സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ 170ആമത് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘വേട്ടയൻ’ എന്നാണ് പേര്. ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റിൽ ടീസർ എന്ന പേരിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.
മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 1991-ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായ് ഒരുമിച്ചഭിനയിച്ചത്.
എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഫിലോമിൻരാജ് കൈകാര്യം ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സംഘടനം: അൻബറിവ്, പിആർഒ: ശബരി.
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ന്റെ ട്രെയിലർ ഡിസംബർ 19ന് റിലീസ് ചെയ്യും. ട്രെയിലർ പോസ്റ്ററിൽ കണ്ണുകൾ അടച്ച് ദൈവത്തോട് പ്രാർത്ഥിക്കുന്ന നായകനേയും അവന്റെ പിന്നിൽ നിൽക്കുന്ന ഒരു വമ്പൻ ഹനുമാൻ വിഗ്രഹത്തേയും കാണാം. അഞ്ജനാദ്രിയുടെ ഫാന്റസി ലോകത്തേക്ക് ഈ ട്രെയിലർ കടന്നുകയറാൻ രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ടീസർ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിലെ നേരത്തെ പുറത്തുവിട്ട മൂന്ന് ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അമൃത അയ്യർ നായികയായി എത്തുന്ന ചിത്രത്തിൽ വിനയ് റായിയാണ് പ്രതിനായകൻ. വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് സംഗീതം പകരുന്നത്. തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.
അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.
ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്ത ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം ‘ആന്റണി’യിലെ ‘ജോണിക്കുട്ടി’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. സന്തോഷ് വർമ്മ വരികൾ രചിച്ച ഗാനം മധു ബാലകൃഷ്ണൻ, ജേക്സ് ബിജോയ്, അഖിൽ ജെ ചന്ത് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കേൾക്കാൻ ഇമ്പമുള്ള ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജേക്സ് ബിജോയ് തന്നെയാണ്. ലിറിക്കൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് അൽബിച്ചൻ അതികാരം. ഡിസംബർ 1നാണ് മികച്ച അഭിപ്രായളോടെ പ്രദർശനം തുടരുന്ന ‘ആന്റണി’ തിയറ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷനിലൂടെ 11 കോടി രൂപയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.
ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വർമ്മയുടെതാണ്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ചൊരുക്കിയ സിനിമയാണിത്. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.
ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ശബരി.
സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ (GSquad) ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫൈറ്റ് ക്ലബ്’ ഡിസംബർ 15 മുതൽ തിയറ്ററുകളിലെത്തും. അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്.
ശശിയുടെ കഥക്ക് സംവിധായകൻ തിരക്കഥ ഒരുക്കി. ശശി, വിജയ്‌കുമാർ, അബ്ബാസ് എ റഹ്മത് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ആദിത്യ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
ഛായാഗ്രഹണം: ലിയോൺ ബ്രിട്ടോ, ചിത്രസംയോജനം: പി കൃപകരൻ, കലാസംവിധാനം: ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട്: വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ്: രംഗനാഥ് രവി, സൗണ്ട് മിക്സിങ്: കണ്ണൻ ഗണപത്, കൊറിയോഗ്രാഫി: സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ: ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ: വിജയ് കുമാർ, വസ്ത്രാലങ്കാരം: ദിനേശ് മനോഹരൻ, മേക്കപ്പ്: രഗു റാം, വേൽമുരുകൻ, പബ്ലിസിറ്റി ഡിസൈനർ: കബിലൻ, പ്രമോഷൻ ഹെഡ്: ദിനേശ് എസ്, പ്രൊഡക്ഷൻ കൺട്രോളർ: സി ഹരി വെങ്കട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ബാലകുമാർ, കളറിസ്റ്റ്: അരുൺ സംഗമേശ്വർ. ശക്തി ഫിലിം ഫാക്ടറി തെന്നിന്ത്യ ഒട്ടാകെ വിതരണം ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഒ: ശബരി.
മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുക്കുന്ന ഐഡിന്റിറ്റിയിൽ ടോവിനോ ജോയിൻ ചെയിതു . ഫോറെൻസിക്കിന് ശേഷം അഖിൽ പോൾ അനസ് ഖാൻ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റിറ്റി . തെന്നിന്ത്യൻ സൂപ്പർ താരം തൃഷ നയിക്കാവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ വിനയ് റായും ഉണ്ട് . മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി , ഗോവയിൽ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ അവസാനിക്കും .
രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്ന് നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററിൽ എത്തിക്കും .
കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ലളിതമായ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ‘അച്ഛനൊരു വാഴ വെച്ചു’, മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മനു ഗോപാൽ തിരക്കഥ ഒരുക്കി, സന്ദീപ് ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ. വി. അനൂപ് ആണ്.
നിരഞ്ജ് മണിയൻപിള്ള, ജോണി ആൻറ്റണി, ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ശാന്തി കൃഷ്‌ണ, ലെന, അപ്പാനി ശരത്, ആത്മിയ രാജൻ, ഭഗത് തുടങ്ങി ഒരു കൂട്ടം പ്രേക്ഷക പ്രിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ കേരളത്തിലെ മുൻനിര സംരംഭകനും, ചിത്രത്തിൻ്റെ നിർമ്മാതാവുമായ എ. വി. അനൂപും ഒരു പ്രധാന വേഷത്തിലെത്തുന്നു.
കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന രസകരമായ ഈ ചിത്രം, പേര് പോലെ തന്നെ കൗതുകം നിറഞ്ഞതാണ്. ഏതൊരു മലയാളിക്കും ചേർത്ത് നിർത്താൻ കഴിയുന്ന കഥാപശ്ചാത്തലവും, കഥാപാത്രങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ‘അച്ഛനൊരു വാഴ വെച്ചു’ ഉൾപ്പെടെ 400ൽ അധികം സൂപ്പർഹിറ്റ് മലയാളം സിനിമകളും, ഒറിജിനൽസും, ഷോസും ആസ്വദിക്കാൻ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാം.
‘ജവാൻ’ന്റെ വൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ മാസ്മരിക വേഷത്തിലെത്തുന്ന ‘ഡങ്കി’യുടെ കേരളത്തിലേയും തമിഴ് നാട്ടിലെയും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെയും ജിയോ സ്റ്റുഡിയോസിന്റെയും ബാനറിൽ രാജ്കുമാർ ഹിരാനി തിരക്കഥ, സംവിധാനം, ചിത്രസംയോജനം എന്നിവ നിർവഹിക്കുന്ന ചിത്രം ഡിസംബർ 21 മുതൽ തിയറ്ററുകളിലെത്തും.
“ഷാരൂഖ് ഖാൻ നായകനായെത്തിയ ‘ജവാൻ’ കേരളത്തിലും തമിഴകത്തും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ‘ജവാൻ’ ശേഷം ‘ഡങ്കി’യും ഞങ്ങൾ തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഇത് തികച്ചും സന്തോഷം പകരുന്ന കാര്യമാണ്. ‘ഡങ്കി’യുടെ കേരളത്തിലെയും തമിഴ് നാട്ടിലെയും ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്. കിംങ് ഖാൻ ഷാരൂഖ് ഖാനോടൊപ്പം സഹകരിച്ചുകൊണ്ട് വീണ്ടുമൊരു സിനിമ ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഒപ്പം ഇനിയും ഒരുപാട് ചിത്രങ്ങൾ അദ്ദേഹത്തോടൊപ്പം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയും ഞങ്ങൾക്കുണ്ട്”.ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ശ്രീ കൃഷ്ണമൂർത്തി പറഞ്ഞു.
2023 ഷാരൂഖ് ഖാൻ വൻ തിരിച്ചുവരവ് നടത്തിയ വർഷമാണ്. ജനുവരിയിൽ ‘പത്താൻ’, സെപ്റ്റംബറിൽ ‘ജവാൻ’, ഡിസംബറിൽ ‘ഡങ്കി’. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകൾ അണിനിരക്കുന്ന ‘ഡങ്കി’ ഹൃദയസ്പർശിയായ ഒരു സിനിമ ആയിരിക്കുമെന്നാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. രാജ്കുമാർ ഹിരാനിയും ഗൗരി ഖാനും ജ്യോതി ദേശ്പാണ്ടെയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജ്കുമാർ ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവരും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മുംബൈ, ജബൽപൂർ, കാശ്മീർ, ബുഡാപെസ്റ്റ്, ലണ്ടൻ, ജിദ്ദ, നിയോം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് അമൻ പന്ത് പശ്ചാത്തലസംഗീതം പകർന്നപ്പോൾ പ്രീതം സൗണ്ട് ട്രാക്ക് ഒരുക്കി. സി കെ മുരളീധരൻ, മനുഷ് നന്ദൻ, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ. പിആർഒ: ശബരി.
അദിവി ശേഷ് നായകനായെത്തുന്ന ആക്ഷൻ സ്പൈ ത്രില്ലർ ചിത്രം ‘ജി2’വിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംങ്ങിനായി 5 നിലകളുള്ള ഒരു ഗ്ലാസ് സെറ്റാണ് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി പോരാടുന്ന ചാരന്റെ കഥയാണ് ചിത്രം പറയുന്നത്. ബനിത സന്ധുവാണ് നായിക.
ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ജി2’. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എന്റർടെയ്ൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് കുമാർ സിരിഗിനീഡിയാണ് സംവിധായകൻ. പിആർഒ: ശബരി.
ഒരു ചരിത്രപ്രധാന വിധിയില്‍, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഇന്ത്യയുടെ സുപ്രീം കോടതി തിങ്കളാഴ്ച ശരിവെച്ചു. ഈ വിധി, രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥയെ റദ്ദാക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാറിന് വലിയൊരു വിജയമാണിത്. 2019 ഓഗസ്റ്റിൽ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നു. ഈ പ്രത്യേക പദവി വികസനത്തിനും സുരക്ഷയ്ക്കും വലിയൊരു തടസ്സമാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു.
സുപ്രീം കോടതിയുടെ വിധി ഭരണഘടനയുടെ 370-ാം വകുപ്പിന്റെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ്. 1947-ൽ ഭരണഘടനയിൽ ചേർത്ത ഈ വകുപ്പ് ജമ്മു കശ്മീരിന് സ്വന്തം ഭരണഘടന, പതാക, കറൻസി എന്നിവ ഉൾപ്പെടെ നിരവധി പ്രത്യേക അവകാശങ്ങൾ നൽകിയിരുന്നു.
370-ാം വകുപ്പ് താൽക്കാലികമായ ഒരു വ്യവസ്ഥയാണ്, അത് സ്ഥിരമായി ഉദ്ദേശിച്ചുള്ളതല്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സമത്വത്തിന്റെ തത്വം ഈ വകുപ്പ് ലംഘിക്കുന്നുവെന്നും കോടതി കണ്ടെത്തി.
ഈ വിധി ജമ്മു കശ്മീരിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രദേശം ഇപ്പോള്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം ഒരേ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. ഇത് പ്രദേശത്തിന്റെ സമ്പദ്‌ഘടന, രാഷ്ട്രീയം, സമൂഹം എന്നിവയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈകോട്ടൈ വാലിബന്റെ ടീസർ ഇന്ന് പുറത്തിറങ്ങി. പ്രശാന്ത് പിള്ളയുടെ സംഗീതവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ തിരക്കഥയും ഛായാഗ്രഹണവും ശ്രദ്ധിക്കപ്പെട്ട ടീസർ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.
ടീസറിൽ മോഹൻലാൽ പുത്തൻ ലുക്കിൽ എത്തുന്നു. “കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്” എന്ന മോഹൻലാലിന്റെ ഡയലോഗ് ടീസറിന്റെ ഹൈലൈറ്റാണ്.
മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ കാർത്തിക് ഗട്ടംനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ലെ ‘ആടു മച്ചാ’ എന്ന ഗാനം പുറത്തിറങ്ങി. ഗ്രാമീണ ഉത്സവ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ദവ്‌സന്ദ് ഒരുക്കിയ ഈ ഗാനത്തിൽ കറുത്ത ഷർട്ടും ധോത്തിയും ധരിച്ച്, കഴുത്തിൽ രുദ്രഖമാലയും അറിഞ്ഞ് പ്രത്യക്ഷപ്പെടുന്ന രവി തേജ ഗാനത്തിന് അനുയോജ്യമായ വിധത്തിൽ ചുവടുവെക്കുന്നു. കല്യാണ ചക്രവർത്തി വരികൾ ഒരുക്കിയ ഈ ആകർഷക ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗഞ്ചാണ്. നൃത്തസംവിധാനം ശേഖർ മാസ്റ്റർ നിർവഹിച്ചു.
ഒന്നിലധികം ഷേഡുകളുള്ള ഒരു കഥാപാത്രത്തെയാണ് രവി തേജ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരൻ, കാവ്യ ഥാപ്പർ എന്നിവരാണ് നായികമാർ. നവദീപും മധുബാലയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്‌നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിർച്ചി കിരൺ, നിതിൻ മേത്ത, ധ്രുവ, എഡ്വേർഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മണിബാബു കരണത്തോടൊപ്പം ചേർന്ന് കാർത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് മണിബാബു കരണത്താണ്. എഡിറ്റിംഗ് സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം സംവിധായകനും കാമിൽ പ്ലോക്കി, കർമ് ചൗള എന്നിവരും ചേർന്ന് നിർവഹിക്കും. ടി ജി വിശ്വ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിഭോട്ലയാണ് സഹനിർമ്മാതാവ്. ദാവ്സന്ദ് സംഗീതസംവിധായകനും ശ്രീനാഗേന്ദ്ര തങ്കാല പ്രൊഡക്ഷൻ ഡിസൈനറുമാണ്.
2024 ജനുവരി 13 സംക്രാന്തി ദിനത്തിൽ തിയേറ്റർ റിലീസ് ചെയ്യുന്ന ‘ഈഗിൾ’ 2024-ൽ പുറത്തിറങ്ങുന്ന ചിത്രത്തിങ്ങളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, കോ-എഡിറ്റർ: ഉതുര, കോ-ഡയറക്ടർ: രാം രവിപതി, ഗാനരചന: ചൈതന്യ പ്രസാദ്, റഹ്മാൻ & കല്യാൺ ചക്രവർത്തി, സൗണ്ട് ഡിസൈൻ: പ്രദീപ്. ജി (അന്നപൂർണ സ്റ്റുഡിയോ), സൗണ്ട് ഡിസൈൻ: കണ്ണൻ ഗണപത് (അന്നപൂർണ സ്റ്റുഡിയോസ്), കളറിസ്റ്റ്: എ.അരുൺകുമാർ, സ്റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷൻ: രാം ലക്ഷ്മൺ, റിയൽ സതീഷ് & ടോമെക്ക്, വിഎഫ്എക്സ് സൂപ്പർവൈസർ: മുത്തു സുബ്ബയ്ഹ്, പിആർഒ: ശബരി.
അനിൽ തോമസിന്റെ സംവിധാനത്തിൽ കലാഭവൻ ഷാജോൺ, പ്രേം പ്രകാശ്, വിജയകുമാർ, രാജേഷ് ശർമ്മ, പീറ്റർ ടൈറ്റസ്, രാജ്കുമാർ, റോഷിത്‌ലാൽ, ഡോ. അമർ രാമചന്ദ്രൻ, സ്വാതി, നെഹല ഫാത്തിമ, ലത ദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഇതുവരെ’ എന്ന ചിത്രം കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർഷിപ്പിക്കും. 30 പ്രമുഖ ഓഡിയോവിഷ്വൽ പ്രൊഡക്ഷൻ രാജ്യങ്ങളിൽ നിന്നുള്ള 36 അംഗ അസോസിയേഷനുകളുള്ള ഒരു സംഘടനയാണ് 1933-ൽ പ്രാപല്യത്തിൽ വന്ന FIAPF (International Federation of Film Producers Associations). KIFF എന്നറിയപ്പെടുന്ന കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ FIAPFന്റെ അംഗീകാരമുള്ള ഫെസ്റ്റിവലാണ്. ഗോവയിലെ IFFI (International Film Festival of India), മുംബൈയിലെ MIFF (Mumbai International Film Festival), തിരുവനന്തപുരത്തെ IFFK (International Film Festival of Kerala) തുടങ്ങിയവയാണ് FIAPFന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ മറ്റ് ഫിലിം ഫെസ്റ്റിവലുകൾ.
യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ‘ഇതുവരെ’ എന്ന ചിത്രം മൂവി മാജിക്കിന്റെ ബാനറിൽ ഡോ. ടൈറ്റസ് പീറ്ററാണ് നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. സുനിൽ പ്രേം എൽ എസ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് കെ ശ്രീനിവാസാണ്. കെ ജയകുമാർ വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകർന്നിരിക്കുന്നത്.
കലാസംവിധാനം: അർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ലാൽ കരമന, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്: ജിനി സുധാകരൻ, ബോബി സത്യശീലൻ, അസോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പുംചോല, അസോസിയേറ്റ് എഡിറ്റർ: ബാബുരാജ്, അസിസ്റ്റന്റ് ഡയറക്ടർ: സച്ചിൻ വളാഞ്ചേരി, അസോസിയേറ്റ് ആർട്ട് ഡയറക്ടർ: അജി മണിയൻ, കോ-പ്രൊഡ്യൂസർ: ഡോ. സ്മൈലി ടൈറ്റസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അരുൺ നടരാജൻ എസ്, സൗണ്ട് റെക്കോർഡിസ്റ്റ്: രാജീവ് വിശ്വംഭരൻ, വർഗീസ് തോമസ്, അരുൺ പ്രകാശ്, ശങ്കർ ദാസ്, ഷൈൻ, എൻ ഹരികുമാർ