Home Blog Page 193

എ വി മൂവീസ് പ്രൊഡക്ഷന്‍സിന്റെ രണ്ടാം ചിത്രം ; പൂജ

0

‘ഇനി ഉത്തരം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞു. തലശ്ശേരിയില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കു ശേഷം, ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

നവാഗതനായ അജയ് കുമാര്‍ സംവിധായകനാകുന്ന പേര് വെളിപ്പെടുത്താത്ത ചിത്രത്തില്‍ രാജേഷ് മാധവന്‍, ദില്‍ഷാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സപ്തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച മുനീര്‍ മുഹമ്മദുണ്ണിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അന്‍വര്‍ ഷെരീഫ്, രാജ് ബാല്‍, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയുന്നു.

സുലൈഖ മനസില്‍, ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ കണ്ണന്‍ പട്ടേരി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സംസ്ഥാന ചലച്ചിത്ര ജേതാവ് നിഷാദ് യൂസഫ് നിര്‍വഹിക്കുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജിബാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ശബ്ദ രൂപകല്‍പന രംഗനാഥ് രവിയും, കലാ സംവിധാനം ജയന്‍ ക്രയോണും നിര്‍വഹിക്കുന്നു. മുഖ്യ സംവിധാന സഹായി-ജിജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍-രഞ്ജിത്ത് ഉണ്ണി( A V Movies), മുനീര്‍ മുഹമ്മദുണ്ണി, അന്‍വര്‍ ഷെരീഫ് (ക്രീയേറ്റീവ് കൂലീസ്). വസ്ത്രാലങ്കാരം- ഗഫൂര്‍, ചമയം-ജിതേഷ് പൊയ്യ. മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ്- റാബിറ്റ് ബോക്‌സ് ആഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ, പി ആര്‍ഒ-എ സ് ദിനേശ്, ശബരി. നിശ്ചല ഛായാഗ്രഹണം രാകേഷ്.

“എനിക്കിനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്”; ഉള്ളൊഴുക്ക് ട്രെയിലര്‍ പുറത്ത്

0

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ പോലെതന്നെ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച, എന്നാല്‍ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാന്‍ കെല്‍പ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഏറെ ശ്രദ്ധ നേടിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ 21-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

2018-ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന ‘സിനിസ്ഥാന്‍ ഇന്ത്യ’ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ ‘ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ ‘ലാപതാ ലേഡീസ്’ എന്ന തിരക്കഥയ്ക്കായിരുന്നു. ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ അവാര്‍ഡ്‌സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ്ണകമല പുരസ്കാരവും, കന്യക എന്ന ഷോര്‍ട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡ്‌സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് ക്രിസ്റ്റോ ടോമി.

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്

പുഴുവിന് ശേഷം പുതിയ ചിത്രവുമായി റത്തീന; പാതിരാത്രി ഒരുങ്ങുന്നു, നവ്യയും സൗബിനും മുഖ്യവേഷങ്ങളിൽ

0

മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാത്രി’യുടെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ വച്ചു നടന്നു. ചടങ്ങില്‍ സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ നവ്യാ നായരും സൗബിനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നവ്യാ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ‘പാതിരാത്രി’യുടേത്. നവ്യാ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ്. ‘ഒരുത്തീ’ എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ നവ്യാ നായര്‍ ചിത്രം കൂടിയാണ് ‘പാതിരാത്രി’. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’.

സൗബിനെയും നവ്യാ നായരെയും കൂടാതെ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‍ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം: ജേക്സ് ബിജോയുമാണ്‌ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്

അഭിനയം മാത്രമല്ല എനിക്കിഷ്ടം; തന്റെ ആ​ഗ്രഹം വെളിപ്പെടുത്തി മലയാളികളുടെ ഹംസധ്വനി

0

മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജന ജയപ്രകാശ്.അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് താരത്തിന് കഥാപാത്രത്തിന് പ്രേക്ഷക പ്രീതി നേടിയെത്തുകയും ചെയ്തു. വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ മികച്ച പ്രകടനമാണ് അഞ്ജന കാഴ്ചവെച്ചിരിക്കുന്നത്. ഇന്ദുലേഖ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അഞ്ജന അവതരിപ്പിച്ചിരിക്കുന്നത്.നേരത്തെ അൽഫോൺസ് പുത്രന്റെ ‘പ്രേമ’ത്തിൽ സെലിൻ ആയി വേഷമിടാനിരുന്നത് അഞ്ജനയാണ്.

എന്നാൽ പിന്നീട് മഡോണയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അഞ്ജന നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ തനിക്ക് എഴുതാനുള്ള താല്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അഞ്ജന ജയപ്രകാശ്.“അഭിനയത്തിന് പുറമേ എഴുത്തിലും താത്പര്യമുണ്ട്. മുൻപ് ഞാൻ ഒരു ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്. പക്ഷെ സിനിമ സംവിധാനം ചെയ്യാനുള്ള അറിവും അനുഭവസമ്പത്തുമില്ല. എന്നാൽ തിരക്കഥ എഴുതണമെന്ന മോഹം ഉള്ളിൽ എപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ വൈകാതെ അത് ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നായിരുന്നു സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ അഞ്ജന പറഞ്ഞത്.അതേസമയം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടർബോ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്.

ദിലീഷ് പോത്തൻ, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.

അന്ന് ഇ ബുൾജെറ്റിനായി കലാപ ആഹ്വാനം; ഇന്ന് ടെക്കിയ്ക്കായി ഭീഷണി; വ്ളോ​ഗർമാരെ പൂട്ടാൻ ഒരുങ്ങി കോടതി; ഭീഷണി വന്നാൽ പണികിട്ടും

0

വാഹനരൂപമാറ്റം നടത്തി കാറിൽ സിമ്മിങ് പൂൾ പണിത് അമ്പാനാൻ ശ്രമിച്ച സഞ്ജു ടെക്കിക്ക് കൊട്ടുവടിയുമായി കോടതി. വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുക്കുന്നതിന്റെ പേരില്‍ വ്‌ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തിയാല്‍ ആ കാര്യം കോടതിയെ അറിയിക്കണമെന്നാണ് മോട്ടര്‍ വാഹനവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സഞ്ജു ടെക്കിയുടെ വിവാദ വീഡിയോയ്ക്ക് പിന്നാലെ വാഹനം പിടിച്ചെടുക്കുകയും സഞ്ജുവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്യുന്ന നടപടിയും എം.വി.‍ഡി സ്വീകരിച്ചിരുന്നു. എന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ ഉൾപ്പടെ റദ്ദാക്കിയിട്ടുണ്ട്. മുൻപ് സമാനമായ രീതിയിൽ ഇ-ബുൾജെറ്റിന്റെ വാഹനവും പിടിച്ചെടുത്തതും എം.വിഡിക്കെതിരെ കലാപഹ്വാനം നടത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വീഡിയോ അടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സഹചര്യത്തിലാണ് കോടതിയുടെ പ്രത്യേക നിരീക്ഷണം.

ആവശ്യമെങ്കില്‍ നോട്ടിസ് അയച്ച്‌ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.വ്ളോഗര്‍ സഞ്ജു ടെക്കിയുടെ നിയമ ലംഘനത്തിനെതിരേ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.വ്‌ളോഗര്‍മാരുടെ നിയമലംഘന വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി എന്ത് നടപടിയാണ് സ്വീകരിക്കാന്‍ കഴിയുകയെന്ന് കേന്ദ്രം അറിയിക്കണെമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.മോട്ടര്‍ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതില്‍ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ പലതും വകുപ്പ് നടപ്പാക്കിയില്ലെന്നും കോടതി വിമര്‍ശിച്ചു.നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇനിയും അലംഭാവം ഉണ്ടായാല്‍ ഗതാഗത കമ്മിഷണര്‍ കോടതിയില്‍ നേരിട്ട് ഹാജരാകുകയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

മോഹൻലാൽ ജോഷി കൂട്ടുകെട്ട് ഉണ്ടാകില്ല; റമ്പാൻ ഉപേക്ഷിച്ചതായി റിപ്പോർട്ട്; പ്രശ്നം തിരക്കഥയോ?

0

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജോഷി ചിത്രമായിരുന്നു റമ്പാൻ. തിരക്കഥയുമായി ബന്ധപ്പെട്ട കാരണത്തിലാണ് റമ്പാൻ ഉപേക്ഷിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നത്ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഒരു മാസ് ആക്ഷൻ കാറ്റഗറിയിൽ ഉള്ളതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ഈ ചിത്രം മോഹൻലാൽ ഉപേക്ഷിക്കുന്നതയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്ത.

ഒരു കയ്യിൽ മെഷീൻ ​ഗണ്ണും മറുകയ്യിൽ ചുറ്റികയുമേന്തി കാറിനുമുകളിൽ കയറി പിന്തിരിഞ്ഞുനിൽക്കുന്ന മോഹൻലാലിന്റെ റമ്പാൻ സിനിമയിലെ പോസ്റ്റർ വലിയ രീതിയിൽ വൈറലായിരുന്നു. ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്ന് ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ചെമ്പൻ വിനോദ് പറഞ്ഞിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന റമ്പാൻ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരായിരുന്നു.അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയായിരുന്നു മോഹൻലാലിന്റെ റമ്പാൻ. എന്നാൽ ചിത്രം ഉപേക്ഷിച്ചു എന്ന വിവരം മോഹൻലാലോ മറ്റ് അണിയറപ്രവർത്തകരോ ഇതുവരേക്കും വ്യക്തമാക്കിയിട്ടില്ല. ഈ വാർത്ത സത്യമാകരുതേ എന്നാണ് ആരാധകർ ഇപ്പോൾ ആഗ്രഹിക്കുന്നത്.

കേരളത്തിൽ താമരകൃഷിലേക്ക് ഇറങ്ങി പരീക്ഷിക്കാൻ ചെറുപ്പക്കാർ; താമരകൃഷി ലാഭമോ!

0

താമരകൃഷി സാധ്യതയുള്ള ഒരു ഉപജീവനമാര്‍ഗ്ഗമായി കാണുന്ന ചെറുപ്പക്കാര്‍ നാട്ടിലുണ്ട്. വിദേശത്തെ ജോലി മതിയാക്കി എത്തുന്നവര്‍ പോലും താമരകൃഷി തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ കൈ പൊള്ളുന്ന ഒന്നായി താമരകൃഷി മാറിയേക്കാം. കേരളത്തിലെ പ്രത്യേക കാലവസ്ഥയില്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന് പഠിച്ചതിന് ശേഷം വേണം താമരകൃഷിയില്‍ മുതലിറക്കാന്‍. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ ജലവിതാനങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ താമരകൃഷി ചെയ്യാനൊരുങ്ങുന്ന ചെറുപ്പക്കാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. വള്ളുവനാടിന്റെ വടക്കും ഏറനാട്ടിലുമുള്ള തീരമേഖലയിലും വരുമാനം ഉറപ്പാക്കുന്ന താമരപ്പാടങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ മൊത്തമായി താമരകൃഷി വിജയകരമായേക്കണമെന്നില്ല. അതിനാല്‍ പുതിയ സംരഭകര്‍ക്ക് വീട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ താമരകൃഷി പരീക്ഷിച്ച് നോക്കാവുന്നതാണ്.

താമരവിത്ത് സംഘടിപ്പിക്കുക എന്നുള്ളതാണ് ആദ്യത്തെ പ്രക്രിയ. താമരകൃഷി ചെയ്യുന്നവരില്‍ നിന്ന് ആവശ്യത്തിനുള്ള വിത്തുകള്‍ സംഘടിപ്പിക്കാം. താമരവിത്തുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുമുണ്ട്.താമരവിത്തിന്റെ തോടിന് അല്പം കടുപ്പം കൂടുതലായതിനാല്‍ നടുന്നതിന് മുമ്പ് കുറച്ച് മുന്നൊരുക്കം വേണ്ടതുണ്ട്. തോടിന്റെ കട്ടികൊണ്ട് വിത്തില്‍ നിന്ന് മുളപൊട്ടി പുറത്തു വരാന്‍ സമയമെടുക്കും. അതിനാല്‍ പുറന്തോട് ചെറുതായെന്ന് പൊട്ടിച്ചതിന് ശേഷം വേണം ചെറിയ പാത്രത്തില്‍ വെള്ളം നിറച്ച് വിത്തുകള്‍ അതിലിട്ടുവെക്കാന്‍. നാലാം ദിവസം വേരുകള്‍ പുറത്തേക്കുവരും. വേരുകള്‍ പുറത്തുവന്ന് കുറച്ചു ദിവസം കൂടി താമരവിത്ത് ആ പാത്രത്തില്‍ തന്നെ സൂക്ഷിക്കണം. നിത്യേന പാത്രത്തിലെ വെള്ളം മാറ്റാന്‍ ജാഗ്രത കാണിക്കണം.

നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്’, ഗ്ർർർ ട്രെയിലര്‍ പുറത്ത്

0

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക സാഹചര്യത്തില്‍ സിംഹക്കൂട്ടില്‍ അകപ്പെട്ടുപോകുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം ഒരു മുഴുനീള ഹാസ്യവിരുന്നാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ-ന്റെ മുന്‍പു പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും ‘ദർശൻ’ എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പുറത്തിറങ്ങും.

കുഞ്ചാക്കോയെയും സുരാജിനെയും കൂടാതെ അനഘ, അലന്‍സിയര്‍, മഞ്ജു പിള്ള, രാജേഷ്‌ മാധവന്‍, ശ്രുതി രാമചന്ദ്രന്‍, ധനേഷ് ആനന്ദ്‌, രാകേഷ് ഉഷാര്‍, രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. ‘ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ‘ഗര്‍ര്‍ര്‍…’-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത്.

റേച്ചൽ പുന്നൂസ് ഐ പി എസ്സായി റായ് ലക്ഷ്മി. ഡി എൻ എ ജൂൺ 14 ന് പ്രദർശനത്തിനെത്തുന്നു

0

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നായിക പ്രാധാന്യ വേഷത്തിൽ മലയാളത്തിലെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത “ഡി എൻ എ” എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മടങ്ങിവരുന്നത്. 2018-ൽ പുറത്തിറങ്ങിയ ഒരു കുട്ടനാടൻ ബ്ലോഗാണ് അവർ അവസാനം അഭിനയിച്ച മലയാള സിനിമ. ചിത്രം ജൂൺ 14 ന് കേരളത്തിനകത്തും പുറത്തും റിലീസാകും.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ,വയലൻസ് ജോണറിലുള്ള ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എ കെ സന്തോഷാണ്. ചിത്രത്തിൻ്റെ ഏറ്റവും ആകർഷകമായ ഘടകം ഇതിലെ ആക്ഷൻ രംഗങ്ങളാണ്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, പഴനിരാജ്, റൺ രവി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചിരിക്കുന്നത്.

മമ്മുക്കയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനാണ് നായകനാകുന്നത്. കൂടാതെ
ബാബു ആൻ്റണി, ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങി വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, ഓഡിയോ മാർക്കറ്റിംഗ് – സരിഗമ, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ, ഓൺലൈൻ കോ- ഓർഡിനേറ്റേഴ്സ് – പ്രവീൺ പൂക്കാടൻ, സാബിൻ ഫിലിപ്പ് എബ്രഹാം, പിആർഓ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്.

തീയേറ്ററുകളിൽ പൊട്ടിച്ചിരി; മന്ദാകിനി മൂന്നാം വാരത്തിലേക്ക്

0

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി മൂന്നാം വാരത്തിലേക്ക് കടക്കുന്നു. മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ പൊട്ടിച്ചിരി അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്.

കേരളത്തിൽ മൂന്നാം ആഴ്ചയിൽ 100ലധികം തീയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. യുഎഇ , യുകെ, അയർലൻഡിൽ ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. മികച്ച പ്രതികരണമാണ് ലോകമെമ്പാടും ചിത്രത്തിനായി ലഭിക്കുന്നത്.

അൽത്താഫിന്റെ ആദ്യ നായക കഥാപാത്രമാണ് മന്ദാകിനിയിലെ ആരോമൽ. അമ്പിളി ആയി അനാർക്കലിയും പ്രശംസ പിടിച്ചുപറ്റി. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും അവരുടെ വേഷങ്ങൾ മികച്ചതാക്കി മാറ്റി. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.

റഹ്‌മാൻ നിറഞ്ഞാടുന്ന ‘ അഞ്ചാമൈ

0

റഹ്‌മാൻ നായകനായി അഭിനയിച്ച ‘ അഞ്ചാമൈ ‘ തമിഴകത്ത് റിലീസ് ചെയ്തു. പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠ പ്രശംസ നേടി ചിത്രം മുന്നേറുകയാണ് . മാണിക്യം എന്ന പോലീസ് ഇൻസ്പെക്ടറായും വക്കീലായും സിനിമയിലുടനീളം നിറഞ്ഞാടിയിരിക്കയാണ് റഹ്‌മാൻ . കാലിക പ്രസക്തമായ നീറ്റ് പരീക്ഷയുടെ ദൂഷ്യഫലങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദായത്തിനും അതിനു ചുക്കാൻ പിടിക്കുന്ന വിദ്യഭ്യാസ ലോബിക്കും എതിരെയുള്ള ഒറ്റയാൾ പട്ടാള പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം . അതു കൊണ്ടു തന്നെ റഹ്മാൻ്റെ അഭിനയവും കഥാപാത്രവും പ്രേക്ഷകരും മാധ്യമങ്ങളും പ്രശംസിക്കയും ചർച്ച ചെയ്യുകമാണ് .

റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ ഇങ്ങനെ കുറിച്ചു….
” ‘ അഞ്ചാമൈ ‘ യുടെ സ്ക്രിപ്റ്റ് കേട്ട നാൾ മുതൽ കഥയും കഥാപാത്രവും ഞാൻ എൻ്റെ ഹൃദയത്തോട് ചേർത്തു വെച്ചതാണ്. അഭിനന്ദനങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പറയട്ടെ എല്ലാ അഭിനന്ദനങ്ങളും ഞാൻ സംവിധായകൻ സുബ്ബുരാമിന് സമർപ്പിക്കുന്നു. ഇത്രയും വിവാദപരമായ ഒരു പ്രമേയം കൈകാര്യം ചെയ്യാൻ സംവിധായകൻ കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. “

പ്രശസ്ത സംവിധായകരായ എൻ. ലിങ്കുസാമി, മോഹൻ രാജ (ജയം രാജ) എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച അനുഭവ സമ്പത്തുമായി ‘ അഞ്ചാമൈ ‘ യുടെ രചനയും സംവിധാനവും നിർവഹിച്ചത് എസ്.പി. സുബ്ബുരാമനാണ്. കന്നി ചിത്രത്തിലൂടെ തന്നെ കൈയ്യടി നേടുകയാണ് സുബ്ബുരാമൻ. റഹ്മാനെ കൂടതെ വിദാർഥ്, വാണി ഭോജൻ, കൃതിക് മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുചിത്രത്തിൻ്റെ ബാനറിൽ ഡോക്ടർ.എം. തിരുനാവുക്കരസ് നിർമ്മിച്ച് ഡ്രീം വാരിയർ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ‘ അഞ്ചാമൈ ‘ ഉടൻ കേരളത്തിൽ റിലീസ് ചെയ്യും.

സി. കെ. അജയ് കുമാർ

വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്, അങ്ങനെ ചെയ്യരുത്; മുരീളധരനെ വേട്ടയാടരുതെന്ന് സുരേഷ് ​ഗോപി

0

തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച്‌ പ്രതികരിക്കാതെ സുരേഷ് ഗോപി. കെ മുരളീധരനെക്കുറിച്ചും വി എസ് സുനില്‍കുമാറിനെക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല.കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിഷയം ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ ഒരു കാര്യവും തന്നോട് ചോദിക്കരുതെന്നായിരുന്നു പ്രതികരണം. പ്രചാരണ കാലത്തുപോലും അവരുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടന്‍ എന്ന് അഭിസംബോധനചെയ്ത് രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്.അല്ലാതെ അവരുടെ പേരുപോലും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും പാര്‍ട്ടി പ്രവര്‍ത്തകരെ അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്.

വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആ പേരിലും പുച്ഛിക്കുകയാണെങ്കില്‍ ഒരു ജ്യേഷ്ഠനെപ്പോലെ കണ്ട് അംഗീകരിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.വോട്ടര്‍മാരെ ഒരിക്കലും വിലകുറച്ച്‌ കാണരുത്. എല്ലാം നിശ്ചയിക്കുന്നത് അവരാണ്. വ്യക്തിപരമായ വിജയം ആയിരുന്നുവെങ്കില്‍ 2019ല്‍ വിജയിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രധാനമന്ത്രിയുമായി സംസാരിച്ചില്ല. അദ്ദേഹം മറ്റു പല മീറ്റിങ്ങുകളുടെയും തിരക്കിലാണ്. നാളെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. സിനിമ തന്റെ പാഷനാണ്. എല്ലാം നടക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.