Home Blog Page 211

രക്ഷ് റാമിന്റെ ജന്മദിനത്തിൽ ‘ബർമ’യുടെ പുതിയ പോസ്റ്റർ പുറത്ത് !

0

‘ഗട്ടിമേല’ എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയനായ രക്ഷ് റാം തന്റെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ‘ബർമ’ ഫിലിം ടീം ഒരു എക്‌സ്‌ക്ലൂസീവ് ജന്മദിന പോസ്റ്റർ പുറത്തിറക്കി. രക്ഷ് റാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബർമ’. രക്തം പുരണ്ട രണ്ട് കോടാലികളും പിടിച്ച് നിൽക്കുന്ന രക്ഷ് റാമിന്റെ ഈ പോസ്റ്റർ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്ന് വാ​ഗ്ദാനം ചെയ്യുന്നു.

ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ‘ബർമ’ ഒരു മുഴുനീള കൊമേർഷ്യൽ എന്റർടൈനറാവാനുള്ള ഒരുക്കത്തിലാണ്. ഈ സിനിമയിലൂടെ ടെലിവിഷൻ താരമായ രക്ഷ് റാം ഒരു പാൻ ഇന്ത്യ സ്റ്റാറായി മാറും. രക്ഷ് റാമിന്റെ നിർമ്മാണ കമ്പനിയായ ശ്രീ സായി ആഞ്ജനേയ കമ്പനിയുടെ ബാനറിൽ രക്ഷ് റാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ സിനിമാറ്റിക് സ്കെയിലിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാവർ അലിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ചേതൻ കുമാറിന്റെ മുൻ ചിത്രങ്ങളായ ‘ബഹദ്ദൂർ’, ‘ഭജരംഗി’, ‘ഭാരതേ’ എന്നിവ ബോക്‌സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. പുതിയ ചിത്രമായ ‘ബർമ’യിലൂടെ മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റാകാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ ചേതൻ കുമാറും രക്ഷ് റാമും. ചിത്രത്തിലെ ​ഗാനങ്ങൾക്ക് വി ഹരികൃഷ്ണനാണ് സം​ഗീതം പകരുന്നത്. പിആർഒ: ശബരി.

നിഗൂഢതകളുടെ വാതിൽ തുറക്കുന്നു..! ‘സീക്രട്ട് ഹോം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ച് ഒരുക്കുന്ന ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ്ലൈനുമായിട്ടാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.

തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, ഗാനരചന – ഹരി നാരായണൻ, മനു മഞ്ജിത്, സൗണ്ട് ഡിസൈൻ – ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ – നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് – മനു മോഹൻ, കോസ്റ്റ്യൂംസ് – സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ – ആൻ്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ ശബരി

ഗ്ലോബൽ സ്റ്റാർ രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിന് എ ആർ റഹ്മാൻ സം​ഗീതം പകരുന്നു

0

ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ. ഈ സെൻസേഷണൽ കോമ്പിനേഷനിൽ എത്തുന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് സം​ഗീതം പകരുന്നത്. റഹ്മാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് എ ആർ റഹ്മാൻ. രാജ്യത്തുടനീളമുള്ള സംഗീത പ്രേമികൾക്കിടയിൽ അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെയും സുകുമാർ റൈറ്റിംഗ്സിന്റെയും ബാനറുകളിൽ വെങ്കട സതീഷ് കിളാരുവാണ് നിർമ്മിക്കുന്നത്. തിരക്കഥ തയ്യാറാക്കിയത് ബുച്ചി ബാബു തന്നെയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിലായ് നിർമ്മാതാക്കൾ അറിയിക്കും.

തന്റെ ആദ്യ ചിത്രമായ ‘ഉപ്പേന’യിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബുച്ചി ബാബു സന. ‘ഉപ്പേന’ ഒരു മ്യൂസിക്കൽ ഹിറ്റായിരുന്നു. ബുച്ചി ബാബുവിന്റെ രണ്ടാമത്തെ ചിത്രവും മ്യൂസിക്കൽ ചാർട്ട്ബസ്റ്റർ ആകുമെന്ന് പ്രതീക്ഷിക്കാം. പിആർഒ: ശബരി.

ലൈക പ്രൊഡക്ഷൻസുമായ് വീണ്ടും കൈകോർക്കാൻ ശ്രീ ഗോകുലം മൂവീസ് !

0

തെന്നിന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ലൈക പ്രൊഡക്ഷൻസ്, തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയമായ നിർമ്മാണ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസുമായി പുതിയ ചിത്രത്തിന്റെ കേരള വിതരണത്തിനായി വീണ്ടും കൈകോർക്കുന്നു. ഇന്ന് ചെന്നൈയിൽ നടന്ന ലൈക്ക പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷൻ ചാപ്റ്റർ – 1’ന്റെ ലോഞ്ചിങ് വേളയിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

തമിഴ്നാട്ടിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നമ്പർ വൺ പ്രൊഡക്ഷൻ ഹൗസുകളിലൊന്നാണ് ലൈക പ്രൊഡക്ഷൻസ്. ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ന് ശേഷം രജനികാന്ത് നായകനായെത്തുന്ന രണ്ട് ചിത്രങ്ങളും കമൽഹാസൻ നായകനാവുന്ന ‘ഇന്ത്യൻ 2’ഉം, ‘ഇന്ത്യൻ 3’യും, അജിത്തിന്റെ ‘വിടാ മുയർച്ചി’ തുടങ്ങി എട്ടോളം ചിത്രങ്ങളാണ് ഇവരുടേതായ് റിലീസിന് തയ്യാറെടുക്കുന്നത്. മലയാളത്തിലേക്ക് വരികയാണെങ്കിൽ, മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ന്റെ സഹനിർമ്മാണവും, ദിലീപിന്റെ 150 ആം ചിത്രം നിർമ്മിക്കുന്നതും ലൈക്ക പ്രൊഡക്ഷൻസാണ്.

ലൈക പ്രൊഡക്ഷൻസിന്റെ ഇൻഡസ്ട്രിയൽ ഹിറ്റായ പൊന്നിയൻ സെൽവൻ 1 & 2 ഉൾപ്പെടെ കഴിഞ്ഞ 6 ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ഗോകുലം മൂവീസിന്റെ വിതരണ ​രം​ഗത്തുള്ള വ്യത്യസ്തമായ മാർക്കറ്റിംങ് രീതികളിൽ ലൈക പ്രൊഡക്ഷൻസ് പൂർണ്ണ സംതൃപ്തരാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിട്ടി ഫണ്ട് നെറ്റ്വർക്കുകളിലൊന്നായ ശ്രീ ഗോകുലം ചിട്ടി ഫണ്ടിന്റെ എന്റർടെയ്ൻമെന്റ് ഡിവിഷനാണ് ശ്രീ ഗോകുലം മൂവീസ്. ചെന്നയിൽ ഇന്ന് നടന്ന മിഷൻ ചിത്രത്തിന്റെ ലോഞ്ച് ഇവൻറ്റിൽ മുഖ്യാതിഥി ഗോകുലം മൂവീസിന്റെ പ്രപ്രൈറ്റർ ശ്രീ ഗോകുലം ​ഗോപാലനായിരുന്നു.

ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജവാൻ’ കേരളത്തിലും തമിഴ് നാട്ടിലും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. വർഷങ്ങളായി തന്റെ ചിത്രങ്ങളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരുന്ന ഷാരൂഖ് ഖാൻ ചെന്നൈയിൽ ഗോകുലം ഗോപാലന്റെ ക്ഷണപ്രകാരം ശ്രീ ഗോകുലം മൂവീസ് ഒരുക്കിയ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. ‘ജവാൻ’ന്റെ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ മാസ്മരിക വേഷത്തിലെത്തുന്ന ‘ഡങ്കി’യുടെ കേരള തമിഴ്നാട് വിതരണം ശ്രീ ഗോകുലം മൂവീസ് തന്നെയാണ് നിർവ്വഹിച്ചത്.

ഒരിക്കൽ ശ്രീ ഗോകുലം മൂവീസുമായി ചേർന്ന് ബിസിനസ്സ് ചെയ്തു കഴിഞ്ഞാൽ നിർമ്മാതാക്കളും പ്രൊഡക്ഷൻ കമ്പനികളും ഞങ്ങളിൽ നിന്ന് വിട്ട് പോവാറില്ല എന്നതാണ് സത്യം. അത്രമാത്രം ആത്മബന്ധവും വ്യക്തബന്ധവും സൂക്ഷിക്കുന്ന ഒരു മാനേജുമെന്റും കമ്പനിയുമാണ് ശ്രീ ഗോകുലം മൂവീസിനുള്ളത്. അതുതന്നെയാണ് ശ്രീ ഗോകുലം ​ഗോപാലന്റെ ദീർഘ വീക്ഷണവും. ഗോകുലം മൂവീസിന്റെ എക്സിക്ക്യൂട്ടിവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.

അരുൺ വിജയിയെ നായകനാക്കി വിജയ് സംവിധാനം ചെയ്ത ‘മിഷൻ ചാപ്റ്റർ-1’ പൊങ്കൽ റിലീസ് ആയി ജനുവരി 12ന് പ്രദർശനത്തിനെത്തും. ആമി ജാക്സണും നിമിഷ സജയനുമാണ് നായികമാരായി എത്തുന്നത്. പിആർഒ: ശബരി.

ടൊവിനോ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി ! സന്തോഷം പങ്കുവെച്ച് അണിയറ പ്രവർത്തകർ

0

ടൊവിനോ തോമസും സൗബിൻ ഷാഹിറും സുപ്രധാന വേഷങ്ങളിലെത്തുന്ന ‘നടികർ തിലകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ സന്തോഷം അണിയറ പ്രവർത്തകർ പങ്കുവെച്ചു. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഉടൻ പുറത്തുവിടും.

‘നടികർ തിലകം’ സൃഷ്ടിക്കുന്നതിനുള്ള അവിശ്വസനീയമായ യാത്ര അവസാനിപ്പിക്കുമ്പോൾ, ഈ പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ത്രസിപ്പിക്കുന്ന ഈ സാഹസിക യാത്ര ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. ദുബായ്, ഹൈദരാബാദ്, കാശ്മീർ, മൂന്നാർ, കൊച്ചി എന്നിങ്ങനെ 30 സ്ഥലങ്ങളിലായിരുന്നു ഷൂട്ട്. 100 ദിവസത്തിലധികം ആകർഷകമായ നിമിഷങ്ങൾ നിറഞ്ഞ ആറ് മാസങ്ങൾ.

ഈ യാത്രയിൽ അപ്രതീക്ഷിതമായ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. അവ ഓരോന്നും ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായ് ഞങ്ങൾ സ്വീകരിക്കുന്നു.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.

ഇടുക്കിയിൽ ഹർത്താൽ; ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം എം മാണി രംഗത്തെത്തി

0

ഇടുക്കി ജില്ലയിൽ ചൊവാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. ഭൂനിയമഭേദഗതി ബില്ലിൽ ഒപ്പ് വെക്കാത്തതിൽ പ്രതിഷേധിച്ച് ഒൻപതാം തീയതി എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്താനിരിക്കെ ഒൻപതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹർത്താൽ.

ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിൽ എത്താമെന്ന് അറിയിച്ചത്. എന്നാൽ രാജ്ഭവൻ മാർച്ച് നടക്കുന്ന ഒൻപതാം തീയതി ഗവർണറെ ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നടപടി പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം എം മാണി രംഗത്തെത്തി. ഗവർണറെ ക്ഷണിച്ച തീരുമാനം  വ്യാപാരി വ്യവസായികൾ പിൻവലിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു. ഒമ്പതാം തീയതി  ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ല എന്നായിരുന്നു എംഎം മണിയുടെ വിമർശനം. 

ഇന്നത്തെ കാലാവസ്ഥ; കേരളത്തിൽ ഇന്നും , നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാതയുടെയും സ്വാധീനത്താൽ കേരളത്തിൽ ഇന്ന്, നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്കും സാധ്യതയുണ്ട്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കുക, വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക, മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

നല്ലവിശേഷം സംവിധായകനും നായകനും വീണ്ടും ഒന്നിക്കുന്നു.

0

മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നല്ലവിശേഷം സംവിധായകൻ അജിതനും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീജി ഗോപിനാഥനും “വെട്ടം” എന്ന ടെലിസിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു.

അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും ഒപ്പം അച്ഛന്റെ രോഗാവസ്ഥയിൽ തുണയായി നിൽക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന ടെലിസിനിമ ഏപ്രിൽ അവസാനം മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യും. ദില്ലിയും അനുബ്ബന്ധ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുക.

ശ്രീജി ഗോപിനാഥനു പുറമെ ചന്ദ്രൻചേരി, ദീപ ജോസഫ്, ലത, സാബു എടപ്പാൾ, വിജയകുമാർ, മാസ്റ്റർ ആഞ്ജിത് ആർ നമ്പിയാർ, ബേബി ആർസിയ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – പ്രവാസി ഫിലിംസ്, രചന, സംവിധാനം – അജിതൻ, എഡിറ്റിംഗ്, ഛായാഗ്രഹണം – ഷോബി മൈക്കിൾ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സജീഷ് എം, കല-സാബു എടപ്പാൾ, ഗാനരചന – ശ്രീരേഖ പ്രിൻസ്, ഉഷാമേനോൻ മാഹി, സംഗീതം – ജിജി തോംസൺ, സൂരജ്, റെക്സ്, സ്‌റ്റുഡിയോ – കെ സ്‌റ്റുഡിയോ തമ്മനം, പിആർഓ – അജയ് തുണ്ടത്തിൽ.

ടൊവിനോ ഡബിൾ റോളിലോ!! ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ പോസ്റ്റർ

0

എസ് ഐ ആനന്ദ് നാരായണൻ ചാർജ്ജെടുക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ റോളിലാണോ താരം എത്തുന്നതെന്ന രീതിയിൽ ഇതോടെ ചർച്ചകള്‍ തുടങ്ങി കഴിഞ്ഞു.

ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രീദേവി കൊലപാതക കേസിന് പിന്നാലെ എസ്ഐ ആനന്ദ് നാരായണനും സംഘവും എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നി‍‍ർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലാൻസും അനൗൺസ്മെന്‍റ് പോസ്റ്ററും ഏറെ ദുരൂഹവും നിഗൂഢവുമായൊരു പോലീസ് സ്റ്റോറിയാണ് ചിത്രമെന്ന സൂചന നൽകുന്നതായിരുന്നു. മീശ പിരിയോ, മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയൽ പോലീസുകാരന്‍റെ ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദിനെ കാണിച്ചിരിക്കുന്നത്.

കുറ്റാന്വേഷണ പശ്ചാത്തലത്തിലെത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊവിനോ തോമസ് – ഡാര്‍വിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’. ‘കൽക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.

ടൊവിനോയെ നായകനാക്കി തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ നിർമ്മാണത്തിൽ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോൾവിനും ഡാർവിനും ഇരട്ട സഹോദരന്മാരാണ്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അണിയറപ്രവർത്തകരുടേയും മറ്റും ചിത്രങ്ങളും വീഡിയോയും ഉൾക്കൊള്ളിച്ച് പുറത്തിറക്കിയിരുന്ന ഷെഡ്യൂൾ പാക്കപ്പ് വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം മാര്‍ച്ച് അഞ്ചിനാണ് കോട്ടത്ത് ആരംഭിച്ചിരുന്നത്. സിനിമയുടെ സ്വിച്ചോൺ കര്‍മ്മം കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വെച്ച് നിരവധി താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായിട്ടുണ്ട്.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ളതാണെന്നാണ് വിവരം. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

ഈ ചിത്രത്തിനു വേണ്ടി വലിയ ബഡ്ജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

മകൻ ഹീറോ.മാതാപിതാക്കൾ സംവിധായകർ. സസ്പെൻസ് ഹൊറർ ത്രില്ലറിൽ ദി മിസ്റ്റേക്കർ ഹൂ?

0

സസ്പെൻസ് ഹൊറർ ജോണറിലൊരുക്കിയ “ദി മിസ്റ്റേക്കർ ഹൂ ” എന്ന ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് സംവിധാനം ചെയ്തിരിക്കുന്നത് മായ ശിവ, ശിവ നായർ ദമ്പതികളാണ് എന്നതാണ്. ചിത്രത്തിൽ നായകനാകുന്നതോ അവരുടെ മകൻ ആദിത്യദേവും. മായ ശിവ നേരത്തെ ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ രണ്ട് ചിത്രത്തിലും മകനായിരുന്നു ഹീറോ. ഇത്തവണ ഭർത്താവ് ശിവ നായർ ഭാര്യയോടൊപ്പം ചേർന്ന് സംവിധാന മേലങ്കി അണിഞ്ഞിരിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും ഈ മൂവർ കുടുംബത്തിന്റെ പങ്കാളിത്തം നിറഞ്ഞു നില്ക്കുന്നു.
തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പക വീട്ടാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവ വരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
ബാനർ – ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, ചമയം – മായ ശിവ, ശിവനായർ, എഡിറ്റിംഗ് – ആദിത്യദേവ്, ത്രിൽസ് – ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ പെരുന്താന്നി, പിആർഓ- അജയ് തുണ്ടത്തിൽ …..

പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ലെ പുതിയ ​ഗാനം ‘ശ്രീരാമദൂത സ്‌തോത്രം’ ! കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ​ഗോകുലം മൂവീസ്

0

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘ശ്രീരാമദൂത സ്‌തോത്രം’ എന്ന ​ഗാനം പുറത്തുവിട്ടു. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ സം​ഗീതം പകർന്ന ​ഗാനം സായി ചരൺ ഭാസ്‌കരുണി, ലോകേശ്വർ എദാര, ഹർഷവർദ്ധൻ ചാവലി എന്നിവർ ചേർന്നാണ് ​ആലപിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബി​ഗ് ഫിലിംസ്.

ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ‘ഹനു-മാൻ’ പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അമൃത അയ്യർ നായികയായ് എത്തുന്ന ചിത്രത്തിൽ വിനയ് റായിയാണ് പ്രതിനായകൻ. വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ട്രെയിലറിന് തകർപ്പൻ പ്രതികരണം ലഭിച്ചതോടെ വൻ പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കികാണുന്ന സിനിമയാണിത്. ചിത്രത്തിന്റെതായ് നേരത്തെ പുറത്തുവിട്ട മൂന്ന് ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നാലാമത്തെ സിം​ഗിളായ ശ്രീരാമദൂത സ്‌ത്രോത്രവും പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്.

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ഒരുക്കുന്നത്. ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.

ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം: വിവാദങ്ങൾക്കിടയിൽ തൃശൂരിൽ മഹിളാ സമ്മേളനം

0

തൃശൂർ: ക്രൈസ്തവ മതമേലധ്യക്ഷന്മാർ വിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും.

തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തിൽ മോദി സംസാരിക്കും. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും രണ്ടുലക്ഷം ത്തോളം സ്ത്രീകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. റോഡ്‌ – റെയിൽ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വിവാദങ്ങൾക്കിടയിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാർ പങ്കെടുത്തതിനെ ചൊല്ലിയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. ഈ വിവാദം കേരളത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. തെരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്.