ഗഗൻയാൻ പദ്ധതിയിൽ ISROയുമായി ചേർന്ന് പ്രവർത്തിക്കാൻ ചർച്ചനടത്തി NeST ഗ്രൂപ്പിന്റെ SFO ടെക്നോളജീസ്

NEST ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ SFO ടെക്‌നോളജീസിൻ്റെ കാർബൺ റിഡക്ഷൻ സംരംഭം ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാനും സ്‌പേസ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിയുമായ എസ് സോമനാഥ് ശനിയാഴ്ച അനാച്ഛാദനം ചെയ്തു.

SFO ടെക്നോളജീസ് പോലുള്ള കമ്പനികൾ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ISROയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ISRO യുടെ വിവിധ ദൗത്യങ്ങൾക്കായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ പ്രയോജനം 400 സ്വകാര്യമേഖല കമ്പനികൾക്ക് ലഭിച്ചിട്ടുണ്ടെന്നും, കളമശേരിയിലെ ഹൈടെക് പാർക്കിൽ NeST ഗ്രൂപ്പിൻ്റെ SFO ടെക്നോളജീസിൻ്റെ സീറോ എമിഷൻ സംരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ISRO ചെയർമാൻ സോമനാഥ് പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിലൂടെ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കായി ISROയുമായി ചർച്ചകൾ നടന്നുവരികയാണെന്ന് NeST ഗ്രൂപ്പ് ചെയർമാൻ എൻ ജഹാംഗീർ പറഞ്ഞു.

admin:
Related Post