘ തിരുമാലി ‘ ഉൾപ്പെടെ പതിനഞ്ചിൽ പരം സിനിമകളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും കൺട്രോളറായും പ്രവർത്തിച്ച ശ്രീകുമാറിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും  അനുഭവവും ആയത് മലയാളത്തിലെ എക്കാലത്തെയും ബ്രഹ്മാണ്ട ഹിറ്റ് സിനിമയായ 2018 ആണ്. ആൻ്റോ ജോസഫാണ് 2019 ൽ വിശ്വസിച്ച് ഈ പ്രോജക്ട് ഏൽപ്പിക്കുന്നത്. ആൻ്റോയോടുള്ള കടപ്പാട് എന്നും ഉണ്ടാവും എന്നും  പറയുന്ന ശ്രീകുമാർ, നിർമ്മാതാവിൻ്റെ സേവകരും രക്ഷകരുമാവണം പ്രൊഡക്ഷൻ  കൺട്രോളർ എന്ന കാഴ്ചപ്പാടുകാരനാ ണ്. ഇദ്ദേഹത്തിന്. അനാവശ്യ ചെലവുകൾ കണ്ടെത്തി നിർമ്മാണ ചെലവുകൾ നിയന്ത്രിച്ച് അതേ സമയം സിനിമയുടെ ഗുണ നിലവാരത്തിൽ കുറവു വരാതെ മികച്ച ഉത്പന്നമാക്കി സിനിമ നിർമ്മാതാവിൻ്റെ കൈകളിലേക്ക് നൽകുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കുക എന്നതാണ് ശ്രീകുമാറിൻ്റെ സിദ്ധാന്തം. അതു കൊണ്ടു തന്നെ ഒരു സിനിമക്ക് ഹരിശ്രീ കുറിക്കുന്നതു മുതൽ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത് വരെ തൻ്റെ സാന്നിധ്യം ആ പ്രോജക്ടിൽ നിർമ്മാതാവിനൊപ്പം ഉണ്ടാകും എന്ന് ശ്രീകുമാർ പറയുന്നു. താൻ കൺട്രോളറായി പ്രവർത്തിച്ച 2018 ന് ഓസ്കാർ നോമിനേഷൻ ലഭിച്ച അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് ശ്രീകുമാർ ചെന്നിത്തല. നാദിർഷാ – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  ‘ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ‘ യുടെ അണിയറയിലാണിപ്പോൾ ശ്രീകുമാർ.

വാകേരിയിൽ കടുവയെ കണ്ടെത്താൻ കുങ്കിയാനകൾ രംഗത്തിറങ്ങി

0

വയനാട് വാകേരി പഞ്ചായത്തിലെ കടുവയെ കണ്ടെത്താൻ വനംവകുപ്പ് കുങ്കിയാനമാരെ എത്തിച്ചു. രണ്ട് കൊമ്പന്മാരാണ് മിഷനിൽ പങ്കാളരാകുന്നത്. വയനാട്ടിൽ ഒരു കാലത്ത് വിലസിയ വടക്കനാട് കൊമ്പനാണ് വനംവകുപ്പിന്റെ വിക്രം. 2019ലാണ് വടക്കനാട് കൊമ്പനെ പിടികൂടിയത്. വളരെ ഭീകരത സൃഷ്ടിച്ചിരുന്ന ആനയായിരുന്നു ഇതെന്ന് നാട്ടുകാർ ഓർമിക്കുന്നു.

വാകേരി പഞ്ചായത്ത് വടക്കനാട് കൊമ്പന്റെ പഴയ മേഖലയാണ്. ആയതിനാൽ കടുവയെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണ് എന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

കടുവയെ പിടികൂടാൻ സ്ഥലത്ത് നിലവിൽ വിക്രമിനെ മാത്രമാണ് എത്തിച്ചിരിക്കുന്നത്. ഉടൻ കല്ലൂർ കൊമ്പനായിരുന്ന ഭരതിനെ കൂടി എത്തിക്കും. ആർആർടി സംഘത്തിനൊപ്പം തോട്ടം മേഖലയിലും വന മേഖലയിലും കടുവയ്ക്കായി പരിശോധന നടത്താനാണ് എത്തുന്നത്.

ചിരി ജോണറിൽ കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന കുടുംബസ്ത്രീയും കുഞ്ഞാടും പൂർത്തിയായി

0

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത “കുടുംബസ്ത്രീയും കുഞ്ഞാടും” പൂർത്തിയായി.

പൂർവ്വവിദ്യാർത്ഥി സംഗമം മൂലം സമ്പന്നനായ ഒരു പ്രവാസിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർക്കു പുറമെ ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരും അഭിനയിക്കുന്നു.
ബാനർ – ഇൻഡി ഫിലിംസ്, നിർമ്മാണം – ബെന്നി പീറ്റേഴ്സ്, കഥ, സംവിധാനം – മഹേഷ് പി ശ്രീനിവാസൻ, ഛായാഗ്രഹണം – ലോവൽ എസ്, തിരക്കഥ, സംഭാഷണം – ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിംഗ് – രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ – സിജിൽ ശ്രീകുമാർ, സംഗീതം – ശ്രീജു ശ്രീധർ, മണികണ്ഠൻ, കോസ്റ്റ്യും ഡിസൈൻ -ഭക്തൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ് കുമാർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് -സജിത് ലാൽ, വിൽസൻ തോമസ്, ക്രിയേറ്റീവ് മാർക്കറ്റിംഗ് – ഗോവിന്ദ് പ്രഭാകർ (ഫ്രൈഡേ ബേർഡ്), സ്റ്റിൽസ് -ഷാലു പേയാട്, പിആർഓ-വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ ‘ലാൽ സലാം’ ! ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു

0

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. മാസ് രം​ഗങ്ങൾ ഉൾക്കൊള്ളിച്ച് രജനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസറിൽ കാമിയോ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ആദ്യ ടീസറിൽ നേർക്കുനേർ പോരാടിക്കൊണ്ടിരിക്കുന്ന വിഷ്ണു വിശാലിന്റെയും വിക്രാന്ത് സന്തോഷിന്റെയും മിന്നിമറിയുന്ന ഷോട്ടുകൾക്കിടയിൽ രജനികാന്തിന്റെ രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും രജനികാന്തിനെ അവതരിപ്പിക്കുന്ന ചിത്രത്തിന് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും.

ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സംസാരിക്കുന്ന സിനിമയാണ് ‘ലാൽ സലാം’. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് 2024 പൊങ്കൽ ദിനത്തിൽ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അഥിതി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’.

ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോ​ഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ​ഗാനരചന: കബിലൻ, പിആർഒ: ശബരി.