Home Blog Page 195

ഇത് ടർബോ റെക്കോർഡ് തേരോട്ടം ; കേരളത്തിൽ ആദ്യ ദിനം 224 എക്സ്ട്രാ ഷോകൾ

0

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്റെ കിന്റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. തീയയേറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്.

എറണാകുളം ജില്ലയിൽ 40ലധികം ഷോകളാണ് വിവിധ തീയേറ്ററുകളിലായി ചാർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാർട്ട് ചെയ്ചെയ്തിരിക്കുന്നത്. ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’.

ഹൈദരാബാദിൽ 20,000 ആരാധകർ പങ്കെടുത്ത ഗംഭീര ലോഞ്ച് ഇവൻ്റില്‍ പ്രഭാസ് ‘ബുജ്ജി’ – ദി ഫ്യൂച്ചറിസ്റ്റിക് വെഹിക്കിളിനെ അനാച്ഛാദനം ചെയ്തു

0

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ഏറ്റവും പുതിയ കഥാപാത്രത്തിന്റെ വിവരങ്ങള്‍ ഹൈദരാബാദില്‍ വച്ചു നടന്ന ചടങ്ങില്‍ സൂപ്പര്‍ താരവും ചിത്രത്തിലെ നായകനുമായ പ്രഭാസ് പുറത്തുവിട്ടു. ‘ബുജ്ജി’ എന്ന് പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് വാഹനത്തിൻ്റെ കാരക്ടര്‍ ടീസർ 20,000 ആരാധകർ പങ്കെടുത്ത ചടങ്ങിലാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ ഉറ്റ ചങ്ങാതിയാണ് ഫ്യൂച്ചറിസ്റ്റിക്ക് വാഹനമായ ബുജ്ജി. ബുജ്ജിയും ഭൈരവയും ഒരു മിഷനു വേണ്ടി ഒരുമിച്ച് യാത്രചെയ്യുന്നതും, അവരുടെ സംഭാഷണങ്ങളും മറ്റും അടങ്ങിയ ടീസറില്‍ ബുജ്ജിയോട് ‘ലവ് യു ബുജ്ജി’ എന്നാണ് ഭൈരവ പറയുന്നത്.

തുടക്കത്തില്‍ ഒരു കൊച്ചു റോബോട്ട് ആയി അവതരിപ്പിച്ച ബുജ്ജിയെ പിന്നീട് ഒരു അത്യാധുനിക വാഹനരൂപവുത്തിലേക്ക് മാറ്റിക്കൊണ്ടാണ് പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ ടീസറില്‍ കടന്നുവരുന്നത്. ഒരു ചുമര്‍ ഇടിച്ചുതകര്‍ത്തുകൊണ്ട് കടന്നുവരുന്ന ബുജ്ജിയും ഭൈരവയും പ്രേക്ഷകരെ അതിശയിപ്പിച്ചു. ചിത്രത്തില്‍ ഭൈരവയും ബുജ്ജിയും തമ്മിലുള്ള സുഹൃദ്ബന്ധം എത്ര ആഴമുള്ളതാണെന്നും ടീസര്‍ വെളിപ്പെടുത്തുന്നുണ്ട്.

സംവിധായകൻ നാഗ് അശ്വിൻ, നിർമ്മാതാക്കളായ സി. അശ്വിനി ദത്ത്, സ്വപ്ന ദത്ത് ചലസാനി, പ്രിയങ്ക ദത്ത് ചലസാനി എന്നിവരും നടൻ പ്രഭാസിനൊപ്പം വേദിയില്‍ സന്നിഹിതരായിരുന്നു. ഇരുപതിനായിരത്തോളം പ്രേക്ഷകരും മാധ്യമങ്ങളും നാഴികക്കല്ലായ ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ‘കൽക്കി 2898 എഡി’യുടെ പ്രൊമോഷണല്‍ പരിപാടികള്‍ ഏറെ വ്യത്യസ്തവും ഗംഭീരവുമാണെന്നത് അഭിനന്ദനീയമായ കാര്യമാണ്. പൊതുവെ റിലീസിനടുപ്പിച്ച് നടത്താറുള്ള ഇത്തരം ചടങ്ങുകള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ബുജ്ജിയെ അവതരിപ്പിച്ചുകൊണ്ട് റിലീസിന് ആഴ്ചകള്‍ മുന്‍പുതന്നെ ആരംഭിച്ചുകഴിഞ്ഞു.

അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിശാ പടാനി എന്നിവരുൾപ്പെടെയുള്ള വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ കല്‍ക്കിയുടെ ഭാഗമാണ്. ഇതിഹാസങ്ങളില്‍ ഊന്നിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം ജൂണ്‍ 27-ന് വിവിധഭാഷകളില്‍ തീയറ്ററുകളിലെത്തും

സൂപ്പർഹിറ്റ് ചിത്രം ‘ജയ് ഗണേഷ്’ മെയ് 24 മുതൽ മനോരമമാക്‌സിൽ

0

യുവ താരങ്ങളിൽ ശ്രദ്ധേയരായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ജയ് ഗണേഷ്’ മെയ് 24 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ജോമോൾ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ജയ് ഗണേഷ്’. അശോകൻ, നന്ദു, ഹരീഷ് പേരടി തുടങ്ങിയ ജനപ്രിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം, എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഹിറ്റ്‌മേക്കർ രഞ്ജിത് ശങ്കറാണ്.

ചെറുപ്പത്തിൽ സംഭവിച്ച ഒരു അപകടത്തിനാൽ ജീവിതം വീൽചെയറിൽ ചിലവഴിക്കേണ്ടി വരുന്ന ഗണേഷ് ഗംഗാധരൻ എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് ‘ജയ് ഗണേഷ്’ പറയുന്നത്. ജീവിതത്തോട് പോരാടി നിലകൊള്ളുന്ന ഗണേഷിന് കൗതുകകരമായ നിരവധി കഴിവുകളുണ്ട്. ആ കഴിവുകൾ അയാളെ കൊണ്ട് ചെന്നെത്തിക്കുന്ന ചില അസ്വാഭാവിക മുഹൂർത്തങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രസകരമായ പ്രണയവും, ത്രില്ലടിപ്പിക്കുന്ന സംഘട്ടനവും, വികാരനിർഭരമായ നിമിഷങ്ങളും നിറഞ്ഞ ‘ജയ് ഗണേഷ്’ കുടുംബപ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

‘ജയ് ഗണേഷ്’ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇന്ത്യൻ 2 -ലെ ആദ്യ ഗാനം ‘പാര’ പുറത്ത്; കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും

0

ലോകമെമ്പാടുമുള്ള പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്. ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം ‘പാര’ റിലീസായി. ഗാനത്തിന്റെ പ്രോമോ സോങ്ങ് റിലീസായ സമയം മുതൽ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിലേക്ക് ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ – അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ജി കെ എം തമിഴ് കുമരൻ, പി ആർ ഒ – ശബരി. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ.

കുതിച്ചു പറന്ന് ടർബോ; കേരളത്തിൽ ഇതുവരെ 2.60 കോടി രൂപയുടെ പ്രീ – സെയിൽസ്; മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും മികച്ച തുടക്കം

0

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഷോ തുടങ്ങുന്നതിന് മുൻപുള്ള ബുക്കിങ്ങ് തീരാൻ ഇനിയും ഒരു ദിവസം ബാക്കിനിൽക്കെയാണ് ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

1,400 ഷോകളിൽ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഭീഷ്മ പർവത്തിന്റെ റെക്കോർഡ് ഇതോട് കൂടി ടർബോ തിരുത്തിക്കുറിച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി.
കേരളത്തിൽ 300ലധികം തീയറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും.

2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’.

കപ്പിൾ ഡയറക്ടേഴ്സ് ഒരുക്കുന്ന ദി മിസ്റ്റേക്കർ ഹൂ മെയ് 31 ന്

0

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ” ദി മിസ്റ്റേക്കർ ഹൂ” മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു.
തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.
ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ബാനർ – ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, ആലാപനം – രവിശങ്കർ, വിതരണം – ഫിയോക്, ചമയം – മായ ശിവ, ശിവനായർ, എഡിറ്റിംഗ് – ആദിത്യദേവ്, ത്രിൽസ് – ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ പെരുന്താന്നി, പിആർഓ- അജയ് തുണ്ടത്തിൽ …..

തേജ സജ്ജ നായകനാകുന്ന ചിത്രം ‘മിറൈ’; റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തിരിച്ചുവരുന്നു

0

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തീയേറ്റർ സ്ക്രീനുകളിലേക്ക് തിരിച്ചെത്തുന്നു. ‘ദി ബ്ലാക്ക് സ്വാർഡ്’ എന്ന കഥാപാത്രമായിട്ടാണ് തേജ സജ്ജ ചിത്രമായ ‘മിറൈ’ൽ മനോജ് എത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദ് നിർമിച്ച് കാർത്തിക് ഗട്ടമനെനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർ യോദ്ധ ആയിട്ടാണ് തേജ സജ്ജ എത്തുന്നത്.

മനോജ് മഞ്ചുവിന് പിറന്നാൾ ദിനത്തിലാണ് ‘ദി ബ്ലാക്ക് സ്വാർഡ്’ കഥാപാത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത വിധം പുതിയ ഗെറ്റപ്പിലാണ് മനോജ് മഞ്ചു എത്തുന്നത്. പോണി ടെയിൽ മുടിയും സ്റ്റൈൽ താടിയും വെച്ച് സ്റ്റൈലൻ ഗെറ്റപ്പിലാണ് മനോജ് എത്തുന്നത്. പ്രേക്ഷകരുമായി വേഗം കണക്ട് ആകുന്ന കഥാപത്രമായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്.

“വർഷങ്ങൾക്ക് ശേഷം മികച്ച ഒരു കഥാപാത്രമായി തിരിച്ചെത്തുമ്പോൾ വല്ലാത്ത ഒരു ചലഞ്ച് തന്നെയാണ് മുന്നിലുള്ളത്. എന്റെ തിരിച്ചുവരവിനായി കാത്തുനിന്ന ആരാധകർക്ക് മുന്നിൽ പങ്കുവെയ്ക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം”- മനോജ് മഞ്ചുവിന്റെ വാക്കുകൾ ഇങ്ങനെ

‘മിറൈ’ എന്ന ലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ തേജ സജ്ജയുടെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിടുകയും വലിയ പ്രതികരണം ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുകയും ചെയ്തു. റിതിക നായക് ചിത്രത്തിൽ നായികയായി എത്തുന്നു. തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഏപ്രിൽ 18, 2025ന് ചിത്രം തീയേറ്ററുകളിലെത്തും. 2D, 3D വേർഷനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

തിരക്കഥ, സംഭാഷണം – മണിബാബു കരണം, സഹ നിർമാതാവ് – വിവേക് കുചിബോട്ല, ക്രിയേറ്റിവ് പ്രൊഡ്യുസർ – കൃതി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – സുജിത് കുമാർ കൊല്ലി, മ്യുസിക്ക് – ഗൗര ഹരി, കലാസംവിധാനം – ശ്രീ നാഗേന്ദ്ര തങ്ങല, പി ആർ ഒ – ശബരി

കേരളത്തിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

0

കേരളത്തിൽ നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട
  • ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: എറണാകുളം, കൊല്ലം, തിരുവനന്തപുരം
  • മറ്റ് ജില്ലകളിൽ: യെല്ലോ അലർട്ട്

കാലാവസ്ഥാ പ്രവചനങ്ങൾ:

  • അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.
  • മെയ് 31 ഓടെ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.
  • തെക്കൻ തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതചുഴി നിലനിൽക്കുന്നു.
  • തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.
  • മറ്റൊരു ന്യുന മർദ്ദ പാത്തി മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ് നാട് വഴി ചക്രവാത ചുഴിയിലേക്ക് നീണ്ടുനിൽക്കുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത:

  • മെയ് 22 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.
  • ന്യുന മർദ്ദം വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

ധനുഷ് ചിത്രം ‘രായൻ’; കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും

0

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് ധനുഷ് തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. . ധനുഷ് ചിത്രം ‘രായൻ’;

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് ധനുഷ് തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. . ജൂൺ 13നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

“ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ രായൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്. ധനുഷുമായി ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് മികച്ച ചിത്രം സമ്മാനിക്കാൻ തന്നെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സൺ പിക്ചേഴ്സ്‌മായി സഹകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം.” – ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു.

ശ്രീ ഗോകുലം മൂവീസ് സമീപ കാലത്ത് കേരളത്തിൽ വിതരണം ചെയ്ത തമിഴ് ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. പൊന്നിയിൻ സെൽവൻ,ജയിലർ, ജവാൻ, ലിയോ, ഡങ്കി, തുടങ്ങി അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. ശ്രീ ഗോകുലം മൂവീസ് നിർമിച്ച ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രം തമിഴ് നാട്ടിൽ നിന്നു മാത്രം 50 കോടിക്കു മുകളിൽ നേടി. ജയസൂര്യ നായകനായി അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന ‘കത്തനാർ’ എന്ന ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

വമ്പൻ താരനിരയാണ് രായൻ എന്ന തമിഴ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്.

ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് ജൂൺ 13 ന് കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും. പി ആർ ഒ – ശബരി

വിഷ്ണു മഞ്ചു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’; കാജൽ അഗർവാൾ സുപ്രധാന വേഷത്തിൽ

0

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ കാജൽ അഗർവാൾ ഭാഗമാകുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

വിഷ്ണു മഞ്ചുവുമായി കാജൽ അഗർവാൾ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കണ്ണപ്പ. ‘മൊസഗല്ലു’ എന്ന ചിത്രത്തിൽ സഹോദരങ്ങൾ ആയിട്ടാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ഒരു പ്രധാന കഥാപാത്രമായിട്ടാണ് കാജൽ എത്തുന്നത്.

വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻ ലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ. അക്ഷയ് കുമാർ തന്റെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി. കുറച്ച് നാളുകൾക്ക് മുൻപാണ് പ്രഭാസ് കണ്ണപ്പ സെറ്റിൽ ജോയിൻ ചെയ്തത്. എല്ലാ താരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രത്തിൽ ആരാധകർക്ക് ഒരു വലിയ വിരുന്നാണ് ഒരുങ്ങുന്നതെന്ന് നിസംശയം പറയാം.

മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിലാണ്. പി ആർ ഒ – ശബരി

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

0

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി എക്സ് തിരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്കാരമാണിത്. ഇക്കുറി 69 ചിത്രങ്ങൾ ആയിരുന്നു അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.

‘വേട്ടയൻ’; രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി

0

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170-ആമത് ചിത്രമായ ‘വേട്ടയനിൽ’ രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സം​ഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്.

തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച ‘വേട്ടയൻ’ മികച്ച ദൃശ്യവിസ്മയമാണ് വാഗ്ദാനം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുബ്രഹ്മണ്യൻ നാരായണൻ, ലൈക്ക പ്രൊഡക്ഷൻസ് മേധാവി: ജി.കെ.എം. തമിഴ് കുമാരൻ, ഛായാഗ്രഹണം: എസ് ആർ കതിർ, ചിത്രസംയോജനം: ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ: കെ കദിർ, ആക്ഷൻ: അൻബരിവ്, ക്രിയേറ്റീവ് ഡയറക്ടർ: ബി കിരുതിക, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം, സ്റ്റിൽസ്: മുരുകൻ, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, വി.എഫ്.എക്സ് സൂപ്പർവിഷൻ: ലവൻ, കുസൻ, ടൈറ്റിൽ ആനിമേഷൻ: ദി ഐഡൻ്റ് ലാബ്സ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിംങ്: കണ്ണൻ ഗണപത്, കളറിസ്റ്റ്: രഘുനാഥ് വർമ്മ, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, ഡിഐടി: ജിബി കളേർസ്, ലേബൽ: സോണി മ്യൂസിക്, പിആർഒ: ശബരി.