Home Blog Page 209

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ സീരിയൽ “ചെമ്പനീർ പൂവ് “

0

കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഹൃദയസ്പർശിയായ പുതിയ സീരിയൽ “ചെമ്പനീർ പൂവ്” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി , തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിലെ വെല്ലുവിളികളെയാണ് – “ചെമ്പനീർ പൂവ്” പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്
പൂക്കടയിൽ അച്ഛനെ സഹായിക്കുന്നത് മുതൽ പത്രവിതരണം, ഡ്രൈവിംഗ് പരിശീലനം, റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് കടക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ ഏർപ്പെട്ടിരിക്കുന്ന രേവതിയുടെ യാത്ര വികസിക്കുന്നു. അവളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും എഞ്ചിനീയറിങ്ങിന് പഠിക്കുന്ന അവളുടെ സഹോദരനിലാണ്.
വിധിയുടെ വഴിത്തിരിവിൽ, സ്നേഹവും ആർദ്രതയും ത്യാഗവും സഹിഷ്ണുതയും നിറഞ്ഞ ഒരു പുതിയ അധ്യായവുമായി സച്ചി എന്ന ചെറുപ്പക്കാരൻ രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. “ചെമ്പനീർ പൂവ്” യഥാർത്ഥ ജീവിത സംഭവങ്ങളും ആകർഷകമായ കഥാസാരവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു
“ചെമ്പനീർ പൂവ്” തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്ക് ജനുവരി 29 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

അശോക് സെൽവനും ശന്തനു ഭാ​ഗ്യരാജും ഒന്നിക്കുന്ന ‘ബ്ലൂ സ്റ്റാർ’ ! കേരളാ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ

0

അശോക് സെൽവൻ, ശന്തനു ഭാ​ഗ്യരാജ്, കീർത്തി പാണ്ഡ്യൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ എസ് ജയകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സ്‌പോർട്‌സ് ഡ്രാമ ചിത്രം ‘ബ്ലൂ സ്റ്റാർ’ ജനുവരി 25ന് റിലീസ് ചെയ്യും. ശക്തി ഫിലിം ഫാക്ടറി ഓൾ ഇന്ത്യ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ വിതരണത്തിനെത്തിക്കുന്നു. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്.

കായികരം​ഗത്ത് രാഷ്ട്രീയത്തിന്റെ ഇടപെടൽ മൂലം കളിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അരക്കോണം പട്ടണത്തിലാണ് കഥ നടക്കുന്നത്. രഞ്ജിത്തായ് അശോക് സെൽവനും രാജേഷായ് ശന്തനു ഭാ​ഗ്യരാജും വേഷമിടുന്ന ചിത്രം നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്താണ് നിർമ്മിക്കുന്നത്.

ഛായാഗ്രഹണം: അഴകൻ, ചിത്രസംയോജനം: സെൽവ ആർ കെ, സംഗീതം: ഗോവിന്ദ് വസന്ത, പിആർഒ: ശബരി.

ഫഹദ് ഫാസിലിന്റെ”ആവേശം “ടീസർ പുറത്തിറങ്ങി

0

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ റിലീസായി. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു.

എഡിറ്റർ – വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ – മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എ ആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ – പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ, കോസ്റ്റ്യൂമുകൾ – മഹർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷൻ – ചേതൻ ഡിസൂസ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, നിദാദ് കെ എൻ, ഡിസൈൻ – അഭിലാഷ് ചാക്കോ.

2024 ഏപ്രിൽ 11-ന് എ ആന്റ് എ റിലീസ് “ആവേശം ” പ്രദർശനത്തിനെത്തിക്കുന്നു.

ഒരുവാതിൽകോട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശിതമായി

0

ബാബു ഫുട്ട്‌ലൂസേഴ്സ് നിർമ്മിച്ച് ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ക്രൈം ഹൊറർ ത്രില്ലർ ചിത്രം “ഒരു വാതിൽകോട്ട” യുടെ ആദ്യ പോസ്റ്റർ പുറത്ത്. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് ( ബ്ളൂമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ട ചില ജീവിതങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.
വിനായകൻ എന്ന വ്യത്യസ്ഥ കഥാപാത്രമായി ഇന്ദ്രൻസും ശ്രീറാം എന്ന കോളേജ് പ്രൊഫസറായി ശങ്കറും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ
സീമ, ചാർമ്മിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്‌ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം -ബാബു രാജേന്ദ്രൻ, കഥ തിരക്കഥ – അഖിലൻ ചക്രവർത്തി, എഡിറ്റിംഗ് കളറിസ്റ്റ് – വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസർ- പ്രിയദർശൻ, ഗാനരചന- എസ് ദേവദാസ്, ജയകുമാർ, കൃഷ്ണാ പ്രിയദർശൻ, സംഗീതം – മിഥുൻ മുരളി, ആർ സി അനീഷ്, രഞ്ജിനി സുധീരൻ, ആലാപനം – വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സന, ആര്യ, ജ്യോതിർമയി, മണക്കാട് ഗോപൻ, ചമയം – അനിൽ നേമം, ഉദയൻ, അശ്വതി, സെക്കൻ്റ് യൂണിറ്റ് ഛായാഗ്രാഹകൻ – കിഷോർലാൽ(വിഷ്ണു റോയൽ വിഷൻ), കല- പ്രിൻസ് തിരുവാർപ്പ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, എം സെവൻ, ആരഭി, എം എസ് മ്യൂസിക്, മീഡിയാ സിറ്റി, വിഷ്വൽ എഫക്ട്സ് – ശ്രീജിത്ത് കലൈയരശ്, കോറിയോഗ്രാഫി -സജീഷ് ഫുട്ട്‌ലൂസേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിവിൻ മഹേഷ്, അസ്സോസിയേറ്റ് ഡയറക്ടർ -അഖിലൻ ചക്രവർത്തി, സംവിധാന സഹായികൾ – ഷൺമുഖൻ, ജിനീഷ് മുകുന്ദൻ, അതുൽ ഭുവനേന്ദു, അപൂർവ്വ, ഡിസൈൻസ് -സനൂപ് വാഗമൺ, പിആർഓ – അജയ് തുണ്ടത്തിൽ.

നടികർ തിലകമല്ല..! ഇനി ‘നടികർ’..! ടോവിനോ തോമസ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

മലയാളികളുടെ പ്രിയ നായകൻ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികർ തിലകത്തിൻ്റെ പേരിൽ മാറ്റം വരുത്തി അണിയറ പ്രവർത്തകർ. നടികർ എന്നാണ് ചിത്രത്തിൻ്റെ പുതിയ പേര്. അമ്മ സംഘടനക്ക് അയച്ച കത്തിൽ ‘നടികർ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റുവാൻ അപേക്ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. നടികർ തിലകം ശിവാജി ഗണേശൻ്റെ മകനും അഭിനേതാവുമായ പ്രഭുവിൻ്റെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ടോവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി – ഭൂപതി, ആക്ഷൻ – കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പ്രോമോ ഡിസൈൻ – സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.

ജയം രവിയുടെ ആക്ഷൻ ചിത്രം ‘സൈറൺ’ ഫെബ്രുവരി 16ന് റിലീസ് !

0

ജയം രവിയെ നായകനാക്കി നവാ​ഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ‘സൈറൺ’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 16ന് തിയറ്ററുകളിലെത്തും. കീർത്തി സുരേഷ് നായികയായും അനുപമ പരമേശ്വരൻ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്ന ഈ ആക്ഷൻ ഡ്രാമ ​ചിത്രം സുജാത വിജയകുമാറാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറിന് വലിയ രീതിയിലുള്ള റെസ്പോൺസ് ലഭിക്കുന്നുണ്ട്. ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ജയിൽ പുള്ളിയായ് ജയം രവി വേഷമിടുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീർത്തി സുരേഷ് എത്തുന്നത്. സമുദ്രക്കനി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ജി വി പ്രകാശ് കുമാറിന്റെതാണ് സംഗീതം.

ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്‍ കെ, ചിത്രസംയോജനം: റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: ​കദിർ കെ, ആക്ഷൻ: ദിലിപ് സുബ്ബരയ്യൻ, കോറിയോഗ്രഫി: ബ‍ൃന്ദ, പിആർഒ: ശബരി.

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രം, ‘ജയ് ഹനുമാൻ’ ! പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിക്കുന്നു

0

പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ എത്തിയ ‘ഹനു-മാൻ’ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് (പിവിസിയു)ലെ മറ്റൊരു ഇതിഹാസ ചിത്രവുമായ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ വീണ്ടും രം​ഗത്തെത്തുന്നു. ‘ഹനു-മാൻ’ന്റെ രണ്ടാം ഭാഗമായ ‘ജയ് ഹനുമാൻ’ന്റെ പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥ, വലിയ ക്യാൻവാസിൽ മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിലവാരം ഉയർത്തി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ പ്രശാന്ത് വർമ്മ.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ തിരക്കഥ സമർപ്പിച്ചുകൊണ്ടാണ് ‘ജയ് ഹനുമാൻ’ന്റെ പ്രാരംഭ ഘട്ടത്തിന് പ്രശാന്ത് വർമ്മ തുടക്കമിട്ടത്. തിരക്കഥ കൈവശം വെച്ചുകൊണ്ട് ദേവന്റെ മുന്നിൽ പ്രശാന്ത് വർമ്മ നിൽക്കുന്ന ചിത്രം പേക്ഷകർക്കായ് പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യഭാഗമായ ‘ഹനു-മാൻ’ ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയ്തത്. പിആർഒ: ശബരി.

ദ അൺടോൾഡ് ഇതിഹാസം ! ‘ശ്രീ റാം, ജയ് ഹനുമാൻ’ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

0

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, സുരേഷ് ആർട്‌സ് നിർമ്മാണം വഹിക്കുന്ന ‘ശ്രീറാം, ജയ് ഹനുമാൻ’ എന്ന ചിത്രത്തിന്റെ ആകർഷകമായ പോസ്റ്റർ പുറത്തുവിട്ടു. അൺടോൾഡ് ഇതിഹാസം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം രാമായണം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. അവധൂതാണ് സംവിധായകൻ. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്.

പ്രശസ്ത നിർമ്മാതാവ് കെ എ സുരേഷിന്റെ ഉടമസ്ഥതയിലുള്ള സുരേഷ് ആർട്‌സ്, കന്നഡയിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ്. സുരേഷ് ആർട്‌സിന്റെ ബാനറിൽ കെ എ സുരേഷ് നിർമ്മിക്കുന്ന ‘ശ്രീറാം, ജയ് ഹനുമാൻ’ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ഒരു പാൻ-ഇന്ത്യൻ സിനിമയാണ്. വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.

ടൊവിനോക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ! ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

0

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിന് പുറമെ ടൊവിനോക്ക് പിറന്നാൾ സമ്മാനമെന്നോണം ​അതിഗംഭീര മാഷപ്പ് വീഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. താരത്തിന്റെ റിലീസിന് ഒരുങ്ങിനിൽക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഫെബ്രുവരി 9നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

പൊലീസ് വേഷത്തിൽ ടൊവിനോ പ്രത്യക്ഷപ്പെടുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമയാണിത്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, വിഷ്വൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്റ്, പിആർഒ: ശബരി.

സൈജു ശ്രീധരന്റെ സംവിധാനത്തിൽ ‘മുൻപേ’ ! നായകൻ ടൊവിനോ തോമസ്

0

അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മുൻപേ’. സൈജു ശ്രീധരന്റെ സംവിധാനത്തിലെത്തുന്ന ഈ ചിത്രം പ്രണയം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് പ്രഖ്യാപിച്ചത്. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പേൽ ബ്ലു ഡോട്ട് പിക്ചേർസും ചേർന്ന് നിർമ്മിക്കുന്ന ഈ പ്രണയചിത്രത്തിന്റെ തിരക്കഥ രചിച്ചത് ടിന തോമസാണ്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ന് ശേഷം തിയറ്റർ ഓഫ് ഡ്രീംസുമായ് ടൊവിനോ ചേരുന്ന സിനിമയാണ് ‘മുൻപേ’.

റിലീസിന് തയ്യാറെടുക്കുന്ന ‘ഫുട്ടേജ്’ എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മുൻപേ’. ഹിറ്റ് ​ചിത്രങ്ങളുടെ സം​ഗീതസംവിധായകനായ സുഷിൻ ശ്യാം പശ്ചാത്തസം​ഗീതം ഒരുക്കുന്ന ഈ ചിത്രത്തിലെ ​ഗാനങ്ങൾ റെക്സ് വിജയന്റെതാണ്. ഇരുവരും ആദ്യമായ് ഒരുമിച്ച് സ്കോറും സോങ്ങും ചെയ്യുന്നു എന്ന പ്രത്യേകതയും ‘മുൻപേ’ക്കുണ്ട്. ചിത്രത്തിന്റെ എഡിറ്റിംങ് നിർവഹിക്കുന്നത് സംവിധായകൻ തന്നെയാണ്.

ഛായാഗ്രഹണം: ഷിനോസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രിനിഷ് പ്രഭാകരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ബെന്നി കട്ടപ്പന, കലാസംവിധാനം: അപ്പുണ്ണി സാജൻ, വിഷ്വൽ എഫക്സ്: മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഡിഐ സ്റ്റുഡിയോ: കളർ പ്ലാനെറ്റ് സ്റ്റുഡിയോ, ഡിഐ കളറിസ്റ്റ്: രെമേഷ് സി പി, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, ആർട്ട് വർക്ക്: യേശുദാസ് വി ജോർജ്, അസോസിയേറ്റ് എഡിറ്റർ: അൽഡ്രിൻ ജൂഡ്, സിങ് സൗണ്ട്: വിവേക് കെ എം, സൗണ്ട് മിക്സ്: ഡാൻ ജോസ്, പിആർഒ: ശബരി.

ടൊവിനോക്ക് പിറന്നാൾ സമ്മാനവുമായ് ടീം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ! ബർത്ത്ഡേ മാഷപ്പ് പുറത്തുവിട്ടു

0

അതിഗംഭീര മാഷപ്പ് വീഡിയോ പുറത്തുവിട്ട് ടീം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോ തോമസിന് ജന്മദിനാശംസൾ നേർന്നു. താരത്തിന്റെ പിറന്നാൾ ആവേശത്തോടെ ആഷോഷിക്കാനൊരുങ്ങുന്ന ആരാധകർക്ക് ​അപ്രതീക്ഷിത ട്രീറ്റെന്നോണം എത്തിയ മാഷപ്പ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലൊന്നടങ്കം വൈറലായിരിക്കുകയാണ്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ന്റെ ലൊക്കേഷനിലെ വിഷ്വൽസ് ചേർത്തുകൊണ്ടാണ് ഈ മനോഹര മാഷപ്പ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9നാണ് തിയറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും നിർണ്ണായകമായ സിനിമയാണ്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ മില്യൺ വ്യൂവ്സും കടന്ന ടീസർ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, വിഷ്വൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്റ്, പിആർഒ: ശബരി.

ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് ‘സീക്രട്ട് ഹോം’ സെക്കൻഡ് ലുക്ക് പോസ്റ്റർ

0

ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകൾ. ആശങ്കയും സംശയവും ഉണർത്തുന്ന കൂർത്ത നോട്ടവുമായി അവർ നാലുപേർ. ‘സീക്രട്ട് ഹോം’ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമയാണ് ‘സീക്രട്ട് ഹോം’. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്.

അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.

കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, ഗാനരചന – ഹരി നാരായണൻ, മനു മഞ്ജിത്, സൗണ്ട് ഡിസൈൻ – ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ – നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് – മനു മോഹൻ, കോസ്റ്റ്യൂംസ് – സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ – ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ ശബരി.