Home Blog Page 210

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും !

0

വേറിട്ട വേഷപ്പകർച്ചയോടെ പ്രേക്ഷകരെ നിരന്തരം അത്ഭുപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. തെന്നിന്ത്യൻ താരം ജ്യോതികയും സിദ്ധാർത്ഥും മമ്മൂട്ടിയെ കുറിച്ച് ഒരു ഇന്റർവ്യൂയിൽ വാതോരാതെ സംസാരിച്ച വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ജ്യോതികയുടെ വാക്കുകൾ, “സൗത്ത് ഇന്ത്യൻയിലെ ഒരുവിധം സൂപ്പർ സ്റ്റാർസിനോടൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ റിയൽ ഹീറോയായ് എനിക്ക് തോന്നിയത് മമ്മൂട്ടിയെയാണ്. ‘കാതൽ ദി കോർ’ലെ കഥാപാത്രത്തെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് ഞാൻ അദ്ദേഹത്തൊട് ചോദിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, ഒരു ഹീറോ എന്നാൽ റൊമാൻസും ആക്ഷനും ചെയ്യുക എന്നല്ല. കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോഴാണ് അയാളിൽ ഒരു നല്ല നടൻ ഉണ്ടാവുന്നത് എന്നാണ്”

സിദ്ധാർത്ഥ് പറഞ്ഞതിങ്ങനെ, “അടുത്ത രണ്ടു വർഷങ്ങളിലായിട്ട് മമ്മൂട്ടി ചെയ്തിരിക്കുന്ന റോളുകളെല്ലാം മൈൻഡ് ബെൻഡിങ്ങാണ്. അദ്ദേഹത്തിന്റെ ചോയ്സെല്ലാം വ്യത്യസ്തമാണ്. ഈയൊരു ശരീരം വെച്ച് ഇതെല്ലാം അദ്ദേഹം ചെയ്തു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.”

ഒരു മലയാള നടന് ലോകമെമ്പാടും ആരാധകരുണ്ടാവുക എന്നത് മലയാളികൾക്ക് അഭിമാനം പകരുന്ന കാര്യമാണ്. അത്രയെറെ സ്നേഹത്തോടും ബഹുമാനത്തോടും തന്നെയാണ് ‘മെഗാസ്റ്റാർ’ എന്ന ലേബൽ പ്രേക്ഷകർ മമ്മൂട്ടിക്ക് സമ്മാനിച്ചത്. എണ്ണിയാലൊതുങ്ങാത്തത്ര സിനിമകൾ, വ്യത്യസ്തമായ കഥാപാത്രങ്ങൾ, ഒരു നടൻ എന്ന നിലയിൽ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതോടൊപ്പം തന്നിലെ കഴിവ് തെളിയിച്ചുകൊണ്ടും മിനുക്കികൊണ്ടുമിരിക്കുന്നു.

മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ചീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’ !

0

സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്. സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. . ട്രൈപോഡ് മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ ദീപ്തി പിള്ളൈ ശിവൻ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനോടകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഛായാഗ്രഹണം: മനോജ് പിള്ളൈ, ചിത്രസംയോജനം: ശീകർ പ്രസാദ്
ബി ആർ പ്രസാദും സഞ്ജീവ് ശിവനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സം​ഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും, സൗണ്ട് ഡിസൈൻ ഓസ്ക്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുമാണ് കൈകാര്യം ചെയ്തത്. യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വൈര എന്റർടൈൻമെൻസിന്റെ പാൻ ഇന്ത്യ മൂവി ‘മട്ക’ ! ഓപ്പണിംഗ് വീഡിയോ പുറത്ത്

0

‘പാലാസ 1978’ന്റെ സംവിധായകൻ കരുണ കുമാർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘മട്ക’യുടെ ഓപ്പണിംഗ് വീഡിയോ പുറത്തുവിട്ടു. ഒരു ഗ്രാമഫോണിൽ നായകൻ സംഗീതം പ്ലേ ചെയ്യുന്നതോടെ ആരംഭിക്കുന്ന ഈ ഒപ്പണിം​ഗ് വീഡിയോ വരുൺ തേജിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വരുൺ തേജാണ്. എസ്ആർടി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രജനി തല്ലൂരിയും വൈര എന്റർടൈൻമെൻസിന്റെ ബാനറിൽ ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം വരുൺ തേജിന്റെ ആദ്യ പാൻ ഇന്ത്യ സിനിമയാണിത്.

ഹൈദരാബാദിലെ ഒരു കൂറ്റൻ സെറ്റിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ‘മട്ക’യുടെ കഥ. 24 വർഷം നീണ്ടുനിൽക്കുന്ന കഥയായതിനാൽ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വരുൺ തേജ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 1958നും 1982നും ഇടയിലാണ് കഥ നടക്കുന്നത്. 50കൾ മുതൽ 80കൾ വരെയുള്ള ചുറ്റുപാടുകൾ പുനഃസൃഷ്ടിക്കുന്നതിൽ സംവിധായകൻ കരുണ കുമാറിന് സാധിച്ചിട്ടുണ്ട്. 4 ഫൈറ്റ് മാസ്റ്റർമാർ മേൽനോട്ടം വഹിക്കുന്ന ഒന്നിലധികം ആക്ഷൻ സീക്വൻസുകളും ചിത്രത്തിലുണ്ടാകും.

നവീൻ ചന്ദ്ര ഗ്യാങ്സ്റ്ററായും പി രവിശങ്കർ പോലീസ് ഓഫീസറായും എത്തുന്ന ചിത്രത്തിൽ കന്നഡ കിഷോറും നോറ ഫത്തേഹിയും സുപ്രധാന വേഷങ്ങളിലെത്തുന്നു. മീനാക്ഷി ചൗദരിയാണ് നായിക.

ഛായാഗ്രഹണം: എ കിഷോർ കുമാർ, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ് ആർ, സംഗീതം: ജിവി പ്രകാശ് കുമാർ, കലാസംവിധാനം: സുരേഷ്, വസ്ത്രാലങ്കാരം: രേഖ ബൊ​ഗ്​ഗരാപു, പ്രൊഡക്ഷൻ ഡിസൈൻ: ആശിഷ് തേജ പുലാല, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഇ വി വി സതീഷ്, വിദ്യാസാ​ഗർ ജെ, ആർ കെ ജാന, മാർക്കറ്റിംഗ്&ഡിജിറ്റൽ: ഹാഷ്ടാ​ഗ് മീഡിയ, പിആർഒ: ശബരി.

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ ടീസർ

0

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറത്തിറങ്ങി. പറങ്ങോടന്റെ റബർ തോട്ടത്തിൽ ഒരു യുവതിയുടെ മൃതദേഹം കാണുന്നു. അന്വേഷണത്തിനായ് ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും എത്തുന്നു. കൊല്ലപ്പെട്ട പെൺകുട്ടി ആര് ? കൊലപാതകി ആര് ? കൊലക്ക് പിന്നിലെ കാരണമെന്ത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി പൊലീസ് സഞ്ചരിക്കുന്നത് ആകാംക്ഷ ജനിപ്പിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളിലൂടെ. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി അന്വേഷകരുടെ കഥ സംസാരിക്കുന്ന സിനിമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അത് ഊട്ടി ഉറപ്പിക്കുന്ന വിധത്തിലാണ് ടീസർ എത്തിയിരിക്കുന്നത്.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9നാണ് തിയറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ജിനു വി എബ്രാഹാം തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രം തീയറ്റർ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. പോലീസ് യൂണിഫോമിൽ ടൊവിനോ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നു. പോസ്റ്ററിന് പിന്നാലെ സിനിമയുടെ ഇതിവൃത്തം സൂചനപ്പിക്കുന്ന ടീസറും എത്തിയതോടെ പ്രേക്ഷകർക്ക് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. മാസ്സ് ​ഗെറ്റപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനായ ഒരു പോലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് എത്തുന്നത്. 2023 മാർച്ച് 5ന് കോട്ടത്തായിരുന്നു സിനിമയുടെ ആദ്യഘട്ട ചിത്രീകരണം. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായ് പൂർത്തികരിച്ച ഈ ബി​ഗ് ബജറ്റ് ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരമായിരിക്കും സമ്മാനിക്കുക.

‘കൽക്കി’, ‘എസ്ര’ എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റാണ്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ചിത്രത്തിൽ സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഡ്വ. ഇല്ലിക്കൽ തോമസിന്റെ ആദ്യ ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.

പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ പാൻ ഇന്ത്യ റിലീസിന് തയ്യാറെടുക്കുന്നു ! ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ

0

തെലുഗു സൂപ്പർതാരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൽക്കി 2898 എഡി’. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ അപ്ഡേറ്റാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ പാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴി ചിത്രം മെയ് 9 മുതൽ തിയറ്ററുകളിലെത്തും എന്ന വാർത്ത നിർമ്മാതാക്കൾ അറിയിച്ചു.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ‘കൽക്കി 2898 എഡി’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്, “വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുമ്പോൾ ഞങ്ങളുടെ ഈ സിനിമ യാത്രയിൽ മെയ് 9ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ മുതൽ പുരസ്‌കാരങ്ങൾ നേടിയ ‘മഹാനടി’, ‘മഹർഷി’ എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന ‘കൽക്കി 2898 എഡി’ റിലീസ് ചെയ്യുന്നതും ഇതേ തിയ്യതിയിലാണ്. ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർത്ഥവത്തായതാക്കുന്നു.”

പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’ എന്നാണ് അറിയാൻ കഴിഞ്ഞത്. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. പിആർഒ: ശബരി.

പഴക്കം ചെന്ന മനയുടെ പടിപ്പുരയിൽ ചിരിച്ചുകൊണ്ട് മമ്മൂട്ടി ! ‘ഭ്രമയുഗം’ ടീസർ എത്തി

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ത്തിന്റെ ടീസർ പുറത്തിറങ്ങി. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ, “കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും” എന്ന വോയിസോവറോടെ ആരംഭിക്കുന്ന ടീസർ പഴക്കം ചെന്ന ഒരു മനയുടെ പടിപ്പുരയിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ദുരൂഹതകൾ ഒളിപ്പിക്കുന്ന സിനിമയാണ് ‘ഭ്രമയുഗം’ എന്ന് തെളിയിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ടീസറിൽ ഭയത്താൽ കണ്ണുകൾ കലങ്ങിയ അർജുൻ അശോകന്റെ കഥാപാത്രത്തെയും കാണാം.

2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും 2024ന്റെ തുടക്കത്തിൽ ‘The Age of Madness’ എന്ന Taglineനോടെ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌മത്തെ ഷോറൂം അയോധ്യയില്‍ തുറക്കുന്നു

0

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായ  അമിതാഭ് ബച്ചന്‍ അയോധ്യ ഷോറൂം ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയ്ക്കു പുറമെയുള്ള വിപണികളില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ വിപണിവിഹിതം സ്വന്തമാക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഷോറൂം തുറക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം ഇതിനോടകം 50 പുതിയ ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്സ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 31 നുള്ളില്‍ കല്യാണ്‍ ജൂവലേഴ്സ് 15 ഷോറൂമുകള്‍ ഇന്ത്യയിലും 2 ഷോറൂമുകള്‍ ഗള്‍ഫ് മേഖലയിലും ആരംഭിക്കും. ഹരിയാന, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ വിപണികളില്‍ ഷോറൂമുകള്‍ തുടങ്ങാനും ബംഗളുരു, ന്യൂഡല്‍ഹി, പൂന തുടങ്ങിയ മെട്രോ നഗരങ്ങളില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനി. കല്യാണിന്‍റെ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്‍റെ പുതിയ 13 ഷോറൂമുകള്‍ക്കും മാര്‍ച്ച് 31 നുള്ളില്‍ തുടക്കമാകും.

മെട്രോ വിപണികളില്‍ ഉപയോക്താക്കള്‍ ഉയര്‍ന്ന താത്പര്യവും കാണിക്കുന്നതിനാല്‍ കമ്പനി പുതിയ ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വിപണിസാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കാനാണ് പരിശ്രമിക്കുന്നത്. പ്രധാന മെട്രോ നഗരങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ, വടക്ക്, കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ടിയര്‍-2, ടിയര്‍-3 വിപണികളില്‍ കൂടുതല്‍ ശക്തമായ സാന്നിദ്ധ്യം ഉറപ്പുവരുത്തും.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ആകെ വരുമാനത്തിന്‍റെ 13 ശതമാനം ഗള്‍ഫ് രാജ്യങ്ങളിലെ ബിസിനസില്‍നിന്നാണ്. ഈ മേഖലയിലും കൂടുതല്‍ ആവശ്യകതയും ഉപയോക്തൃതാത്പര്യവും വര്‍ദ്ധിച്ചുവരികയാണ്.

ശക്തമായ ബിസിനസ് സാധ്യതകളുള്ള അയോധ്യയില്‍ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യ ഇതര വിപണികളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍, സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന് പരിശ്രമിച്ചുവരികയായിരുന്നു. തികച്ചും പ്രാദേശികമായ സമീപനത്തിലൂടെ കല്യാണ്‍ ജൂവലേഴ്സിന് ഇന്ത്യയുടെ ദേശീയ-പ്രാദേശിക ജൂവലര്‍ എന്ന സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചു. വിപുലീകരണം കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

അജു വർഗീസിന് പിറന്നാൾ ആശംസകളുമായി ‘വർഷങ്ങൾക്കു ശേഷം’ ടീം; മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം ഏപ്രിലിൽ റംസാൻ – വിഷു റിലീസായി വേൾഡ് വൈഡ് റിലീസിന്..!

0

വീണ്ടുമൊരു ജന്മദിന സമ്മാനവുമായി മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന വർഷങ്ങൾക്കു ശേഷം ടീം. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ നായകന്മാരായ ധ്യാൻ ശ്രീനിവാസൻ്റെയും പ്രണവിൻ്റെയും ജന്മദിനത്തിലേത് പോലെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വർഗ്ഗീസിൻ്റെ ജന്മദിനത്തിലും ഒരു പുതിയ പോസ്റ്റർ പങ്ക് വെച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അജു വർഗീസിനെ പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.

ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ, കോസ്റ്റ്യൂം – ദിവ്യ ജോർജ്, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് – അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ – വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് – ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
പി.ആര്‍.ഒ – ആതിരാ ദില്‍ജിത്ത്

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ! ടീസർ നാളെ വൈകീട്ട് 6 മണിക്ക്

0

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ ജനുവരി 12ന് വൈകീട്ട് 6 മണിക്ക് പുറത്തുവിടും. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തീയറ്റർ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. ജിനു വി എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും.

ടൊവിനോ തോമസ് ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യാവിഷ്ക്കാരമായിരിക്കും സമ്മാനിക്കുക. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റാണിത്. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷത ചിത്രത്തിനുണ്ട്.

സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.

‘മൺഡ്രോ തുരുത്ത്’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു

0

മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന, ഏറെ നിരൂപക പ്രശംസ നേടിയ ‘മൺഡ്രോ തുരുത്ത്’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഇന്ദ്രൻസിനെ കൂടാതെ അലൻസിയർ, അനിൽ നെടുമങ്ങാട്, ജേസൺ ചാക്കോ, അഭിജ ശിവകല, എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു.

മൺഡ്രോ തുരുത്ത് എന്ന ചെറിയ ദ്വീപിൽ താമസിക്കുന്ന തൻ്റെ മുത്തശ്ശൻ്റെ ഒപ്പം, ഒരു ഒഴിവ്കാലം ചിലവഴിക്കാൻ വരുന്ന ചെറുമകനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പെരുമാറ്റത്തിൽ ദുരൂഹതകളുള്ള ചെറുമകൻ, ചില പിരിമുറുക്കം നിറഞ്ഞ സാഹചര്യങ്ങൾ മുത്തശ്ശൻ്റെ ജീവിതത്തിൽ സൃഷ്ടിക്കുന്നതോടെ, കഥക്ക് മെല്ലെ ഒരു ത്രില്ലർ പരിവേഷം ലഭിക്കുന്നു. സ്വാഭാവിക അഭിനയം കൊണ്ടും, വ്യത്യസ്‌തമായ കഥാ സാഹചര്യങ്ങൾ കൊണ്ടും, ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

മനു ആണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മനുവിന് മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്‌കാരം ലഭിച്ചിരുന്നു. ‘മൺഡ്രോ തുരുത്ത്’ ഉൾപ്പെടെ നാന്നൂറിൽ പരം സിനിമകൾ ആസ്വദിക്കാൻ മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാം.

70 കോടി ബജറ്റിൽ മമ്മൂട്ടി ചിത്രം ‘ടർബോ’ ! ലൊക്കേഷൻ വീഡിയോ ലീക്കായി

0

‘കണ്ണൂർ സ്‌ക്വാഡ്’, ‘കാതൽ ദി കോർ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന പുതിയ സിനിമയാണ് ‘ടർബോ’. മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ലീക്കായി. ‘ടർബോ’യിലെ ഫൈറ്റ് രം​ഗങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. വിയറ്റ്നാം ഫൈറ്റേർസിനെയാണ് വീഡിയോയിൽ കാണുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ്.

മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ‘ടർബോ’ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രമാണ് ‘ടർബോ’.

ഷൈൻ ടോം ചാക്കോ – കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ രസകരമായ ട്രെയിലർ പുറത്തിറങ്ങി

0

പ്രേക്ഷകരുടെ പ്രിയ യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ചാക്കോച്ചൻ, മഞ്ജു വാര്യർ, ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ്‌ – കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട്‌ ഡയറക്ടര്‍ – ഇന്ദുലാല്‍, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായണൻ, പി.ആര്‍.ഒ – വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.