HomeMoviesരജനികാന്ത് - ടി ജെ ജ്ഞാനവേൽ ചിത്രം വേട്ടയ്യൻ ഒക്ടോബർ 10 - ന് റിലീസ്;...

രജനികാന്ത് – ടി ജെ ജ്ഞാനവേൽ ചിത്രം വേട്ടയ്യൻ ഒക്ടോബർ 10 – ന് റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ചു സംവിധാനം ചെയ്ത വേട്ടയ്യൻ ഒക്ടോബർ 10 – ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ജയിലർ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം റിലീസ് ചെയ്യാൻ പോകുന്ന രജനികാന്ത് ചിത്രമാണ് വേട്ടയ്യൻ.

രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും വേഷമിട്ട വേട്ടയ്യനിൽ അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.

സൂര്യ നായകനാവുന്ന ശിവ ചിത്രം കങ്കുവയും ഒക്ടോബർ പത്തിന് തന്നെയാണ് ആഗോള റിലീസായി എത്തുക. കങ്കുവയും കേരളത്തിൽ റിലീസിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഇന്ത്യൻ സിനിമയിലെ ഒരു വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിനാണ് ഒക്ടോബർ 10 സാക്ഷ്യം വഹിക്കുക.

സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- എസ് ആർ കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി.

RELATED ARTICLES
- Advertisment -
Google search engine

Most Popular