HomeMoviesതമ്പി സാർ തന്ന ജീവിതം , 2018 വഴിത്തിരിവ്

തമ്പി സാർ തന്ന ജീവിതം , 2018 വഴിത്തിരിവ്

ലയാള സിനിമയിലെ  പ്രഗൽഭനായ നിർമ്മാണ സംഘാടകനാണ് ശ്രീകുമാർ ചെന്നിത്തല. ശ്രീകുമാരൻ തമ്പി യാണ് ശ്രീകുമാറിനെ അനുഗ്രഹിച്ച് സിനിമാ രംഗത്തേക്ക് ആനയിച്ചത്. തൊണ്ണൂറുകളിൽ തൻ്റെ സുഹൃത്തായ അജിത്തിനൊപ്പം ചേർന്ന് ഒരു സിനിമ നിർമ്മിക്കാനുള്ള മോഹവുമായിട്ടാണ് ശ്രീകുമാർ തമ്പിയെ സമീപിച്ചത്. നാനയുടെ ലേഖകൻ സി.കെ. അജയ് കുമാറാണ് ശ്രീകുമാറിനെ തമ്പിക്ക് പരിചയപ്പെടുത്തുന്നത് .എന്നാൽ പണവുമായി തന്നെ തേടി എത്തിയ ശ്രീകുമാറിനും സുഹൃത്തിനും മുൻ പരിചയം ഇല്ലാതെ സിനിമയിലേക്ക് എടുത്തു ചാടി പൈസ കളയരുത് ആദ്യം സിനിമയെ കുറിച്ച് മനസ്സിലാക്കി വരൂ എന്ന ഉപദേശമാണ്  തമ്പി നൽകിയത്. ആ സമയത്ത് ‘ അക്ഷയപാത്രം ‘ എന്ന സീരിയൽ നിർമ്മിച്ച് സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിൽ കൂടിയായിരുന്നു ശ്രീകുമാരൻ തമ്പി. അനുഭവം നേടാനായി തന്നേയും ഒപ്പം കൂട്ടണമെന്ന  ശ്രീകുമാറിൻ്റെ അഭ്യർത്ഥന ശ്രീകുമാരൻതമ്പി സ്വീകരിച്ചു.അങ്ങനെ എതാനും വർഷം തമ്പിക്കൊപ്പം നിന്ന് അനുഭവം നേടിയ ശേഷമാണ് ശ്രീകുമാർ ചെന്നിത്തല സിനിമയിലെത്തുന്നത്. തമ്പിയാണ് പേരിനൊപ്പാം ചെന്നിത്തല എന്ന സ്ഥലപ്പേരു കൂടി ചേർത്ത് ശ്രീകുമാറിന് ഐഡൻഡിറ്റി നൽകുന്നത്.

 ഷാജി തൈക്കാടിൻ്റെ സംവിധാനത്തിൽ  മിനി നായർ അഭിനയിച്ച  ‘ മദർ തെരേസ ‘ എന്ന സിനിമയിലൂടെയാണ് ശ്രീകുമാർ പ്രൊഡക്ഷൻ കൺട്രോളറായി സിനിമാ രംഗത്ത് ചുവട് വെച്ചത്. ശേഷം ‘ ശിക്കാരി ശംഭു ‘, ‘ സഖാവ് ‘, ‘ ഭയ്യാ ഭയ്യാ ‘, സ്ട്രീറ്റ് ലൈറ്റ്’, ‘ തിരുമാലി ‘ ഉൾപ്പെടെ പതിനഞ്ചിൽ പരം സിനിമകളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും കൺട്രോളറായും പ്രവർത്തിച്ച ശ്രീകുമാറിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും  അനുഭവവും ആയത് മലയാളത്തിലെ എക്കാലത്തെയും ബ്രഹ്മാണ്ട ഹിറ്റ് സിനിമയായ 2018 ആണ്. ആൻ്റോ ജോസഫാണ് 2019 ൽ വിശ്വസിച്ച് ഈ പ്രോജക്ട് ഏൽപ്പിക്കുന്നത്. ആൻ്റോയോടുള്ള കടപ്പാട് എന്നും ഉണ്ടാവും എന്നും  പറയുന്ന ശ്രീകുമാർ, നിർമ്മാതാവിൻ്റെ സേവകരും രക്ഷകരുമാവണം പ്രൊഡക്ഷൻ  കൺട്രോളർ എന്ന കാഴ്ചപ്പാടുകാരനാ ണ്. ഇദ്ദേഹത്തിന്. അനാവശ്യ ചെലവുകൾ കണ്ടെത്തി നിർമ്മാണ ചെലവുകൾ നിയന്ത്രിച്ച് അതേ സമയം സിനിമയുടെ ഗുണ നിലവാരത്തിൽ കുറവു വരാതെ മികച്ച ഉത്പന്നമാക്കി സിനിമ നിർമ്മാതാവിൻ്റെ കൈകളിലേക്ക് നൽകുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കുക എന്നതാണ് ശ്രീകുമാറിൻ്റെ സിദ്ധാന്തം. അതു കൊണ്ടു തന്നെ ഒരു സിനിമക്ക് ഹരിശ്രീ കുറിക്കുന്നതു മുതൽ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത് വരെ തൻ്റെ സാന്നിധ്യം ആ പ്രോജക്ടിൽ നിർമ്മാതാവിനൊപ്പം ഉണ്ടാകും എന്ന് ശ്രീകുമാർ പറയുന്നു. താൻ കൺട്രോളറായി പ്രവർത്തിച്ച 2018 ന് ഓസ്കാർ നോമിനേഷൻ ലഭിച്ച അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് ശ്രീകുമാർ ചെന്നിത്തല. നാദിർഷാ – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  ‘ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ‘ യുടെ അണിയറയിലാണിപ്പോൾ ശ്രീകുമാർ.

RELATED ARTICLES
- Advertisment -
Google search engine

Most Popular